Click to Download Ihyaussunna Application Form
 

 

ദാമ്പത്യം

ദാമ്പത്യം

മഹ്റ് മിസ്ല്

നിക്കാഹ് വേളയില്‍ നിശ്ചയിച്ച മഹ്റ് കൊടുത്തുവീട്ടാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. നിശ്ചിത തുക നിശ്ചയിക്കുകയോ, മഹ്റ് വിഷയം ത ചര്‍ച്ചക്കും പരിഗണനക്കും വരാതെ നിക്കാഹ് നടക്കുകയോ ചെയ്താല്‍ മഹ്റ് മിസ്ല്(സാധാരണ മഹ്ര്‍) ലഭിക്കാന്‍ സ്ത്രീ അവകാശപ്പെട്ടവളാണ്. തന്റെ കുടുംബത്തിലെ മറ്റു സ്ത്രീകള്‍ക്ക് കിട്ടിയതും കിട്ടാവുതുമായ മഹ്റാണ് മഹ്റ് മിസ്ല് കൊടുദ്ദേശ്യം. സഹോദരികള്‍, സഹോദരീപുത്രിമാര്‍, പിതൃസഹോദരി, പിതൃവ്യപുത്രിമാര്‍ തുടങ്ങി പിതാവുമായി ബന്ധപ്പെട്ട സ്ത്രീകളെയാണ് ഈ വിഷയത്തില്‍ പരിഗണിക്കേടത്. ഈ വഴിക്കില്ലെങ്കില്‍ പി മാതാവിന്റെ വഴിയിലുള്ള സ്ത്രീകളെ പരിഗണിക്കണം. പിതാവ് വഴിക്കുള്ള [...]

Read More ..

വിവാഹമൂല്യം

വിവാഹത്തോടെ ഭര്‍ത്താവ് ഭാര്യക്ക് നല്‍കാന്‍ ബാധ്യതപ്പെട്ട ധനമാണ് മഹ്ര്‍. സ്വദാഖ്, സ്വദഖ, ദിഹ്ല, അജ്ര്‍, ഫരീള്വത്ത്, ഹിബാഅ്, ഉഖൂറ്, അലാഇഖ്, ത്വൌല്‍, നികാഹ് തുടങ്ങിയ നാമങ്ങള്‍ മഹ്റിന് പകരമായി വിശുദ്ധ ഖുര്‍ആനിലും തിരുസുത്തിലും ഉപയോഗിച്ചിട്ടുട്. ദാനം, പ്രതിഫലം, ബാധ്യത, നിര്‍ബന്ധദ്രവ്യം, മാധ്യമം, ബന്ധം എല്ലൊം അര്‍ത്ഥം വരു പദങ്ങള്‍ വിവാഹമൂല്യം എ ഏക അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. ഉദ്ധൃത അര്‍ത്ഥങ്ങളെല്ലാം ഉള്‍ക്കൊള്ളു ദ്രവ്യമാണ് മഹ്ര്‍ എത് ശ്രദ്ധേയമാണ്. മഹ്ര്‍ നല്‍കാന്‍ വരനാണ് ബാധ്യസ്ഥന്‍. വരന്‍ വധുവിനു നല്‍കു ധനമാണ് [...]

Read More ..

വചനവും സാക്ഷികളും

നീതിനിഷ്ഠരായ രടുപേരുടെ സാിധ്യത്തിലേ നിക്കാഹ് പാടുള്ളൂ. ഏതൊരു ഇടപാടിനും സാക്ഷി ആവശ്യമാണ്. ഒരിടപാട് എ നിലയ്ക്ക് അതനിവാര്യവുമാണ്. രടു ജീവിതങ്ങള്‍ ഒിച്ചുകൂടുമ്പോള്‍ സ്വാഭാവികമായും തര്‍ക്കങ്ങളും പ്രശ്നങ്ങളുമുടാകാം. ചിലപ്പോള്‍ വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തേക്കാം. ഈ സാഹചര്യത്തില്‍ സാക്ഷികളുടെ സഹായവും സാിധ്യവും ആവശ്യമായിത്തീരും. സാക്ഷികള്‍ പ്രത്യക്ഷത്തില്‍ നീതിമാന്‍മാരായിരിക്കണം. അവരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കേടതില്ലൊണ് ഇമാം ശാഫി(റ)യുടെ പക്ഷം. കൂട്ടത്തില്‍ മുന്തിയ സാക്ഷികളാകണമ്െ ഇമാം അബൂഹനീഫ(റ) പറയുു. രടു പുരുഷന്‍മാര്‍ തയൊകണം സാക്ഷികള്‍. പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള സ്വതന്ത്രരായ രടു മുസ്ലിം പുരുഷന്‍മാര്‍. [...]

Read More ..

വലിയ്യും വിലായത്തും

സ്ത്രീ സ്വന്തമായി ത മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കു സമ്പ്രദായം ഇസ്ലാമിലില്ല. തന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാന്‍ സ്ത്രീക്കവകാശമുട്. സ്വത്ത് കൈകാര്യം ചെയ്യാനും വ്യവസായവും വ്യാപാരവും നടത്താനും അഭിപ്രായം രേഖപ്പെടുത്താനും അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും, ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ മറ്റോ പീഡനത്തിനെതിരെ പരാതി പറയാനുമെല്ലാം സ്ത്രീക്കവകാശമുട്. ഇതാുെം വകവെച്ചു കൊടുത്തിട്ടില്ലാത്ത സമൂഹത്തിലാണ് ഇസ്ലാം ഇതൊക്കെ നേടിക്കൊടുത്തത്. രാവിലെ കോളെജില്‍ പോയ പെകുട്ടി വൈകുരേം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ തന്റെ കൂടെയുള്ള ചെറുപ്പക്കാരനെ നോക്കി ഇതാ ഇതെന്റെ ഭര്‍ത്താവാണ്. ഞാനെ [...]

Read More ..

വലിയ്യും വധൂവരന്‍മാരും

ഇസ്ലാമിക ദൃഷ്ട്യാ വിവാഹം സാധുവാകാന്‍ അഞ്ചു ഘടകങ്ങള്‍ മേളിക്കണം. വരന്‍, വധു, രക്ഷിതാവ്, സാക്ഷി, വചനം. ഇവയില്‍ ഏതെങ്കിലുമ്ൊ നിയമാനുസൃതം ഒത്തുചേര്‍ിട്ടില്ലെങ്കില്‍ നികാഹ് അസാധുവായി പരിഗണിക്കപ്പെടുതാണ്. സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ലൈംഗികബന്ധം അനുവദനീയമാകാന്‍ ഏക ഉപാധിയാണ് വിവാഹം. മറ്റൊരു തരത്തിലുമുള്ള ലൈംഗികബന്ധം ഇസ്ലാം അനുവദിക്കുില്ല. വികാരശമനത്തിന് സ്ത്രീപുരുഷന്‍മാര്‍ തമ്മിലുള്ള വിവാഹമല്ലാതെ സ്വവര്‍ഗരതി, ഹസ്തമൈഥുനം തുടങ്ങിയ ഒരു വഴിയും ഇസ്ലാം അനുവദിച്ചിട്ടില്ല. വിവാഹത്തിനു സാധിക്കാത്തവര്‍ ആത്മനിയന്ത്രണം പാലിച്ച് സദാചാരനിഷ്ഠ സ്വീകരിക്കണമൊണ് ഇസ്ലാമികാധ്യാപനം. സ്ത്രീകള്‍ തമ്മിലും, പുരുഷന്‍മാര്‍ തമ്മിലും ലൈംഗിക സുഖം [...]

Read More ..

സ്ത്രീധനം

നിശ്ചയവേളയിലാണു സാധാരണ സ്ത്രീധനത്തിന് വിലപേശല്‍ നടക്കാറുളളത്. സ്ത്രീധനം ഇസ്ലാം അനുശാസിച്ച ഒരനുഷ്ഠാനമോ അംഗീകൃത ഇടപാടോ അല്ല. ഒരു നാട്ടാചാരമൊ മാമൂലൊ അല്ലാതെ ഇസ്ലാമില്‍ അതിന് ഒരു പരിഗണയുമില്ല. സ്വന്തം മക്കള്‍ക്ക് പിതാവോ രക്ഷിതാവോ നല്‍കുന്ന സൗജന്യ ദാനമാണ് സ്ത്രീധനം. തിരുനബി (സ്വ) ഫാത്ത്വിമ ബീവിക്കു ഇങ്ങനെ ചില വസ്തുക്കള്‍ ദാനമായി നല്‍കിയിരുന്നു. സ്വന്തമായി തനികാരുമില്ല എന്ന്പറഞ്ഞ വരന്‍ അലി(റ)യോട് മഹ്റ് നല്‍കാന്‍ എന്തെങ്കിലും സംഘടിപ്പിക്കാനായിരുന്നു തിരുനിര്‍ദ്ദേശം. ഒഴിഞ്ഞ മടിശ്ശീലയുമായി തലചായ്ക്കാന്‍ ഇടമില്ലാതെ ഒരു വിവാഹത്തിനു മുതിരാന്‍ മടിച്ച അലി(റ)ക്ക് തിരുനബി(സ്വ) ഒരു കൊച്ചുവീടും ഗൃഹോപകരണങ്ങളും സംഘടിപ്പിച്ചു. അലി(റ)യുടെ കൂട്ടുകാരായ സ്വഹാബികളാണ് അതിന് ഫണ്ടൊരുക്കിയത്. അവര്‍ [...]

Read More ..

വിവാഹ സമ്മാനം

പുരുഷന്‍ കണ്ടു ഇഷ്ടപ്പെട്ട സ്ത്രീയെ കുറിച്ച് വിശദമായ കാഴ്ചയും വീട്ടുകാര്യങ്ങളെ കുറിച്ചുളള അറിവും വേണമെന്ന് തോന്നുന്നുവെങ്കില്‍ തന്റെ ഉമ്മയോസഹോദരിമാരോ മറ്റു ബന്ധപ്പെട്ട സ്ത്രീകളോ പോയി കാണേണ്ടതാണ്. പുരുഷന്റെ ഒറ്റ നോട്ടത്തില്‍ സ്ത്രീയുടെ ബാഹ്യ സൗന്ദര്യംമാത്രമേ വ്യക്തമാവുകയുളളൂ. സ്ത്രീ കള്‍ക്ക് അവളുമായി ഏറെനേരം സംസാരിക്കാനും കുടുംബസാഹചര്യങ്ങളറിയാനുമൊക്കെ സാധിക്കും. മാത്രമല്ല വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറി താമസിക്കേണ്ട സാഹചര്യത്തില്‍ ഭര്‍തൃമാതാവിന്റെയും സഹോദരിമാരുടേയും അഭിപ്രായത്തിന് പ്രസക്തിയുണ്ടു അവര്‍ക്കുകൂടി ഇഷ്ടപ്പെട്ട സ്ത്രീയാണെങ്കില്‍ അമ്മായിയമ്മ പോര്, നാത്തൂന്‍പോര് തുടങ്ങിയ ശല്യങ്ങള്‍ പരമാവധി കുറയും. താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന യുവതിയെ കുറിച്ച് വ്യക്തമായ ഒരുകാഴ്ചപ്പാട് ലഭിക്കുകയും ചെയ്യും. സ്ത്രീകളുടെ ഈ കാണാന്‍ പോക്ക് [...]

Read More ..

പെണ്ണ് കാണല്‍

വിവാഹത്തിനു തയ്യാറാവുകയും അനുയോജ്യരായ ഇണകളെ കുറിച്ച് ബാഹ്യപഠനം പൂര്‍ത്തിയാവുകയും ചെയ്താല്‍ അടുത്ത നടപടി നിയുക്തവധുവിനെ കാണലാണ്.  പെണ്ണ് കാണല്‍ ഇന്നൊരു ജീര്‍ണ്ണ സംസ്കാരമായി മാറിയിട്ടുണ്ട്.  അന്യസ്ത്രീയെ കാണാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ ഇസ്ലാം അനുവദിച്ചിട്ടുള്ളൂ. ഫര്‍ളു ഐനായ കാര്യങ്ങള്‍ പഠിപ്പിക്കുക, പിന്നെ സാക്ഷി, ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് അന്യസ്ത്രീയെ കാണാന്‍ അനുവദിച്ചത്. സ്ത്രീ പൂര്‍ണ്ണമായും ഔറത്താണ്. അവള്‍ മറയില്‍ തന്നെ കഴിയണം.  അര്‍ദ്ധ നഗ്നകളും പൂര്‍ണ്ണനഗ്നകളുമായി പുറത്തിറങ്ങി നടക്കുന്നതും പുരുഷന്റെ ദുര്‍ബല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന വേഷാലങ്കാരങ്ങളണിയുന്നതുമൊക്കെ ആത്യന്തികമായി സ്ത്രീകള്‍ക്കു [...]

Read More ..

വിവാഹാലോചന

അനുയോജ്യനായ വരനെ കണ്ടെത്തിയാല്‍ പിന്നെ വിവാഹാന്വേഷണത്തിന് സൗകര്യമായി.  സാധാരണഗതിയില്‍ ഇസ്ലാമിക ലോകത്താകെ നടപ്പുള്ളത് ഒരേ ശൈലിയാണ്. അനുയോജ്യനായ വരനെ കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണത്തിന്റെ തുടക്കം.  ഒരു ചെറുപ്പക്കാരനെക്കുറിച്ച് അവന്‍ ഏറെക്കുറെ തന്റെ മകള്‍ക്ക് അനുയോജ്യനാകുമെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ രക്ഷിതാക്കള്‍ തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.  പരസ്പരം അറിയാനും പ്രശ്നങ്ങളും പ്രയാസങ്ങളും നേരത്തെ മനസ്സിലാക്കാനും ഈ അന്വേഷണം സഹായകമാണ്. വരനെക്കുറിച്ചുള്ള പഠനമാണ് വിവാഹാന്വേഷണരംഗത്ത് നിര്‍ണ്ണായക വിഷയം.  വരന്റെ സ്വഭാവം, വിദ്യാഭ്യാസം, മതബോധം, തൊഴില്‍, കുടുംബത്തിന്റെ മതബോധം, സാമൂഹിക നിലവാരം, [...]

Read More ..

കുഫുവ് ഒത്ത ഇണ

ഭാര്യ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം യോജിപ്പും പൊരുത്തവുമുള്ളവരായിരിക്കണം. പരസ്പരം അറിഞ്ഞും സഹകരിച്ചും നീങ്ങേണ്ട ദാമ്പത്യ ബന്ധത്തിന്റെ വിജയപരാജയങ്ങള്‍ ഇരുവരുടേയും വ്യക്തിത്വത്തിന്റെ നിലവാരത്തിനനുസരിച്ചാണ്. മാനസിക ഐക്യമാണ് പരമപ്രധാനമെങ്കിലും ഈ ഐക്യ രൂപീകരണത്തില്‍ വിദ്യാഭ്യാസം, കുടുംബസാഹചര്യങ്ങള്‍, സാമ്പത്തിക സ്ഥിതി, തൊഴില്‍ തുടങ്ങിയവക്ക് വ്യക്തമായ പങ്കുണ്ട്. പരമ്പരാഗതമായി ഉന്നത നിലവാരത്തില്‍ ജീവിച്ചു അല്ലലറിയാതെ കഴിയുന്ന ഒരു പെണ്‍കുട്ടിക്ക് നിത്യവൃത്തിക്ക് തൊഴിലെടുത്ത്, അര്‍ദ്ധപട്ടിണിയുമായി കഴിയുന്ന ചെറുപ്പക്കാരനെ ഉള്‍ക്കൊള്ളാനും മനസ്സു തുറന്ന്‍ ജീവിതാനുഭവങ്ങള്‍ കൈമാറാനും പ്രയാസമാണ്. പണ്ഡിത കുലത്തില്‍ ജനിക്കുകയും പാണ്ഡിത്യത്തിന്റെ നന്‍മയും കണിശമായ ജീവിതരീതിയും [...]

Read More ..