Click to Download Ihyaussunna Application Form
 

 

ഖാദിയാനിസം

ഖാദിയാനിസം

ശ്രീകൃഷ്ണന്‍ നബിയോ?

പ്രവാചകത്വം അല്ലാഹുവിന്റെ അനുഗ്രഹമാണ്. സത്യാസത്യ വിവേചനം പഠിപ്പിക്കുന്നതിനു മുമ്പ് പ്രതിഫലവും ശിക്ഷയും നല്‍കുന്നത് യുക്തമല്ലാ ത്തതിനാല്‍ എല്ലാ സമൂഹത്തിലേക്കും അല്ലാഹു പ്രവാചകന്മാ രെ നിയോഗിച്ചു. ഖുര്‍ആന്‍ പറയുന്നു. ‘പ്രവാചക നിയോഗമില്ലാതെ ഒരു സമുദായവും കഴിഞ്ഞു പോ യിട്ടില്ല’(35:24). ‘ദൂതനെ അയക്കാതെ ശിക്ഷ നല്‍കല്‍ നമുക്ക് യോജിച്ചതല്ല’ (17:15). ഖുര്‍ആനില്‍ പ്രതിപാദിച്ച 25 നബിമാരെക്കുറിച്ച് പ്രത്യേകിച്ചും മറ്റുള്ളവരെ പറ്റി പൊതുവെയും വിശ്വസിക്കുകയേ മുസ്ലിമിനു ബാധ്യതയുള്ളൂ. ഒരാളെക്കുറിച്ച് നബിയെന്ന് പറയാന്‍ വ്യക്തമായ തെളിവ് വേണം. അതില്ലാതെ നബിത്വ വാദം സ്വന്തം [...]

Read More ..

വ്യാജന്മാരുടെ ചരിത്രം

നല്ല കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും വ്യാജ രൂപങ്ങളുണ്ടാവുക സ്വാഭാവികം. സ്വയം നിലനില്‍പിനും ഉന്നതരെ അവമതിക്കുന്നതിനും വ്യാജന്മാര്‍ പ്രത്യക്ഷപ്പെടാം. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് പ്രവാചകന്മാരും ആത്മീയ നേതാക്കളുമാണ്. മുസ്ലിം ലോകത്ത് പലപ്പോഴായി അനവധി വ്യാജ നബിമാര്‍ പ്രത്യക്ഷപ്പെട്ടത്, വിശുദ്ധ മതത്തെ അപകീര്‍ത്തിപ്പെടുത്തി മൂല്യ ശോഷണം വരുത്താനായിരുന്നു. റസൂല്‍(സ്വ) തന്നെ വ്യാജന്മാരുടെ കടന്നുകയറ്റത്തെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത് കാണാം. ‘ഖിയാമത്ത് നാളിന് മുമ്പ് നിരവധി വ്യാജ പ്രവാചകന്മാര്‍ വരും. എല്ലാവരും നബിയാണെന്ന് വാദിക്കും’ (ഇബ്നുമാജാ 6:448). സമാനമായ [...]

Read More ..

ഖാതമും ഖാതിമും

ഇസ്ലാമിനെ കുറിച്ചുള്ള ചര്‍ച്ചയിലെ സുപ്രധാനമായൊരു വിഷയമാണ് പ്രവാചകത്വ സമാപ്തി. മുഹമ്മദ് നബി(സ്വ)യെ കൊണ്ട് ആ മതം പൂര്‍ ണമാക്കപ്പെട്ടുവെന്നും അതിനു ശേഷം ഒരു നബിയും വരില്ലെന്നും നബി വാദവുമായി വരുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നും മുസ്ലിം ലോകം ഒന്നടങ്കം വിശ്വസിക്കുന്നു. സ്വഹാബാക്കള്‍ മുതല്‍ ഇതുവരെയും ഇതു തന്നെയാണ് മുസ്ലിംകളുടെ ഏകകണ്ഠമായ തീരുമാനം (ഇജ്മാഅ്). ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ബുദ്ധിപരമായ ന്യായങ്ങള്‍, പണ്ഢിതാഭിപ്രായങ്ങള്‍ തുടങ്ങി ഇസ്ലാമികമായി സ്വീകാര്യമായ പ്രമാണങ്ങളെന്തൊക്കെയുണ്ടോ അവയിലൊക്കെയും പ്രവാചകത്വ സമാപ്തി തെളിയിച്ചു കാട്ടാനാവും. ഈ അധ്യായത്തില്‍ ഇത്തരം [...]

Read More ..

വ്യാജ രേഖകളും മറുപടിയും

സര്‍വ പ്രമാണങ്ങള്‍ക്കും, മുസ്ലിം ലോകത്തിന്റെ ഏകകണ്ഠാഭിപ്രായത്തി നെതുമെതിരായി അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)ക്കു ശേഷവും നബി ശൃംഖലക്ക് അന്ത്യം കുറിച്ചിട്ടില്ലെന്ന് പ്രചരിപ്പിക്കു ന്നവരും വാദിച്ചുകൊണ്ടി രിക്കുന്നവരുമായ സത്യനിഷേധികള്‍ ഇസ് ലാമിക പ്രമാണമായ പരിശുദ്ധ ഖുര്‍ആനില്‍ തങ്ങള്‍ക്കനുകൂലമായി പതിനഞ്ചില്‍പരം സൂക്തങ്ങളുണ്ടെന്ന് കൊട്ടിഘോഷിക്കുകയും അ തിന്റെ പേരില്‍ പുസ്തകം തന്നെ രചിക്കുക യും ചെയ്തിട്ടുണ്ട്. ‘ഖാ തമും ഖാതി മും’ എന്ന അദ്ധ്യായത്തില്‍ അവകളു ടെയെല്ലാം യഥാര്‍ഥ നിജസ്ഥിതി വിശദീകരിച്ചിട്ടുണ്ട്. അവര്‍ ഉദ്ധരിക്കുന്ന ഏതാനും ഹദീസുകളും പണ്ഢിത വചനങ്ങളും കൂടി ഇവിടെ [...]

Read More ..

ഇസ്ലാമും ഖാദിയാനിസവും

വളരെ വ്യക്തവും യുക്തവുമാണ് ഇസ്ലാമിക ആശയാദര്‍ശങ്ങള്‍. മുഹമ്മദ് ന ബി(സ്വ) തന്റെ സംഭവ ബഹുലമായ 23 വര്‍ഷക്കാലം കൊണ്ട് ഇസ്ലാം പരിപൂ ര്‍ണമായി അവതരിപ്പിച്ചു. ശേഷം ഒരു പ്രവാചകന്റെ ആവശ്യം ഇസ്ലാമിന് തീ രെയില്ല. മുഹമ്മദ് നബി(സ്വ) തങ്ങള്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അര്‍ ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി പറഞ്ഞു. ‘ഇന്നേ ദിവസം ഞാന്‍ നി ങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു.’ തന്റെ ശേഷം വേറെ നബിയില്ലെന്നും നബി(സ്വ) തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആ നും ഈ [...]

Read More ..