Click to Download Ihyaussunna Application Form
 

 

മദ്ഹബ്

മദ്ഹബ്

മുത്‌ലഖു മുന്‍തസിബ്‌

ഇവര്‍ക്ക് സ്വന്തമായി ഉസ്വൂല്‍ ക്രോഡീകരിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കില്ല. ഒന്നാം മുജ്ത ഹിദിനുള്ള മറ്റെല്ലാ നിബന്ധനകളും ഇവര്‍ക്കും ബാധകമാണ്. ഈ അര്‍ഥത്തില്‍ മാത്രമാണ് ഇവരെ മുഖല്ലിദുകള്‍ എന്ന് പറയുന്നത്. ഇമാം നവവി (റ) പറയുന്നു: “മദ്ഹബിലും അതിന്റെ ലക്ഷ്യങ്ങളിലും ഇമാമിനെ അനുകരിക്കാത്തവരാണ് മുന്‍തസിബായ മുജ്തഹിദ്. സ്വതന്ത്ര മുജ്തഹിദിന്റെ എല്ലാ ഗുണങ്ങളും ഇവരിലു മുള്ളതാണതിനു കാരണം. ഇജ്തിഹാദില്‍ ഇമാമിന്റ വഴി (നിദാന ശാസ്ത്രം സ്വീകരിച്ചുവെന്ന അടിസ്ഥാനത്തില്‍ മാത്രമാണിവരെ ഇമാമിലേക്ക് ചേര്‍ത്ത് പറയുന്നത്”(ശറഹുല്‍ മുഹദ്ധബ് 1:43). ബന്നാനി പറയുന്നു:”നസ്സ്വുകളില്‍ (ഖുര്‍ആന്‍, സുന്നത്ത്) [...]

Read More ..

മുജ്തഹിദുകളും നിബന്ധനകളും

ഇബ്നു തൈമിയ്യ പറയുന്നു: നബി (സ്വ)യുടെ പത്തുലക്ഷത്തില്‍ പരം വരുന്ന ഹദീസുകളില്‍ മുഖ്യ ഭാഗവും മുജ്തഹിദിനു മന:പാഠമുണ്ടായിരിക്കണം എന്നല്ലാതെ ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഒന്നൊഴിയാതെ പൂര്‍ണ്ണമായും മനഃപാഠമുണ്ടാകണമെന്ന് നിബന്ധനയായിക്കൂട. അങ്ങനെയാണെങ്കില്‍ മുസ്ലിം ഉമ്മത്തില്‍ മുജ്തഹിദ് ഇല്ലെന്ന് പറയേണ്ടിവരും (റഫ്ഉല്‍ മലാം പേജ് 18). ഹദീസിന്റെ ലഫ്ളുകള്‍ മാത്രം പോര, നിവേദക പരമ്പരയിലുള്ള ഓരോ വ്യക്തിയുടെയും പേര്, തറവാട്, വയസ്, മരണ സമയം (യോഗ്യായോഗ്യതകള്‍ സംബന്ധിച്ച) ഗുണങ്ങള്‍, ഹദീസ് സ്വീകരിക്കാന്‍ അവര്‍ കൈകൊണ്ട നിബന്ധനകള്‍, അവരുടെ അവലംബരേഖ, [...]

Read More ..

മുഫ്തി

ഫത്വ നല്‍കാന്‍ അര്‍ഹതയുള്ള പണ്ഢിതരെ ഇമാം നവവി (റ) അഞ്ചായി തിരിച്ചിരി ക്കുന്നു. ഒന്നാം പദവിയിലുള്ളവര്‍ സ്വതന്ത്രവും നിരുപാധികവുമായ ഇജ്തിഹാദ് നടത്തി ഫത്വ നല്‍കാന്‍ യോഗ്യതയുള്ളവരാണ്. മറ്റ് നാലു പദവയിലുള്ളവര്‍ക്ക് സ്വന്തമായി നിദാന ശാസ്ത്രം രൂപപ്പെടുത്താന്‍ കഴിയാത്തതിനാല്‍ നിദാന ശാസ്ത്രത്തില്‍ ഇവര്‍ സ്വതന്ത്രമായ ഇജ്തിഹാദിന് കഴിവുള്ളവരല്ല. ഇത്തരത്തിലുള്ളവര്‍ നിദാന ശാസ്ത്രത്തിലെങ്കിലും ഒരു ഇമാമിനെ അവലംഭിച്ചേ പറ്റൂ. ഇവര്‍ ഭാഗികമായി ഇജ്തിഹാദിന് ബാധ്യസ്ഥ രാണ്. നവവി (റ) തുടരുന്നു: ഒരു ഇമാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന മുഫ്തികളില്‍ നാലാം സ്ഥാനത്തിരിക്കുന്ന [...]

Read More ..

മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം

തിരുനബി (സ്വ) യുടെ ജീവിത രീതി ഒപ്പിയെടുത്ത യഥാര്‍ഥ മാതൃകാ പുരഷരാണ് സ്വഹാബഃ. അവരുടെ സുവര്‍ണകാലത്ത് മുജ്തഹിദുകള്‍ ഇജ്തിഹാദ് ചെയ്യുകയാണ് ചെയ്തിരുന്നത് (മുസ്തസ്വ്ഫാ 2-108). സ്വഹാബത്തിനു ശേഷവും ഈ സമ്പ്രദായം നിരാക്ഷേപം തുടര്‍ന്നു പോന്നു. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തിയതു കാണുക : സ്വഹാബത്തിന്റെ കാലം മുതല്‍ നാലു മദ്ഹബുകള്‍ പ്രത്യക്ഷപ്പെടുന്നതുവരെ, ജനങ്ങള്‍ സൌകര്യപ്പെട്ട പണ്ഢിതന്മാരെ തഖ്ലീദു ചെയ്തു കൊണ്ടിരുന്നു. പരിഗണനീയനായ ഒരാളുടെയും ആക്ഷേപം അക്കാര്യത്തിലുണ്ടായിരുന്നില്ല. പ്രസ്തുത തഖ്ലീദ് തെറ്റായിരുന്നുവെങ്കില്‍ അവരതു നിരോധിക്കുമായിരുന്നു” (ഇഖ്ദുല്‍ജീദ്). മുജ്തഹിദുകള്‍ [...]

Read More ..

കവാടം അടച്ചതാര്?

മദ്ഹബിന്റെ ഇമാമുകളാരും തന്നെ, തങ്ങളുടെ പിന്‍ഗാമികള്‍ക്ക് മുമ്പില്‍, ഗവേഷണത്തിന്റെ കവാടം അടച്ചു പൂട്ടിയിട്ടില്ല. ‘നിങ്ങളാരും ഗവേഷണം നടത്തരുത്. ഞങ്ങളെ തഖ്ലീദ് ചെയ്യണം’ എന്ന് അവരാരും പറഞ്ഞിട്ടില്ല. പ്രത്യുത, ഇജ്തിഹാദു പ്രാപ്തരായ മത പണ്ഢിതന്മാരോട് ‘നിങ്ങള്‍ ഞങ്ങളെ തഖ്ലീദ് ചെയ്യരുത്’ എന്നായിരുന്നു അവരുടെ ശാസന. (ഈ പ്രസ്താവം, വ്യപ്കമായി തെറ്റിദ്ധരിപ്പിച്ച് സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍, ഉല്‍പതിഷ്ണു വിഭാകം ശ്രമിച്ചു വരുന്നു. ‘ശാഫിഈയുടെ വസ്വിയ്യത്ത്’ എന്ന ശീര്‍ഷകം കൂടി വായി ക്കുക). മദ്ഹബ് സ്വീകരിക്കുന്നതോടൊപ്പം തന്നെ തെളിവുകള്‍ ചിന്തിക്കാന്‍ കഴിയുന്ന സോപാധിക [...]

Read More ..

ഇജ്തിഹാദ്

ഇഹപര വിജയത്തിനു വേണ്ടി, സത്യവിശ്വാസത്തിലൂന്നി നിന്നു കൊണ്ട്, ജീവിതം നയിക്കുന്നതിനു  ആവശ്യമായ ദൈവിക നിയമ വ്യവസ്ഥയാണ് മതം എന്ന് പറയുന്നത്. ‘അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു; നിശ്ചയം’ (വി.ഖു. 3:19). ഇസ്ലാം അല്ലാത്തതിനെ വല്ല വ്യക്തിയും മതമായി തേടിയാല്‍ അവന്റെ പക്കല്‍ നിന്നു അതു സ്വീകരിക്കപ്പെടുകയില്ല. അവന്‍ പരലോകത്ത് നഷ്ടബാധിതരുടെ കൂട്ടത്തിലത്രെ’ (വി.ഖു. 3:85). അപ്പോള്‍ സൌഭാഗ്യത്തിന്റെ മാര്‍ഗം ഇസ്ലാം മതാശ്ളേഷം മാത്രമാണ്. അതിന്റെ നിഷേധം ദൌര്‍ഭാഗ്യത്തിന്റെ കാരണവും. പക്ഷേ, എന്താണീ ഇസ്ലാം? അതാണല്ലോ മനുഷ്യനെ സുഭഗനോ [...]

Read More ..

ഇജ്മാഅ്

മുസ്ലിം ലോകം അംഗീകരിച്ച ഖണ്ഢിതമായ രേഖയാണ് ഇജ്മാഅ്. നസ്ഖിനു പോലും ഇതു വിധേയമല്ല. ഇജ്മാഅ്കൊണ്ട് സ്ഥിരപ്പെട്ട ഒരു വിഷയത്തിനു ഒരിക്കലും നിയമപ്രാബല്യം നഷ്ടമാകില്ല. ഇജ്മാഅ് ദീനില്‍ തെളിവാണെന്ന് കുറിക്കുന്ന ആയത്തിനെ സംബ ന്ധിച്ച് ഇമാം ശാഫിഈ (റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ മുന്നൂറ് പ്രാവശ്യം ഖുര്‍ആന്‍ പാരാ യണം ചെയ്ത ശേഷം നിസാഅ് സൂറത്തിലെ ആയത്താണ് എത്തിച്ചത് (റാസി, വാള്യം 13, പേജ് 43). “സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും പ്രവാചകര്‍ക്ക് എതിരാവുകയും മുഅ്മിനുകള്‍ സ്വീകരിച്ചതല്ലാത്ത മാര്‍ഗം പിന്തുടരുകയും [...]

Read More ..

സുകൂതിയ്യായ ഇജ്മാഅ്

മുജ്തഹിദുകളായ പണ്ഢിതന്മാരില്‍ നിന്നുള്ള ചിലര്‍ ഒരു വിധി പറയുകയും അതറിഞ്ഞ ശേഷം ബാക്കിയുള്ള മുജ്തഹിദുകളെല്ലാം അതു സംബന്ധമായി മൌനം ദീക്ഷിക്കുകയും ചെയ്യലാണ് സുകൂതിയ്യായ ഇജ്മാഅ്’ (ജംഉല്‍ ജവാമിഅ് വാള്യം 2, പേജ് 187). അക്കാലത്ത് ജീവിച്ചിരിപ്പുള്ള മുഴുവന്‍ മുജ്തഹിദുകളുടെയും മൌനമാണ് അതില്‍ പരിഗണിക്കപ്പെടുക. ഈ നിര്‍വ്വചനപ്രകാരം സൂകൂതിയ്യായ ഇജ്മാഅ് നിരുപാധികം രേഖയാണെന്നാണ് ശരിയായ അഭിപ്രായമെന്നും ഇതാണ് ശാഫിഈ അസ്വ്ഹാബിന്റെയടുക്കല്‍ പ്രസിദ്ധമായതെന്നും ഇമാം റാഫിഈ (റ) പ്രസ്താവിച്ചിരിക്കുന്നു (ജംഉല്‍ ജവാമിഅ് വാള്യം 2, പേജ് 189, 190). ഇമാം [...]

Read More ..

ഹദീസും മുജ്തഹിദും

മറ്റു വൈജ്ഞാനിക ശാഖകളിലെന്ന പോലെ ഹദീസിലും അഗാധ പാണ്ഢിത്യം നേടിയെങ്കിലേ ഒരാള്‍ മുജ്തഹിദാകൂ. മദ്ഹബിന്റെ ഇമാമുകള്‍ ഇക്കാര്യത്തില്‍ വളരെ സൂക്ഷ്മതയുള്ളവ രായിരുന്നു. നാലാമത്തെ ഇമാമായ അഹ്മദുബിന്‍ ഹമ്പലിനോട് ഒരാള്‍ ഒരു ലക്ഷം ഹദീസുകള്‍ മനഃപാഠമാക്കിയാല്‍ മുജ്തഹിദാകുമോ എന്നു ചോദിക്കുകയുണ്ടായി. ‘ഇല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൂന്നു ലക്ഷത്തെകുറിച്ചു ചോദിച്ചപ്പോഴും അതു തന്നെയായിരുന്നു ഇമാമിന്റെ പ്രത്യുത്തരം. എന്നാല്‍ നാലുലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയ ഒരാള്‍ക്കു മുജ്തഹിദാകാമോ?’ അവസാനം ചോദിക്കപ്പെട്ടു: ‘ആകാമെന്നാണ് എന്റെ പ്രതീക്ഷ.’ അദ്ദേഹം മറുപടി കൊടുത്തു. ഈ സംഭവം [...]

Read More ..

അവര്‍ പറയാതിരുന്നാല്‍

ഒരു മസ്അലയില്‍ ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഒന്നും പറയുന്നില്ലങ്കില്‍ എന്ത് ചെയ്യണം?. ഇവര്‍ രണ്ടു പേര്‍ക്കും മുമ്പ് രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ അവലംബിക്കാമോ? ഉത്തരം:”സുക്ഷ്മമായ അന്വേഷണത്തിലൂടെ മദ്ഹബില്‍ പ്രബലമായ അഭിപ്രായം ഏതാണെന്ന് ബോധ്യ പ്പെട്ട ശേഷമല്ലാതെ ഇമാം നവവി (റ), ഇമാം റാഫിഈ (റ) നും മുമ്പായി രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ അവലം ബിക്കാന്‍ പാടില്ല.  ഒരേ വിഷയത്തില്‍ കൂടുതല്‍  ഗ്രന്ഥങ്ങള്‍ യോജിച്ചു വന്നതു കൊണ്ട് പ്രയോജനമില്ല. ഈ  ഗന്ഥങ്ങളത്രയും ചെന്നെത്തുന്നത് ഒരാളുടെ മാത്രം [...]

Read More ..