Click to Download Ihyaussunna Application Form
 

 

മിഅരാജ്

മിഅരാജ്

ആശീര്‍വാദം

“നിശ്ചയമായും അല്ലാഹുവും അവന്റെ മലകുകളും പ്രവാചകനെ ആശീര്‍വദിക്കുന്നു. അല്ലയോ വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തെ ആശിര്‍വദിക്ക. അദ്ദേഹത്തിന് സമാധാനത്തിന്റെ ഭദ്രത നേരുക” (ഖുര്‍ആന്‍ 33/56). അല്ലാഹുവിന്റെ വചനവാഹകരില്‍ അന്തിമനായ മുഹമ്മദ്നബി(സ്വ) തിരുമേനിക്ക് ആ ശീര്‍വാദം നേരാനും എന്നാളും എപ്പോഴും അവിടുത്തെമേല്‍ പ്രശാന്തപൂര്‍ണമായ സമാധാനത്തിന്റെ ഭദ്രതയുണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കാനും ഖുര്‍ആന്‍ വിശ്വാസികളോട്   ഉദ് ബോധനം നടത്തുകയാണ് മേല്‍ സൂക്തത്തില്‍. അല്ലാഹുവും അവന്റെ മലകുകളും പ്രവാചകനെ ആശീര്‍വദിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ പേരിലാണിത്. അസ്തിത്വത്തിന്റെ സ്രോതസ്സായ പാരമാര്‍ഥികസത്യത്തില്‍ നിന്നുള്ള ആശീര്‍വാദത്തിന്റെ നൈരന്തര്യം മനുഷ്യന്റെ [...]

Read More ..

പ്രവാചകന്‍ നേതാവ്

മനുഷ്യാനുഭവ ചരിത്രം സംഘട്ടനത്തിലൂടെയാണ് പരിണമിക്കുന്നത്. സമിത്തിക പാരമ്പര്യ ത്തിന്റെ ദര്‍ശനവും അതിനെ ശരിവെക്കും. ആദമി(അ)ല്‍ നിന്നുള്ള ആദിമതയില്‍ ദര്‍ശിക്കുന്നത് ഭൌമാതീതമായ സ്വര്‍ഗീയതയിലെ അതിരുകളില്ലാത്ത ആനന്ദം എന്ന തുടക്കമാണ്. പൂര്‍വ്വഭൌമിക മാനുഷിക അസ്തിത്വത്തിന്റെ ഘട്ടമാണത്. ആ ആനന്ദത്തിന് അറുതി കുറിക്കാനും സ്വര്‍ഗവാസം അവസാനിപ്പിക്കാനും വിലക്കപ്പെട്ട കനിയുടെ ഒരു മരം നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നതൊഴിച്ചാല്‍ മനുഷ്യന് വേണ്ടതെല്ലാം അവിടെയുണ്ടായിരുന്നു. സ്വാതന്ത്യ്രം എന്ന പരമാനന്ദം മനുഷ്യന്‍ അനുഭവിച്ചത് അപ്പോള്‍ മാത്രമാണ്. പൂര്‍വഭൌമിക അസ്തിത്വത്തിന്റേതായ ഘട്ടത്തില്‍. പരമമായ സത്യത്തിനു മാത്രമേ അപ്പോള്‍ അവന് അടിമപ്പെട്ടു [...]

Read More ..

അഹ്ലുല്‍ബൈതിന്റെ ആദ്ധ്യാത്മ രഹസ്യം

പ്രവാചകകുടുംബത്തെ സൂചിപ്പിക്കാന്‍ പരിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച പ്രയോഗമാണ് അഹ്ലുല്‍ ബൈത്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി തിരുമേനി(സ്വ)യുടെയെന്ന പോലെ പ്രവാചക കുലപതിയായ ഇബ്റാഹിം നബി(അ)യുടെ കുടുംബത്തെ സൂചിപ്പിക്കാനും ‘അഹ്ലുല്‍ബയ്ത്’ എന്ന് ഖുര്‍ആന്‍ ഉപയോഗിച്ചതായി കാണാം(11/73). ആ നിലക്ക് അഹ്ലുല്‍ ബൈത് എന്നത് ജനകീയവും ചരിത്രപരവുമായ നിലയില്‍ പ്രാധാന്യമുള്ള ദൌത്യ നിര്‍വഹണത്തിനായി വരുന്ന ഒരു പ്രവാചകന്റെ സ്വകാര്യവിശുദ്ധിയെ പ്രതീകവത്കരിക്കുന്നു എന്നു മനസ്സിലാക്കാം. മനുഷ്യ ജീവിതത്തെ വിഭജിക്കുമ്പോള്‍ വൃഷ്ടി, സമഷ്ടി എന്നിങ്ങനെയുള്ള രണ്ടുതലങ്ങളെ കണ്ടെത്താന്‍ സാധിക്കും. ഈ രണ്ടുതലങ്ങളെയും സമ്മേളിപ്പിക്കുന്ന ഉജ്ജ്വലമായ [...]

Read More ..

പ്രവാചക സ്നേഹം

ഉത്തുംഗമായിരിക്കാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്ന ഭവനങ്ങളില്‍ നിന്ന് പ്രകാശം പ്രസരിക്കുന്നു. അവിടെ വെളിച്ചം നിറഞ്ഞു നില്‍ക്കുന്നു. പ്രകാശത്തിനുമേല്‍ പ്രകാശം’ (നൂറുന്‍ അലാ നൂര്‍) അവിടെയുണ്ട്. പ്രകാശത്തിന്റെ ആ നിറവില്‍ നിന്ന് വെളിച്ചം പുറത്തേക്ക് വരുമ്പോള്‍ ഇരുട്ട് മായുന്നു. ഇരുട്ട് പാഞ്ഞുമറയുന്നു. ആ ഭവനങ്ങളില്‍ നിന്നു പുറത്തുവരുന്നത് ‘ആകാശഭൂമികളുടെ പ്രകാശ’ത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയ പ്രഭയാകുന്നു. പ്രഭാപൂരിതമായ ഭവനങ്ങള്‍. അവിടെ വാഴ്ത്തപ്പെടുന്നത് അല്ലാഹുവിന്റെ തിരുനാമം. എല്ലാ പ്രഭാതങ്ങളിലും എല്ലാ പ്രദോഷങ്ങളിലും അവിടെ അങ്ങനെ.’ ‘നൂറുന്‍ അലാ നൂര്‍’ എന്നത് ഖുര്‍ആന്റെ [...]

Read More ..

ഇസ്റാഅ്: ശാസ്ത്രീയ വിശകലനം

ഇസ്റാഅ്. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ സംഭവമാണ്. ശാരീരിക പ്രയാണമായിരുന്നു അത്. സ്വപ്ന യാത്രയോ ആത്മീയ യാത്രയോ ആയിരുന്നില്ല. ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് തന്നെ അത് ഗ്രഹിക്കാം. “മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വായിലേക്ക് തന്റെ ദാസനെ രാത്രിയില്‍ (അല്‍പ്പസമയത്തില്‍) നടത്തിയ ഒരുവന്റെ വിശുദ്ധി (പ്രകടിപ്പിക്കുന്നു)”. ഇതാണ് ഖുര്‍ആന്റെ പ്രസ്താവം. സ്വപ്നത്തില്‍ ഒരാളെ കറക്കിയെങ്കില്‍ അതിന് പ്രസ്താവ യോഗ്യത എവിടെ? എല്ലാവര്‍ക്കും നിത്യേന അനുഭവപ്പെടുന്നതല്ലെ ഈ കറക്കം. ഒരു അസാധാരണ സംഗതി പറയുമ്പോഴല്ലേ സുബ്ഹാന്‍ എന്ന പദം ഉപയോഗിക്കാറുള്ളത്. [...]

Read More ..

മിഹ്രാജ് : ശാസ്ത്രീയ വിശകലനം

ബൈതുല്‍ മുഖദ്ദസില്‍ വെച്ച് നിസ്കാരം കഴിഞ്ഞതിനുശേഷം ജിബ്രീല്‍(അ) ഒരു ടെസ്റ്റ് നടത്തി. ഗൈഡാണല്ലോ ജിബ്രീല്‍(അ). എന്നിരിക്കെ വിസിറ്റര്‍ എന്തു മാത്രം പക്വതയുള്ളയാളാണെന്നറിയാന്‍ അല്ലാഹു ഏല്‍പ്പിച്ചതനുസരിച്ച് നബി(സ്വ)യെ അദ്ദേഹത്തിന് ടെസ്റ്റ് ചെയ്യാം. കള്ളിന്റെ ഒരു പാത്രം. പാലിന്റെ ഒരു പാത്രം ഇവ ഹാജരാക്കി. അതിശക്തമായ ദാഹം തല്‍സമയം നബി(സ്വ)ക്കുണ്ട്. ദീര്‍ഘ യാത്ര കഴിഞ്ഞ് ഇറങ്ങിയതല്ലേ? വിക്ഷേപിക്കപ്പെട്ട മിസൈല്‍ കണക്കെയുമായിരുന്നില്ലല്ലോ ബുറാഖ് അന്തരീക്ഷത്തിലൂടെയും ഭൂമിയിലൂടെയും കുതിച്ചത്. ഇതിനിടയില്‍ ശരീരത്തിലെ ജലാംശം താഴ് ന്നിരിക്കാം. ഹാജരാക്കിയ ഇരു പാനീയങ്ങളില്‍ ഏത് തിരഞ്ഞെടുക്കുന്നുവെന്നാണ് [...]

Read More ..

ഉപവനത്തിനന്തികേ………

ഒരു അനൂഭൂതിയെ ആവിഷ്കരിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തെല്ലൊരു അന്ധാളിപ്പോടെ അതെങ്ങനെ എന്ന് ഞാന്‍ ചോദിച്ചുപോവാറുണ്ട്. ഒരു മാമ്പഴം എന്റെ രസനയുടെ മുകുളങ്ങളില്‍ അങ്കുരിപ്പിക്കുന്ന മധുരത്തെ പങ്കുവെക്കാന്‍ അതിലൊരു തുണ്ട് വേറൊരാള്‍ക്ക് മുറിച്ചു കൊടുക്കുന്നതുപോലും ചിലപ്പോള്‍ ഫലവത്താവുകയില്ല. കാരണം അയാള്‍ പനി ബാധിച്ച് വായ്ക്ക് കൈപ്പുള്ളവനാണെങ്കില്‍ എനിക്ക് മധുരിച്ചതും അയാള്‍ക്ക് കൈയ്ക്കും. എന്നാല്‍ അനുഭൂതിയെ പങ്കുവെക്കാനായി മറ്റൊരാളിനെ ക്ഷണിക്കാന്‍ ചിലപ്പോള്‍ വാക്കുകള്‍ക്ക് കഴിഞ്ഞേക്കും. അവ കൈമാറ്റം ചെയ്യപ്പടുന്നത്  സഹൃദയത്വമുള്ളവര്‍ക്കിടയിലാണെങ്കില്‍ മാത്രം. കാരണം മറ്റൊരാളുടെ അനുഭൂതിയുടെ മധുരം ഞാനറിയുന്നത് അയാള്‍ [...]

Read More ..

മിഹ്രാജ് : ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനം

ഭൌമാത്മകത ഒരു വിതാനമാണ്. ആദമി(അ)ന്റെ സൃഷ്ടിയുടെ നിദാനം മണ്ണും. ആദമി(അ)ന്റെ സത്ത മണ്ണെങ്കിലും ജന്മം സ്വര്‍ഗത്തിലാണ്. ഇവിടെ നമുക്ക് വായിക്കാനാവുക ഒരു ആരോഹണത്തിന്റെ തത്വമാണ്. മനുഷ്യന്‍ എന്ന ജീവിക്ക് പക്ഷങ്ങള്‍ ലഭിക്കുക എന്ന ആശയം.

Read More ..