Click to Download Ihyaussunna Application Form
 

 

മദ്ഹബ്

മദ്ഹബ്

അടക്കപ്പെട്ട കവാടം

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് മത വിധികള്‍ ഗവേഷണം ചെയ്തെടുക്കുന്ന തിനാസ്പദമായ നിദാന ശാസ്ത്ര തത്വങ്ങള്‍ ആവിഷ്കരിച്ചു, തദടിസ്ഥാനത്തില്‍ എല്ലാ അധ്യായങ്ങളിലും സമ്പൂര്‍ണ ഗവേഷണം സ്വതന്ത്രമായി നടത്തുന്ന നിരുപാധിക മുജ്തഹിദുകള്‍ നാലു മദ്ഹബിന്റെ ഇമാമുകള്‍ക്കു ശേഷം ഉണ്ടായിട്ടില്ല. ആ മഹത്തായ കവാടം, അവരോടെ, അടക്കപ്പെട്ടിരിക്കയാണ്. ഇബ്നു ഹജറില്‍ ഹൈതമിയുടെ പ്രസ്താവന കാണുക: “എല്ലാ അധ്യായങ്ങളിലും യഥാര്‍ഥമായും ഗവേഷണം നടത്തുകയെന്നതു ഏകദേശം ഇമാം ശാഫിയുടെ കാലം തൊട്ട് ഇന്നുവരെ അറിയപ്പെട്ടിട്ടില്ല. എങ്ങനെ അതു സംഭവിക്കും? നിദാന ശാസ്ത്ര തത്വങ്ങളും [...]

Read More ..

മദ്ഹബിന്റെ ഇമാമുകള്‍

മദ്ഹബിന്റെ ഇമാമുകള്‍ നാലുപേരാണ്. ഇവരില്‍ പ്രഥമന്‍ അബൂഹനീഫ (റ) യാണ്. ഹിജ്റ 80 ലാണ് അദ്ദേഹത്തിന്റെ ജനനം. മഹാന്മാരായ സ്വഹാബത്തില്‍ പലരും ജീവിച്ചിരിപ്പുള്ള കാലഘട്ടമായിരുന്നു അത്. വിജ്ഞാനങ്ങളിലും ഭക്തിയിലും ലോക പ്രസിദ്ധരായ അബ്ദുല്ലാഹിബ്നു മുബാറക്, ഇമാം ലൈസ്, ഇമാം മാലിക് തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരത്രെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ഇദ്ദേഹത്തിന്റെ അനുയായികള്‍ ‘ഹനഫികള്‍’ എന്ന പേരില്‍ അറിയപ്പെടുന്നു. ഹിജ്റ 150 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മദ്ഹബ് പടര്‍ന്നു പന്തലിച്ചിട്ടുണ്ടായിരുന്നു. അബൂ ഹനീഫ (റ) [...]

Read More ..