Click to Download Ihyaussunna Application Form
 

 

smoothslider

ദരിദ്രന്‍

നബി (സ്വ) പറഞ്ഞതായി ശിഷ്യന്‍ അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: ‘ഒന്നോ രണ്ടോ ചുള കാരക്കയോ, ഒന്നോ രണ്ടോ പിടി ആഹാരമോ തിരിച്ചയക്കുന്നവനല്ല (അതു കൊടുത്തു തിരിച്ചയക്കാവുന്ന യാചകനല്ല) അഗതി, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ് അഗതി. നിശ്ചയം നിങ്ങള്‍ (കൂടുതല്‍ തെളിവ് ഉദ്ദേശിക്കുന്നുവെങ്കില്‍) അല്ലാഹുവിന്റെ പ്രസ്താവന കൂടി വായിക്കുക. “ഭൂമിയില്‍ സഞ്ചരിച്ചു ഉപജീവനം നേടാന്‍ സാധിക്കാത്ത നിലയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രര്‍ക്കുള്ളതാണ് ദാനധര്‍മങ്ങള്‍. അവരുടെ മാന്യത നിമിത്തം, അറിയാത്തവര്‍ അവരെ സമ്പന്നരാണെന്നു ധരിച്ചുപോകും. എന്നാല്‍ അവരുടെ [...]

Read More ..

ആള്‍ ദൈവങ്ങള്‍

മുസൈലിമത്തുല്‍ കദ്ദാബ്, സജാഹി തുടങ്ങി ആണും പെണ്ണുമായി ചിലരൊക്കെ പ്രവാചകത്വം അഭിനയിച്ച ചരിത്രം സര്‍വ്വര്‍ക്കുമറിയാം. അതുപോലെ ശൈഖ് ചമഞ്ഞും തങ്ങള്‍ ചമഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന വ്യാജന്മാരും ധാരാളമു്ണ്ട്. അതാത് കാലത്തെ പണ്ഢിത സമൂഹം അവരെ തൊലിയുരിച്ച് കാണിക്കുകയും ചെയ്തിട്ടുണ്ട് . ജനങ്ങളുടെ ആത്മീയദാഹം ചൂഷണം ചെയ്ത് പണവും പ്രശസ്തിയും സമ്പാദിച്ചു സുഖിക്കാനാണ് ആചാര്യപദവി അഭിനയിച്ച് രംഗത്ത് വരുന്നവരൊക്കെ ശ്രമിച്ചിട്ടുളളത്. അത്ഭുതങ്ങള്‍ കാട്ടിയതായി നുണക്കഥകള്‍ പ്രചരിപ്പിക്കുന്ന ബ്രോക്കര്‍മാരാണ് അവര്‍ക്ക് ഇരയെ എത്തിച്ചു കൊടുത്ത് പ്രചാരം നേടിക്കൊടുക്കുക. മയക്കുമരുന്നും മയക്കുമന്ത്രവും [...]

Read More ..

ഇസ്‌ലാമും പരിസരശുചിത്വവും

വൃത്തിയെ വിശ്വാസത്തിന്റെ പാതിയായി കാണുന്ന ഇസ്‌ലാം വ്യക്തിശുചിത്വത്തിനു മാത്രമല്ല പരിസര ശുചിത്വത്തിനും പ്രാധാന്യം കല്‍പിക്കുന്നു്. പരിസരത്തെയും പരിസ്ഥിതിയെയും ദുഷിപ്പിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപി ക്കുന്നതിനെ പ്രവാചകന്‍ കര്‍ശനമായി വിലക്കി. ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബിതിരുമേനി പറഞ്ഞു: ‘ശാപമേല്‍ക്കാന്‍ സാധ്യതയുള്ള മലമൂ ത്രവിസര്‍ജനം നടത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ആളുകള്‍ വെള്ളമെടുക്കാന്‍ വരുന്ന സ്ഥലങ്ങള്‍, പൊതുവഴി, തണല്‍ തേടിയെത്തുന്ന സ്ഥലം എന്നിവയാണവ.’ (അബൂദാവൂദ്, ഇബ്‌നുമാജ)   മൃഗങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ മാളത്തില്‍ മൂത്ര മൊഴിക്കുന്നതിനെയും പ്രവാചകന്‍ വിലക്കി. [...]

Read More ..

ഇസ്‌ലാമും യുദ്ധങ്ങളും

യുദ്ധം ഒന്നിനും പരിഹാരമല്ല. ഇസ്‌ലാം യുദ്ധം ചെയ്ത് സ്ഥാപിച്ചെടുക്കേതുമല്ല. അറിവിന്റെയും അനുഭവത്തിന്റെയും ധന്യാനുഭൂതിയുടേയും ഫലമാണ് ഇസ്‌ലാം. പക്ഷേ, നിലനില്‍പിനുവേണ്ടിയുള്ള ചെറുത്തുനില്‍പും പ്രക്ഷോഭവും വ്യക്തിക്കും പ്രസ്ഥാനത്തിനും അനിവാര്യമായി വരാം. ഇസ്‌ലാമിക യുദ്ധങ്ങളുടെ പശ്ചാതലം ഇതായിരുന്നു. തിരുനബിയുടെ ജീവിതകാലത്തു എഴുപതോളം യുദ്ധങ്ങള്‍ നടന്നു. ഇതിലൊന്നുപോലും കടന്നാക്രമണമായിരുന്നില്ല. സാമ്രാജ്യത്വ വികസന ലക്ഷ്യത്തിനായിരുന്നില്ല. മറിച്ചു വിശ്വാസികളുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശം നിര്‍വ്വഹിക്കുകയായിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളും എതിര്‍പ്പുകളും പ്രതിരോധിക്കുകമാത്രം. ഏതു സാഹചര്യത്തിലും കടന്നാക്രമണത്തെ ഇസ്‌ലാം അനുവദിക്കുന്നില്ല. ”നിങ്ങള്‍ അതിക്രമിക്കരുത്” എന്ന് ഖുര്‍ആന്‍ പലതവണ കല്‍പിച്ചതു [...]

Read More ..

ഇസ്‌ലാം സമ്പൂര്‍ണ്ണ മതം

ഇസ്‌ലാം എന്ന പ്രയോഗത്തിന് അതിന്റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളു്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ നിന്നാണ് ഇസ്‌ലാം രൂപപ്പെട്ടത്. ഉപരിസൂചിത അര്‍ഥങ്ങളുടെയെല്ലാം വിശാലമായ മേഖലകളിലൂടെ ഇസ്‌ലാം വ്യാപിച്ചതായി കാണാം. മനുഷ്യോത്പത്തി മുതല്‍ ഇന്നോളം ഓരോ കാലഘട്ടത്തിനും അനുയോജ്യവും പ്രായോഗികവുമായ നിയമ-തത്വ സംഹിതകള്‍ സൃഷ്ടിനാഥന്‍ അതാത് കാലത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടു്. മനുഷ്യ പിതാവും പ്രഥമ നബിയുമായ ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി [...]

Read More ..