By mpath on December 22, 2011
നബിദിനം
മഹാനായ റസൂല്‍(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷത്തെക്കുറിച്ച് ഇന്ന് ചര്‍ച്ച വേണ്ടിവന്നിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യ ചര്‍ച്ചയായിരുന്നില്ല ഇത് .പക്ഷേ, ഇക്കാര്യത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തി വിവാദമുണ്ടാക്കുന്നവരുണ്ടെന്നതിനാല് അവരുടെ നിലപാടിലെ വിവരക്കേട് അനാവരണം ചെ യ്യേണ്ടതായി വന്നിട്ടുണ്ട് കാരണം. ഇസ്ലാമികാദര്‍ശത്തിന്റെ അപ്രമാദിത്വത്തില്‍ സംശയം ജനിപ്പിക്കാനീ വിവാദം കാരണമായിട്ടുണ്ട്. ഏതു വിഷയത്തിലും സംശയം ജനിപ്പിക്കാനെളുപ്പമാണ്. അതു ദൂരീകരിച്ച് സത്യം മനസ്സിലാക്കിക്കൊടുക്കുക ആയാസകരവുമാണ്. ഇസ്ലാമിന്റെ പേരില്‍ നിലവിലുള്ള വ്യതിയാന, നിരാസ ചിന്തക്കാരെല്ലാം തന്നെ ഈ അടിസ്ഥാന ആനുകൂല്യത്തിന്റെ സൌകര്യം [...]
Read More ..
By mpath on December 22, 2011
നബിദിനം
മുഹമ്മദ് നബി(സ്വ)യുടെ കൂട്ടുകാരില്‍ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തി രുമേനി(സ്വ)യുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പരിഗണന നല്‍കരുതെന്ന് അല്ലാഹു പ്രവാചകരോടു പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു: “അവരില്‍പ്പെട്ട പല വി ഭാഗക്കാര്‍ക്കും സുഖഭോഗത്തിനായി നാം നല്കിയ സൌകര്യങ്ങളിലേക്കു താങ്കള്‍ ദൃഷ്ടി നീട്ടിപ്പോകരുത്. അവര്‍ അവിശ്വാസികളായതില്‍ താങ്കള്‍ വ്യസനിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു വേണ്ടി താങ്കളുടെ ചിറക് താഴ്ത്തിക്കൊടുക്കുക”(15:33). ഭൌതിക സമ്പത്തിനെയോ സമ്പന്നരെയോ വലുതായിക്കാണരുതെന്ന് അല്ലാഹു പ്രത്യേകം ഉപദേശിച്ചതായി ഇനിയും [...]
Read More ..
By mpath on December 22, 2011
നബിദിനം
മുന്‍ഗാമികളും പിന്‍ഗാമികളുമായി നിരവധി പണ്ഢിതന്മാര് മദീനയുടെ ചരിത്രമെഴുതിയിട്ടുണ്ട്. അവരില്‍ ഏറ്റം പ്രസിദ്ധനാണ് അല്ലാമാ അലി സംഹൂദി (ഹിജ്റ 844?-911). അദ്ദേഹം മൂന്നു ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റം വിഖ്യാതമായത് ‘വഫാഉല്‍ വഫാ’ എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഇവ്വിഷയത്തില്‍ ഏറ്റം ആധികാരികമായി ഗണിച്ചു വരുന്നു. കാരണം മൂന്നു ലക്ഷം ഹദീസ് മനഃപാഠമുള്ള ഈ ശാഫിഈ പണ്ഢിതന് മുഫ്തിയും, മുദരിസുമായി മദീനയില്‍ വളരെക്കാലം താമസിച്ചിട്ടുണ്ട്. ശൈഖ് സംഹൂദി ഈ ഗ്രന്ഥത്തില്‍ മദീനാ പട്ടണത്തിന് ഖുര്‍ആന്‍, ഹദീസ്, പൂര്‍വ്വവേദങ്ങള്‍, [...]
Read More ..
By mpath on December 22, 2011
നബിദിനം
ഇസ്ലാം ലാളിത്യത്തിന്റെ മതമാണ്. മുഹമ്മദ് തിരുമേനി(സ്വ) ലാളിത്യത്തിന്റെ പ്രവാചകനും. അവിടുത്തെ വാക്കും പ്രവൃത്തിയും ചര്യയും എല്ലാം ലളിതസുന്ദരങ്ങളായിരുന്നു. ലാളിത്യം സത്യവിശ്വാസത്തിന്റെ മുഖമുദ്രയാണ്. നബിതിരുമേനി(സ്വ) പറയുന്നു: നിങ്ങള്‍ കേള്‍ക്കുന്നില്ലയോ? നിങ്ങള്‍ കേള്‍ക്കുന്നില്ലയോ? നിശ്ചയം ലാളിത്യം വിശ്വാസത്തിന്റെ ഭാഗമാണ്. നിശ്ച യം ലാളിത്യം വിശ്വാസത്തിന്റെ ഭാഗമാണ്(അബൂദാവൂദ്: 4161). വിശ്വാസിയുടെ മുമ്പില്‍ ശാശ്വതമായ പാരത്രികലോകം അത്യധികം വലുതും ക്ഷണഭംഗുരമാ യ ഐഹിക വിഭവങ്ങള്‍ അത്യധികം നിസ്സാരവുമായിരിക്കണമെന്നാണു ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നത്. ഖുര്‍ആനിന്റെ ശരിപ്പകര്‍പ്പും സമ്പൂര്‍ണ വ്യാഖ്യാനവുമായിരുന്നു നബി(സ്വ)യുടെ ജീവിതം. അതുകൊണ്ടാണ് അവിടുത്തെ പ്രിയപത്നിയായ [...]
Read More ..
By mpath on December 22, 2011
നബിദിനം
മതത്തിനു മനുഷ്യനോളം പഴക്കമുണ്ട്. മനുഷ്യ ചരിത്രം തുടങ്ങുന്നേടത്തു നിന്നു മതത്തി ന്റെ ചരിത്രവും തുടങ്ങുന്നു. മതമില്ലാത്ത ഒരു രാജ്യമോ ഒരു സമുദായമോ ലോകത്തു കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട അപവാദങ്ങള്‍ ഉണ്ടാകാം. അവ അവഗണിച്ചേ പറ്റൂ. മതത്തിനുള്ള സ്വാധീ നം മറ്റൊരു പ്രസ്ഥാനത്തിനുമില്ല. എല്ലാ പ്രസ്ഥാനങ്ങളും മനുഷ്യനെ ബാഹ്യമായി ഭരിക്കുമ്പോള്‍ മതം മനുഷ്യനെ ബാഹ്യമായും ആന്തരികമായും ഭരിക്കുന്നു. അവന്റെ ശരീരത്തെ യും ആത്മാവിനെയും മനസ്സിനെയും നിയന്ത്രിക്കുന്നു. ഈ നിയന്ത്രണം ഒരു വ്യക്തിക്കു മതത്തിലുള്ള വിശ്വാസത്തിന്റെയും ബന്ധത്തിന്റെയും അനുപാതമനുസരിച്ചും. ഭാഗികമായി മതമംഗീകരിച്ചവനെ [...]
Read More ..
By mpath on December 22, 2011
നബിദിനം
നന്ദിയുടെയും വന്ദനത്തിന്റെയും വികാരം തോമസ് ബ്രൌണ്‍ പറഞ്ഞ പോലെ “ഉജ്ജ്വലമായ സ്നേഹ വികാരം തന്നെയാണ്. ഒരു വ്യക്തിയില്‍ നിന്നു നമുക്ക് നേട്ടങ്ങള്‍ ലഭിക്കുമ്പോഴാണ് ഈ സ്നേഹ വികാരമുണ്ടാകുന്നത്. സമ്പൂര്‍ണ്ണമായ സന്തോഷത്തോടെയും അന്യൂനമായ ആത്മാര്‍ഥതയോടെയും നിര്‍വ്വഹിക്കുന്ന ശ്രേഷ്ഠമായ പെരുമാറ്റത്തോടുള്ള ഫലപ്രദമായ പ്രതികരണമാണു നന്ദിയും വന്ദനവും. ഈ പ്രതികരണം സത്വരവും സ്വാഭാവികവുമാണ്”. ഒരാള്‍ സ്നേഹിക്കപ്പെടാനും തദ്വാരാ നന്ദിക്കും വന്ദനത്തിനും അര്‍ഹനായിത്തീരാനുമുള്ള കാരണത്തിന്റെ ഒരു ഭൌതിക വീക്ഷണമാണു മുകളില്‍ ഉദ്ധരിച്ചത്. പ്രൊ. വില്യം ഡേവിഡ് സന് (William H. Davidson) അദ്ദേഹത്തിന്റെ [...]
Read More ..
By mpath on December 22, 2011
നബിദിനം, പുതിയ ലേഖനങ്ങള്‍
മുഹമ്മദ് നബി(സ്വ) ഒരു മനുഷ്യനാണോ? മനുഷ്യനാണ്. മനുഷ്യനല്ലേ? മനുഷ്യനല്ല. മുഹമ്മദ് നബി(സ്വ) ഒരു നേതാവാണോ? നേതാവാണ്. നേതാവല്ലേ? നേതാവല്ല. ദാര്‍ശനികനാണോ? ദാര്ശനികന്. ദാര്‍ശനികനല്ലേ? ദാര്‍ശനികനല്ല. ഈ ചോദ്യോത്തരം ഒരു തമാശയോ? അല്ല കാര്യം തന്നെ. വിശദം പറയാം.
Read More ..
By mpath on December 22, 2011
നബിദിനം
അനുരാഗത്തിന്റെ ആത്മാവ് വഹിക്കുന്ന വരികള്‍ക്ക് ചാലകശക്തിയുണ്ട്്. അത് തിരുനബി സ്നേഹത്തിന്റേതായാല് അവാജ്യമായ അനുഭവ പര്‍വ്വമായി അത് ഉയരുന്നു. ആത്മാവില്‍ തീര്‍ത്ത സ്നേഹഗോപുരത്തില് രാജ്ഞിയായി വാഴുന്ന സ്നേഹ പാത്രത്തെ വര്‍ണ്ണിക്കാന്‍ തുടങ്ങിയാല്‍ ഏതു ഭാഷയും അതിന്റെ മുമ്പില്‍ പരാജയപ്പെടുന്നു. ഭാഷകളുടെ ശക്തിക്കപ്പുറത്തേക്ക് അത് പ്രവഹിക്കുന്ന ജ്വാലകള്‍ സമാന ചിന്താഗതിക്കാരെയും അനുവാചകരെയും പ്രമത്തരാക്കുകയും കവിയുടെ ആത്മാവിലേക്ക് ചേര്ന്നുനില്ക്കുകയും ചെയ്യുന്നു. ഈ ആത്മഭാവങ്ങളെയും അനുരാഗ തലങ്ങളെയും ആവാഹിക്കുന്ന രണ്ട് അനുഗ്രഹീത കാവ്യങ്ങളാണ് ‘അല്ലഫല്‍ അലിഫും സ്വല്ലല്‍ ഇലാഹുവും’. ഈ രണ്ട ് [...]
Read More ..
By mpath on December 22, 2011
നബിദിനം
തിരുനബിയുടെ തിരുസന്നിധിയില്‍ കഅ്ബുബ്നുസുഹൈര്(റ) അവതരിപ്പിച്ച നബികീര്‍ത്തന കവിതയാണ് ബാനത്ത് സുആദ: എന്ന പേരില്‍ വിശ്വ പ്രസിദ്ധമായത്. “സുആദ വേര്‍പിരിഞ്ഞു” എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. ഈ പദം കൊണ്ട് തുടങ്ങിയതിനാലാണ് ഈ പേര് വന്നത് . അറബി സാഹിത്യം കവിതകളാല്‍ സംപുഷ്ടമാണ്. ബാനത്ത് സുആദ എന്ന് തുടങ്ങുന്ന ഒരു പാട് കവിതകള്‍ അറബിയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ: 252ല്‍ മരണപ്പെട്ട പ്രഗത്ഭ ഹദീസ് പണ്ഡിതന് ബുന്താര് മുഹമ്മദ്ബ്നു ബശ്ശാര്‍ “ബാനത് സുആദ” എന്ന് തുടങ്ങുന്ന എഴുപതിലധികം കവിതകള്‍ മന:പാഠമാക്കിയിരുന്നുവെന്ന് [...]
Read More ..
By mpath on December 22, 2011
നബിദിനം
തൌഹീദിന്റെ കേന്ദ്രമായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട കഅ്ബാ ശരീഫില്‍ പോലും ബഹുദൈവാരാധനയുടെ ഉറവിടങ്ങളായ നൂറുകണക്കിന് ദൈവങ്ങള്‍. ആരുടേയോ കരവിരുതില്‍ പിറന്ന വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന മനുഷ്യര്‍. അവന്റെ തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ അര്‍പ്പിക്കപ്പെട്ട അമ്പിന്കോലുകളും പക്ഷികളും. തങ്ങളുടെ സവിശേഷാനുഗ്രഹമായ വിവേകം നഷ്ടപ്പെടുത്തി കുടിച്ചുകൂത്താടുന്നവര്ക്കായി തയ്യാറായി നില്ക്കുന്ന മദ്യത്തിന്റെ വീപ്പകള്‍ യുദ്ധമെന്നുകേട്ടാല് ന്യായാന്യായങ്ങള്‍ ആരോടൊപ്പമെന്ന് നോക്കാതെ, തന്റെ ഗോത്രം ഏത് ഭാഗത്താണോ, അവര്‍ക്കൊപ്പം ചേര്‍ന്ന് ശത്രുവിന്റെ രക്തത്തിന് ദാഹിക്കുന്ന യുവാക്കള്‍. എന്തിനാണ് താന്‍ യുദ്ധം ചെയ്തതെന്നോ എന്തിനാണ് വധിക്കപ്പെട്ടതെന്നോ അറിയാതെ കിടക്കുന്ന കബന്ധങ്ങള്‍. [...]
Read More ..