By mpath on January 30, 2012
ലേഖനങ്ങള്‍
ഡോളിയെന്ന ക്ലോണ്‍ ചെമ്മരിയാടിന്റെ ജന്മത്തോടെ ക്ലോണിങ്ങിന്റെ പുതുയുഗം പിറന്നെങ്കിലും ക്ലോണിങ്ങിനെതിരെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകള്‍ മൂലം ഒരു സ്ഥാപനവും ക്ലോണ്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നതും എന്നാല്‍ ജൈവ സാങ്കേതിക വിദ്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാകാന്‍ പോകുന്നതുമായ ഒരു റിപ്പോര്‍ട്ടു പുറത്തുവന്നത്. ക്ലോണിങ് വഴി മനുഷ്യഭ്രൂണം സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചതായി ഒരു അമേരിക്കന്‍ കമ്പനി പുറത്തു വിട്ട വാര്‍ത്തയായിരുന്നു അത്. അമേരിക്കയില്‍ ‘മസാച്യൂസെറ്റ്സ്’ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘അഡ്വാന്‍സ്ഡ് സെല്‍ ടെക്നോളജി’ (എ.സി.ടി) യാണ് നിര്‍ണായകമായ [...]
Read More ..
By mpath on January 30, 2012
ലേഖനങ്ങള്‍
ഡോളിയെന്ന ചെമ്മരിയാടാണ് ക്ലോണിങ്ങിലൂടെ ജന്മമെടുത്ത ഒന്നാമത്തെ സസ്തനിയായ ജീവി. സ്കോട്ട്ലന്റുകാരനായ ഡോ. ഇയാന്‍ വില്‍മുട്ട് (ഉൃ. കഅച ണകഘങഡഠ) എന്ന ശാസ്ത്രജ്ഞനാണ് ഇതിനു ജന്മം നല്‍കിയത്. റോസ്ലിന് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടില്‍ നിന്നെടുത്ത ശാരീരിക കോശത്തിലെ ന്യൂക്ളിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തോടു സംയോജിപ്പിച്ചു ഭ്രൂണം വളര്‍ത്തി. എന്നിട്ട് ഈ ഭ്രൂണം മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു. അങ്ങനെ അത് കോശമെടുത്ത ഒന്നാമത്തേതിന്റെ തനിപ്പകര്‍പ്പായ ഒരു കുഞ്ഞിനെ പ്രസവിച്ചു. [...]
Read More ..
By mpath on January 30, 2012
ലേഖനങ്ങള്‍
സസ്യങ്ങളില്‍ പ്രകൃത്യാ തന്നെ ക്ലോണിങ് നടന്നു വരുന്നുണ്ട്. ഇതിന്റെ രഹസ്യം മനസ്സിലാക്കി സസ്യ ശാസ്ത്രജ്ഞന്മാര് ഇതു വികസിപ്പിച്ചെടുത്തു. ഗ്രിഗര്‍ മെന്‍ഡലിന്റെ പരീക്ഷണങ്ങള്‍ ഈ രംഗത്ത് അനിഷേധ്യങ്ങളായ സംഭാവനകളാണ് അര്‍പ്പിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള നല്ല ജെനുസ്സില്‍ പെട്ടതും സങ്കര വര്‍ഗ്ഗത്തില്‍ പെട്ടതുമായ സസ്യങ്ങളെ ഉല്പാദിപ്പിച്ചു കാര്‍ഷിക രംഗത്തു വന്‍ വിപ്ളവം തന്നെ സൃഷ്ടിക്കുവാന്‍ ക്ളോ ണിങ്ങിനു സാധിച്ചിട്ടുണ്ട്. ഇത് ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണെന്നു പറയാവതല്ല. അതുകൊണ്ടു തന്നെ മത പണ്ഢിതരാരും ഈ ശ്രമത്തെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനാവശ്യമായ ചിലയിനം [...]
Read More ..
By mpath on January 30, 2012
ലേഖനങ്ങള്‍
മനുഷ്യനില്‍ ഇതു വിജയിക്കുന്നുവെങ്കില്‍ ‘ആള്‍ഡസ് ഹക്സലി’യുടെ ‘ദ ബ്രേവ് ന്യൂ വേള്‍ഡ്’ എന്ന നോവലില്‍ പറഞ്ഞ സാങ്കല്പിക ധീരനൂതന ലോകം നിലവില്‍ വരുമെന്നു ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി.പക്ഷേ, ലോകത്തെ ആശങ്കയോടെയാണ് അധിക പേരും കാണുന്നത്. വംശം നിലനിര്‍ത്താന്‍ ആണും പെണ്ണും കൂടിച്ചേര്‍ന്നാലേ കഴിയൂ എന്ന ജൈവശാസ്ത്ര പാരമ്പര്യതത്വത്തെ ക്ളോണിങ് കടപുഴക്കിയെറിയുന്നു. ഇതാണ് ലോകത്തെ അത്യധികം വിസ്മയിപ്പിച്ച കാര്യം. നിലവിലുളള സകല നിയമശാ സ്ത്രങ്ങളുടെയും ചട്ടക്കൂട്ടിനു പുറത്താണ് ഇത് എന്നതാണു പലരും ഇതിനെക്കുറിച്ച് ഉല്ക്കണ്ഠാകുലരാവാന് കാരണം. ജനിതക വിദഗ്ധരില്‍ ചിലര്‍ [...]
Read More ..
By mpath on January 30, 2012
ലേഖനങ്ങള്‍
മനുഷ്യശരീരത്തിന്റെ പ്രാരംഭം ഏകകോശമാണ്. അതു പുരുഷന്റെ ബീജവും സ്ത്രീയുടെ അ ണ്ഡവും സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡമാണ്. ഒരു മില്ലിമീറ്ററിന്റെ അഞ്ചിലൊന്നുമാത്രം വലിപ്പമുള്ള ഈ കോശം ആദ്യം രണ്ടായും പിന്നീട് രണ്ടു നാലായും നാല് എട്ടായും വിഭജിക്കാന്‍ തുടങ്ങുന്നു. അങ്ങനെ ഭ്രൂണമായി പരിണമിക്കുന്നു. പിന്നീടു ഭ്രൂണം ശിശുവും ശിശു പൂര്‍ണ്ണ മനുഷ്യനുമാകുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു മനുഷ്യ ശരീരത്തില്‍ ആകെ 60 ട്രില്യണ്‍ (60 ലക്ഷം കോടി) കോശങ്ങളുണ്ടായിരിക്കും. ഇഷ്ടികകള്‍ കൊണ്ടു നിര്‍മ്മിച്ച ഒരു വീടിന്റെ ഘടകങ്ങള്‍ ഇഷ്ടികകളായിരിക്കുമെന്ന പോലെ [...]
Read More ..
By mpath on January 30, 2012
ലേഖനങ്ങള്‍
ഒരേ സിക്താണ്ഡം വിഭജിച്ചു വേര്പ്പെട്ടുണ്ടാകുന്ന ഇരട്ടകള്‍ക്ക് ഏകാണ്ഡ ഇരട്ടകള്‍, സമജാത ഇരട്ടകള്‍, സമരൂപ ഇരട്ടകള്‍ (Monozygotic, Identical Twins) എന്നൊക്കെ പറയുന്നു. ഒരേസമയത്ത് ഇണയെ തേടി പുറത്തുവരുന്ന വിവിധ അണ്ഡങ്ങളോടു വിവിധ ബീജങ്ങള്‍ സംയോജിച്ചുണ്ടാകുന്ന ഇരട്ടകള്‍ക്കു ദ്വയാണ്ഡ ഇരട്ടകള്‍, ഭിന്നാണ്ഡ ഇരട്ടകള്‍, സഹജാത ഇരട്ടകള്‍, സഹോദര ഇരട്ടകള്‍ (ഉശ്വ്യഴീശേര, എൃമലൃിേമഹ ഠംശി) എന്നൊക്കെ പറയുന്നു. സമജാത സഹജാത ഇരട്ടകള്‍ തമ്മില്‍ പലകാര്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ അന്തരങ്ങളുണ്ട്. സമജാതര് അഥവാ ഏകാണ്ഡ സന്തതികള്‍, ഒരേ അണ്ഡത്തില് നിന്നുണ്ടായവരായതുകൊണ്ടു സര്‍വ്വഥാ [...]
Read More ..
By mpath on January 30, 2012
ലേഖനങ്ങള്‍
ജീവനുള്ള എല്ലാ വസ്തുക്കളും അവയുടെ വര്‍ഗ്ഗം നിലനിര്‍ത്തുന്നതിനായി പ്രത്യുല്പാദനം (Reproduction) നടത്തിവരുന്നു. ഈ പ്രക്രിയ സസ്യങ്ങളിലും ജന്തുക്കളിലും മനുഷ്യരിലും ദൃശ്യമാണ്. മനുഷ്യവര്‍ഗ്ഗവും അവരുടെ നിലനില്‍പ്പിനും പുരോഗതിക്കും ആവശ്യമായ ഇതരജീവികളും -സസ്യങ്ങളും ജന്തുക്കളും- ഇവിടെ അനുസ്യൂതം നിലനില്‍ക്കുന്നതിനുവേണ്ടി പ്രകൃതി സംവിധായകനായ അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു സ്വാഭാവികമാര്ഗ്ഗമാണിത്. അതിനായി എല്ലാജീവജാലങ്ങളിലും അവന് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. “ഭൂമി മുളപ്പിക്കുന്ന വസ്തുക്കളിലും മനുഷ്യരുടെ സ്വന്തം വര്‍ഗ ത്തിലും അവരുടെ അറിവില്‍ പെടാത്ത സൃഷ്ടിവര്ഗ്ഗങ്ങളിലും എല്ലാ ഇണകളെയും സൃഷ്ടിച്ചവന് എത്ര വിശുദ്ധന്”! (വി.ഖു. 36/36). [...]
Read More ..
By mpath on January 30, 2012
ഇസ്ലാം, ലേഖനങ്ങള്‍
ഗോളങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രം രണ്ടുണ്ട്. ഒന്ന് ജ്യോതി ശാസ്ത്രവും മറ്റൊന്ന് ജ്യോതിഷവും. ഇതില്‍ ഒന്നാമത്തേത് പഠിക്കാം. പഠിക്കണം. രണ്ടാമത്തേത് പഠിക്കാന്‍ പാടില്ല. നക്ഷത്രങ്ങളുടെ ഉദയവും അസ്തമയവും ചലനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഭൂമിയില്‍ വ്യക്തികളുടെ ജീവിത കാര്യങ്ങളെ നിയന്ത്രിക്കാന്‍ നോക്കുന്ന ഏര്‍പ്പാടാണ് ജ്യോതിഷം. ജ്യോത്സ്യന്മാരാണ് ഈ ഏര്‍പ്പാട് ഒരുക്കുന്നത്. രാഹുകാലം നീങ്ങിയോ എന്ന് നോക്കി ഗ്രഹപ്രവേശം, വിവാഹം, ഇലക്ഷന് നോമിനേഷന് കൊടുക്കല്‍ എന്നിവ കേട്ടുവരുന്ന ആഭാസങ്ങളാണ്. ചില സമൂഹങ്ങള്‍ ഈ ആഭാസത്തില്‍ മുങ്ങിക്കിടക്കുന്നു. എന്നാല്‍ നക്ഷത്രങ്ങളുടെ വരവും പോക്കും കേവലം [...]
Read More ..
By mpath on January 30, 2012
ഇസ്ലാം, ലേഖനങ്ങള്‍
നല്ല ഏത് വസ്തുവിനും ഡ്യൂപ്ളിക്കേറ്റ് ഇറങ്ങുക സ്വാഭാവികമാണ്. ദിക്റ്, സ്വലാത്, റാതീബ് മജ്ലിസ് തുടങ്ങിയവയും ഈ പറഞ്ഞതില്‍ നിന്നൊഴിവല്ല. ഏറ്റം മഹത്തരമായ ആ ചടങ്ങുകളുടെ മറപറ്റി വ്യാജന്മാര് ഉപജീവനം ശരിപ്പെടുത്തുന്നുണ്ട്. തങ്ങള്‍ നടത്തുന്ന ചടങ്ങുകള്‍ ഡ്യൂപ്ളിക്കറ്റ് അല്ല, ഒറിജിനല്‍ തന്നെയാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പല ചെപ്പടി വിദ്യകളും വ്യാജന്മാര് വശം ഉണ്ടാവും. ഗൈബ് പറഞ്ഞുകൊണ്ട് ചിലപ്പോള്‍ അവര്‍ പൊതുജനങ്ങളെ കയ്യിലെടുക്കും. വീട്ടിലെ രഹസ്യങ്ങളും കുടുംബ കാര്യങ്ങളും വ്യാജശൈഖ് അങ്ങോട്ട് പറയാതെ ഇങ്ങോട്ട് വിളമ്പുന്നത് കേള്‍ക്കുമ്പോള്‍ നാടന്മാര് ധരിക്കും [...]
Read More ..
By mpath on January 30, 2012
ലേഖനങ്ങള്‍
സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാണ്ടില്‍ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഖുര്‍ആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയില്‍ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകന് അനുമതി നല്‍കിയില്ല. വീട്ടില്‍ വെച്ച് നിസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വഴി, സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ആരാധനാ കര്‍മങ്ങള്‍ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടില്‍ വെച്ചുള്ള നിസ്കാരത്തിന് നിര്‍ദ്ദേശം നല്കുന്ന ഹദീസ് [...]
Read More ..