Click to Download Ihyaussunna Application Form
 

 

മുഹര്‍റം

മുഹര്‍റം

മുഹര്‍റം, അല്ലാഹുവിന്റെ മാസം

മുഹര്‍റം, അല്ലാഹുവിന്റെ മാസം

പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് അല്ലാഹുവാണ്. ഭൂമിയും ആകാശവും സൂര്യ, ചന്ദ്ര, നക്ഷത്രാദികളും മനുഷ്യ, മൃഗ, പക്ഷി, മത്സ്യ, പ്രാണികളാദി ജീവജാലങ്ങളും സചേതനവും അചേതനവുമായ മുഴുവന്‍ വസ്തുക്കളും സൃഷ്ടികളില്‍പെടുന്നു. കാലവും സമയവുമെല്ലാം അല്ലാഹു സൃഷ്ടിച്ചവ തന്നെ.

Read More ..

നാല് പവിത്ര മാസങ്ങള്‍

“നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ടിദിനത്തില്‍ അല്ലാഹുവിന്റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം നിരോധിക്കപ്പെട്ടവയാണ്”(വിശുദ്ധ ഖുര്‍ആന്‍, തൌബ: 36). “ദുല്‍ഖഅ്ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം, റജബ് എന്നിവയാണ് മേല്‍പറയപ്പെട്ട നാലു മാസങ്ങള്‍”(തഫ്സീര്‍ ജലാലൈനിഃ 158).

Read More ..

ഹിജ്റ കലണ്ടറും പുതുവര്‍ഷവും

നബി(സ്വ) ജനിച്ച വര്‍ഷത്തില്‍ അബ്റഹത്തിന്റെ ആനപ്പട വിശുദ്ധ കഅബയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ അലംതറകൈഫ… എന്ന അധ്യായത്തില്‍ വിവരിച്ചിട്ടു¬S്. അബാബീല്‍ പക്ഷികളെ അയച്ച് ആനപ്പടയെ അല്ലാഹു നശിപ്പിച്ചു.

Read More ..

ആശൂറാ നോമ്പ്

ചരിത്രപ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നത് മുഹര്‍റം പത്തിന്റെ സവിശേഷതയാണ്. ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ്വ) വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ക്ക് അല്ലാഹു തിരഞ്ഞെടുത്തത് ഈ ദിവസത്തെയാണ്.

Read More ..

ആശൂറാഇലെ പ്രത്യേക കര്‍മ്മങ്ങള്‍

വ്രതാനുഷ്ഠാനമാണ് ആശൂറാഅ് ദിനത്തില്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ട പ്രഥമ കാര്യം. അംര്‍ ഇബ്നുല്‍ ആസ്വി(റ)യില്‍ നിന്ന് അബു മൂസാ അല്‍മദീനി(റ) ഉദ്ധരിച്ച ഹദീസില്‍ നബി(സ്വ) പറയുന്നു: “ആശൂറാഇന്റെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാണ്” (ഇര്‍ശാദ്:76, അജ്വിബ:50,51). ആശൂറാഅ് ദിനത്തിലെ സ്വദഖഃ, ഒരു വര്‍ഷത്തെ സ്വദഖഃകള്‍ക്കു തുല്യമാണെന്നും മേല്‍പറഞ്ഞ ഹദീസിന്റെ അവസാന ഭാഗത്തുണ്ട്. ആശൂറാഅ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു വിശാലത ചെയ്യുമെന്ന ഹദീസ് ഇബ്നു അബ്ദില്‍ ബര്‍റ്(റ), ത്വബ്റാനീ(റ), ബൈഹഖീ(റ)യുടെ ശുഅബുല്‍ [...]

Read More ..

ആശൂറാപ്പായസവും സുറുമയും

സാധാരണ ഗതിയില്‍ ഭക്ഷണത്തില്‍ അതീവ മിതത്വമാണ് പാലിക്കേണ്ടത്. സജ്ജനങ്ങളുടെ രീതി അതാണ്. എന്നാല്‍ അതിഥി സല്‍ക്കാരവേളയിലും പെരുന്നാള്‍ ദിനത്തിലും ആശൂറാഅ് ദിനത്തിലും സുഭിക്ഷത സുന്നത്താക്കപ്പെട്ടിരിക്കുന്നു. അതിഥിയുടേയും ആശ്രിതരുടേയും മനഃസന്തുഷ്ടി കണക്കിലെടുത്താണിത്(അസ്നല്‍ മത്വാലിബ്:1/574, ശര്‍വാനീ:9/397).

Read More ..

ചില സംശയങ്ങള്‍

മുഹര്‍റം പത്തിന് നബി(സ നോമ്പെടുക്കുകയും സ്വഹാബികളോട് കല്‍പ്പിക്കുകയും ചെയ്തപ്പോള്‍, ‘ഇത് ജൂത, ക്രൈസ്തവരുടെ പുണ്യദിനമല്ലേ?’ എന്ന് സ്വഹാബികള്‍ സംശയമുന്നയിച്ചു. നബി(സ്വ) പറഞ്ഞു: ‘നിശ്ചയം, വരും വര്‍ഷം ഞാന്‍ ബാക്കിയുണ്ടെങ്കില്‍ മുഹര്‍റം ഒമ്പതിനും നോമ്പനുഷ്ഠിക്കുന്നതാണ്’ (സ്വഹീഹു മുസ്ലിം). ഇതിന്റെ അടിസ്ഥാനത്തില്‍ ആശൂറാഇനു പുറമെ മുഹര്‍റം ഒമ്പതിനും നോമ്പ് സുന്നത്താണ്. അതാണ് താസൂആഅ്. നബി(സ്വ) മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പെടുക്കുന്നത് കാണുകയും അതിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ ശേഷം മേല്‍പ്രകാരം നബി(സ്വ) പറയുകയും ആ വര്‍ഷം തന്നെ നബി(സ്വ) വഫാത്താകുകയും [...]

Read More ..

തൌബയുടെ ദിനം

അലി(റ) വിവരിക്കുന്നു: ഒരാള്‍ നബി(സ്വ)യുടെ അരികില്‍ വന്ന്, റമള്വാന് ശേഷം ഏതു മാസമാണ് സുന്നത്തു നോമ്പിനുവേണ്ടി തങ്ങള്‍ എനിക്ക് നിര്‍ദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നബി(സ്വ) മറുപടി പറഞ്ഞു: “മുഹര്‍റം മാസം നോമ്പെടുക്കൂ. അത് അല്ലാഹുവിന്റെ മാസമാണ്. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും മറ്റൊരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കാനുള്ളതുമായ ഒരു ദിവസം ആ മാസത്തിലുണ്ട്” (തിര്‍മിദി). ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചതും മറ്റൊരു സമൂഹത്തിന്റേത് സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശൂറാഅ്(മുഹര്‍റം പത്ത്) ആണ്. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതുകൊണ്ടാണ് റമളാന്‍ [...]

Read More ..

മുഹര്‍റം ഒമ്പതും പതിനൊന്നും

ആശൂറാഇനോടൊപ്പം മുഹര്‍റം ഒമ്പതിനും പതിനൊന്നിനും നോമ്പെടുക്കല്‍ സുന്നത്താണ്. പത്തിന് ജൂതന്മാരും നോമ്പനുഷ്ഠിക്കുന്നുണ്ട്. ആയതിനാല്‍, അവരുമായി വ്യത്യാസപ്പെടുന്നതിനു വേണ്ടി ഒമ്പതിനു നോമ്പെടുക്കാന്‍ നബി(സ്വ) കല്‍പിച്ചതായി

Read More ..

മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍

പ്രപഞ്ചചരിത്രത്തിലെ പ്രധാനമായ നിരവധി കാര്യങ്ങള്‍ മുഹര്‍റം പത്തിന് സംഭവിച്ചതായും സംഭവിക്കാനുള്ളതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു. > അര്‍ശിനെ സൃഷ്ടിച്ചു. > ലൌഹുല്‍ മഹ്ഫൂളിനെ സൃഷ്ടിച്ചു. > ഖലമിനെ സൃഷ്ടിച്ചു. > ജിബ്രീലി(അ)നെ സൃഷ്ടിച്ചു. > ദുന്‍യാവിനെ സൃഷ്ടിച്ചു. > പ്രഥമമായി മഴ വര്‍ഷിച്ചു. > ഭൂമിയിലേക്ക് ആദ്യമായി അനുഗ്രഹം ചൊരിഞ്ഞു. > ആദം നബി(അ)യെ സ്വഫിയ്യാക്കി. > ഇദ്രീസ് നബി(അ)യെ നാലാം ആകാശത്തിലേക്ക് ഉയര്‍ത്തി (വിശദീകരണം മര്‍യം സൂറ:57ന്റെ തഫ്സീറില്‍ കാണാം). > നൂഹ് [...]

Read More ..