അഖീദ

തവസ്സുല്‍

ഇടതേടുക’ എന്നാണ് തവസ്സുലിന്റെ ഭാഷാര്‍ഥം. സല്‍കര്‍മങ്ങളോ, സല്‍കര്‍മങ്ങള്‍ വഴി ഇലാഹീ സാമീപ്യം നേടിയ മഹാരഥന്മാരോ മുഖേന അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനാണ് സാങ്കേതികമായി തവസ്സുല്‍ എന്ന് പറയുന്നത്. ഉദാഹരണം: ഒരാള്‍ രോഗം ഭേദമാകുന്നതിന് അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. കൂട്ടത്തില്‍, നബി(സ്വ)യുടെ ബറകതു കൊണ്ട് എന്നുകൂടി ചേര്‍ക്കുന്നു. അല്ലാഹുവിന്റെ ദാത്തിലോ (സത്ത) അഫ് ആലിലോ (പ്രവര്‍ത്തനം) സ്വിഫാതിലോ (വിശേഷണം) പങ്കുചേര്‍ക്കുമ്പോഴാണല്ലോ ശിര്‍ക്കാവുക. മുസ്ലിംകള്‍ ചെയ്യുന്ന തവസ്സുലില്‍ ഈ പങ്കുചേര്‍ക്കല്‍ വരുന്നുണ്ടോ? ആലോചി ക്കുക. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ ഇസ്ലാമിക പ്രമാണങ്ങള്‍ തവസ്സുല്‍ [...]

Read More ..

മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം

മക്കാ മുശ്രിക്കുകളുടേയും മുസ്ലിംകളുടെയും വിശ്വാസങ്ങള്‍ ഒരുപോലെയാണെന്ന് സമര്‍ഥിക്കാന്‍, ചില പരിഷ്കരണ വാദികള്‍ ശ്രമിക്കാറുണ്ട്. മക്കാമുശ്രിക്കുകള്‍, അവര്‍ ആരാധിച്ചിരുന്ന ദൈവങ്ങള്‍ക്ക്, ഉപകാരോപദ്രവങ്ങള്‍ ചെയ്യാന്‍ സ്വയം പര്യാപ്തതയുണ്ടായിരുന്നില്ലെന്ന് വിശ്വസിച്ചിരുന്നതായി സമ്മതിച്ചാല്‍ പോലും അവരുടെ വിശ്വാസവും മുസ്ലിംകളുടെ വിശ്വാസവും എങ്ങനെയാണ് തുല്യമാവുക? അല്ലാഹുവിനെ സംബന്ധിച്ച് അവരുടെ വിശ്വാസം എങ്ങനെയായിരുന്നു? അവര്‍ അല്ലാഹുവിനെ തനത് രൂപത്തില്‍ മനസ്സിലാക്കിയിട്ടില്ലെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. അവരുടെ വിശ്വാസം ശരിയായ വിധത്തിലായിരുന്നില്ലെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ മുശ്രിക്കുകള്‍ അല്ലാഹുവിന്റെ പേര് എടുത്തു പറഞ്ഞതായും [...]

Read More ..

അല്ലാഹുവിന്റെ വിശേഷണങ്ങള്‍

ഇതുസംബന്ധിയായി അല്‍പം വിശദീകരണം ആവശ്യമാണ്. ഒരു പരിഷ്കരണവാദി എഴുതുന്നതു കാണുക: “അല്ലാഹുവിന്റെ ദാത്ത് (സത്ത), സ്വിഫാത്ത് (വിശേഷണങ്ങള്‍), അഫ്ആല്‍ (പ്രവര്‍ത്തനങ്ങള്‍) എന്നിവയില്‍ പങ്കുചേര്‍ക്കുക. ഇപ്രകാരമാണ് മറ്റു ചില പണ്ഢിതന്മാര്‍ ശിര്‍ക്കിനെ നിര്‍വചിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചു, വിവിധ ഭാഷകളില്‍, വിവിധ സമയത്തും ഒരേ സമയത്തും കോടിക്കണക്കിന് മനുഷ്യന്മാര്‍ വിളിക്കുന്ന വിളികേള്‍ക്കുവാനുള്ള കഴിവ്, വിവിധ ഭാഗങ്ങളില്‍ വെച്ച് നടക്കുന്ന സംഭവങ്ങള്‍ ഒരേ സമയത്ത് കാണുവാനുള്ള കഴിവ് എന്നിവ ഒരു വ്യക്തിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് വിശ്വസിച്ചാല്‍ അത് അല്ലാഹുവിന്റെ [...]

Read More ..

തൌഹീദ്, ശിര്‍ക്

സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനശിലയാണ് തൌഹീദ്. അല്ലാഹുവിന്റെ ഏകത്വം ഇരുനൂറിലധികം പ്രാവശ്യം ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നു. തൌഹീദിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ബഹുദൈവത്വം എല്ലാനിലക്കും നിരര്‍ഥകമാണ്. മനുഷ്യസങ്കല്‍പ്പങ്ങളാലല്ല, പ്രമാണങ്ങളുടെ പിന്തുണയോടെയാണ് ദൈവാസ്തിക്യം തെളിയിക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ അസ്തിത്വവും അനിവാര്യതയും അപ്രകാരം തെളിയിക്കപ്പെട്ടതാണ്. ബുദ്ധിയുള്ളവര്‍ക്ക് ദൈവാസ്തിക്യം നിഷേധിക്കാനാവില്ല. ‘വഹ്ഹദ’ യില്‍ നിന്നാണ്  ‘തൌഹീദ്’ എന്ന ധാതുവിന്റെ ഉത്ഭവം, ഏകനാക്കി, ഏകനാക്കല്‍ എന്നാണതിന്റെ ഭാഷാര്‍ഥം. ‘മുഹ്ദിസില്‍ നിന്ന് (പുതുതായി ഉണ്ടാകുന്നവന്‍) ഖദീമിനെ (അല്ലാഹുവിനെ) തനിപ്പിക്കുക’ എന്നാണ് അഹ്ലുസ്സുന്നഃ തൌഹീദിനെ നിര്‍വചിക്കുന്നത് (ഫത്ഹുല്‍ബാരി). “വിശാലാര്‍ഥത്തില്‍ ഉലൂഹിയ്യത്തിലും [...]

Read More ..