Click to Download Ihyaussunna Application Form
 

 

ലേഖനങ്ങള്‍

ലേഖനങ്ങള്‍

ത്വല്‍സമാതും വ്യാജന്മാരും

ഭൌതിക പദാര്‍ഥവും ആത്മീയ ഘടകവും ഉള്‍ക്കൊള്ളുന്നതാണ് മനുഷ്യരും ഇതര ജന്തുക്കളും. ഈ ഘടകങ്ങളുടെ സന്തുലിതാവസ്ഥക്കാണ് ആരോഗ്യം എന്ന് പറയുന്നത്. ഇവയുടെ താളപ്പിഴവുകളെ രോഗമെന്നും വിളിക്കുന്നു. രോഗം രണ്ട് വിധമുണ്ട്. ശാരീരികരോഗവും ആത്മീയരോഗവും പിഴവുകള്‍ തീര്‍ത്ത് സന്തുലിതാവസ്ഥയിലേക്ക് രോഗി യെ തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന പ്രക്രിയയാണ് ചികിത്സ. അതുകൊണ്ടുതന്നെ ചികിത്സയും രണ്ട് വിധമുണ്ട്. ശാരീരിക ചികിത്സയും ആത്മീയ ചികിത്സയും. ഗുളിക, കഷായം, ടോണിക്, ഇഞ്ചക്ഷന്‍ എന്നിവ അകത്ത് നല്‍കിയും തൈലം, ഓയിന്റ്മെന്റ് എന്നിവ പുറത്ത് പുരട്ടിയും നടത്തുന്ന ചികിത്സാരീതി നമുക്ക് [...]

Read More ..

അസ്മാഉ,ത്വല്‍സമാത്,സിഹ്റ്

അസ്മാഉ അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സാരീതിയാണിത്. അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധികളും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കി അതുകൊണ്ട് അല്ലാഹുവിനോട് തേടുന്ന ഒരു ചി കിത്സാ രീതിയാണിത്. പക്ഷേ, ആര്‍ക്കും യഥേഷ്ടം ചെയ്യാവുന്നതല്ല ഇത്. പ്രധാനപ്പെട്ട പല കടമ്പകളും കടന്നിരിക്കല്‍ അത്യാവശ്യമാണ്. അതിപ്രധാനപ്പെട്ട കടമ്പയായി ഇമാമുകള്‍ പറയുന്നത് അര്‍രിയാളതുല്‍ കുബ്റാ എന്നപേരില്‍ അസ്മാഉകാര്‍ വീട്ടുന്ന മുശാഹദയാണ്. ഈ കടമ്പ കടക്കുന്നതോടെ മലകൂതിയ്യായ കശ്ഫും മുശാഹദയും ഇലാഹിയ്യായ പ്രത്യേക സഹായവും അല്ലാഹു അവര്‍ക്ക് വരദാനമായി നല്‍കുന്നു. [...]

Read More ..

ആത്മീയ ചികിത്സ

മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേണ്ടിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൌതികം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. ചികിത്സയെക്കുറിച്ച് ഖുര്‍ആനിലും ഹദീസിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. ഖുര്‍ആന്‍ തന്നെ ഒരു ചികിത്സയാണല്ലോ. അല്ലാഹുവിന്റെ നാമങ്ങള്‍, അവന്റെ വചനങ്ങളായ ഖുര്‍ആന്‍ തുടങ്ങിയവ കൊണ്ട് മന്ത്രിക്കല്‍, എഴുതി ദേഹത്ത് കെട്ടല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അസ്മാഅ ചികിത്സ. ഈ ചികിത്സ അനുവദനീയമാണെന്ന് മുന്‍ഗാമികളായ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ബുഖാരി 5735:ആം   ഹദീസിന്റെ [...]

Read More ..

തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും

സലീമും ജോണും ഗോപാലനും അയല്‍വാസികളും സഹപാഠികളുമാണ്. അവര്‍ ഒന്നിച്ചാണ് സ്കൂളില്‍ പോകുന്നതും വരുന്നതും. ഇടവഴിയില്‍ ഒരു വീടിന്റെ പടിപ്പുരക്കു മുമ്പില്‍ കിടന്ന് വിശ്രമിക്കുന്ന ഒരു നായയെ അവര്‍ കാണാനിടയായി. നായ വളരെ ശാന്തനും നിരുപദ്രവകാരിയുമായിരുന്നു. അവര്‍ അടുത്തുചെന്ന് നായയെ അല്‍പ്പം ചവിട്ടി വേദനിപ്പിച്ചു. നായ തലപൊക്കി അല്‍പ്പം മുരണ്ടു അവിടെ തന്നെ കിടന്നു. സ്കൂളില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ നായയെ വീണ്ടും കാണാനിടയായി. മൂവര്‍ക്കും ഹരം പിടിച്ചു. കല്ലെടുത്തെറിയാന്‍ തുടങ്ങി. നായ അസഹ്യമായ വേദനയില്‍ കുരച്ചു പ്രതിഷേധം രേഖപ്പെടുത്തി [...]

Read More ..

ഭീകരവാദം ഇസ്ലാമികമോ?

സമാധാനം എന്ന അര്‍ഥം വരുന്നതും പ്രവാചകന്മാരെല്ലാം നടപ്പിലാക്കിയതുമായ മതമാണ് ഇസ്ലാം. അന്ത്യപ്രവാചകരായ മുഹമ്മദ്(സ്വ) ആയിരുന്നു അതിന് വിരാമം കുറിച്ചത്. അവിടുത്തെ പരിചയപ്പെടുത്തി വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് “അങ്ങയെ ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല” (21/107). ലോകപരിപാലകനായ നാഥന്‍ സൂറത്തുല്‍ ഫാത്വിഹയില്‍ ലോകരക്ഷിതാവ് എന്ന് പരിചയപ്പെടുത്തിയത് പോലെ ഇസ്ലാമിന്റെ പ്രവാചകരായ തിരുദൂതരെ ലോകത്തിന് അനുഗ്രഹം എന്ന് പരിചയപ്പെടുത്തിയത് ബുദ്ധിജീവികള്‍ വിലയിരുത്തിയതാണ്. അത്തരം ഒരു സുവിശേഷത്തോടെ ജാതനായി അറുപത്തിമൂന്ന് വര്‍ഷം ജനങ്ങള്‍ക്കിടയില്‍ മാതൃയോഗ്യനായി ജീവിക്കുകയും ലോകചരിത്രത്തില്‍ മറ്റേതൊരു ചരിത്രപുരുഷനെക്കുറിച്ചും കണ്ടെത്താ [...]

Read More ..

സമാധാനത്തിന്റെ പാത

ലക്ഷ്യം സാധിച്ചെടുക്കാന്‍ സമാധാനത്തിന്റെ പാത ഉപേക്ഷിച്ച് അക്രമത്തിന്റെ വഴി തേടാന്‍ പ്രേരിപ്പിക്കുന്ന ചിന്തയാണ് തീവ്രവാദം. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇന്ന് തീവ്രവാദമാണ്. നാളെയും മറ്റൊന്നാവുകയില്ല. വിവരമുളളവര്‍ ഇന്ന് ഏറ്റവും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതും “തീവ്രത”യെ കുറിച്ചായിരിക്കണം. ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാനും പൊട്ടിത്തെറികള്‍ സൃഷ്ടിക്കാനും പരിശീലനം നേടിയ തീവ്രവാദികള്‍ക്കു ദിശാബോധം നല്‍കാനും അവര്‍ക്ക് ക്ഷമാശീലവും ആത്മീയതയും സമ്മാനിക്കാനും കഠിനമായ പരിശ്രമം അനിവാര്യമായിരിക്കുന്നു. സ്വാര്‍ഥതയും അഹങ്കാരവും കലര്‍ന്നു കിടക്കുന്ന ഈ കായിക വിനോദത്തെ മുറിച്ചു മാറ്റാനോ, പറിച്ചെടുക്കാനോ ശ്രമിക്കുന്നത് [...]

Read More ..

തീവ്രവാദം പരിഹാരമല്ല

വര്‍ത്തമാനകാലത്ത് പ്രചുരപ്രചാരം നേടിയ ഒരു സംജ്ഞയാണ് തീവ്രവാദം. സാമൂഹിക സാഹചര്യം കലുഷമാക്കുന്നതില്‍ വലിയ പങ്കാണ് തീവ്രവാദം വഹിക്കുന്നത്. ഈ പദത്തിന്റെ അര്‍ഥതലമിന്ന് കൂടുതല്‍ വൈപുല്യവും നേടിയിട്ടുണ്ട്. തീവ്രവാദവും അ തിന്റെ അതിരൂക്ഷ വകഭേദമായ ഭീകരവാദവും ചര്‍ച്ചചെയ്യാത്ത ദിനങ്ങളില്ല. പലതിന്റെ യും പേരില്‍ നാടുകലക്കിയും കുലുക്കിയും പലതും നേടാനാണ് പലരുടെയും ശ്രമം. അതിന്റെ പരിണതിയാണീ സാമൂഹ്യ ദുര്‍നിമിത്തം. ഭീകരതയുടെ രംഗനൃത്തം തീര്‍ ക്കുന്ന ദുരന്തങ്ങളുടെ കെടുതിപേറി മുതുകൊടിഞ്ഞ ജനസഹസ്രങ്ങള്‍ മനുഷ്യമനസ്സില്‍ പോലും പുറംപോക്കില്‍ ഹതാശയരായിക്കഴിയുകയാണ്. സാമൂഹ്യ ജീവിതത്തിന്റെ സുതാര്യ [...]

Read More ..