Click to Download Ihyaussunna Application Form
 

 

കളിയും വിനോദവും

കളിയും വിനോദവും

ഒപ്പന, കോല്‍ക്കളി, ദഫ്

ഒപ്പന, കോല്‍ക്കളി, ദഫ് ശ്രവണമധുരമായ ശബ്ദങ്ങള്‍ ചിലപ്പോള്‍ നിരര്‍ഥകവും മറ്റു ചിലപ്പോള്‍ സാര്‍ഥവുമായിരിക്കും. നിരര്‍ഥശബ്ദങ്ങളുടെ സ്രോതസ് പ്രധാനമായും വാദ്യോപകരണങ്ങളാണ്. സാര്‍ഥശബ്ദങ്ങളുടെ സ്രോതസ് മനുഷ്യകണ്ഠങ്ങളും. അവയില്‍ നിന്നുത്ഭവിക്കുന്ന ശ്രവണമധുരവും വിനോദാത്മകവുമായ ശബ്ദങ്ങള്‍ കവിതയും സംഗീതവുമാണ്.

Read More ..

സംഗീതത്തിന്റെ നിരോധിത മേഖലകള്‍

1980 ജൂലായ് 31ന് മുഹമ്മദ് റഫി സാഹിബ് നിര്യാതനായ വാര്‍ത്ത റേഡിയോവിലൂടെ അറിഞ്ഞ് ക്ളബില്‍ സംഗീതക്ളാസെടുക്കാന്‍ വന്നിരുന്ന നാടോടിയായ ഉസ്താദ് അന്‍വര്‍ഖാന്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. ജലപാനമില്ലാതെ രാത്രി വൈകുവോളം കിടന്നു. ശിഷ്യന്‍മാര്‍ക്കും ഉസ്താദിനെ സമാധാനിപ്പിക്കാനായില്ല. ഒടുവില്‍ ഉസ്താദിനൊരു കൂട്ടിനായി രണ്‍ടുമൂന്നുപേര്‍ രാത്രി ക്ളബില്‍ കഴിച്ചുകൂട്ടി. പാതിരാത്രിക്ക് ആരോ പാടുന്നതുകേട്ട് അവരുണര്‍ന്നപ്പോള്‍ ഉസ്താദ് അന്‍വര്‍ഖാന്‍ ഹാര്‍മോണിയം വായിച്ച് പാടുകയായിരുന്നു. റഫി സാഹിബിന്റെ അനശ്വരഗാനം, ഓ ദുനിയാ കേ രഖ്വാലേ… (മാതൃഭൂമി വാരാന്തപ്പതിപ്പ് 21-5-2005). സംഗീതവും ഗായകരും സംഗീതപ്രണേതാക്കളില്‍ [...]

Read More ..

നിരോധിത സംഗീതങ്ങള്‍

സംഗീതം ആലപിക്കുന്ന വ്യക്തികള്‍ ശ്രോതാക്കളില്‍ ദുര്‍വികാരവും ദുഷ്ചിന്തയും ഉണ്‍ടാക്കുന്നവരാകുക എന്നതാണ് സംഗീതം ഹറാമാകുന്നതിനുള്ള ഒരു കാരണം. ഉദാഹരണമായി അന്യസ്ത്രീയുടെ ഗാനം അന്യപുരുഷന്‍ കേള്‍ക്കുക, ഇതു സ്ത്രീ പുരുഷനെയോ, പുരുഷന്‍ സ്ത്രീയെയോ കാണുന്ന വിധത്തിലോ, അന്യസ്ത്രീപുരുഷന്‍മാര്‍ ഒരിടത്തു തനിച്ചാകുന്ന വിധത്തിലോ ആണെങ്കില്‍ ഹറാമാണ്. ഈ രണ്‍ടു വിധത്തിലുമല്ലെങ്കില്‍, അഥവാ സ്ത്രീയുടെ ഗാനം മാത്രം കേള്‍ക്കുന്ന രൂപത്തിലാണെങ്കില്‍ മതപണ്ഢിതന്‍മാര്‍ക്ക് തദ്വിഷയത്തില്‍ മൂന്നഭിപ്രായമാണുള്ളത്. ഒന്ന്, സ്ത്രീയുടെ ശബ്ദം ഔറത്താണ്. അതുകൊണ്‍ട് അവളുടെ ഗാനം കേള്‍ക്കല്‍ ഹറാമാണ്. രണ്‍ട്, അവളുടെ ശബ്ദം ഔറത്തല്ല. [...]

Read More ..

കളി കാര്യത്തിന്, വിനോദം ആവശ്യത്തിന്

ഹാറൂന്റഷീദ് ചക്രവര്‍ത്തിയുടെ സമകാലികനും ഉപദേശം കൊണ്‍ട് അദ്ദേഹത്തെ വിറകൊള്ളിച്ച ധീരപണ്ഢിതനും പ്രാര്‍ഥനക്ക് ഉടനെ ഉത്തരം ലഭിക്കുന്ന വലിയ്യുമായിരുന്നു ബഹ്ലൂല്‍ എന്ന മഹാപുരുഷന്‍ (ത്വബഖാത്ത്: ശഅ്റാനി 1/68).ബഹ്ലൂല്‍ ഒരു ദിനം ബസ്വറയിലെ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ കളിച്ചുകൊണ്‍ടിരിക്കുന്ന ഏതാനും കുട്ടികളെ കണ്‍ടു. അവരെ വീക്ഷിച്ചുകൊണ്‍ട് കളിയിലേര്‍പ്പെടാതെ മാറിനില്‍ക്കുന്ന ഒരു കുട്ടി അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ആ കുട്ടി വിലപിക്കുന്നുണ്‍ടായിരുന്നു. കുട്ടികള്‍ തങ്ങളുടെ കയ്യിലുള്ള വസ്തുക്കള്‍ കൊണ്‍ട് കളിക്കുമ്പോള്‍ തനിക്കു കളിക്കാന്‍ തന്റെ കയ്യിലൊന്നുമില്ലാത്തതുകൊണ്‍ടായിരിക്കാം ഈ കുട്ടി കരയുന്നതെന്ന് ബഹ്ലൂല്‍ വിചാരിച്ചു. [...]

Read More ..

കാളപ്പോരും കാളപൂട്ടും

കാളകളെ ഉപയോഗിച്ചു കൊണ്‍ടുള്ള പല വിനോദങ്ങളുമുണ്‍ട്. കാളയോട്ട മത്സരം, കാളകുത്തു മത്സരം, കാളപ്പോര്, കാളപൂട്ട് എന്നിവ അവയില്‍പ്പെടുന്നു. കുതിരപ്പുറത്തെന്ന പോലെ കാളപ്പുറത്തു കയറിയിരുന്ന് ഓട്ടമത്സരം നടത്തുക ഇതാണ് കാളയോട്ട മത്സരം. പണം വെക്കാതെ, പന്തയ സ്വഭാവമില്ലാതെ, ഇവ്വിധം മത്സരം നടത്തുന്നത് സാധാരണ ഗതിയില്‍ അനുവദനീയമാണ് (തുഹ്ഫ 9/399). എന്നാല്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നുവെങ്കില്‍ അതു നിഷിദ്ധമാകും. കാരണം ജീവികളെ അനാവശ്യമായി വേദനിപ്പിക്കല്‍ ഹറാമാണ് (ഹാശിയതുത്തുഹ്ഫ: ശര്‍വാനി 8/370, ഇബ്നുഖാസിം 8/371, സവാജിര്‍ 2/84,87). കാളകുത്ത് മത്സരം രണ്‍ടു കാളകളെ [...]

Read More ..

ചീട്ടുകളി

നബി(സ്വ) പ്രസ്താവിക്കുന്നു: മനുഷ്യന്‍ നേരമ്പോക്കിനായി നടത്തുന്ന എല്ലാ വിനോദവും അബദ്ധമാണ്. അവന്റെ വില്ലുപയോഗിച്ചുള്ള അസ്ത്രമെയ്ത്ത്, കുതിരക്കു പരിശീലനം നല്‍കല്‍, ഭാര്യയുമായുള്ള വിനോദം എന്നിവയൊഴിച്ച് (തുര്‍മുദി, ഇബ്നുമാജ, ദാരിമി, അഹ്മദ്). വിനോദത്തിലെ ന്യായവും അന്യായവും വേര്‍തിരിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഢമാണ് ഈ തിരുവചനം. കാരണം, മതത്തിന്റെ വീക്ഷണത്തില്‍ ഇഹത്തിലോ പരത്തിലോ ഒരു ഗുണവും നല്‍കാത്ത വല്ല വിനോദത്തിലും ഒരാള്‍ വ്യാപൃതനാകുന്നുവെങ്കില്‍ അതു അബദ്ധമാണ്, അന്യായമാണ്. അത് ആക്ഷേപാര്‍ഹവുമാണ്. മൂന്നു വിനോദങ്ങള്‍ അവയില്‍ നിന്നൊഴിവാണ്. അവ മൂന്നും നേരമ്പോക്കിനും വിനോദത്തിനും വേണ്‍ടി [...]

Read More ..

ഏപ്രില്‍ ഫൂള്‍

“കേരളത്തിലെ ഇടുക്കി ജില്ലയിലെ മലങ്കര ജലാശയത്തില്‍ മുട്ടം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി അശ്വിന്‍ എന്ന ഇരുപതുകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങി. 2008 ഏപ്രില്‍ ഒന്നാം തീയതി ഉച്ചക്ക് ഒരു മണിക്കായിരുന്നു അത്. അശ്വിന് നന്നായി നീന്താനറിയാമെന്ന് സഹപാഠികള്‍ കരുതി. എന്നാല്‍ ഇതിനിടയില്‍ അവന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. മുങ്ങുന്നതിനിടയില്‍ സഹായത്തിനായി, ഒന്നിലേറെ തവണ അശ്വിന്‍ കൈയുയര്‍ത്തി വീശി. വിഡ്ഢിദിനത്തില്‍ തങ്ങളെ ഫൂളാക്കാന്‍ അവന്‍ ശ്രമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. ഒടുവില്‍ താഴ്ന്നുപോയ അശ്വിന്‍ ഉയര്‍ന്നുവരാതായപ്പോള്‍ ആശങ്കയിലായി. അത് കൂട്ടനിലവിളിയാകാന്‍ നിമിഷങ്ങളേ വേണ്‍ടിവന്നുള്ളൂ. [...]

Read More ..

റാഗിംഗ് എന്ന പീഡനവിനോദം

പ്രൊഫഷണല്‍ കോളേജുകളില്‍ പുതുതായി പ്രവേശനം നേടിയെത്തുന്നവരെ, അവരില്‍ സഹനശീലം വളര്‍ത്താനും ലജ്ജയകറ്റാനും വേണ്‍ടി, സീനിയര്‍ വിദ്യാര്‍ഥികള്‍ ആഘോഷപൂര്‍വ്വം സ്വീകരിക്കുന്ന ഒരു വിനോദച്ചടങ്ങായാണ് റാഗിംഗ് തുടങ്ങിയത്. വ്യക്തിത്വവികാസത്തിനുകൂടി അതു സഹായകമാവുമെന്നാണ് അനുകൂലികളുടെ ന്യായം. നവാഗതരെ പാട്ടുപാടിച്ചും സാങ്കല്‍പിക കസേരയിലിരുത്തിച്ചും തുടങ്ങിയ ഈ പീഡനകല ഇന്ന് ഒരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത അറുവഷളും ഭീകരവുമായ ആഭാസക്കലയായി മാറിയിട്ടുണ്‍ട്്. ജൂനിയര്‍മാരുമായുള്ള ക്രൂരവും അശ്ളീലമയവുമായ പരിചയപ്പെടല്‍, സീനിയര്‍മാര്‍ക്കു മദ്യവും ഭക്ഷണവും നവാഗതരുടെ ചിലവില്‍ ഏര്‍പ്പാടു ചെയ്യിക്കുക, കത്തുന്ന ട്യൂബ്ലൈറ്റ് ഊതിക്കെടുത്താന്‍ നിര്‍ബന്ധിക്കുക, പത്രമില്ലാതെ [...]

Read More ..

കളിയും വിനോദവും

എന്നും മരിക്കാതെ ജീവിക്കണമെന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്നു. ഉല്‍ക്കടമായി ആഗ്രഹിക്കുന്നു. മരണവക്ത്രത്തിലെത്തിനില്‍ക്കുന്ന പടുവൃദ്ധനും മൃത്യുവിനോട് മല്ലടിക്കുന്ന മാറാരോഗിയും മരണത്തില്‍ നിന്നുള്ള മോചനമാണ് ആഗ്രഹിക്കുന്നത്. പക്ഷേ മരിക്കാതെ നിര്‍വാഹമില്ല. അതില്‍ നിന്നു ആര്‍ക്കും മോചനമില്ല. നബിയേ പറയുക, ഏതൊരു മരണത്തില്‍ നിന്നു നിങ്ങള്‍ ഓടി അകലുന്നുവോ തീര്‍ച്ചയായും ആ മരണം നിങ്ങളെ അഭിമുഖീകരിക്കുക തന്നെ ചെയ്യും. പിന്നീട് അദൃശ്യവും ദൃശ്യവുമായ സകലകാര്യങ്ങളും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്‍ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അവന്‍ നിങ്ങളെ വിവരമറിയിക്കും [...]

Read More ..