Click to Download Ihyaussunna Application Form
 

 

വ്രതം

വ്രതം

കണക്കും ജ്യോതിശാസ്ത്രവും

റമളാനിന്റെ ആരംഭത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ചു തന്നെ ഇന്ന് തര്‍ക്കം നില നില്‍ക്കുകയാണ്. ഏതാനും അല്‍പ്പജ്ഞാനികളുടെ വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളെ ആശങ്കയിലാക്കാന്‍ മാത്രം രൂക്ഷമായിരിക്കുന്നു. ഇസ്ലാമിക ശരീ’അത്തിന്റെ ഖണ്ഡിതമായ തീരുമാനങ്ങള്‍ ചവറ്റു കൊട്ടയിലെറിഞ്ഞ് കണക്കുകള്‍ക്ക് പിന്നാലെ ഓടുന്നവര്‍ വളരെ വലിയ അനര്‍ഥങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇബ്നുതൈമിയ്യ തന്നെ പറയുന്നു: “സ്വഹീഹായ സുന്നത്ത് കൊണ്ടും സ്വഹാബത്തിന്റെ ഏകോപനം കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ് നക്ഷത്ര കണക്കുകളെ അവലംബിക്കാന്‍ പാടില്ല എന്നത്. ഇതില്‍ സന്ദേഹമില്ല. ഇമാം ബുഖാരി(റ)യുടെയും മുസ്ലിം(റ)വിന്റെയും [...]

Read More ..

നോമ്പിന്റെ അനിവാര്യത

സ്വൌമ് എന്ന ‘അറബി പദത്തിന്റെ പര്യായ പദമാണ് നോമ്പ് എന്ന മലയാള പദം. ഇമാം റാസി(റ) പറയു ന്നു: ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൌമ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. ഇതില്‍ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൌമ് എന്ന് പ്രയോഗിക്കുന്നത്. മഹതിയായ മറിയം ബീവി(റ)യെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: “നിശ്ചയം ഞാന്‍ അല്ലാഹുവിനുവേണ്ടി സ്വൌമിനെ (സംസാരം വെടിയലിനെ) നേര്‍ച്ചയാക്കി യിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ന് ഞാനൊരു മനുഷ്യനോടും സംസാരിക്കില്ല” (സൂറഃ മറിയം 26, [...]

Read More ..

റമളാന്‍ മഹത്വവും പ്രസക്തിയും

ആത്മീയ ഭാഷ്യം ഹിജ്റ വര്‍ഷത്തിലെ ഒമ്പതാം മാസത്തിനു, വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തന്നെയാ ണ് ശഹ്റുറമളാന്‍ എന്ന നാമം നല്‍കിയത്. ഈ പേര് വന്നതിനെക്കുറിച്ച് ഭാഷാ ശാ സ്ത്രജ്ഞര്‍ പലവിധം അനുമാനിച്ചതായി കാണാം. ഇമാം റാസി(റ) രേഖപ്പെടുത്തുന്നു. “ഇമാം ഖലീല്‍ പറയുന്നു: റംളാഅ് എന്നതില്‍ നിന്നാണ് റമള്വാന്‍ എന്ന പദം ഉത്ഭവിച്ചത്. റംളാഅ് എന്നാല്‍ ഖരീഫ് കാലത്തിനു മുമ്പ് വര്‍ഷിക്കുന്ന മഴ എന്നര്‍ഥം. പ്രസ്തുത മഴവര്‍ഷത്തോടെ ഭൂവിതാനത്തിലെ പൊടിപടലങ്ങളത്രയും കഴുകി വൃത്തിയാക്കപ്പെടുന്നു. ഇതുപോലെ റമള്വാന്‍ മുസ്ലിം സമുദായത്തിന്റെ [...]

Read More ..

മനസില്‍ മാലാഖ വരുന്ന നോമ്പുകാലം

ആത്മ സംസ്കൃതിയുടെ ഉന്നത വിഹായസ്സിലേക്ക് ചിറകടിച്ചുയരുകയാണു വിശ്വാസി. വര്‍ഷം പ്രതി ആവര്‍ത്തിച്ചു വരുന്ന വ്രത നാളുകള്‍ വിശ്വാസിയുടെ ജീവിതം നിഷ്കളങ്കവും ലക്ഷ്യാധിഷ് ഠിതവുമാക്കുന്നു. വ്രതം ഒരു പരിചയാണെന്നാണ് തിരുനബി(സ്വ) പറഞ്ഞത്. തന്റെ അടിമ ത്തവും വിനയവും പ്രകടിപ്പിക്കുന്നതിനു മുന്നില്‍ വന്ന് ചേരുന്ന പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും തടുക്കാനുള്ള പരിച.

Read More ..

സുന്നത് നോമ്പുകള്‍

ശക്തമായ സുന്നതുള്ള ഒരു നോമ്പാണ് അറഫനോമ്പ്. ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നതില്ല. മറ്റുള്ളവര്‍ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും. സുന്നത് നോമ്പുകളില്‍ പ്രധാനമാണ് ആശൂറാഅ്, താസൂആഅ്. മുഹറം ഒമ്പതിനും പത്തിനും. മുഹറം പതിനൊന്നിനും നോമ്പ് സുന്നതുണ്ട്. [...]

Read More ..

വ്രതാനുഷ്ഠാനം:

ഇസ്ലാമിലെ പഞ്ച സ്തംബങ്ങളില്‍ നാലാമത്തതാണ് റമദാന്‍ വ്രതം. സ്വൌം എന്ന പദത്തിന് പിടിച്ചുനില്‍ക്കല്‍, നിയന്ത്രണമേര്‍പ്പെടുത്തല്‍ എന്നീ അര്‍ഥകല്‍പനകളുണ്ട്. വ്രതമാചരിക്കുന്നയാള്‍ മതം വിലക്കിയ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രിതനായിരിക്കണം. ഇമാം നവവി (റ) പറയുന്നു. “ശറഇന്റെ സാങ്കേതികത്തില്‍ വ്രതമെന്നാല്‍ നിശ്ചിത സമയത്ത് നിശ്ചിത വ്യക്തി നിശ്ചിത വസ്തുക്കളെ നിശ്ചിത രൂപത്തില്‍ വെടിയുക’‘ എന്നതാണ് (ശറഹുല്‍ മുഹദ്ദബ് 6/247). ബുദ്ധിയും ശുദ്ധിയുമുളള മുസ്ലിമായ വ്യക്തി മതം വിലക്കിയിട്ടില്ലാത്ത ദിവസങ്ങളില്‍ ഉണ്മപ്രഭാതം മു തല്‍ സൂര്യാസ്തമയം വരെ നേമ്പ് മുറിച്ചുകളയുന്ന കാര്യങ്ങളില്‍ നിന്ന് [...]

Read More ..