Click to Download Ihyaussunna Application Form
 

 

ഹദീസ്

ഹദീസ് വിതരണത്തിലെ സൂക്ഷ്മത

ഹദീസുകള്‍ നബി (സ്വ) യെ സംബന്ധിച്ച വാര്‍ത്താവിതരണമാണ്. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലോകത്ത് ഒരു ഗോത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത സൂക്ഷ്മതയാണ് ഹദീ സ് നിവേദകര്‍ പാലിച്ചിട്ടുള്ളത്. കള്ളവാര്‍ത്തകളും നുണ പ്രചാരണവും കിംവദന്തികളും പ്രചരിക്കാതിരിക്കാന്‍ സര്‍വ സുഷിരങ്ങളും അടച്ചു കൊണ്ടുള്ള സമീപനമാണ്  അവര്‍ സ്വീകരിച്ചത്. നബി (സ്വ) യുടെ വചനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ കളവ് വന്നു പോയാല്‍ നരക ശിക്ഷ അവര്‍ ഭയന്നിരുന്നു. മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം :”ഒരു മനുഷ്യന്‍ കള്ളനാകാന്‍ കേട്ടതൊക്കെ പറയുകയെന്നത് തന്നെ ധാരാളം [...]

Read More ..

അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍

സ്വഹീഹൈനിയുടെ ഹദീസ് ദുര്‍ബലമായി ഗണിക്കല്‍. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ലോകത്തു ഏററവും കൂടുതല്‍ പ്രാബല്യമുള്ള ഗ്രന്ഥം എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. തനിക്ക് ഹൃദിസ്ഥമായ പ്രബലവും അപ്രബലവുമായ മൂന്നു ലക്ഷത്തിലധികം ഹദീസുകളില്‍ നിന്നാണു ഇമാം ബുഖാരി തന്റെ ‘സ്വഹീഹു’ സ്വാംശീകരിച്ചെടുത്തത്. ലോകത്തുള്ള സ്വഹീഹായ മുഴുവന്‍ ഹദീസുകളും ബുഖാരിയിലില്ല. പക്ഷേ, ബുഖാരിയിലുള്ളതെല്ലാം സ്വഹീഹാണ്. ബുഖാരിയെ നിരൂപിച്ചവരെല്ലാം രേഖപ്പെടുത്തിയതിങ്ങനെയാണ്. ഇമാം ദാറുഖുത്നിയെപ്പോലുള്ള ചിലര്‍ ബുഖാരിയിലെ ചില ഹദീസുകളുടെ പ്രമാണികത സംശയാസ്പദമാണെന്നു ചര്‍ച്ച ചെയ്തതിനു ഹാഫിള് അസ്ഖലാനി  ഫത്ഹുല്‍ബാരിയുടെ ആമുഖത്തില്‍ മറുപടി [...]

Read More ..

ഹദീസ് നിവേദക ചരിത്രം

രിവായത്തുല്‍ ഹദീസ്, ദിറായത്തുല്‍ ഹദീസ് എന്നീ രണ്ട്് വിഷയങ്ങളിലായിട്ടാണ് ഹദീസ് പണ്ഢിതര്‍ ചര്‍ച്ച നടത്തുന്നത്. നിവേദക പരമ്പരയുമായി ബന്ധപ്പെടുന്ന സര്‍വ്വശാഖകളും ഒന്നാമത്തെ ഇനത്തില്‍ പെടുന്നു. ഉസ്വൂലുല്‍ ഹദീസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.  മുഹദ്ദിസുകളുടെ ചര്‍ച്ചകള്‍ മുഖ്യമായും ഇതിലാണ്.  നിവേദക പരമ്പരയുടെ ബലാബലങ്ങള്‍ നിജപ്പെടുത്തുന്നത് പരമ്പരയിലെ റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യായോഗ്യതകള്‍ പരിഗണിച്ചുകൊണ്ടാണ്. അതിനാല്‍ റിപ്പോര്‍ട്ടര്‍മാരുടെ നിരൂപണം നടത്തുന്ന ഒരു വിജ്ഞാനശാഖ തന്നെ ആവശ്യമായി.  ‘അസ്മാഉര്‍രിജാല്‍’ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.  ഈ വിഷയകമായി ധാരാളം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്.  മര്‍തബകളുടെ ക്രമമനുസരിച്ച് [...]

Read More ..

ഹദീസ് സമാഹരണവും സംരക്ഷണവും

ഇസ്ലാമിക മതനിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍  ആശ്രയിക്കപ്പെടുന്ന ആധികാരികവും ദ്വിതീയവുമായ അവലംബമാണ് ഹദീസുകള്‍. ഒരര്‍ഥത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഗ്രഹിക്കുന്നതിന് അല്‍ പബുദ്ധിയായ മനുഷ്യന് ലഭിച്ച അടിക്കുറിപ്പുകളാണ് ഇവ. സൂക്ഷ്മമായ പല മതനിയമങ്ങളും ഖുര്‍ആനില്‍ നിന്നു സ്വയം ഗ്രഹിച്ചെടുക്കാന്‍ നാം അശക്തരാണ്. ഇസ്ലാമിന്റെ അടിസ്ഥാന സ്തൂപങ്ങളില്‍പെട്ട നിസ്കാരം, സകാത് എന്നിവ തന്നെ ഉദാഹരണം. ഇവയില്‍ ഓരോന്നിന്റെയും നിയമങ്ങള്‍ വിശദീകരിക്കാന്‍ പ്രത്യേക ഗ്രന്ഥങ്ങള്‍ തന്നെ ആവശ്യമാണെന്നിരിക്കെ, ഇവയെ സംബന്ധിച്ച പ്രത്യക്ഷ പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ പരിമിതവുമാണ്. ഇത്തരം അവസരങ്ങളില്‍ അവയുടെ വിശദാംശങ്ങള്‍ നല്‍കപ്പെട്ടത് [...]

Read More ..

ഏക നിവേദക ഹദീസും തല്പര കക്ഷികളും

ഒരു രാജാവിനോട് തന്റെ ഭരണത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് തന്റെ സേവകരില്‍ വിശ്വസ്തനായ ഒരാള്‍ വന്നു പറഞ്ഞാല്‍ അതിനെ കുറിച്ചന്വേഷിക്കുവാനും സത്വര നടപടികള്‍ സ്വീകരിക്കാനും  ആ വ്യക്തിയുടെ പ്രസിദ്ധിയും റിപ്പോര്‍ട്ടര്‍മാരുടെ ആധിക്യവും വാര്‍ത്തകളുടെ നൈരന്തര്യവും അയാള്‍ കാത്തു നില്‍ക്കുമോ? ഒരാള്‍ മാത്രമല്ലെ പറഞ്ഞത്. ഇനിയും പലരും പറയട്ടെ, എന്നിട്ട് അന്വേഷണവും നടപടിയും തുടങ്ങാം എന്ന് ചിന്തിക്കുമോ? ഒരു കുടുംബനാഥനോടു വീട്ടിലെ തൊട്ടടുത്ത റൂമില്‍  ഒരു തസ്കരനുണ്ടെന്നു തന്റെ വിശ്വസ്ത കൂട്ടുകാരിയായ ഭാര്യ പറഞ്ഞാല്‍ അയാള്‍ ജാഗ്രത പാലിക്കാനും [...]

Read More ..

അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും

ഇസ്ലാമിക പ്രമാണങ്ങചന്റ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതത്രെ പരിശുദ്ധ ഹദീസ്.  അതു കൊണ്ട് തന്നെ ആദ്യ നൂററാണ്ട് മുതല്‍ അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെടുകയും അതിന്റെ ആധികാരികത തെളിയിക്കുന്ന ഹദീസ് പരമ്പരാ റിപ്പോര്‍ട്ടുകളും റിപ്പോട്ടര്‍മാരുടെ വിശ്വാസ്യത ഉറപ്പിക്കുന്ന ഹദീസ് നിദാന ശാഖയും മുസ്ലിം ലോകം പ്രാധാന്യത്തോടെ കയ്യാളുകയും ചെയ്യുന്നു. ഫിഖ്ഹിന്റെ ശാഖകള്‍ കയ്യാളിയവര്‍ക്ക് ‘ഫഖീഹ്’ എന്ന അപരനാമം നല്‍ കിയപ്പോള്‍ ഹദീസ് ശാസ്ത്രവുമായി ബന്ധപ്പെട്ട ആധികാരികതയ്ക്ക് അര്‍ഹരായവരെ ‘മുഹദ്ദിസുകള്‍’ എന്നു പറഞ്ഞുവരുന്നു. മദ്ഹബുകളുടെ വിശകലനം ഇമാമുകളുടെ നിദാന ശാ സ്ത്രമനുസരിച്ച് [...]

Read More ..

അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര

“നിങ്ങള്‍ പറയുന്നു, അബൂഹുറൈറഃ അമിതമായി ഹദീസുകള്‍ കൊണ്ട് വരുന്നുവെന്ന്. ജ്ഞാനം മറച്ചുവയ്ക്കുന്നതിനെതിരില്‍ താക്കീതില്ലായിരുന്നെങ്കില്‍ ഞാനൊരൊറ്റ ഹദീസും ഉദ്ധരിക്കുമായിരുന്നില്ല. എന്റെ കൂട്ടുകാരായ മുഹാജിറുകള്‍ കച്ചവടത്തിലും മറ്റുമേര്‍പ്പെട്ടു. അന്‍സ്വാരികളാണെങ്കില്‍ തോട്ടക്കാരുമായിരുന്നു. ഞാന്‍ വിജ്ഞാനത്തിന്റെയും വിശപ്പിന്റെയും വിളിയില്‍ നബിയോടൊപ്പവും. അതിനാല്‍ ഞാന്‍ പലതിനും സാക്ഷിയായി.  ധാരാളം പഠിച്ചു.  അതു മറച്ചുവയ്ക്കുന്നത് തെററാണ്.” തനിക്കെതിരെയുള്ള കരുനീക്കങ്ങളെപ്പറ്റി അബൂഹുറൈറഃ (റ) അക്കാലത്ത് തന്നെ അറിഞ്ഞിരുന്നു. അതദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. കപടവിശ്വാസികളുടെ നിര്‍ദ്ദയമായ കെട്ടുകഥകള്‍ക്കിടയില്‍ ജീവിക്കാനായിരുന്നു അന്നേ അബൂഹുറൈറഃ (റ) ക്ക് വിധി. സത്യത്തില്‍ [...]

Read More ..

ഹദീസും മദ്ഹബുകളും

നാല് മദ്ഹബുകളിലും സുന്നത്തിന് വിരുദ്ധമായി പലതുമുണ്ടെന്നാണ് ഇന്നത്തെ ചിലരുടെ പക്ഷം. അതിനു കാരണമായി അവര്‍ പറയുന്നത് സുന്നത്തിനെ സംബന്ധിച്ചുള്ള വിശദമായ പഠനവും ശേഖരണവും ക്രോഡീകരണവുമെല്ലാം മദ്ഹബിന്റെ ഇമാമുകള്‍ക്ക് ശേഷമേ നടന്നിട്ടുള്ളൂ എന്നാണ്. ഈ ന്യായം അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. മദ്ഹബിന്റെ ഇമാമുകളെ കുറിച്ചുള്ള അജ്ഞതയും അവരോടുള്ള വിരോധവുമാണ് ഇത് കാണിക്കുന്നത്. ബിദ്അത്തിനെതിരില്‍ പറയുന്ന സുന്നത്താണ് ഇവര്‍ സുന്നത്തുകൊണ്ട് വിവക്ഷിക്കുന്നതെങ്കില്‍ നാലു മദ്ഹബുകളിലും, ശറഇന്റെ ലക്ഷ്യങ്ങള്‍ക്ക് ഒട്ടും നിരക്കാത്ത പലതുമുണ്ടെന്നായി അവരുടെ വാദത്തിന്റെ സംക്ഷിപ്തം. ഇങ്ങനെയാണെങ്കില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്ക് വഴിപ്പെടാന്‍ [...]

Read More ..

ഹദീസുകള്‍ അടയാളപ്പെടുത്തിയത്

ഹിജ്റ‏; പത്താം വര്‍ഷം ദുല്‍ഹിജ്ജഃ മാസം, അറഫാ ദിനത്തില്‍ ഹജ്ജത്തുല്‍ വിദാഇലെ നബിയുടെ പ്രസംഗത്തില്‍ തടിച്ചുകൂടിയ ലക്ഷത്തില്‍ പരം അനുയായികളോട് നബി (സ്വ) പറഞ്ഞു: “ഞാന്‍ നിങ്ങ ളുടെ പക്കല്‍ രണ്ടു കാര്യങ്ങള്‍ ഏല്‍പിക്കുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴക്കുകയില്ല; അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യകളുമാണവ.” ഖുര്‍ആനും, സുന്നത്തുമാണ് നബി ഉദ്ദേശിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമാണ് ഖുര്‍ആന്‍. ഖുര്‍ആന്റെ വിശദീകരണമാണ് സുന്നത്ത്. സുന്നത്ത് എന്നത് ഹദീസിന്റെ പര്യായമാണെന്ന് പറയാം. ഹദീസ് കൂടാതെ ഖുര്‍ആന്‍ [...]

Read More ..