Click to Download Ihyaussunna Application Form
 

 

മദ്ഹബ്

മദ്ഹബ്

ചില സംശയങ്ങള്‍

(1) ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ സമുദായത്തിന്റെ മതകാര്യം പരിഷ്കരിക്കുന്ന ഒരു പരിഷ്കര്‍ത്താവ് വരുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ നൂറ്റാണ്ടിലും മുജ്തഹിദുണ്ടാകുമെന്നല്ലേ ഈ ഹദീസ് വ്യക്തമാക്കുന്നത്? തേഞ്ഞു മാഞ്ഞു പൊയ്കൊണ്ടിരിക്കുന്ന മതനിയമങ്ങളും വിധികളും സ്ഥാപിച്ചു നടപ്പില്‍ വരുത്തുന്ന ആളാണ് ഇവിടെ പരിഷ്കര്‍ത്താവു കൊണ്ടുള്ള വിവക്ഷ. പ്രത്യുത സ്വതന്ത്ര മുജ്തഹിദല്ല (2) ഹദീസ് സ്വഹീഹായി വന്നാല്‍ അതാണ് എന്റെ മദ്ഹബ് എന്ന് ഇമാം ശാഫി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ പ്രഥമമായി ഹദീസുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ തദനുസാരം പ്രവര്‍ത്തിക്കുകയുമല്ലേ [...]

Read More ..

ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം

ഖന്തഖ് യുദ്ധം വിജയകരമായി പര്യവസാനിച്ചു. മുസ്ലിംകള്‍ സ്വഭവനങ്ങളിലേക്കു തിരിച്ചു. ളുഹ്റ് നിസ്കാരത്തിനു സമയമായി. നബി (സ്വ) നിസ്കാരം നിര്‍വഹിച്ചു. പിന്നീട് അവിടുന്ന്, കുളിച്ചു കൊണ്ടിരിക്കെ ജിബ്രീല്‍ (അ) ആഗതനാവുന്നു. ശത്രു സഞ്ചയങ്ങള്‍ ഒന്നു ചേര്‍ന്നു, മുസ്ലിംകളെ ആക്രമിക്കാന്‍ വന്നു, മദീനയെ ഉപരോധിച്ചപ്പോള്‍, കരാറു ലംഘിച്ചു ശത്രു പക്ഷത്തു ചേര്‍ന്ന ബനൂ ഖുറൈളാ ജൂതഗോത്രത്തോടു യുദ്ധം ചെയ്യുവാന്‍ ഇറങ്ങിത്തിരിക്കണമെന്ന കല്‍പനയുമായാണ്  ജിബ്രീല്‍ (അ) വന്നത്. ബനുഖുറൈളയിലേക്കു ഉടനെ പുറപ്പെടാന്‍ നബി (സ്വ) ആഹ്വാനം ചെയ്തു. അവിടെയെത്തുന്നതുവരെ ആരും അസ്റ് [...]

Read More ..

മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?

വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും സ്വതന്ത്രമായി മതവിധികള്‍ ഗവേഷണം ചെയ്യാനുള്ള അവകാശം ഇമാമുകള്‍ക്കു ശേഷം മറ്റാര്‍ക്കുമില്ലെങ്കില്‍, നിങ്ങള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്? അവ രണ്ടും മുജ്തഹിദുകള്‍ക്കുള്ളതല്ലേ? നിങ്ങളെന്തിനു അവ തൊട്ടുകളിക്കണം? മദ്ഹബു വിരോധികള്‍ മുസ്ലിം സഹോദരന്മാരേ വഴിതെറ്റിക്കുവാന്‍ വേണ്ടി എയ്തു വിടാറുള്ള ഒരു ശരമാണിത്. മദ്ഹബിന്റെ ഇമാമുകള്‍ക്കു ശേഷം സ്വതന്ത്ര മുജ്തഹിദ് ഉണ്ടിയിട്ടില്ല; ഒരു മദ്ഹബില്‍ ഊന്നി നിന്നു കൊണ്ട്, ഭാഗികമായി ഗവേഷണം നടത്തുന്ന സോപാധിക മുജ്തഹിദുകള്‍ ഉണ്ടായിട്ടുണ്ട്. ഇവര്‍ക്കു തെളിവു പഠിക്കല്‍ നിര്‍ബന്ധമാണ്. തെളിവുകള്‍ [...]

Read More ..

ഖാസി, മുഫ്തി, ഇജ്തിഹാദ്

സമുദായത്തില്‍ ഖാസിമാരും മുഫ്തിമാരുമുണ്ടാകല്‍ നിര്‍ബന്ധമാണ്. അവര്‍ സ്വതന്ത്ര മുജ്തഹിദുകളായിരിക്കണമെന്ന് മതഗ്രന്ഥങ്ങള്‍ ഉപാധി നിശ്ചയിച്ചിട്ടുണ്ട്. അപ്പോള്‍ ഗവേഷണാര്‍ഹത നേടുകയെന്നതു പൊതുബാധ്യത – ഫര്‍ളു കിഫായ ആണെന്നും അതു നേടിയില്ലെങ്കില്‍ സമൂഹം ഒന്നിച്ചു കുറ്റക്കാരനെന്നും വരില്ലേ? വരില്ല; അങ്ങനെ വരാന്‍ സാധ്യതയില്ല. മുഫ്തിയും ഖാസിയും മുജ്തഹിദുകളാകണമെന്നു പറഞ്ഞ പണ്ഢിതന്മാര്‍ തന്നെ, മുജ്തഹിദുകളില്ലാത്ത സാഹചര്യത്തില്‍, മുഖല്ലിദുകള്‍ മദ്ഹബിന്റെ വൃത്തത്തില്‍ ഒതുങ്ങി നിന്നു കൊണ്ട് അക്കാര്യം നിര്‍വഹിക്കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അവഗണന കൊണ്ടോ അശ്രദ്ധ കൊണ്ടോ അല്ല പില്‍ക്കാലത്ത് മുജ്തഹിദുകളുണ്ടാകാതെ പോയത്, പ്രത്യുത വിജ്ഞാന [...]

Read More ..

പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം

ലോകം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നൂതനങ്ങളായ പലതും സംഭവിക്കുന്നു. പുതുതായി പലതും കണ്ടു പിടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അങ്ങനെ പ്രശ്നങ്ങള്‍ നാള്‍ക്കുനാള്‍ ഉദിച്ചു കൊണ്ടിരിക്കുന്നു. അതിനൊക്കെ ഇസ്ലാമിക ദൃഷ്ട്യാ പരിഹാരം കാണേണ്ടതുണ്ട്. ഇജ്തിഹാദിന്റെ കവാടം അടക്കപ്പെട്ടു എന്ന് പറയുന്നുവെങ്കില്‍ പുതിയ പുതിയ പ്രശ്നങ്ങള്‍ എന്തു ചെയ്യും? ലോകാവസാനം വരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ ഇമാമുകള്‍ എഴുതി വച്ചിട്ടുണ്ടോ? ഇജ്തിഹാദ് രണ്ടു വിധമുണ്ട്. ഒന്ന് നിരുപാധികമായ ഗവേഷണം അഥവാ ഇജ്തിഹാദ് മുത്വ്ലഖ്. രണ്ട് സോപാധികമായ ഗവേഷണം അഥവാ ഇജ്തിഹാദ് മുഖയ്യദ്. സകല ഇസ്ലാമിക [...]

Read More ..

ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.

ഉത്തരം: പ്രത്യക്ഷത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം രണ്ടു പേര്‍ക്കുമെതിരാണന്ന് തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ അത് ഭൂരിപക്ഷമായിരിക്കില്ല. ഒരുദാഹരണത്തിലൂടെ ഇത് വ്യക്ത മാക്കാം. ഇമാം ശാഫിഈ (റ) യുടെ ശിഷ്യരില്‍ പെട്ട അബൂഹാമിദ് (റ) ഭൂരിപക്ഷത്തിനെതിരെ ഒരഭിപ്രായം രേഖപ്പടുത്തുന്നു. അവരുടെ ശിഷ്യ പരമ്പര കാലാന്തരത്തില്‍ വര്‍ധിക്കുകയും ഇമാം ശാഫിഈ (റ) യുടെ ശിഷ്യരില്‍ പെട്ട മറ്റുള്ളവരുടെ ശിഷ്യ പരമ്പര  കുറഞ്ഞ് വരികയും ചെയ്താല്‍ അബൂഹാമിദ് (റ) യുടെ അഭിപ്രായങ്ങള്‍ ഏറ്റു പറയാന്‍ ഒരു മഹാഭൂരിപക്ഷമു ണ്ടാകും. അതിനു മുമ്പില്‍ ഇമാം ശാഫിഈ [...]

Read More ..

അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്

നബി (സ്വ) യുടെ പത്തു ലക്ഷത്തില്‍ പരം വരുന്ന ഹദീസുകളില്‍ മുഖ്യഭാഗവും ഈ മുജ്തഹിദിനു മന:പാഠമുണ്ടായിരിക്കണം. ഹദീസിന്റെ ലഫ്ളുകള്‍ മാത്രം പോര, നിവേദക പരമ്പരയിലുള്ള ഓരോ വ്യക്തിയുടെയും പേര്, തറവാട്, വയസ്, മരണ സമയം (യോഗ്യാ യോഗ്യതകള്‍ സംബന്ധിച്ച) ഗുണങ്ങള്‍, ഹദീസ് സ്വീകരിക്കാന്‍ അവര്‍ കൈകൊണ്ട നിബന്ധനകള്‍, അവരുടെ അവലംബ രേഖ, ഹദീസുകള്‍ സ്വീകരിച്ച രീതി, നിവേദക പരമ്പര ഇനം തിരിക്കല്‍, റിപ്പോര്‍ട്ടര്‍മാരുടെ വാക്കുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും. ഖുര്‍ആനിലും സുന്നത്തിലുമുള്ള സാങ്കേതിക പ്രയോഗങ്ങളെ കുറിച്ച് തികഞ്ഞ [...]

Read More ..

മുജ്തഹിദുല്‍ മദ്ഹബ്

ഇമാം വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനമാക്കി വജ്ഹുകള്‍ കണ്ടെത്താന്‍ കഴിവുള്ളവര്‍ (ജംഉല്‍ജവാമിഅ്). അതായത് രണ്ട് മസ്അലകള്‍ക്കുമിടയില്‍ സാമ്യതയുള്ളപ്പോള്‍, ഇമാം പറഞ്ഞിട്ടില്ലാത്ത മസ്അലകളെ പറഞ്ഞവയോട് തുലനം ചെയ്യല്‍ പോലെയുള്ള ഇജ്തിഹാദ് നടത്തലാണ്. ഇമാം പറഞ്ഞുവെച്ച മസ്അലകളുടെയോ പ്രമാണങ്ങളുടെയോ വ്യാപ്തിയില്‍ ഉള്‍പ്പെടുന്ന മസ്അല അതില്‍ നിന്ന് കണ്ടെത്തുന്നതും ഇപ്രകാരമാണ്. കര്‍മ്മ ശാസ്ത്ര വിധികളുമായി ബന്ധപ്പെട്ടു കിടക്കുന്ന തന്റെ ഇമാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ മുഴുവനും ഇയാള്‍ ഗ്രഹിച്ചിരിക്കണം. എല്ലാ മസ്അലകളിലുമുള്ള ഇമാമിന്റ നസ്സ്വുകളും അസ്വ്ഹാബിന്റെ വജ്ഹുകളും അവര്‍ അറിഞ്ഞിരിക്കണം. താരതമ്യ പഠനത്തിലൂടെ [...]

Read More ..

മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്

തെളിവിന്റെ ബലാബലം പരിശോധിച്ച് മസ്അലകളില്‍ ഒന്നിനെ തിരഞ്ഞെടുക്കാന്‍ കഴിവുള്ളവര്‍ക്കാണ് മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ് എന്ന് പറയുന്നത്. ശാഫിഈ മദ്ഹബില്‍ ഇമാം റാഫിഈ (റ) ഇമാം നവവി (റ) യും ഇവരില്‍ ഉള്‍പ്പെടുന്നു. ഇമാം ഇബ്നു ഹജര്‍ (റ), ഇമാം റംലി (റ) തുടങ്ങിയവര്‍ പോലും തര്‍ജീഹിന്റെ (1) സ്ഥാനം എത്തിയവരല്ല (ബാജൂരി 1:19). ഇമാം നവവി (റ)  പറയുന്നു. “ഇവര്‍ അസ്വ്ഹാബുല്‍ വുജൂഹിന്റെ പദവി എത്തിച്ചില്ലെങ്കിലും കൂര്‍മ്മ ബുദ്ധി, തന്റെ ഇമാമിന്റെ മദ്ഹബ് മനപ്പാഠമാക്കല്‍, ഇമാമിന്റെ അവലംബ [...]

Read More ..

അല്‍ മുജ്തഹിദുന്നിസബിയ്യ്

അടിസ്ഥാന പ്രമാണങ്ങള്‍ ആധാരമാക്കി ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒരു  വിഷ യവുമായി ബന്ധപ്പെട്ട നിശ്ചിത മസ്അലകള്‍ മാത്രം കണ്ടെത്തുന്നവരാണ് ആപേക്ഷിക മുജ്തഹിദ് (മുജ്തഹിദുന്നിസബിയ്യ്). നിദാന ശാസ്ത്രത്തില്‍ അവഗാഹുള്ളതോടൊപ്പം താന്‍ കണ്ടെത്തുന്ന മസ്അലകളുമായി ബന്ധപ്പെട്ട സര്‍വത്ര ലക്ഷ്യങ്ങളിലും പരിജ്ഞാനമുള്ളവനും സ്വഹാബത്തടക്ക മുള്ള പൂര്‍വികര്‍ പ്രസ്തുത മസ്അലകളില്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങളും അവരുടെ ഏകോപനവു മെല്ലാം പൂര്‍ണ്ണമായും ഗ്രഹിച്ചിരിക്കണം. ഇമാം മഹല്ലി പറയുന്നു: “ചിലര്‍ക്ക് ചില വിഷയങ്ങളില്‍ മാത്രം ഇജ്തിഹ്ദിനുള്ള കഴിവ് ഉണ്ടാകുന്നത് കൊണ്ടാണ് ഇജ്തിഹാദ് ഭാഗികമാകാമെന്ന് പറഞ്ഞത്. ഉദാഹരണമായി [...]

Read More ..