By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിലെ മിക്ക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലുമുണ്ടെന്ന് സുന്നികള്‍ പറയുന്നതിനെ സംബന്ധിച്ച് ഒരു വാരികയില്‍ ചോദ്യത്തിന് മറുപടിയായി ഇപ്രകാരം എഴുതുന്നു: ‘ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് പാടില്ലെന്നതാണ്. ഇത് തുറന്നെഴുതിയ അല്ബയാന് പത്രാധിപരെ സമസ്ത പുറത്താക്കിയത്രെ. തന്നെയുമല്ല ഇമാം നവവി(റ)യുടെ അദ്കാറില്‍ ദിക്റ് ചൊല്ലരുതെന്ന് വിവരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചെന്തു പറയുന്നു? ഉത്തരം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്നാണ് കേരളത്തിലെ ആധികാരിക പണ്ഢിതസംഘടനയായ സമസ്തയുടെ തീരുമാനമെന്ന് ഉത്തരക്കാരന് [...]
Read More ..
By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: ഖുത്വുബക്ക് മുമ്പുള്ള മആശിറ വിളിക്ക് വല്ല തെളിവുമുണ്ടോ? ഉത്തരം: ഇമാം റംലി(റ)യോട് ഇതുസംബന്ധമായി ഇങ്ങനെ ചോദിക്കപ്പെട്ടു. “വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് മആശിറ വിളിക്കുന്ന മൂര്ഖി (ഇമാമിനെ മിമ്പറില്‍ കയറ്റുന്നയാള്) ഓതുന്ന ഹദീസ് സ്വഹീഹാണോ? ആണെങ്കില്‍ തന്നെ നബി(സ്വ)യുടെ കാലത്ത് ഇത് നടപ്പുണ്ടോ? നടപ്പുണ്ടെങ്കില് ഇന്നറിയപ്പെട്ട ഈ വാചകം തന്നെയായിരുന്നോ? ഖത്ത്വീബിന് മുമ്പില്‍ വിളിക്കപ്പെടുന്ന ബാങ്കിന് വല്ല അടിസ്ഥാനവുമുണ്ടോ?” ഇതിന് ഇമാം റംലി(റ) ഇങ്ങനെ മറുപടി നല്കി: “പ്രസ്തുത ഹദീസ് സ്വഹീഹായതുംബാങ്ക് നബി(സ്വ)യുടെയും സ്വിദ്ദീഖുല് അക്ബര്‍(റ), ഉമര്‍(റ) [...]
Read More ..
By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: ചില മഖ്ബറകളില്‍ കണ്ടുവരുന്ന ജാറം മൂടല്‍ എന്ന ആചാരത്തിന് ഇസ്ലാമില്‍ വല്ല അടിസ്ഥാനവുമുണ്ടോ? ഇത് നേര്‍ച്ചയാക്കാന്‍ പറ്റുമോ? ഉത്തരം: മഹാത്മാക്കളെ ബഹുമാനിച്ച് അവരുടെ മഖ്ബറകള്‍ക്ക് മുകളില്‍ വസ്ത്രമിട്ട് മൂടലാണ് ജാറം മൂടല്‍. ഇത് ഖബറിനെ ആദരിക്കലായത് കൊണ്ട് പുണ്യകര്‍മ്മമാണ്. ഇമാം സയ്യിദുസ്സുംഹൂദി(റ) പറയുന്നു. കഅ്ബയുടെ മേല്‍ വസ്ത്രമിട്ട് മൂടുന്നത് അതിനെ ആദരിക്കലായതുകൊണ്ട് അത് അനുവദനീയമാണ്. അതുപോലെ നബി(സ്വ)യുടെ റൌളയെ വസ്ത്രമിട്ട് മൂടലും അനുവദനീയം തന്നെ. കാരണം നബി(സ്വ)യെ ആദരിക്കാന്‍ നമ്മള് കല്പ്പിക്കപ്പെട്ടവരാണ്. നബി(സ്വ)യെ ആദരിക്കുന്നതില്‍പ്പെട്ടതാണ് അവിടുത്തെ [...]
Read More ..
By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഒരു പണ്ഢിതന്റെ ജനാസയെ അനുഗമിച്ചു. ശേഷക്രിയയില്‍ പങ്കെടുത്തു. തസ്ബീതും മറ്റും കഴിഞ്ഞശേഷം ദുആ ചെയ്തു. പക്ഷേ, സാധാരണ ഖബറിന്മേല് ചെടി കുത്തുന്നതുപോലെ കുത്തുന്നത് കണ്ടില്ല. ഇതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മകനോട് ചോദിച്ചപ്പോള്‍ അതൊന്നും ആവശ്യമില്ലെന്നും അത് അന്ധ വിശ്വാസമാണെന്നും പറഞ്ഞു. അദ്ദേഹം ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനാണ്. ഇതിനെകുറിച്ചെന്ത് പറയുന്നു? ഉത്തരം; ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഒന്നും പറയുന്നില്ല. അബുല്‍ അഅ്ല പറയുന്നത് വേദവാക്യമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണവര്‍. ഖബറിന്മേല് ചെടികുത്തുന്ന [...]
Read More ..
By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: ജുമുഅ ഖുത്വുബയുടെ അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകണമെന്ന വാദം ഹദീസ് കൊണ്ടോ പ്രാമാണിക ഗ്രന്ഥങ്ങള്‍ കൊണ്ടോ തെളിയിക്കാമോ? ഖുത്വുബ നടക്കുമ്പോള്‍ സദസ്യരില്‍ നിന്നുണ്ടാകുന്ന തെറ്റുകള്‍ ഖുത്വുബയില്‍ വെച്ച് തന്നെ ഖത്വീബുമാര്‍ ചൂണ്ടിക്കാണിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യല്‍ തെ റ്റാണോ?. ഇസ്ലാമിനെ കണ്ടും കേട്ടും പഠിക്കാന്‍ അവസരം ലഭിച്ചവര്‍ അത്തരം തെറ്റുകള്‍ ചെയ്യുമോ? ഉത്തരം; ഞാന്‍ എങ്ങനെ നിസ്കരിക്കുന്നതായി നിങ്ങള്‍ കണ്ടോ എങ്കില്‍ അതുപോലെ നിങ്ങളും നിസ്കരിക്കണമെന്ന് നബി(സ്വ) പറഞ്ഞതിനാല്‍ ഖുത്വുബ അറബിയില്‍ തന്നെ ആയിരിക്കണമെന്ന് കര്‍മശാസ്ത്ര പണ്ഢിതന്മാര് [...]
Read More ..
By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: താബിഉകള്‍ (അനുബന്ധങ്ങള്‍) ഇല്ലെങ്കിലും വെറും അര്കാനുകള് (അവിഭാജ്യഘടകങ്ങള്‍) കൊണ്ട് മാത്രം ഖുത്വുബ സ്വീകാര്യമാകുമല്ലോ. അതിനാല്‍ റുക്നുകളുടെ നിബന്ധനകള്‍ ഇവക്കുണ്ടോ? വിശേഷിച്ചും തുഹ്ഫ, ഖല്‍യൂബി പോലുള്ള ഗ്ര ന്ഥങ്ങളില്‍ കാണുന്നത് അനുബന്ധങ്ങള്‍ ഇതര ഭാഷയിലാകുന്നത് ബുദ്ധിമുട്ടാക്കില്ലെന്നാണ്. ആയതിനാല്‍ തവാബിഉകളെങ്കിലും പരിഭാഷപ്പെടുത്തിക്കൂടേ? ഉത്തരം: ഇസ്ലാം കേവലം ബുദ്ധികൊണ്ട് മാത്രം കണ്ടെത്തപ്പെടുന്ന ഒരു നിഗമനശാസ്ത്രമല്ല. ഇതിന് ബുദ്ധിയുടെ പരിധിയിലൊതുങ്ങി നില്‍ക്കാത്ത നിയമവും ചിട്ടയുമുണ്ട്. അതുകൊണ്ടാണ് ഈ മതം പ്രവാചകന്മാര് വഴി അല്ലാഹുവില്‍ നിന്ന് അവതരിച്ചത്. ചിന്തയെ മാത്രം ആസ്പദമാക്കിയായിരുന്നെങ്കില്‍ ഒരു [...]
Read More ..
By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: മരണവാര്‍ത്ത നാടൊട്ടുക്കും അറിയിക്കാന്‍ മൈക്ക് കെട്ടി ആഭാസകരമായ രീതിയില്‍ അനൌണ്സ് ചെയ്യുന്ന സമ്പ്രദായം ഇന്ന് വ്യാപകമാണല്ലോ. ഇത് പ്രോത്സാഹ ജനകമാണോ? ഉത്തരം: “മയ്യിത്തിന് വേണ്ടി ഖുര്‍ആന്‍ ഓതുക, പ്രാര്‍ഥന നടത്തുക, നിസ്കരിക്കുക തുടങ്ങിയവക്ക് കൂടുതല്‍ ജനങ്ങള്‍ സംഘടിക്കുവാന്‍ മരണവാര്‍ത്ത ജനങ്ങളെ അറിയിക്കുക എന്ന സദുദ്ദേശ്യത്തില്‍ അനൌണ്സ് നടത്തുന്നതില്‍ പന്തികേടൊന്നുമില്ല” (റൌള 1/612). ഇമാം നവവി(റ) തന്നെ പറയട്ടെ: “വിളിച്ചുപറയല്‍ കൊണ്ടോ (ആളെ അയച്ച്) അറിയിക്കല്‍ കൊണ്ടോ മരണവാര്‍ത്ത ജനങ്ങളില്‍ വിളംബരം ചെയ്യല്‍ സുന്നത്താണോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. [...]
Read More ..
By mpath on December 11, 2011
നിസ്കാരവും അനുബന്ധവും, ഫതാവാ
ചോദ്യം: മകന്റെ ഭാര്യയെ തൊട്ടാല്‍ വുളൂഅ് മുറിയുമോ? ഉത്തരം: ഇല്ല. കാരണം മകന്റെ ഭാര്യയുമായി വിവാഹബന്ധത്തിലേര്പ്പെടല് ഹറാമാണെന്ന് തുഹ്ഫ 7/302ല്‍ വ്യക്തമാക്കിയിട്ടുണ്ട്. മകനും ആ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്പ്പെട്ടിട്ടിെല്ലങ്കിലും നിയമം അപ്രകാരം തന്നെയാണെന്ന് മുഗ്നി 3/177ലും പറയുന്നു. വിവാഹബന്ധം ഹറാമായ സ്ത്രീയെ തൊടുന്നതുകൊണ്ട് വുളൂഅ് മുറിയുകയില്ല (തുഹ്ഫ 1/138).
Read More ..
By mpath on December 11, 2011
ഫതാവാ
ചോദ്യം: ഫാതിഹയുടെ ആദ്യത്തില്‍ ഓതാറുള്ള അഊദു ആയതാണോ? ആണെങ്കില്‍ എന്തുകൊണ്ട് ലിഖിതപ്പെടുത്തി കാണുന്നില്ല? ഉത്തരം; അഊദു ഒരു ആയത്തല്ല. അതുകൊണ്ട് തന്നെയാണ് അത് ഖുര്‍ആനില്‍ ലിഖിതപ്പെടുത്താതിരുന്നത്. ഫാതിഹയാണെങ്കിലും അല്ലെങ്കിലും ഖുര്‍ആന്‍ ഓതാനാരംഭിക്കുമ്പോള് അഊദു ഓതാന്‍ നിര്‍ദേശമുള്ളത് കൊണ്ട് അത് സുന്നത്താണെന്ന് മാത്രം. ബി സ്മി ഫാതിഹയില്‍ പെട്ടതും ആമീന്‍ ഫാതിഹയില്‍ പെട്ടതുമെല്ലന്നതിന് പണ്ഢിതന്മാര് പറഞ്ഞ തെളിവ് ഉസ്മാന്(റ)ന്റെ, ഇമാമായ മുസ്വ്ഹഫില്‍ ബിസ്മി ഫാതിഹയില്‍ എഴുതിയെന്നതും ആമീന്‍ എഴുതിയിെല്ലന്നതുമാണ് (ബൈളാവി 1/14 കാണുക). ആ മുസ്വ്ഹഫില്‍ അഊദു ഇല്ലാത്തതിനാല്‍ [...]
Read More ..
By mpath on December 11, 2011
ഫതാവാ
ചോദ്യം: സ്ത്രീയുടെ ഔറത്ത് മുഖവും മുന്കയ്യും ഒഴിച്ച് ബാക്കിയുള്ള ശരീരത്തിന്റെ മുഴുവന്‍ ഭാഗവുമാകുന്നുവെന്ന് പറയുന്നത് നിസ്കാരത്തില്‍ മാത്രമാണോ? അതല്ല നിരുപാധികമാണോ? ഉത്തരം: നിരുപാധികമല്ല. ഇമാം സിയാദി(റ) ശറഹുല്‍ മുഹര്‍ററില്‍ പറയുന്നു. സ്ത്രീക്ക് മൂന്ന് ഔറത്തുകളാണുള്ളത്. ഒന്ന്, നിസ്കാരത്തിലെ ഔറത്ത്. അത് മുമ്പു പറഞ്ഞതു തന്നെ. രണ്ട്, അന്യപുരുഷന്മാരെ സംബന്ധിച്ചുള്ള ഔറത്ത്. അത് പ്രബലമായ അഭിപ്രായപ്രകാരം മുഖവും മുന്കയ്യും ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ പൂര്‍ണ ഭാഗമാകുന്നു. മൂന്ന്, തനിച്ചോ മഹാരിമു(വൈവാഹിക ബന്ധം നിഷിദ്ധമായവര്‍)കളുടെ കൂടെ ആകുമ്പോഴോ ഉള്ള ഔറത്ത്. അത് [...]
Read More ..