Click to Download Ihyaussunna Application Form
 

 

തീവ്രവാദം

തീവ്രവാദം : പരിഹാരവും നിലപാടും

തീവ്രവാദം : പരിഹാരവും നിലപാടും

തീവ്രവാദമെന്ന മഹാമാരി സര്‍വലോക വ്യാപനം നേടിയിട്ടുണ്ടെന്നത് സര്‍വസമ്മതമായ സത്യമാണ്. അത് പരിഹരിക്കപ്പെടേണ്ടതുമാണ്. പക്ഷേ, അതെങ്ങനെയാണ് പരിഹരിക്കുക എന്നതില്‍ അഭിപ്രായാന്തരമുണ്ടാ വാനിടയുണ്ട്. ഇസ്ലാമിക സമൂഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക പ്രശ്നങ്ങളെ അവര്‍ മനുഷ്യ പക്ഷത്ത് നിന്നാണ് വീക്ഷിക്കുന്നത്. ഇസ്ലാമിക വ്യക്തിത്വം നിലനിര്‍ത്തി ഈ വിപത്തിനെതിരെ നിലപാ ടെടുക്കാനവര്‍ക്ക് സാധിക്കും. ഇന്ത്യന്‍ സമൂഹത്തിന്റെയും അവരില്‍ മുസ്ലിംകളുടെയും നിലപാ ടെന്തായിരിക്കണമെന്നത് ആലോചിക്കേണ്ടതായിട്ടുണ്ട്. പ്രപഞ്ചനാഥന്‍ സകല ലോകത്തിന്റെയും, ഐശ്വര്യത്തിന്റെയും സുസ്ഥിതിയുടെയും ഉപാധികള്‍ നിര്‍ണയിച്ചിട്ടുണ്ട്. അവയില്‍ അവിഹിതമായ ഇടപെടലുകള്‍ നടക്കാതിരിക്കണമെന്നതിനാല്‍ കണിശമായ വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. മണ്ണും [...]

Read More ..

ലക്ഷ്യം പുനര്‍നിര്‍ണയിക്കുക

സുരക്ഷിതത്വവും ഗുണവുമാണ് തീവ്രവാദത്തിന്റെ ലക്ഷ്യമെങ്കില്‍ അത് വ്യര്‍ഥമാണെന്ന് അനുഭവം തെളിയിച്ചിരിക്കുകയാണ്. അതിനാല്‍ പല ദുരിതങ്ങളും സമൂഹം പേറേണ്ടി വരികയുമുണ്ടായിട്ടുണ്ട്. ആ നിലക്ക് ഫലത്തെക്കുറിച്ച് നിശ്ചയമില്ലാത്ത കാര്യം ചെയ്യുന്നതില്‍നിന്നകന്ന് സമൂഹത്തിനും രാഷ്ട്രത്തിനും ഗുണം വരുത്തുന്ന മേഖലയില്‍ ശേഷി വിനിയോഗിക്കുന്നതല്ലേ ബുദ്ധി. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുള്ള ഒരാള്‍ നബി(സ്വ) തങ്ങളോട് യുദ്ധാനുമതി ചോദിച്ചപ്പോള്‍ അവരെ സേവിക്കാനായിരുന്നു നബി(സ്വ) പറഞ്ഞത്. അതാണവന്റെ ജിഹാദ്. അതിപ്രധാനവും വ്യക്തിബന്ധുരവുമായ ബാധ്യതകള്‍ക്കു പ്രാമുഖ്യം നല്‍കണമെന്നും അതാണ് ഒരു ജിഹാദെന്നും ഈ പ്രവാചക നിര്‍ദേശം പഠിപ്പിക്കുന്നു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ [...]

Read More ..

തീവ്രവാദം പരിഹാരമല്ല

തീവ്രവാദികളും അതിനെ ന്യായീകരിക്കുന്നവരും ചില ലക്ഷ്യങ്ങളുന്നയിക്കാറുണ്ട്. അത് സ്വീകാര്യത നേടാന്‍ പറ്റിയ അവസ്ഥയുള്ളതുമായിരിക്കും. പക്ഷേ, തീവ്രവാദപരമായ സമീപനങ്ങള്‍ക്ക് കാരണമായിപ്പറയുന്ന സാഹചര്യത്തെ അവസാനിപ്പിക്കാന്‍ ഇതുകൊണ്ട് സാധിക്കാറില്ല എന്നതാണ് ചരിത്രപാഠം. ഒരു പ്രശ്നത്തിന്റെ പരിഹാരത്തിനായി നടത്തുന്ന നടപടികള്‍ കാരണമായി ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയല്ല പതിവ്, മറിച്ച് അതൊരു പുതിയ പ്രശ്നത്തിന് കാരണമായിത്തീരുകയാണ്. അന്തര്‍ദേശീയ‏-ദേശീയ‏-പ്രാദേശിക തലത്തില്‍ ഉയര്‍ന്നുവന്ന തീവ്രവാദ പ്രവണതകളുടെ പരിണിതിയെന്തായിരുന്നുവെന്നത് നമുക്കനുഭവ പാഠമാണ്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദനീയതയുടെ വിശുദ്ധ പരിധിയില്‍ വരേണ്ടതുണ്ട്. അതോടൊപ്പം അത് [...]

Read More ..

ഇന്ത്യന്‍ സാഹചര്യം തേടുന്നത്

ലോക രാജ്യങ്ങളില്‍ പലതുകൊണ്ടും വ്യത്യസ്ഥത പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ജനാധിപത്യവും അതിന്റെ അനുബന്ധ ആമുഖ വ്യവസ്ഥകളും നിലപാടും അംഗീകരിക്കപ്പെടുന്ന രാജ്യമാണിത്. ഇവിടെ കഴിയുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ന്യായമായ അവകാശാധികാരങ്ങളുണ്ട്. അത് ലംഘിക്കപ്പെടരുതെന്നും പാലിക്കപ്പെടണമെന്നുമാണ് നമ്മുടെ ഭരണഘടനയുടെ താല്‍പര്യം. ഭരണസംവിധാനങ്ങള്‍ ഈ ദൌത്യമാണ് നിര്‍വഹിക്കേണ്ടത്. പൌരന്മാര്‍ അവകാശങ്ങളെ അഹന്താപൂര്‍വം സമീപി ക്കാതെ അവധാനതയോടെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. താന്‍ കാരണം ആരും വിഷമിക്കരുതെന്നും താന്‍ ആരാലും വിഷമിപ്പിക്കപ്പെടരുതെന്നും ഓരോരുത്തരും ചിന്തിക്കണം. നമ്മുടെ പ്രാഥമിക വിദ്യാലയങ്ങളിലടക്കം ഇതിന് പ്രചോദനമാകുന്ന വിധത്തിലുള്ള പ്രതിജ്ഞ [...]

Read More ..

യുദ്ധ നിയമങ്ങളില്‍ നിന്ന്

നിയമങ്ങളാവിഷ്കരിക്കുന്നത് സാധ്യതയുടെ പേരിലായിരിക്കാം. നാഗരികതയുടെ തേട്ടമാണത്. ഒരു രാഷ്ട്ര സങ്കല്‍പത്തിന്റെ അനിവാര്യതയാണത്. സുസ്ഥിതിക്കാവശ്യമായ നിയമ നിര്‍ദേശങ്ങളെന്ന പോ ലെ സുരക്ഷക്കും പ്രതിരോധത്തിനും നിര്‍ദേശങ്ങളുണ്ടാവണം. ഒരു നിര്‍ദേശത്തെ അതിന്റെ നിശ്ചിത പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. അപ്പോഴാണതിന്റെ പ്രസക്തിയും സാധ്യതയും മനസ്സിലാക്കാന്‍ സാധിക്കുക. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് പെരുപ്പിച്ച് പെരുമ്പറയടിക്കുന്നത് നല്ല രീതിയല്ല. ഇതര യുദ്ധ വ്യവസ്ഥകളില്‍ നിന്നും ഭിന്നമായി പ്രതിപക്ഷത്തെയും പരിഗണിക്കുന്ന വ്യവസ്ഥയാണ് ഇസ്ലാമിലുള്ളത്. യുദ്ധമുഖത്തെ അതിതീക്ഷ്ണമായ നിമിഷങ്ങളിലല്ലാതെ അത് പ്രതിയോഗിയെ നിശിതമായി സമീപിക്കുന്നില്ല. അതിനാല്‍ തന്നെ അനിവാര്യവും സുതാര്യവുമായ യുദ്ധ [...]

Read More ..

ശിക്ഷാ നിയമങ്ങള്‍

ഇസ്ലാമിലെ ശിക്ഷാ നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം സമാധാന സംസ്ഥാപനമാണ്. കൈക്കരുത്തും മെയ്ക്കരുത്തും ദുര്‍മോഹവും അധമ വികാരവും അതിരുകടന്നുണ്ടായിത്തീരുന്ന അരുതായ്മകള്‍ക്കെതിരെ ഫലപ്രദവും പ്രാ യോഗികവുമായ നടപടിക്രമങ്ങളാണിസ്ലാം നിര്‍ദേശിക്കുന്നത്. കുറ്റവാളികള്‍ സൃഷ്ടിക്കപ്പെട്ട ശേഷം അവര്‍ ശിക്ഷിക്കപ്പെടുക എന്നതല്ല അതിന്റെ താല്‍പര്യം. മറിച്ച് കുറ്റവാളികള്‍ ഇല്ലാതായിത്തീരണമെന്നാണതിന്റെ ലക്ഷ്യം. ഒരു കുറ്റത്തിന് ലഭിക്കുന്ന ശിക്ഷയുടെ ലാളിത്യവും ഗൌരവവുമല്ല പ്രധാനം. സമകാല സമൂഹത്തില്‍ അപമാനിതനാവുന്ന സാഹചര്യം ആത്മാഭിമാനികള്‍ക്ക് എങ്ങനെയാണ് സഹിക്കാനാവുക. സദാചാര ദുരാചാര ബോധത്തോടെയും അച്ചടക്കത്തോടെയും ജീവിക്കുക വഴി പ്രപഞ്ച ക്രമത്തിന്റെ സുതാര്യതക്ക് സഹായവും [...]

Read More ..

ഇസ്ലാമും യുദ്ധവും

വിശുദ്ധ ഇസ്ലാമിലെ യുദ്ധ ചരിത്രവും നിയമങ്ങളും രണ്ട് വിഭാഗം ആളുകള്‍ വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്. സമാധാനത്തിന്റെ മതമായ വിശുദ്ധ ഇസ്ലാമിനെയും അതിന്റെ പ്രചാരകരായ മുഹമ്മദ് നബി(സ്വ) തങ്ങളെയും യുദ്ധവുമായി ബന്ധപ്പെടുത്തി വിരുദ്ധ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഒരു വിഭാഗം. അതിതീക്ഷ്ണവും തിക്തവുമായ പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ അനിവാര്യമായ ധര്‍മസമരത്തിനുള്ള ഇസ്ലാമിന്റെ നിര്‍ദേശങ്ങളെയും പാഠങ്ങളെയും കേവലവും സ്വന്തവുമായ താല്‍പര്യ സംരക്ഷണത്തിനായി ദുരുപയോഗിക്കുന്നവരാണ് മറ്റൊരു വിഭാഗം. ഒന്നാമത്തെ വിഭാഗം മനഃസാക്ഷിക്ക് നിരക്കാത്ത ക്രൂരതകള്‍ക്ക് കാരണമാവുന്ന നിര്‍ദേശങ്ങളും നടപടികളും രീതിശാസ്ത്രമാക്കിയ ഇസ്ലാം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് [...]

Read More ..

ഇസ്ലാമും വാളും

ഇസ്ലാം പ്രചരിച്ചതു വാളുകൊണ്ടാണെന്ന് ഒരു പ്രചാരണം ഓറിയന്റലിസ്റ്റുകളില്‍ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഇസ്ലാം വിരുദ്ധതയുടെ മത്ത് പിടിച്ചവര്‍ അതേറ്റു പിടിക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തില്‍ ചരിത്ര സത്യങ്ങളോട് ക്രൂരമായ സമീപനമാണിത്. വസ്തുത അറിയാന്‍ ശ്രമിക്കാതെയോ മനഃപൂര്‍വം വിസ്മരിച്ചോ ഉള്ള ഈ പ്രചാരണത്തിന് പുതിയ സമൂഹത്തില്‍ നിലനില്‍പ്പില്ലാതായിട്ടുണ്ട്. എന്നാലും പഴയ പല്ലവിയില്‍ മനഃസുഖം കാണുന്നവര്‍ ഇത് ഇടക്കിടെ ആവര്‍ത്തിക്കാറുണ്ട്. ലോകത്ത് 20 ശതമാനത്തോളം വരുന്ന മുസ്ലിം ജനസംഖ്യയുടെ പിന്നില്‍ വാളാണുണ്ടാ യിരുന്നത് എന്ന പ്രചാരണം ഏറെ മൌഢ്യമാണ്. മക്കയില്‍ ഇസ്ലാമിന്റെ [...]

Read More ..

ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥ

വിശാലമായ അര്‍ഥത്തില്‍ ഇസ്ലാമിക സമ്പൂര്‍ണതയുടെ അപരനാമമായിരിക്കും ധാര്‍മിക വ്യവസ്ഥ. അതിന്റെ പ്രായോഗിക സമീപന രീതികള്‍ ആത്യന്തികമായി സര്‍വലോക സമാധാനവും സുസ്ഥിതിയുമാണ് താല്‍പര്യപ്പെടുന്നത്. താന്‍ നിമിത്തം ഒന്നും ഒരാളും കഷ്ടതയനുഭവിക്കരുതെന്ന് എല്ലാവരും നിശ്ചയിക്കുകയും തദനുസൃതം ജീവിക്കുകയും ചെയ്യുന്നതിലൂടെ സമാധാനവും സുസ്ഥിതിയുമുണ്ടാവും. സഹവാസത്തിന്റെയും അയല്‍വാസത്തിന്റെയും പരിപക്വമായ സംരക്ഷണം വഴി ഇത് സാധിക്കുമെന്നതിന് കൂടുതല്‍ തെളിവൊന്നുമാവശ്യമില്ല. ഓരോരുത്തരും തനിക്ക് സിദ്ധമായിട്ടുള്ള അനുഗ്രഹ ശേഷി വിശേഷതകള്‍ അപരന് കൂടി ഗുണകരമായ വിധത്തില്‍ വിനിയോഗിക്കണമെന്നാണ് ഇസ്ലാമിക പാഠം. ഗുണപരമായ സമീപനമില്ലാതിരിക്കുക എന്നതുതന്നെ ഒരു തരത്തില്‍ [...]

Read More ..

തീവ്രവാദം ഇസ്ലാമിക വീക്ഷണത്തില്

തീവ്രവാദം എന്ന പദമര്‍ഥമാക്കുന്ന ഭീതിപ്പെടുത്തല്‍ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നി രാകരിക്കുന്നതാണ്. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദര്‍ശ വ്യവസ്ഥയാണ്. സമാധാനപരവും സുസ്ഥിതിപൂര്‍ണവുമായ ജീവിതാവകാശത്തിന്റെ മൌലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനര്‍ഹതയുള്ള ഒരു ജീവിയുടെയും ജീവന്‍ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്. അതിനാലാണ് ശിക്ഷാ നിയമങ്ങളില്‍ കൊലപാതകത്തിന് കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഇസ്ലാം സമര്‍പിക്കുന്നുണ്ട.്. ആവശ്യങ്ങളുമായി പുറത്തിറങ്ങി യാത്ര ചെയ്യുന്നവന് തന്റെ യാത്ര സുരക്ഷിതമായി [...]

Read More ..