Click to Download Ihyaussunna Application Form
 

 

വ്രതം

വ്രതം

ലൈലതുല്‍ ഖ്വദ്ര്‍

ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍ ഖദ്ര്‍ എന്ന പദത്തിന് നിര്‍ണയം(തഖ്ദീര്‍) എന്നാണര്‍ഥമെന്ന് ഭാഷാപണ്ഢിതന്‍ വാഹിദി പറയുന്നുണ്ട്. ഒരു വസ്തുവിനെ സമതുലിതാവസ്ഥയില്‍ സംവിധാനിക്കുക എന്നാണ് നിര്‍വചനം. ഇതിനോട് ലൈലത്(രാവ്) എന്നുകൂടി ചേര്‍ക്കുമ്പോള്‍ നിര്‍ണയത്തിന്റെ രാവ് എന്നാകുന്നു. അല്ലാഹു വിശാലമായി വസ്തുതാ നിര്‍ണയം നടത്തുന്ന രാവാണ് ലൈലതുല്‍ഖദ്ര്‍. ലൈലതുല്‍ഖദ്ര്‍ എന്ന് പേരു വരാന്‍ പണ്ഢിതന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. കാര്യങ്ങളും വസ്തുതകളും കണക്കാക്കുന്ന രാവാണത്. ഇബ്നു അബ്ബാസ്(റ)വിന്റെ വിവരണം ഈ വിവക്ഷ അംഗീകരിക്കുന്നു. ഈ രാവിലാണ് വര്‍ഷാവര്‍ഷത്തെ മുഖ്യപ്രാപഞ്ചിക പ്രശ്നങ്ങള്‍ അല്ലാഹു [...]

Read More ..

ബദര്‍ദിന ചിന്തകള്‍

എ.ഡി 624 ജനുവരിയില്‍, ഹിജ്റയുടെ പത്തൊമ്പതാം മാസം റമള്വാന്‍ പതിനേഴിന് ബദര്‍ യുദ്ധം നടന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബി(സ്വ)യുള്‍പ്പടെ 313 പേര്‍(എണ്ണത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ട്) സത്യവിശ്വാസികളുടെ ഭാഗത്ത് അണിചേര്‍ന്നു. മക്കയിലെ പ്രമുഖ പ്രഭു അബൂജഹ്ലിന്റെ നായകത്വത്തില്‍ ആയിരത്തോളം പടയാളികള്‍ നിഷേധികളുടെ ഭാഗത്ത് അണിചേര്‍ന്നിരുന്നു. ഇസ്ലാമിക പ്രസ്ഥാനം ശത്രുക്കളുമായി നടത്തിയ പ്രഥമ പോരാട്ടമായിരുന്നു ബദര്‍യുദ്ധം. നിര്‍ണായകമായിരുന്നു അതിന്റെ ഫലം. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദര്‍യുദ്ധം. ലോകത്ത് ഇസ്ലാമിന്റെയും പ്രവാചകന്റെയും നിലനില്‍പ്പു നിര്‍ണയിച്ച യുദ്ധമായിരുന്നു ഇത്. യുദ്ധത്തിനു [...]

Read More ..

തറാവീഹ് : ജല്‍പ്പനവും മറുപടിയും

(1) ഇരുപത് റക്’അത് തറാവീഹിനെകുറിച്ച് ‘ഉമര്‍(റ) തന്നെ നല്ല ബിദ്’അതെന്ന് പ്രസ്താവിച്ചു. അപ്പോ ള്‍ അത് ബിദ്അതല്ലേ?. മറുപടി: ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചശേഷം ഇത് നല്ല ബിദ്അതെന്ന് ‘ഉമര്‍(റ) പ്രസ്താവിച്ചത് റക്’അതുകളുടെ എണ്ണത്തെ സംബന്ധിച്ചല്ല. പ്രത്യുത, ഒരു ഇമാമിന്റെ കീഴിലായി വിപുലമായൊരു ജമാ’അത് സംഘടിപ്പിച്ചതിനെ സംബന്ധിച്ചാണ്. ഇമാം ശ’അ്റാനി(റ) പറയുന്നു: “നബി(സ്വ)യുടെ വഫാതിനു ശേഷവും ജനങ്ങള്‍ വിവിധ സംഘങ്ങളായിട്ടായിരുന്നു നിസ്കരിച്ചിരുന്നത്. ചിലര്‍ ജമാ’അതായും മറ്റുചിലര്‍ തനിച്ചും. അപ്പോള്‍ ‘ഉമര്‍(റ) പറഞ്ഞു. അല്ലാഹുവാണ് സത്യം. ഇവരെ ഒരു [...]

Read More ..

എട്ട് റക്’അത് നിഷ്ഫലം

തറാവീഹ് നിസ്കാരത്തിന്റെ റക്’അതുകള്‍ എട്ടാണെന്ന് വാദിക്കുന്നവരുടെ തെളിവുകളെല്ലാം ദുര്‍ബലമാണെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് സന്ദര്‍ശകര്‍ മനസ്സിലാക്കിയല്ലോ. എന്നാല്‍ തറാവീഹ് എട്ട് റക്’അതാണെന്ന വിശ്വാസത്തോടെ പ്രസ്തുത റക്’അതുകള്‍ മാത്രം ഒരാള്‍ നിസ്കരിച്ചാല്‍ ആ നിസ്കാരത്തിന് സാധുതയുണ്ടോ? എന്ന കാര്യം നമുക്ക് പരിശോധിക്കാം. ഇ’ആനതുല്‍ മുസ്ത’ഈന്‍ 1/349ല്‍ പറയുന്നു: “തറാവീഹിന്റെ റക്’അതുകള്‍ ഇരുപതില്‍നിന്ന് ചുരുക്കി (ഇരുപതിനെക്കാള്‍ ചുരുങ്ങിയതാണെന്ന് കരുതി) തറാവീഹിനു വേണ്ടി തക്ബീറതുല്‍ ഇഹ്റാം ചെയ്താല്‍ അത് സാധുവാകുകയില്ല. സഹ്വിന്റെ സുജൂദ് രണ്ടെണ്ണമുണ്ടായിരിക്കെ ഒന്നില്‍ ചുരുക്കി സുജൂദ് ചെയ്താല്‍ സാധുവാകാത്തപോലെതന്നെ. മാത്രമല്ല, [...]

Read More ..

രേഖകള്‍ ഇരുപതിനു തന്നെ

(1) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8) (2) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് [...]

Read More ..

തറാവീഹിന്റെ റക്’അതുകള്‍

മുസ്ലിം ലോകം ഏകോപിച്ചംഗീകരിച്ച തറാവീഹെന്ന നിസ്കാരത്തില്‍ തര്‍ക്കമുന്നയിക്കുന്നവര്‍ അതിന്റെ റക്’അതുകളുടെ എണ്ണത്തിലും തര്‍ക്കമുന്നയിക്കുന്നു. വാസ്തവത്തില്‍ ഇത് വിരോധാഭാസമാണ്. തറാവീഹിന്റെ അസ്തിത്വം പോലും നിഷേധിക്കുന്നവര്‍ അതിന്റെ റക്’അതുകളെകുറിച്ച്  ചര്‍ച്ച ചെയ്യു ന്നത് തന്നെ ബാലിശമല്ലേ?. തറാവീഹ് എന്ന പ്രത്യേക സുന്നത് നിസ്കാരത്തില്‍ മുസ്ലിം ഉമ്മത് ഏ കോപിച്ചത് പോലെ അത് ഇരുപത് റക്’അതാണെന്നതിലും അവര്‍ ഏകോപിച്ചിരിക്കുന്നു. മുസ്ലിം ഉമ്മതിന്റെ ഈ ഇജ്മാ’അ് തീര്‍ത്തും അപ്രതിരോധ്യമാണ്. മാത്രമല്ല മറ്റു രേഖകളുടെയും പിന്‍ബലം ഇതിനാണുള്ളത്. എന്നാല്‍ നബി(സ്വ) നിര്‍വഹിച്ചു കാണിച്ച ഈ നിസ്കാരം സ്വഹീഹായ പരമ്പരയിലൂടെ [...]

Read More ..

തറാവീഹിലെ ജമാ’അത്

ഇബ്നു തൈമിയ്യ എഴുതുന്നു: “തറാവീഹ് ജമാ’അത്തായി നിസ്കരിക്കലും ബിദ്’അതല്ല. പ്രത്യുത, ശരീ’അത്തില്‍ അത് സുന്നതാണ്. നിശ്ചയം നബി(സ്വ) റമള്വാന്‍ മാസത്തിലെ രണ്ട് രാവുകളില്‍ ജമാ’അതായി അത് നിര്‍വഹിച്ചിട്ടുണ്ട്. എന്നല്ല, മൂന്ന് രാത്രികളില്‍. പള്ളിയില്‍ വെച്ച് നബി (സ്വ)യുടെ കാലഘട്ടത്തില്‍ തന്നെ ജനങ്ങളും (സ്വഹാബത്) അത് ജമാ’അത്തായി നിര്‍വഹിച്ചിരുന്നു. അത് നബി(സ്വ) അംഗീകരിക്കുകയും ചെയ്തു. നബി(സ്വ)യുടെ അംഗീകാരം സുന്നതുമാകുന്നു.” (ഇഖ്തിള്വാഉസ്സ്വിറാത്വ്, പേജ് 275) ഇമാം അബൂദാവൂദ്(റ), അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: അവര്‍ പറയുന്നു: “നബി(സ്വ) (ഒരു രാത്രിയില്‍) പുറപ്പെട്ടു. [...]

Read More ..

തറാവീഹ് നിസ്കാരം

റമള്വാന്‍ രാവുകളില്‍ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇമാം ശര്‍ഖ്വാവി(റ) പറയുന്നു: “തറാവീഹ് എന്ന പദം തര്‍വീഹത് എന്ന ‘അറബി പദത്തിന്റെ ബഹുവചനമാണ്. ഒരു പ്രാവശ്യം വിശ്രമിക്കുക എന്നതാണ് തര്‍വീഹത്തിന്റെ ഭാഷാര്‍ത്ഥം. ഈ നിസ്കാരത്തിന്റെ നാല് വീതം റക്അതുകള്‍ക്കിടയില്‍ അല്‍പ്പസമയം വിശ്രമിക്കാറുണ്ടായിരുന്നത് കൊണ്ടാണ് ഓരോ നന്നാല് റക്അത്തുകള്‍ക്ക് തര്‍വീഹത് എന്ന പേര് വെക്കപ്പെട്ടത്.” (ഫത്ഹുല്‍മുബ്ദി 2/165 നോക്കുക.) തര്‍വീഹതിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം തന്നെ ഈ നിസ്കാരത്തില്‍ രണ്ടില്‍ കൂടുതല്‍ തര്‍വീഹതുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അപ്പോള്‍ [...]

Read More ..

റമള്വാനിലെ സംസര്‍ഗം

“റമള്വാന്‍ രാത്രിയില്‍ ഭാര്യയെ സമീപിക്കുന്നതില്‍ നിങ്ങള്‍ക്ക് ഇളവ് തന്നിരിക്കുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്കു നിങ്ങള്‍ വസ്ത്രസമാനമാകുന്നു. അവര്‍തിരിച്ചും. പ്രഭാതം വരെ ഇനി നിങ്ങള്‍ക്കു അന്നപാനാദികള്‍ നിരുപാധികം ഉപയോഗിക്കാവുന്നതാണ്.” (അല്‍ബഖറ 187) ഈ പുതിയ വിധി വന്നപ്പോള്‍ സ്വഹാബികള്‍ സന്തോഷഭരിതരായി. നിരുപാധികമായി ലഭിച്ച ഈ ആനുകൂല്യത്തിനു വലിയ വിലയുണ്ട്. ആ വില ബോധ്യപ്പെടുത്തുന്ന നിയമമാണ് വ്രത സമയത്തെ ലൈംഗിക ബന്ധത്തിനു നല്‍കേണ്ട പ്രായശ്ചിത്തം. നോമ്പുകാരനായിരിക്കെ റമള്വാന്‍ പകലില്‍ ഭാര്യാഭര്‍ത്താക്കള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കടുത്ത പ്രായശ്ചിത്തം നിര്‍വ്വഹിക്കണം. അതിന്റെ നിയമവശം ശ്രദ്ധിക്കുക. [...]

Read More ..

നോമ്പ് മുറിയുന്ന കാര്യങ്ങള്‍

(1) റമള്വാന്‍ നോമ്പിന്റെ പകല്‍ സമയത്ത് കരുതിക്കൂട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കൊണ്ട് നോമ്പ് അസാധുവാകും പ്രായശ്ചിത്തവും നിര്‍ബന്ധമാകും. ‘റമള്വാനിലെ സംസര്‍ഗം’ എന്ന ലേഖനം നോക്കുക. മറ്റ് ചില കാരണങ്ങള്‍ കൊണ്ടും നോമ്പ് അസാധുവാകുന്നതാണ്. അത് വിശദീകരിക്കുകയാണിവിടെ. (2) നോമ്പുകാരനാണെന്ന ബോധവും നിഷിദ്ധമാണെന്ന അറിവും ഉള്ളതോടെ കരുതിക്കൂട്ടി ഛര്‍ദ്ദിക്കുക. ഛര്‍ദ്ദി വന്നവന് നോമ്പ് ഖ്വളാഅ് വീട്ടേണ്ടതില്ലെന്നും ഉണ്ടാക്കി ഛര്‍ദ്ദിച്ചവനാണ് ഖ്വളാഅ് വീട്ടേണ്ടതെന്നുമുള്ള സ്വഹീഹായ ഹദീസാണ് ഇതിന് രേഖ. എന്നാല്‍ അടുത്ത കാലത്ത് ഇസ്ലാമാശ്ളേഷിച്ച വ്യക്തിയാവുക, പണ്ഢിതന്മാരില്‍ നിന്നും ദൂരെയുള്ള [...]

Read More ..