Click to Download Ihyaussunna Application Form
 

 

നബിദിനം

നബിദിനം

ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!

മുജാഹിദ് നേതാവ് എ. അബ്ദുസ്സലാം സുല്ലമി പുതിയ വെടി പൊട്ടിച്ചിരിക്കുന്നു.þ ‘ഓണസദ്യ കഴിക്കുന്നത് ഇസ്ലാമിനെതിരല്ല, എന്നാല്‍ നബിദിന ഭക്ഷണം അനിസ്ലാമികം’ (മാതൃഭൂമി 2006 ഡിസംബര്‍ 11, പേജ്: 12). വാര്‍ത്തയുടെ പൂര്‍ണരൂപം ഇങ്ങനെ: ‘ഓണസദ്യ കഴിക്കുന്നത് ഇസ്ലാമിന് ഒരു തരത്തിലും എതിരല്ലെന്ന് പ്രമുഖ ഹദീസ് പണ്ഢിതനും മുജാഹിദ് നേതാവുമായ എ. അബ്ദുസ്സലാം സുല്ലമി പറഞ്ഞു. ജില്ലാ മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറത്തിലാണ് ഇതു സംബന്ധിച്ച് സദസ്സില്‍ നിന്ന് ചോദ്യമുയര്‍ന്നത്. ഓണസദ്യ കഴിക്കുന്നത് ഇസ്ലാം മതത്തിന് വിരോധമുണ്ടെന്ന് ചില [...]

Read More ..

സൂവ്യക്ത വിവരണം

അസംഖ്യം പ്രവാചകര്‍ നിയുക്തരായ കുടുംബമാണ് ബനൂഇസ്രാഈല്‍. അവരിലെ അവസാനത്തെ പ്രവാചകന്‍ ഈസാ(അ) ആയിരുന്നു. അതു കൊണ്ടു തന്നെ മറ്റു പ്രവാചകന്‍മാരില്‍ നിന്നു വ്യത്യസ്തമായി ഈസാ(അ)ന്റെ സന്ദേശത്തില്‍ അന്ത്യപ്രവാചകരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ധാരാളമുണ്ട്. കാരണം താന്‍ പ്രബോധനം നടത്തിയ ആശയത്തിന്റെ തുടര്‍ വിശദീകരണത്തിന് ഒരു അന്ത്യ പ്രവാചകനെ മാത്രമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതിനാല്‍ തന്നെ തനിക്കു ശേഷം വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് അന്ത്യപ്രവാചകനെന്ന രീതിയില്‍ തന്നെ വിളംബരം നടത്തേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് നബി(സ്വ) തങ്ങളുടെ പേരു തന്നെ വ്യക്തമാക്കിക്കൊണ്ട് ഈസാ നബി(അ) സൂവാര്‍ത്തകളറിയിച്ചത്. നബി(സ്വ) [...]

Read More ..

എല്ലാവരുടെയും നബി

ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഒരു സംഭവം ശ്രദ്ധിക്കുക. അബ്ദുല്ലാഹിബ്നു സാബിത്(റ) നിവേദനം: “ഉമര്‍(റ) ഒരിക്കല്‍ നബി(സ്വ) തങ്ങളെ സമീപിച്ചു ചോദിച്ചു: ഞാന്‍ ബനൂഖൂറൈളയിലെ ഒരു ജൂതനെ കണ്ടപ്പോള്‍ അയാള്‍ എനിക്ക് തൌറാത്തിലെ ചില വിവരങ്ങള്‍ എഴുതിത്തന്നു. ഞാനത് അങ്ങയ്ക്കു കാണിച്ചുതരട്ടെയോ റസൂലേ?. അപ്പോള്‍ നബി(സ്വ) തങ്ങളുടെ മുഖ ത്ത് അതിനോടുള്ള നീരസം പ്രകടമായി. അബ്ദുല്ല പറയുന്നു: ഞാനപ്പോള്‍ ഉമര്‍(റ)വിനോട് ‘നബി(സ്വ) തങ്ങളുടെ മുഖത്തെ ഭാവവ്യത്യാസം അങ്ങ് കാണുന്നില്ലേ’ എന്നു ചോദിച്ചു  അപ്പോള്‍ ഉമര്‍(റ) പറഞ്ഞു:”റളീനാ ബില്ലാഹി റബ്ബന്‍ [...]

Read More ..

പ്രവാചകത്വത്തിലെ പ്രാഥമ്യം

ആദിമസൃഷ്ടി നബി(സ്വ)തങ്ങളുടെ പ്രകാശമാണെന്നത് ‘പ്രകാശവും പ്രാഥമ്യവും’ എന്ന ലേഖനത്തില്‍ നിന്ന് മാന്യ സന്ദര്‍ശകര്‍ മനസ്സിലാക്കി അവിടുന്ന് പ്രവാചകന്മാരുടെ നേതാവെന്ന നിലയില്‍ ഉന്നതമായ പദവിക്കര്‍ഹരാണ്. അവരുടെ ഭൌതികമായ നിയോഗത്തി ന് മുമ്പെ തന്നെ നബി(സ്വ)ക്ക് പ്രവാചകത്വപദവി നല്‍കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ പ്ര വാചകത്വ പദവിയിലേക്കുള്ള ആരോഹണത്തിന്റെ പ്രാഥമ്യത്തെ കുറിച്ച് അല്‍പ്പം ചര്‍ച്ച ചെയ്യുകയാണിവിടെ. ഇര്‍ബാള്ബ്നുസാരിയ(റ)വില്‍ നിന്നു നിവേദനം : നബി(സ്വ) തങ്ങള്‍ പറഞ്ഞു: “ഞാന്‍ അ ല്ലാഹുവിങ്കല്‍ അന്ത്യപ്രവാചകനാണ്”. ആദം നബി(അ) മണ്ണില്‍ നിലീനമായിരിക്കുമ്പോള്‍ തന്നെ (അഹ്മദ്). മയ്സറ(റ)വില്‍ [...]

Read More ..

മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും

ഹാഫിള് അബ്ദുറസാഖ്(റ)യുടെ അല്‍മുസ്വന്നഫില്‍ നിന്നാണ് പൂര്‍വ്വകാല പണ്ഢിതന്‍മാര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്. ഇന്നു നിലവിലുള്ള മുസ്വന്നഫിന്റെ കോപ്പിയില്‍ നിന്ന് അ തു കാണിക്കാനായി ബിദഇകള്‍ വെല്ലുവിളിക്കാറുണ്ട്. അതിനാല്‍ അതു സംബന്ധമായി ചില വസ്തുതകള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ ലോകം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പു തന്നെ അല്ലാഹു നബി(സ്വ)യുടെ നൂറിനെ സൃഷ്ടിച്ചു എന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ലെന്നും തനി അബദ്ധമാണെന്നും അവര്‍ പറയാറുണ്ട്. എന്നാല്‍ ഇത് സ്വഹീഹായ ഹദീസാണെന്ന് അബ്ദുല്‍ ഗനിയ്യിന്നാബില്‍സി(റ)യുടെ അല്‍ഹദീഖത്തുന്നദിയ്യ 2/37ലും അല്ലാ മാഅബ്ദുല്‍ ഹഖ്ഖിദ്ദഹ്ലവി(റ) മദാറിജുന്നുബ്ബുവ്വ2/2ലും രേഖപ്പെടുത്തിയിട്ടുണ്ട്. [...]

Read More ..

പ്രകാശവും പ്രാഥമ്യവും

പുണ്യറസൂല്‍(സ്വ) തങ്ങളുടെ പ്രകാശമാണ് പ്രപഞ്ചത്തിന്റെ കാതലും ചൈതന്യവും. നബി(സ്വ) തങ്ങള്‍ തന്നെ പ്രകാശമായിരുന്നു. അത്യാദരണീയവും പൈശാചിക ബാധയേല്‍ക്കാത്തതുമായ അമേയമായ ജ്യോതിസ്സ്. ആ പ്രകാശത്തിന്റെ പ്രഭാവലയമാണ് പ്രപഞ്ചത്തെ ജാജ്വല്യമാനമാക്കുന്നത്. ഓരോ വസ്തുവിന്റെയും അസ്തിത്വവും അടിസ്ഥാന ഗുണങ്ങളും പ്രകടമാവുന്നതിന് പ്രവാചകര്‍(സ്വ)യുടെ പ്രകാശത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. അ ല്ലാഹു പ്രപഞ്ചത്തെയും അതിലെ മുഴുവന്‍ ചരാചരങ്ങളെയും അങ്ങനെയാണ് ക്രമീകരിച്ചി രിക്കുന്നത്. അവന്റെ തീരുമാനവും സൃഷ്ടിപ്പും നടന്നത് പ്രവാചകര്‍(സ്വ)തങ്ങളുടെ പ്രകാശത്തിന്റെ പ്രാഥമ്യത്തിലായിരുന്നു. ആവശ്യമുള്ളതിനെല്ലാം വെളിച്ചം വിതറാനുള്ള അമേയവും അന്യൂനവുമായ ആ പ്രകാശ പ്രകിരണം പ്രപഞ്ചത്തിന്റെ [...]

Read More ..

ശഫാഅത്ത്

നബി(സ്വ) തങ്ങള്‍ക്ക് പരലോകത്ത് ശഫാഅത്തിനുള്ള അധികാരവും അവസരവും നല്‍കപ്പെടുമെന്നുള്ളത് യാഥാഥ്യമാണ്. നബി(സ്വ)യുടെ ഈ ശഫാഅത്ത് അവിടുത്തെ കുടും ബത്തിനും മാതാപിതാക്കള്‍ക്കും ലഭ്യമാണോ  എന്നതു കൂടിയാലോചിക്കേണ്ടതുണ്ട്. നബി(സ്വ) പറയുന്നു: “ഞാനുമായുള്ള ബന്ധവും നിമിത്തവുമല്ലാത്ത എല്ലാ ബന്ധങ്ങളും നിമിത്തങ്ങളും അന്ത്യനാളില്‍ നിലച്ചു പോവുന്നതാണ്”(ബൈഹഖി 13172). ഈ ഹദീസിന്റെ ആശയം നമ്മെക്കാള്‍  സ്വഹാബിവര്യന്‍മാര്‍ക്കു സുഗ്രഹമായിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. അവര്‍ നബി(സ്വ)യുമായുള്ള ബന്ധത്തെ എങ്ങനെയാണു വീക്ഷിച്ചതെന്നു പരിശോധിക്കാം. ഉമര്‍(റ)വിനെ സംബന്ധിച്ചുള്ള ഒരു സംഭവം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: ഉമര്‍(റ) അലി(റ)വിന്റെ പുത്രിയെ വിവാഹാലോചന നടത്തി. അന്ന് [...]

Read More ..

പുനര്‍ജന്മവും വിശ്വാസവും

നബി(സ്വ) തങ്ങളുടെ മാതാപിതാക്കളെ പുനരുജ്ജീവിപ്പിക്കപ്പെടുകയും അവര്‍ വിശ്വാസികളാ വുയും ചെയ്തു എന്നു വ്യക്തമാക്കുന്ന ഹദീസ് ആയിശബീവി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ‘മാതാപിതാക്കളെ ജീവിപ്പിച്ചു കൊടുക്കാനായി നബി(സ്വ) തങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ ഥിക്കുയുണ്ടായി. അങ്ങനെ അവരെ അല്ലാഹു നബി(സ്വ) തങ്ങള്‍ക്കുവേണ്ടി പുനരുജ്ജീവി പ്പിച്ചു. അപ്പോള്‍ അവര്‍ നബി(സ്വ)യില്‍ വിശ്വസിക്കുകയും ചെയ്തു’. ഖത്വീബുല്‍ ബഗ്ദാദി(റ), ദാറഖുത്വ്നി(റ), ഇബ്നു അസാകിര്‍(റ), ഇബ്നു ശാഹീന്‍(റ), മു ഹിബ്ബുത്ത്വിബ്രി(റ), സുഹൈലി(റ) തുടങ്ങിയവര്‍ ഇതുദ്ധരിച്ചിട്ടുണ്ട്. ഇമാം ഖുര്‍ത്വുബി(റ), നാസ്വിറുദ്ദീനുല്‍മുനീര്‍(റ), ഇബ്നുസയ്യിദിന്നാസ്(റ), സ്വലാഹുസ്സഫദി(റ), ശംസുദ്ദീനിദ്ദിമശ് ഖി(റ) തുടങ്ങിയവര്‍ ഇത് [...]

Read More ..

ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും

ഹമ്മാദ്ബ്നുസലമ(റ) സാബിത്(റ)വില്‍ നിന്ന് ഉദ്ധരിച്ചതും അനസ്(റ)വില്‍നിന്നു നിവേദനം ചെയ്തതുമായ സംഭവം ഇമാം മുസ്ലിമും(റ) മറ്റും ഉദ്ധരിക്കുന്നു: “ഒരാള്‍ വന്നു നബി(സ്വ) തങ്ങളോട് ‘എന്റെ പിതാവ് എവിടെയാണ്’ എന്നു ചോദിച്ചു. നബി(സ്വ) പ്രതിവചിച്ചു: ‘അയാള്‍ നരകത്തിലാണ്’ ഇതു കേട്ടു തിരിച്ചു പോവുകയായിരുന്ന അദ്ദേഹത്തെ തിരിച്ചു വിളിച്ച് നബി(സ്വ) പറഞ്ഞു: എന്റെ അബും നിന്റെ അബും നരകത്തിലാണ്” (മുസ്ലിം). മറ്റൊരു നിവേദനത്തില്‍ ഈ സംഭവം ഇങ്ങനെയാണു വന്നിട്ടുള്ളത്: മഅ്മര്‍ ഉദ്ധരിക്കുന്നു: “സത്യനിഷേധിയുടെ ഖബറിന്നരികിലുടെ നടന്നു പോവുകയാണെങ്കില്‍ അവനു നീ നരക [...]

Read More ..

ഫത്റത്ത് കാലഘട്ടക്കാര്‍

പ്രവാചകന്‍ നിയോഗിക്കപ്പെടാത്തവരും പൂര്‍വ്വ പ്രവാചകന്റെ നിയോഗപരിധിയില്‍ വരാത്തവരുമായ ജനതകളെയാണ് ‘ഫത്റത്ത്’കാര്‍ എന്നു പറയുന്നത്. പ്രവാചക ശൂന്യകാലഘട്ടം  സുദീര്‍ഘമോ ഹ്രസ്വമോ ആവാം. ഏതായാലും പ്രവാചക നിയോഗത്തിലൂടെ മാര്‍ഗദര്‍ശനം ചെയ്യപ്പെടാത്തവരെ മൂന്നു വിഭാഗമായി തിരിച്ചിട്ടുണ്ട്. ഒന്ന്: സ്വന്തം ആലോചനയിലൂടെ തൌഹീദിനെകുറിച്ച് മനസ്സിലാക്കിയവര്‍. ഇത്തരക്കാര്‍ അ ക്കാലത്ത് നിലവിലുള്ള സല്‍സരണിയുടെ വക്താക്കളായിരിക്കും. ഇവരെകുറിച്ചു നബി(സ്വ) തങ്ങള്‍ തന്നെ വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. “ഒറ്റ സമുദായമെന്ന നിലയില്‍ അവര്‍ യാത്രയാക്കപ്പെടുന്നതാണ്”.(പ്രവാചക നിയോഗമുണ്ടാവുമ്പോള്‍ അതിന്ന് എതിരു നില്‍ക്കാ ത്ത സാഹചര്യത്തില്‍ അവര്‍ മോക്ഷത്തിന്നര്‍ഹരാണെന്ന് ചുരുക്കം). [...]

Read More ..