Click to Download Ihyaussunna Application Form
 

 

ശൈഖ് രിഫാഈ

ശൈഖ് രിഫാഈ

ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി

മാപ്പിള സാഹിത്യത്തിന് പൊന്‍തൂവല്‍ ചാര്‍ത്തിയ ഖാളി മുഹമ്മദ്(റ), വിശ്രുത പണ്ഢിതന്‍, പ്രതിഭാധനന്‍, സാഹിത്യകാരന്‍, തത്വജ്ഞാനി, ന്യായാധിപന്‍, ചരിത്രകാരന്‍, ദേശസ്നേഹി, ഫത്ഹുല്‍ മുബീനെന്ന സമര സാഹിത്യത്തിലെ ഗുരുസ്ഥാനീയ കാവ്യത്തിന്റെ രചയിതാവ്,

Read More ..

മാലകള്‍ പെയ്തിറങ്ങിയ മുസ്ലിം മനസ്സുകള്‍

തന്റെ കൂടെ എപ്പോഴും ഏക ഇലാഹുണ്ട് എന്ന ബോധം, ഓരോ പ്രവര്‍ത്തനവും അല്ലാഹു കാണുന്നുണ്ട്, സംസാരം ശ്രവിക്കുന്നുണ്ട്, മനസ്സിലുള്ള ചിന്തകളെ കൂടി അവന്‍ അറിയുന്നുണ്ട് എന്ന വിശ്വാസം ഒരാളേയും വഴിതെറ്റിക്കുകയില്ല.

Read More ..

ഊതിക്കാച്ചിയ പൊന്ന്

“അല്ലാഹു ഒരടിമയെ സ്നേഹിച്ചുകഴിഞ്ഞാല്‍ ജിബ്രീല്‍(അ)നെ വിളിച്ചു ‘ഞാന്‍ ഇന്നവനെ സ്നേഹിക്കുന്നു. താങ്കളും സ്നേഹിക്കുക’ എന്നു പറയും. അപ്പോള്‍ ജിബ്രീലും അദ്ദേഹത്തെ സ്നേഹിക്കും. ശേഷം ജിബ്രീല്‍(അ) വാനലോകത്തു വിളിച്ചുപറയും. ‘അല്ലാഹു ഇന്നയാളെ സ്നേഹിച്ചിരിക്കുന്നു. നിങ്ങളും അവനെ സ്നേഹിക്കുവീന്‍’ അപ്പോള്‍ ആകാശലോകത്തുള്ളരും ആ അടിമയെ സ്നേഹിക്കും. പിന്നെ ഭൂമിയിലും അയാള്‍ക്ക് അംഗീകാരം ലഭിക്കും” (ബുഖാരി- മുസ്ലിം).

Read More ..

കറാമത്തുകള്‍

ഇസ്ലാം ലോകാവസാനം വരെയുള്ള ജനവിഭാഗങ്ങള്‍ക്കായി അല്ലാഹു സംവിധാനിച്ച ജീവിത പദ്ധതിയാണ്. ആദിമ മനുഷ്യന്‍ ആദം നബി(അ) മുതല്‍ അന്ത്യ്രപ്രവാചകര്‍ മുഹമ്മദ് നബി(സ്വ) വരെയുളള പ്രവാചകന്മാരൊക്കെ ഈ പ്രത്യയ ശാസ്ത്രത്തിന്റെ പ്രബോധകരും പ്രചാരകരുമായിരുന്നു. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത തത്വം അടിസ്ഥാനപരമായി ഒന്നായിരുന്നുവെങ്കിലും സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് ശാഖാപരമായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. മുഹമ്മദ് നബി(സ്വ)ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരൊക്കെ ചില പ്രത്യേക സമൂഹത്തിലേക്കും പ്രത്യേക ദേശ ത്തുമാത്രമായും നിയോഗിക്കപ്പെട്ടവരായിരുന്നുവെന്നതാണിതിനു കാരണം. പ്രവാചകന്മാര്‍ പലപ്പോഴും തങ്ങള്‍ക്കു നല്‍കപ്പെട്ട മുഅജിസത്തുകള്‍ മതപ്രബോധനത്തിനായി പ്രകടിപ്പിച്ചിട്ടുണ്ട്. [...]

Read More ..

ഔലിയാക്കള്‍

അല്ലാഹുവിനെ ആരാധിക്കുന്നതില്‍ മാത്രം ജീവിതം ഉഴിഞ്ഞുവെച്ച് ആത്മീയ ഔന്നത്യം നേടിയ മഹാ മനുഷ്യന്മാര്‍ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരിലും അത്തരക്കാരുണ്ടാകും. ഇവരെയാണ് ഔലിയാക്കള്‍ എന്നു വിളിക്കുന്നത്. പ്രവാചകന്മാരുടെ യുഗങ്ങളിലെന്നപോലെ അതിനുശേഷവും അവരുടെ സാന്നിധ്യം യാഥാര്‍ഥ്യമായ ഒരു വസ്തുതയാണ്. ആത്മീയമായി മാനവസമൂഹത്തെ സമുദ്ധരിക്കുകയാണവരുടെ ദൌത്യം. ആത്യന്തിക വിശകലനത്തില്‍ കാലഘട്ടങ്ങളുടെ അനിവാര്യതയാണ് ഔലിയാക്കള്‍. അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരത്രെ. ലോകനാഥന് പൂര്‍ണമായും കീഴ്പ്പെട്ടവരെന്ന നിലയില്‍ മനുഷ്യസഹജമായ ദൌര്‍ബല്യങ്ങളും ചാപല്യങ്ങളും പ്രകടിപ്പിക്കാത്ത പരമപരിശുദ്ധരായ വ്യക്തിത്വങ്ങളാണ് ഔലിയാക്കള്‍. അതുകൊണ്ടുതന്നെ അമാനുഷികമായ സിദ്ധികളും കഴിവുകളും അവര്‍ക്കുണ്ടാകും. അതിനാണ് [...]

Read More ..

ബാഗ്ദാദ്: നൂറ്റാണ്ടുകളിലൂടെ

ബാഗ്ദാദ് എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് ഭൂതകാലത്തേക്ക് ചിറകുവിടര്‍ത്തി പറക്കുന്നു. എത്രയെത്ര മഹാന്മാരെ സംബന്ധിച്ച സ്മരണകള്‍ ഹൃദയത്തെ മസൃണമാക്കുന്നു. നമ്മുടെ സംസ്കാരത്തെയും ശാസ്ത്രത്തെയും സ്വാധീനിച്ച എത്രയെത്ര സംഭവങ്ങള്‍ക്ക് ആ മഹാനഗരി സാക്ഷിയായിട്ടുണ്ട്. അഞ്ഞൂറ് വര്‍ഷങ്ങള്‍ അത് ഇസ്ലാമിക ഖിലാഫതിന്റെ ആസ്ഥാനമായി പരിലസിച്ചു.

Read More ..

ശൈഖ് രിഫാഈ: ധന്യജീവിതത്തില്‍നിന്നല്‍പ്പം

ജമാദുല്‍ അവ്വല്‍ 12 ശൈഖ് രിഫാഈ വഫാത്ത് ദിനം ശൈഖ് അഹ്മദുല്‍ കബീര്‍ അര്‍രിഫാഈ(ഖ.സി) ആത്മീയ രംഗത്തെ അണയാത്ത ജ്യോതിസ്സാണ്. അദ്ദേഹത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ അയവിറക്കുന്ന കാവ്യമാണ് പ്രസിദ്ധമായ രിഫാഈ മാല. രിഫാഈ ശൈഖിന്റെ പ്രശസ്തമായ പല കാവ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കൃതി രചിച്ചതെന്നു ഗ്രന്ഥകര്‍ത്താവ് പറയുന്നുണ്ട്.

Read More ..

ത്വരീഖത്ത് സത്യവും മിഥ്യയും

പ്രപഞ്ചത്തിന്റെ ആകെ തുകയാണ് മനുഷ്യന്‍. ഈ അണ്ഡകടാഹങ്ങളത്രയും സൃഷ്ടിക്കപ്പെട്ടത് അവന് വേണ്ടിയാണ്. ഏത് വസ്തുവുമായും സമീപമോ വിദൂരമോ ആയ ബന്ധം മനുഷ്യനുണ്ട്. പ്രപഞ്ചമുള്‍ക്കൊള്ളുന്ന മനുഷ്യേതര സൃഷ്ടി ലോകത്തിന്റെ നിലനില്‍പ്പ് മനുഷ്യനെ ആശ്രയിച്ചുകൊണ്ടല്ല. അതേ സമയം മനുഷ്യന്‍ ഏതിലേക്കും ആശ്രയിക്കേണ്ടവനാണ് പ്രപഞ്ചമാകയും സംവിധാനിക്കപ്പെട്ടത് മനുഷ്യന് വേണ്ടിയാണെങ്കില്‍ അവനൊരു ലക്ഷ്യമുണ്ടായിരിക്കണം. ഒരു ലക്ഷ്യവുമില്ലാത്ത മനുഷ്യ ജീവി തം നിരര്‍ത്തകമാകും. ലക്ഷ്യമൊരിക്കലും പ്രകൃതി വിരുദ്ധമായിക്കൂടാ. ശാശ്വതമായി ജീവിക്കുക. ശാശ്വതമായി സുഖിക്കുക എന്നത് മനുഷ്യന്റെ എക്കാലത്തുമുള്ള ആഗ്രഹമാണ്. സുഖലോലുപതയുടേയും ശാന്തിയുടേയും വീട്ടിലേക്കാണ് അല്ലാഹു [...]

Read More ..

സയ്യിദ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)

ഔലിയാക്കളില്‍ ഏറ്റവും ഉന്നതരായ നാല് ഖുത്വുബുകളില്‍ രണ്ടാം സ്ഥാനക്കാരനായി അറിയപ്പെടുന്ന മഹാനാണ് അസ്സയിദു അബുല്‍ അബ്ബാസ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ). ബാഗ്ദാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ വലിയ്യ് സുല്‍ത്വാന്‍ അലി(റ) ആണ് പിതാവ്. അവരുടെ പിതാവ് യഹ്യന്നഖീബ്(റ). തുടര്‍ന്നുള്ള പരമ്പര ഇങ്ങനെയാണ്. സയ്യിദ് സാബിത്, സയ്യിദ് ഹാസിം, സയ്യിദ് അഹ്മദ്, സയ്യിദ് അലി, സയ്യിദ് ഹസന്‍ രിഫാഅ, സയ്യിദ് മഹ്ദി, സയ്യിദ് മുഹമ്മദ്, സയ്യിദ്, ഹസന്‍, സയ്യിദ് ഹുസൈന്‍ രിളാ, സയ്യിദ് അഹ്മദു അക്ബര്‍, സയ്യിദ് മൂസസ്സാനി, [...]

Read More ..