By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം:തലപ്പാവണിയല്‍ സുന്നത്തില്ലെന്നും അതിന് വ്യക്തമായ തെളിവുകളില്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? ഉത്തരം: ശരിയല്ല. നബി(സ്വ) തലപ്പാവ് ധരിച്ചിരുന്നതായി ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇമാം മുസ്ലിം, അബൂദാവൂദ്, നസാഈ, ഇബ്നുമാജ(റ. ഹും) തുടങ്ങിയവര്‍ ബഹു. അംറുബ്നു ഹുറൈസി(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) ഖുത്വുബ നിര്‍വഹിക്കുമ്പോള്‍ കറുത്ത തലപ്പാവണിഞ്ഞിരുന്നു (അത്തര്‍ഖീസുല്‍ ഹബീര് 2/70). ഈ ഹദീസ് ഇബ്നുസഅദ്(റ), ഇബ്നുഅബീശൈബ(റ), അഹ്മദുബ്നു ഹമ്പല്‍(റ) തുടങ്ങിയവരും നിവേദനം ചെയ്തതായി ഇമാം സുയൂത്വി(റ) പറഞ്ഞതിനുശേഷം, നബി(സ്വ)യും ധാരാളം സ്വഹാബാക്കളും മറ്റുള്ളവരും തലപ്പാവണിഞ്ഞിരുന്നതായി വിവിധ [...]
Read More ..
By mpath on February 15, 2012
ഫിഖ്ഹ്
നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്റ്റ്യൂബ് ശിശുവെങ്കിലും ഇസ്ലാമിക കര്‍മശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കണ്ടെത്താനാവും. ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഉല്പാദനം അനുവദനീയമാണോ? എന്നതാണ് ഒന്നാമത്തെ പ്രശ്നം. പുറത്തെടുത്ത ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചും അതില്‍ കുട്ടി ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും അങ്ങനെയുണ്ടാകുന്ന കുട്ടിയുടെ വിധികളെക്കുറിച്ചും ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ തന്നെ ബീജം സ്വീകരിക്കാമെന്ന സങ്കല്പത്തെ നേ രത്തെ ഇസ്ലാം അംഗീകരിക്കുകയും തദടിസ്ഥാനത്തില്‍ നിരവധി നിയമങ്ങള്‍ [...]
Read More ..
By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: ചില മഖ്ബറകളില്‍ കണ്ടുവരുന്ന ജാറം മൂടല്‍ എന്ന ആചാരത്തിന് ഇസ്ലാമില്‍ വല്ല അടിസ്ഥാനവുമുണ്ടോ? ഇത് നേര്‍ച്ചയാക്കാന്‍ പറ്റുമോ? ഉത്തരം: മഹാത്മാക്കളെ ബഹുമാനിച്ച് അവരുടെ മഖ്ബറകള്‍ക്ക് മുകളില്‍ വസ്ത്രമിട്ട് മൂടലാണ് ജാറം മൂടല്‍. ഇത് ഖബറിനെ ആദരിക്കലായത് കൊണ്ട് പുണ്യകര്‍മ്മമാണ്. ഇമാം സയ്യിദുസ്സുംഹൂദി(റ) പറയുന്നു. കഅ്ബയുടെ മേല്‍ വസ്ത്രമിട്ട് മൂടുന്നത് അതിനെ ആദരിക്കലായതുകൊണ്ട് അത് അനുവദനീയമാണ്. അതുപോലെ നബി(സ്വ)യുടെ റൌളയെ വസ്ത്രമിട്ട് മൂടലും അനുവദനീയം തന്നെ. കാരണം നബി(സ്വ)യെ ആദരിക്കാന്‍ നമ്മള് കല്പ്പിക്കപ്പെട്ടവരാണ്. നബി(സ്വ)യെ ആദരിക്കുന്നതില്‍പ്പെട്ടതാണ് അവിടുത്തെ [...]
Read More ..
By mpath on December 14, 2011
ഫിഖ്ഹ്
ചോദ്യം: പള്ളിയിലും മറ്റും മസ്ജിദുല്‍ ഹറാമിന്റെയും റൌളാശരീഫിന്റെയും ചിത്രങ്ങളുള്ള പടങ്ങള്‍ മുസ്വല്ലയാക്കി നിസ്കരിക്കുമ്പോള്‍ ചിത്രമുള്ളതില്‍ നില്ക്കല് കറാഹത്താണെന്നതില്‍ കവിഞ്ഞ് പ്രസ്തുത പടങ്ങളില്‍ നിസ്കരിക്കുന്നതുകൊണ്ട് പ്രത്യേക ഗുണമോ ദോഷമോ ഉണ്ടോ? ഉത്തരം: ജീവികളുടെ ഫോട്ടോ പടങ്ങളിലുണ്ടെങ്കില് അത് ചവിട്ടി നിന്ദിക്കപ്പെടുന്നത് കൊണ്ട് അവ ഉപയോഗിക്കല്‍ കുറ്റകരമല്ലെന്നും മറിച്ച് ആദരപൂര്‍വ്വം വാതിലിലോ മറ്റോ വിരിയാക്കി തൂക്കുകയാണെങ്കില്‍ കുറ്റകരമാണെന്നും കര്‍മ്മശാസ്ത്ര പണ്ഢിതന്മാര് പറയുന്നു (ഫത്ഹുല്‍മുഈന്‍ പേജ് 380). അപ്പോള്‍ ആദരിക്കപ്പെടലും നിന്ദിക്കപ്പെടലുമാണ് നിഷിദ്ധമാകാനും ആകാതിരിക്കാനുമുള്ള മാനദണ്ഡമെന്ന് വ്യക്തമായി. ഇതില്‍ നിന്നും പ്രസ്തുത [...]
Read More ..
By mpath on February 15, 2012
ഫിഖ്ഹ്
ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശര്ത്വുകളില് ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ വുളൂഅ് എടുക്കുന്നതില്‍ ചില റുഖ്സ്വ(വിട്ടുവീഴ്ച)കള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകള്‍ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ(കാലുറ)യുടെ മേല്‍ തടവിയാല്‍ മതി എന്നത്. ഇതിന് ധാരാളം തെളിവുകള്‍ നബി(സ്വ)യുടെ പ്രവൃത്തിയിലും വാക്കുകളിലും കാണാന്‍ സാധിക്കും. ഇമാം ബുഖാരിയും ഇമാം [...]
Read More ..
By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഒരു പണ്ഢിതന്റെ ജനാസയെ അനുഗമിച്ചു. ശേഷക്രിയയില്‍ പങ്കെടുത്തു. തസ്ബീതും മറ്റും കഴിഞ്ഞശേഷം ദുആ ചെയ്തു. പക്ഷേ, സാധാരണ ഖബറിന്മേല് ചെടി കുത്തുന്നതുപോലെ കുത്തുന്നത് കണ്ടില്ല. ഇതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മകനോട് ചോദിച്ചപ്പോള്‍ അതൊന്നും ആവശ്യമില്ലെന്നും അത് അന്ധ വിശ്വാസമാണെന്നും പറഞ്ഞു. അദ്ദേഹം ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനാണ്. ഇതിനെകുറിച്ചെന്ത് പറയുന്നു? ഉത്തരം; ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഒന്നും പറയുന്നില്ല. അബുല്‍ അഅ്ല പറയുന്നത് വേദവാക്യമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണവര്‍. ഖബറിന്മേല് ചെടികുത്തുന്ന [...]
Read More ..
By mpath on February 15, 2012
ക്ലോണിംഗ്, ഫിഖ്ഹ്
ചികിത്സക്കാവശ്യമായ അവയവങ്ങള്‍ ലഭ്യമാക്കുന്നതിനു ക്ളോണ്‍ മനുഷ്യനെ ഉപയോഗപ്പെടുത്തുകയോ അല്ലെങ്കില്‍ ക്ളോണിങ്ങിലൂടെ അവയവങ്ങള്‍ മാത്രം നിര്‍മ്മിക്കുകയോ ചെയ്യാന്‍ പറ്റുമോ?. മനുഷ്യനെ ക്ളോണ്‍ ചെയ്യാന്‍ പാടില്ലെങ്കിലും ക്ളോണ്‍ മനുഷ്യന് ജനിച്ചു കഴിഞ്ഞാല്‍ അവനു സാധാരണ മനുഷ്യന്റെ പവിത്രതയുണ്ടായിരിക്കും. അനിവാര്യഘട്ടത്തില്‍ ഒരാളുടെ ശരീരത്തിന്റെ രക്ഷയ്ക്കു വേണ്ടി അതിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തല്‍, അപകടസാധ്യതയില്ലെങ്കില്‍ അനുവദനീയമാണ്. പക്ഷേ, സ്വന്തം ശരീരത്തിലെ ഒരു ഭാഗം മറ്റൊരാള്‍ക്കു വേണ്ടിയോ മറ്റൊരാളുടേതു തനിക്കു വേണ്ടിയോ ജീവിത കാലത്ത് എടുക്കാവതല്ല. ഇക്കാര്യം തുഹ്ഫഃ 9:397-ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ക്ളോണ്‍ [...]
Read More ..
By mpath on December 9, 2011
ക്ലോണിംഗ്, ഫിഖ്ഹ്
ക്ളോണിങ് നടത്തുന്ന സാധാരണ കോശം ബാഹ്യത്തില്‍ ലൈംഗികേത രമെങ്കിലും ആന്തരികമായി ഇതു ലൈംഗിക കോശമാണെന്നു പറയാം. കാരണം, ലൈംഗിക കോശങ്ങളായ അണ്ഡബീജങ്ങള്‍ ചേര്‍ന്നുണ്ടായ സിക്താണ്ഡം ഒരു കോശമാണ്. ഇതു വിഭജിച്ചു വിഭജിച്ചു ലക്ഷക്കണക്കിനു പെരുകിയാണ് മനുഷ്യശരീരമുണ്ടായിരിക്കുന്നത്. അപ്പോള്‍ മനുഷ്യ ശരീരത്തിലെ ഓരോ കോശത്തിന്റെയും മൂലം ലൈംഗിക കോശമാണ്. ഇതു സര്‍വ്വസമ സഹോദരന്മാര് എന്നു പറയുന്ന ഏകാണ്ഡ ഇരട്ടകളില്‍ വളരെ പ്രകടമാണ്. ഒരു സിക്താണ്ഡം രണ്ടായി പിളര്‍ന്നു രണ്ടു കോശങ്ങളായി പിരിഞ്ഞു രണ്ടു ശിശുക്കളായിത്തീരുന്നതാണല്ലോ ഏകാണ്ഡ ഇരട്ടകള്‍. ഇവിടെ [...]
Read More ..
By mpath on February 15, 2012
ഫിഖ്ഹ്
ഹാജിമാര്‍ക്ക് പെരുന്നാള്‍ ദിവസം ചെയ്യാനുള്ള നാല് പ്രധാനകര്‍മ്മങ്ങളില്‍ ഒന്ന് അറുക്കലാണ ല്ലോ. ഹാജിമാര്‍ക്ക് മൂന്ന് വിധത്തില്‍ അറവുണ്ടാകാം. ഉള്ഹിയ്യത്ത്: പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാര്‍ക്കും അല്ലാത്തവര്‍ക്കും ശക്തിയായ സുന്നത്തുള്ള അറവാണിത്. ഹാജിമാര്‍ക്ക് ഉള്ഹിയ്യത്ത് പ്രത്യേകം നിര്‍ബന്ധമില്ല. ദാനധര്‍മ്മങ്ങള്‍ക്കും സദ്കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യം ലഭിക്കുന്ന സന്ദര്‍ഭവും സ്ഥലവും സമയവുമാണ് ഹജ്ജ് വേള. അതിനാല്‍ സാധിക്കുന്നവര്‍ ഉള്ഹിയ്യത്ത് അറുക്കേണ്ടതാണ്. ആട്, മാട്, ഒട്ടകം എന്നിവയിലൊന്നാണ് അറുക്കേണ്ടത്. ഒട്ടകമോ, മാടോ ആണെങ്കില്‍ ഏഴുപേര്‍ക്കുകൂടി ഒന്ന് മതിയാകും. ആടില്‍ ഒരാളില്‍ കൂടുതലാകാന്‍ വകുപ്പില്ല. ബലിമൃഗത്തിന്റെ നിബന്ധനകള്‍ [...]
Read More ..
By mpath on December 11, 2011
ഫതാവാ, ഫിഖ്ഹ്
ചോദ്യം: ജുമുഅ ഖുത്വുബയുടെ അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകണമെന്ന വാദം ഹദീസ് കൊണ്ടോ പ്രാമാണിക ഗ്രന്ഥങ്ങള്‍ കൊണ്ടോ തെളിയിക്കാമോ? ഖുത്വുബ നടക്കുമ്പോള്‍ സദസ്യരില്‍ നിന്നുണ്ടാകുന്ന തെറ്റുകള്‍ ഖുത്വുബയില്‍ വെച്ച് തന്നെ ഖത്വീബുമാര്‍ ചൂണ്ടിക്കാണിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യല്‍ തെ റ്റാണോ?. ഇസ്ലാമിനെ കണ്ടും കേട്ടും പഠിക്കാന്‍ അവസരം ലഭിച്ചവര്‍ അത്തരം തെറ്റുകള്‍ ചെയ്യുമോ? ഉത്തരം; ഞാന്‍ എങ്ങനെ നിസ്കരിക്കുന്നതായി നിങ്ങള്‍ കണ്ടോ എങ്കില്‍ അതുപോലെ നിങ്ങളും നിസ്കരിക്കണമെന്ന് നബി(സ്വ) പറഞ്ഞതിനാല്‍ ഖുത്വുബ അറബിയില്‍ തന്നെ ആയിരിക്കണമെന്ന് കര്‍മശാസ്ത്ര പണ്ഢിതന്മാര് [...]
Read More ..