Click to Download Ihyaussunna Application Form
 

 

ത്വരീഖത്

ത്വരീഖത്

മജ്ദൂബും ത്വരീഖതും

ഔലിയാഇന്റെ കൂട്ടത്തിലെ ഒരു വിഭാഗമാണു മജാദീബ്. ജദ്ബിന്റെ അവസ്ഥ പ്രാപിച്ചവര്‍ എന്നാണ് ഈ നാമത്തിന്റെ അര്‍ഥം. ജദ്ബ് എന്ന പദം വിത്യസ്ത അര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്. ഇവിടെ ഉദ്ദേശ്യം ബോധാവബോധങ്ങള്‍ അത്രയും അല്ലാഹുവില്‍ മാത്രമായി അര്‍പ്പിക്കുകയും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ്. ഈ വിഭാഗത്തിനു സത്യത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള വിചാരത്താല്‍ സ്വബോധം തന്നെ നഷ്ടമായിരിക്കും. അതുകൊണ്ട് ഇവര്‍ ഒരുതരം ഭ്രാന്തന്മാരാണെന്നു പറയാം. സാധാരണഭ്രാന്തന്മാരല്ല. ആത്മീയ ഭ്രാന്തന്മാരാണ്. സാധാരണക്കാരനിലെ ഭ്രാന്തന്മാര്‍ ഭൌതിക ഭ്രാന്തന്മാരാണെങ്കില്‍ ഇവര്‍ അസാധാരണക്കാരിലെ ഭ്രാന്തന്മാരാണ്. ഇബ്നു അറബി(റ) തങ്ങള്‍ ഇത്തരക്കാരെ [...]

Read More ..

വ്യാജന്മാരുടെ വൈകൃതങ്ങള്‍

വ്യാജന്മാര്‍ ത്വരീഖതില്‍ നിലനില്‍ക്കുന്നതു പലതരം വൈകൃതങ്ങളുടെ പിന്‍ബലത്തി ലാണ്. സാധാരണക്കാരില്‍ സാധാരണക്കാരെ തെറ്റുധരിപ്പിക്കുന്നതും കണ്ണു വെട്ടിക്കുന്നതുമായ കൃത്യങ്ങള്‍ പലതും കാണിച്ചു താന്‍ ശയ്ഖാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നു. നിജസ്ഥിതി ഗ്രഹിക്കാന്‍ അവസരം കിട്ടാത്ത നിസ്വാര്‍ഥരും ഗ്രഹിച്ചിട്ടും വൈയക്തിക ഭൌതിക താല്‍പര്യങ്ങള്‍ കാരണം  ഇത്തരം വൈകൃതങ്ങളില്‍ അകപ്പെടുന്നവരും ഉണ്ട്. വിവിധ ത്വരീഖതുകളുടെ പേരില്‍ വര്‍ത്തിക്കുന്ന ഇത്തരം വഞ്ചകരെയും അവരുടെ കുതന്ത്രങ്ങളെയും മാത്രം പരാമര്‍ശിക്കുന്ന ഗ്രന്ഥമാണ് ‘അല്‍മുഖ്വ്താര്‍ ഫീ കശ്ഫില്‍അസ്റാര്‍’. ജൌബരി എന്ന പേരില്‍ പ്രസിദ്ധനായ സയ്നുദ്ദീന്‍ അബ്ദുര്‍റഹീം ഇബ്ന്‍ [...]

Read More ..

ത്വരീഖതും വ്യാജന്മാരും

ഇതു വ്യാജന്മാരുടെ കാലമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. തിരുനബി(സ്വ)യുടെ “അവസാനകാലത്തെ ചപ്പുചവറുകള്‍” എന്ന പ്രയോഗത്തെ ശരിവെക്കുന്ന വിധത്തില്‍ ഇന്നു സത്യം മാറി മറഞ്ഞു കൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരില്‍ വ്യാജന്മാര്‍ അനുദിനം വര്‍ധിച്ചു വരുന്നു. ദൈവത്തിന്റെ ഗുണവിശേഷങ്ങള്‍ അവകാശപ്പെട്ടു ആയിരക്കണക്കിനു കള്ളവാദികള്‍ രംഗത്തെത്തികൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ത്വരീഖത് മാത്രം വ്യാജന്മാരുടെ വലയത്തില്‍ നിന്നും പുറത്തു കടന്നുവെന്ന് ആശ്വസിക്കാന്‍ ന്യായമില്ല. പ്രവാചകത്വത്തിന്റെ പേരില്‍ തിരുനബി(സ്വ)യുടെ കാലത്തു പോലും വ്യജന്മാര്‍ രംഗത്തുവരികയും പതിനായിരങ്ങളെ സ്വാധീനിക്കുകയും ചെയ്തെങ്കില്‍ ത്വരീഖതിന്റെ പേരില്‍ വ്യാജ ചാകര തന്നെ [...]

Read More ..

മുരീദും ത്വരീഖതും

ത്വരീഖതിന്റെ രണ്ടാമത്തെ ഘടകമാണ് മുരീദ്. ശയ്ഖിന്റെ ശിക്ഷണത്തില്‍ ആത്മീയ ജീവിതം നയിക്കുന്ന വ്യക്തിയെയാണു മുരീദ് എന്നു പറയുന്നത്. ത്വരീഖതില്‍ മുരീദ് എന്നു പറയുന്നതു ശരീഅതില്‍ മുതഅല്ലിം എന്നു പറയുന്നതിനു തുല്യമാണ്. രണ്ടിടത്തും ഗുരുനാഥന്റെ സാനിധ്യം ആവശ്യമാണ്. ശയ്ഖിനെന്നപോലെ മുരീദിന് പല ഗു ണങ്ങളും ഉണ്ടാവേണ്ടതുണ്ട്. ത്വരീഖത്ത് സംബന്ധിയായ ഗ്രന്ഥങ്ങളില്‍ ഈ വിഷയ ത്തെക്കുറിച്ചു നീണ്ട വിവരണങ്ങള്‍ കാണാം. ശയ്ഖ് ജീലാനി(റ) പറയുന്നതു കാണുക: “അല്ലാഹുവിനുള്ള ഇബാദത്തിലും അനുസരണത്തിലുമായി ആഗമിക്കുന്നവനാണു മുരീദ്. ഖുര്‍ആനിലും സുന്നത്തിലും വന്നതിനനുസൃതമാകും അവന്റെ ജീവിതം. [...]

Read More ..

ശയ്ഖും ത്വരീഖതും

ത്വരീഖതിലെ മര്‍മപ്രധാന ഘടകമാണു ശയ്ഖ്. ശയ്ഖ് നിരവധി അര്‍ഥങ്ങളില്‍ വരും. നമ്മുടെ സാങ്കേതികാര്‍ഥത്തില്‍ ‘ശ്രേഷ്ടഠപദവി കരസ്ഥമാക്കിയ വ്യക്തി’. ഈ വീക്ഷണപ്രകാരം ഉന്നത പദവി നേടിയ ഒരു കുഞ്ഞിനും ശയ്ഖ് എന്നു പറയാവുന്നതാണ് (ജമല്‍). ത്വരീഖതില്‍ ശയ്ഖ് എന്ന പദം അര്‍ഥഗര്‍ഭമാണ്. കേവലം ശ്രേഷ്ഠത അവകാശപ്പെട്ടതു കൊണ്ടുമാത്രം ത്വരീഖതില്‍ ശയ്ഖ് രൂപപ്പെടില്ല. അനിവാര്യമായതും അസാധാരണവുമായ ആത്മീയ പദവി അലങ്കരിക്കാനാകണം. സാധാരണ ഗതിയില്‍ പാണ്ഢിത്യത്തിന്റെയും ഇബാദത്തിന്റെയും പേരില്‍ പലരെയും ശയ്ഖ് എന്നു വിശേഷിപ്പിക്കാറുണ്ട്. ആ അര്‍ഥത്തില്‍ മാത്രം തസ്വവ്വുഫില്‍ ശയ്ഖ് [...]

Read More ..

തര്‍ബിയതും ത്വരീഖതും

ത്വരീഖത്തിന്റെ ലക്ഷ്യപ്രാപ്തിക്കുള്ള ഉപാധിയാകുന്നു തര്‍ബിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വാദവിവാദങ്ങള്‍ നിലനില്‍ക്കുന്നതുമായ ഒരു ആശയമാണിത്. തര്‍ബിയത്തിന്റെ വിവക്ഷ ആത്മീയ ശിക്ഷണമാണ്. ഇതു ത്വരീഖതില്‍ കര്‍ക്കശവും നിയതവുമായ രൂപത്തില്‍ നടപ്പിലാക്കണം. പൊതുവെ ജീവിതത്തില്‍ തര്‍ബിയത്ത് അനിവാര്യമാണ്.  വ്യക്തി വിശുദ്ധിക്ക് ഉചിതമായ മാര്‍ഗമിതാണ്.  തര്‍ബിയത്തിനെ വ്യാഖ്യാനിക്കവെ ഇബ്രീസ് പറയുന്നതു കാണുക: “തര്‍ബിയത് കൊണ്ടുള്ള ലക്ഷ്യം, ദേഹിയെ തെളിമയുറ്റതാക്കലും പരിശുദ്ധമാക്കലുമാണ്. ദേഹത്തെ ബാധിക്കുന്ന മ്ളേഛതകളില്‍ നിന്നുള്ള ഈ ശുദ്ധീകരണത്താല്‍ രഹസ്യാനുഭവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാകം കിട്ടും. ഇതു സാധ്യമാകണമെങ്കില്‍ തെറ്റായ ബന്ധങ്ങളില്‍ നിന്നും [...]

Read More ..

അറിവുകള്‍, അനുഭവങ്ങള്‍

ത്വരീഖതും ശരീഅതും തമ്മിലുള്ള ഇണപിരിയാത്ത ബന്ധത്തെപ്പറ്റി സംസാരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ സത്യമായ ത്വരീഖതിനെ നയിച്ചവരാണല്ലോ. അത്തരക്കാരായ ഒട്ടേറെ മഹാന്മാരുടെ വീക്ഷണങ്ങളാണ് നാം ‘ചരിത്ര പുരുഷന്മാര്‍’ എന്ന ലേഖനത്തില്‍ വിവരിച്ചത്. അവരുടെ വീക്ഷണങ്ങള്‍ എന്നതിനപ്പുറം ജീവിത ദര്‍ശനം എന്ന നിലക്കു തന്നെ ഈ ആശയത്തെ നാം കാണേണ്ടതുണ്ട്. ത്വരീഖതിന്റെ നായകന്മാരായി വന്ന ആരും തന്നെ ശരീഅതിനെ സ്വബോധത്തോടെയും, തങ്ങളുടെ ത്വരീഖതിന്റെ മേല്‍വിലാസത്തിലും എതിര്‍ത്തതിനു യാതൊരു രേഖയുമില്ല. തങ്ങളുടെ അറിവും അനുഭവവും ശരീഅത്തിലധിഷ്ഠിത ത്വരീഖത്തിനെ സമര്‍ഭിക്കാന്‍ അവര്‍ വിനിയോഗിക്കുകയാണുണ്ടായത്.  ആ [...]

Read More ..

ത്വരീഖതും ശരീഅതും

ത്വരീഖത് സംബന്ധമായ ചര്‍ച്ചയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണു ശരീഅത്തുമായുള്ള ബന്ധം. ഈ ബന്ധം വിലയിരുത്തുന്നതില്‍ പറ്റുന്ന അബദ്ധം തെറ്റായ ത്വരീഖതുകളിലേക്കും ത്വരീഖതുകളെ തെറ്റായി മനസ്സിലാക്കുന്നതിലേക്കും വലിയൊരു സമൂഹത്തെ തള്ളി വീഴ്ത്തിയിട്ടുണ്ട്. ത്വരീഖതും ശരീഅതും തമ്മില്‍ അജഗജാന്തരമുണ്ടെന്നു ധരിച്ചും ധരിപ്പിച്ചും ചിലര്‍ രംഗത്തുവന്നു. ശരീഅതിന്റെ കാര്യം ശ്രദ്ധിക്കാതെ തന്നെ ത്വരീഖതില്‍ ഉയരങ്ങള്‍ താണ്ടാമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ശരീഅതിനെ വിലകുറച്ചു കാണാനും സമൂഹത്തിനു വെളിച്ചം പകരുന്ന പണ്ഢിതന്മാരെ വിവരം കെട്ടവരായി മുദ്രകുത്താനും ഈ സാഹചര്യം ഇടവരുത്തിയിരിക്കുകയാണ്. ശരീഅതില്ലാതെ ഇസ്ലാമിന്റെ പേരില്‍ യാതൊരു [...]

Read More ..

വൈവിധ്യം: ത്വരീഖതുകളില്‍

അല്ലാഹുമായുള്ള ആത്മബന്ധത്തിനു സ്വൂഫികള്‍ തിരഞ്ഞെടുക്കുന്ന സവിശേഷരീതിയാണു ത്വരീഖത്. ഇത്തരം ആത്മീയ സരണികള്‍ അനവധിയുണ്ട്. പൂര്‍വീകരായ നിരവധി ആത്മജ്ഞാനികള്‍ സത്യമായ ത്വരീഖതുകള്‍ സ്ഥാപിക്കുകയും അതിന്റെ പ്രചാരത്തിനു പ്രവര്‍ത്തിക്കുകയും ചെയ്തതായി കാണാം. ത്വരീഖതുകളൊക്കെ താത്വികമായി ഒരേ ലക്ഷ്യത്തില്‍ ചെന്നെത്തുന്നു. ലക്ഷ്യത്തിലെത്താന്‍ സ്വീകരിക്കുന്ന വഴികള്‍ വ്യത്യസ്ഥമാകാം. ആ നിലക്കേ ത്വരീഖതിലെ വൈവിധ്യങ്ങളെ കാണാനൊക്കൂ. മദ്ഹബുകളിലെ വൈവിധ്യവുമായി ഇതിനെ താരതമ്യപ്പെടുത്താം. മദ്ഹബുകള്‍ എല്ലാം ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി നിലകൊള്ളുന്നതാണ്. അതേസമയം മദ്ഹബുകളില്‍ ചില അന്തരങ്ങള്‍ പ്രകടമാണു താനും. വഴിയെകുറിച്ചുള്ള അഭിപ്രായ വൈവിധ്യം എന്നതില്‍ [...]

Read More ..