Click to Download Ihyaussunna Application Form
 

 

ഫതാവാ

ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം

ചോദ്യം: ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കരിക്കുന്നത് ബിദ്അത്താണെന്നും അങ്ങനെയൊരു സുന്നത്ത് നിസ്കാരം നബി(സ്വ) നിര്‍വഹിച്ചിട്ടില്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? ഉത്തരം: ശരിയല്ല. ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “ഈ നിസ്കാരത്തിന് ഹദീസിന്റെ പിന്‍ബലമില്ലെന്ന് ധരിച്ചുകൊണ്ട് ചിലര്‍ ഇത് ബിദ്അത്താണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇത് ശരിയല്ല. കാരണം ഇബ്നുമാജ(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ്വ) ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ സുലൈകുല്‍ ഗത്വ്ഫാനി(റ) കടന്നുവന്നപ്പോള്‍ താങ്കള്‍ ഇവിടെ വരുന്നതിന് മുമ്പ് നിസ്കരിച്ചിരുന്നോ എന്ന് ചോദിക്കുകയും ഇല്ലെന്നു പറഞ്ഞപ്പോള്‍ [...]

Read More ..

ജുമുഅയും പെരുന്നാളും

ചോദ്യം: സ്വിഹാഹുസ്സിത്തയില്‍ നിന്ന് തിര്‍മുദിയല്ലാത്ത മറ്റെല്ലാവരും സൈദുബ്നു അര്‍ഖമി(റ)ല്‍നിന്നും നിവേദനം ചെയ്തതും ഇബ്നു ഖുസൈമ(റ) സ്വഹീഹാക്കിയതുമായ ഹദീസില്‍ ഇങ്ങനെ കാണുന്നു: “നബി(സ്വ) ഒരു ദിവസം പെരുന്നാള്‍ നിസ്കരിക്കുകയും ജുമുഅയില്‍ ഇളവ് അനുവദിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ജുമുഅ നിസ്കരിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ച് കൊള്ളട്ടെ” (ബുലൂഗുല്‍ മറാം, പേജ് 92). ഈ ഹദീസിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു? ഉത്തരം: പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയാകുമ്പോള്‍ ജുമുഅ സാധുതക്കാവശ്യമായ എണ്ണം ആളുകള്‍ തികയാത്ത ഒരു ഗ്രാമവാസികള്‍ ജുമുഅ നടക്കുന്ന നാട്ടിലെ [...]

Read More ..

ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍

ഉത്തരം: ഫതാവയില്‍ ഈ പരാമര്‍ശമുണ്ടെന്നത് ശരിതന്നെ. ഫതാവയുടെ വാക്കുകള്‍ കാണുക: “ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി(റ) പറഞ്ഞത് കൊണ്ട് വരുന്നത് തക്ബീറതുല്‍ ഇഹ്റാമിന് ശേഷം വെക്കുന്നതുപോലെ തന്നെ ഇഅ്തിദാലിലും ഇരുകരങ്ങളും വെക്കണമെന്നാണ്. നമ്മുടെ ശറഹുല്‍ ഇര്‍ശാദിലും മറ്റും ഈ അഭിപ്രായത്തിലൂടെയാണ് നാം പോയിട്ടുള്ളത്” (അല്‍ ഫതാവല്‍ കുബ്റാ – 1/139). എന്നാല്‍ ഫതാവയില്‍ തന്നെ മറ്റൊരിടത്ത് പറയുന്നത് കാണുക: “ഇഅ്തിദാലില്‍ ഇരുകരങ്ങളും താഴ്ത്തിയിടണമെന്നും നെഞ്ചിന് താഴെ വെക്കരുതെന്നുമാണ് പ്രബലം. നിര്‍ ത്തത്തില്‍ ഇരു കരങ്ങളും നെഞ്ചിന് താഴെ [...]

Read More ..

അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?

ചോദ്യം: അബൂമാലിക്(റ) തന്റെ പിതാവിനോട് ഇപ്രകാരം ചോദിച്ചു. “താങ്കള്‍ നബി    (സ്വ)യുടെ പിന്നിലും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ പിന്നിലും കൂഫയില്‍ വെച്ച് അന്‍പതോളം വര്‍ഷം അലി(റ)ന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ? പിതാവ് പറഞ്ഞു: കുഞ്ഞുമകനേ, അത് മുഹ്ദസ് (പുതുതായുണ്ടാക്കപ്പെട്ടത്) ആകുന്നു.” ഈ ഹദീസ് തിര്‍മുദി(റ)യും നസാഇ(റ)യും ഇബ്നുമാജ(റ)യും നിവേദനം ചെയ്തതായി മിശ്കാതില്‍ കാണുന്നു. ഇതിനെ സംബന്ധിച്ചെന്തു പറയുന്നു. ഉത്തരം: ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. [...]

Read More ..

ആരോ നിര്‍മിച്ച നബിവചനം

ചോദ്യം: ‘ഞാന്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം നിങ്ങള്‍ ആമീന്‍ പറയുക.’ എന്ന നബിവചനം ആരോ നിര്‍മിച്ചതാണെന്നാണ് പറയുന്നത് ശരിയാണോ? ഉത്തരം: ശരിയല്ല. ഇതാരും ഉണ്ടാക്കിയതല്ല. ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് ഹാഫിള് അബൂനഈമില്‍ ഇസ്വ്ബഹാനി(റ) തന്റെ ദലാഇലുന്നുബുവ്വയില്‍ നിവേദനം ചെയ്ത ഹ ദീസാണിത്. ഇമാം സുയൂഥി(റ) തന്റെ അദുര്‍റുല്‍ മന്‍സ്വൂര്‍ – 2/39ല്‍ ഇതുദ്ധരിച്ചിട്ടുമുണ്ട്. പരിചയമില്ലാത്ത ഹദീസുകളെല്ലാം ആരോ നിര്‍മിച്ചതാണെന്ന് തട്ടിവിടുന്നത് ലജ്ജാവഹം തന്നെ. സ്വഹാബത്തിന്റെ സാന്നിധ്യത്തില്‍ വെച്ച് അവര്‍ ആമീന്‍ പറയത്തക്കവിധം ബഹുവചനം കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ ചെയ്യേണ്ട മര്യാദയാണ് [...]

Read More ..

മഅ്മൂമുകള്‍ ആമീന്‍ പറയല്‍

ചോദ്യം: ഇമാമിന്റെ ദുആഇന് മഅ്മൂമുകള്‍ ആമീന്‍ പറയല്‍ സുന്നത്താണെന്ന് വല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിലുമുണ്ടോ? ഉത്തരം: ഫത്ഹുല്‍മുഈനിന്റെ രചയിതാവായ ബഹു. സൈനുദ്ദീനുല്‍ മഖ്ദൂം(റ) പറയുന്നു: “സലാം വീട്ടിയ ശേഷം ഇമാം ദുആ ചെയ്യുമ്പോള്‍ മഅ്മൂമുകള്‍ക്ക് ദുആക്ക് ആമീന്‍ പറയലാണോ സ്വന്തമായി വാരിദായ ദുആ ചെയ്യലാണോ ഏറ്റവും ഉത്തമമെന്ന് എന്റെ ഉസ്താദ് ബഹു. ഇബ്നുഹജര്‍(റ)നോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു. -ഇമാമിന്റെ വാരിദായ പ്രാര്‍ഥന മഅ്മൂമുകള്‍ കേള്‍ക്കുന്നുവെങ്കില്‍ ആമീന്‍ പറയലാണ് അവര്‍ക്ക് സുന്നത്ത്.- വീണ്ടും മഖ്ദൂം(റ) [...]

Read More ..

ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല

ചോദ്യം: നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരുന്ന് ഇപ്രകാരം ദുആ ചെയ്തു. “ഞ ങ്ങളുടെ നാട്ടില്‍ നീ ബറകത് ചെയ്യേണമേ. ഞങ്ങളുടെ സ്വാഇലും മുദ്ദിലും നീ ഞങ്ങ ള്‍ക്ക് ബറകത് നല്‍കേണമേ.” ഇബ്നു അബീശൈബ(റ)യും ബൈഹഖി(റ)യും നിവേദ നം ചെയ്ത ബഹുവചനത്തിലുള്ള ഈ പ്രാര്‍ഥന പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ചാണെന്ന് സുന്നികള്‍ പറയുന്നതിന് മറുപടിയായി ഒരു മൌലവി എഴുതുന്നു: ‘നിസ്കാരാനന്തരം നബി(സ്വ) ബഹുവചനത്തില്‍ പ്രാര്‍ഥിച്ചുവെന്ന് മാത്രമേ ഇതുകൊണ്ടുവരുന്നുള്ളൂ. കൂട്ടപ്രാര്‍ഥനയായി സുന്നികള്‍ ചെയ്യുന്നപോലെ മഅ്മൂമുകള്‍ ആമീന്‍ പറഞ്ഞിരുന്നു വെന്നതിന് ഈ ഹദീസില്‍ തെളിവില്ല.’ [...]

Read More ..

തറപ്രസംഗം

ചോദ്യം: വെള്ളിയാഴ്ച ജുമുഅ സമയം കടന്നതിനുശേഷവും ഖുത്വുബക്ക് മുമ്പുമായി ഒരു തറപ്രസംഗം നടത്തുന്നതിന്റെ വിധിയെന്ത്? ശാഫിഈ, ഹനഫീ വീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ വ്യത്യാസമുണ്ടോ? ഉത്തരം: നബി(സ്വ)യുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ശേഷം ഹി. 1300 വര്‍ഷം പിന്നിടുന്നത് വരെയോ അനറബി ഖുത്വുബ ലോകത്തെവിടെയും നടക്കാത്തതുപോലെ ഖുത്വുബക്ക് മുമ്പ് ഒരു തറപ്രസംഗവും നടന്നിട്ടില്ല. ഇതുതന്നെയാണ് ശാഫിഈ കര്‍മശാ സ്ത്ര പണ്ഢിതന്മാര്‍ ഖുത്വുബ അറബിയിലാകണമെന്നതിന് തെളിവായി ഇങ്ങനെ പറഞ്ഞത്. ‘ലിമാ ജറാ അലൈഹിന്നാസു’ (ജനങ്ങള്‍ ആചരിച്ചുപോന്ന ചര്യ അതായതിനു വേണ്ടി) [...]

Read More ..

സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍

ചോദ്യം: സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യുന്നതിന്റെ വിധിയെന്ത്? ഉത്തരം: അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയവരുടെ ഖബറുകള്‍ സ്ത്രീകള്‍ക്ക് സി യാറത്ത് ചെയ്യല്‍ സുന്നത്താണ്. മറ്റു ഖബറുകള്‍ സിയാറത്ത് ചെയ്യല്‍ കറാഹത്തുമാണ്. സുന്നത്തായ സിയാറത്തിന് വരുമ്പോള്‍ മഖ്ബറയിലോ വഴിയിലോ അന്യപുരുഷ ന്മാരുണ്ടെങ്കില്‍ പൂര്‍ണ പര്‍ദ്ദയോട് കൂടി പോകല്‍ നിര്‍ബന്ധമാണ്. തുഹ്ഫ പറയുന്നു: “സ്ത്രീകള്‍ക്കും നപുംസകര്‍ക്കും സിയാറത്ത് കറാഹത്താകുന്നു. നാശവും കരച്ചില്‍ കൊണ്ട് ശബ്ദമുയര്‍ത്തലും ഭയപ്പെട്ടതിനാലാണിത്. പക്ഷേ, നബി   (സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് അവര്‍ക്കും സുന്നത്തു തന്നെ. മറ്റ് അമ്പിയാക്കള്‍, [...]

Read More ..

നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?

ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ? ഉത്തരം: അനസി(റ)ല്‍നിന്ന് ഇമാം ദൈലമി(റ) തന്റെ മുസ്നദുല്‍ ഫിര്‍ദൌസില്‍ നിവേദനം: നബി(സ്വ) പറഞ്ഞു: ‘ജനാസയില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍ വര്‍ധിപ്പിക്കുക.’ ഇമാം സുയൂഥി(റ)യുടെ അല്‍ജാമിഉസ്സഗീര്‍ 1/54 നോക്കുക. മയ്യിത്ത് കട്ടിലില്‍ വെച്ചതിനുശേഷമേ ജനാസ എന്ന് പറയപ്പെടുകയുള്ളൂവെന്ന് സര്‍വ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. അപ്പോള്‍ ജനാസയില്‍ എന്നുപറഞ്ഞതിന്റെ വിവക്ഷ മയ്യിത്ത് കൊണ്ടുപോകുമ്പോഴാണെന്നു തീര്‍ച്ച. മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നിങ്ങള്‍ അധികരിപ്പിക്കണമെന്ന നബി(സ്വ)യുടെ [...]

Read More ..