Click to Download Ihyaussunna Application Form
 

 

ഇസ്‌ലാം

ഇസ്‌ലാമും പരിസരശുചിത്വവും

വൃത്തിയെ വിശ്വാസത്തിന്റെ പാതിയായി കാണുന്ന ഇസ്‌ലാം വ്യക്തിശുചിത്വത്തിനു മാത്രമല്ല പരിസര ശുചിത്വത്തിനും പ്രാധാന്യം കല്‍പിക്കുന്നു്. പരിസരത്തെയും പരിസ്ഥിതിയെയും ദുഷിപ്പിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപി ക്കുന്നതിനെ പ്രവാചകന്‍ കര്‍ശനമായി വിലക്കി. ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബിതിരുമേനി പറഞ്ഞു: ‘ശാപമേല്‍ക്കാന്‍ സാധ്യതയുള്ള മലമൂ ത്രവിസര്‍ജനം നടത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ആളുകള്‍ വെള്ളമെടുക്കാന്‍ വരുന്ന സ്ഥലങ്ങള്‍, പൊതുവഴി, തണല്‍ തേടിയെത്തുന്ന സ്ഥലം എന്നിവയാണവ.’ (അബൂദാവൂദ്, ഇബ്‌നുമാജ)   മൃഗങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ മാളത്തില്‍ മൂത്ര മൊഴിക്കുന്നതിനെയും പ്രവാചകന്‍ വിലക്കി. [...]

Read More ..

ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍

ചിലര്‍ ഇസ്‌ലാമിന്റെ പേരില്‍ അപ്രായോഗികത ആരോപിക്കുന്നു. പക്ഷേ, അത് തെളിയിക്കാന്‍ ഇന്നേവരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ശാഖോപശാഖകകളായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇസ്‌ലാമെന്ന വിശുദ്ധ വൃക്ഷത്തിന്റെ ഒരു ചെറു ശാഖക്കുപോലും പോറലേ ല്‍പ്പിക്കാന്‍ അവരുടെ ആവനാഴിയില്‍ ആയുധമില്ലെന്നതാണ് വസ്തുത. അവരേക്കാള്‍ വലിയ നേതാക്കളും ലോക ചിന്തകന്മാരും ഇസ്‌ലാമിനെ വാനോളം പുകഴ്ത്തിയിട്ടു്. പ്രസിദ്ധ ചിന്തകാരനായ ഗിബ്ബണ്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടു്. ഇസ്‌ലാം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമധീതമാണ്. ഖുര്‍ആനാവട്ടെ ദൈവത്തിന്റെ ഏകത്വത്തിന് മഹത്തായ ഒരു ദൃഷ്ടാന്തമാണ്. ബിംബങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ തുടങ്ങിയ വസ്തുക്കളെ ആരാധിക്കുന്നത് [...]

Read More ..

ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം

മക്കയില്‍ നിന്ന് ഏതാണ്ട്  ഇരുപത് മൈല്‍ ദൂരെ, ഹുദൈബിയ്യഃ ഗ്രാമം. ഇസ്‌ലാമിക ചരിത്രത്തില്‍ ഹുദൈബിയ്യഃ പരിചിതമാണ്; പ്രസിദ്ധമായ ഹുദൈബിയ്യഃ കരാറിന്റെ പേരില്‍. ഹിജ്‌റയുടെ ആറാം വര്‍ഷമാണത്. തിരുനബി (സ്വ) യും സ്വഹാബി പ്രമുഖരും മദീനയില്‍ നിന്ന് മക്കയിലേക്ക് ഉംറ നിര്‍വഹിക്കുന്നതിന് യാത്ര തിരിച്ചു,. ഹുദൈബിയ്യഃ യിലെത്തിയപ്പോള്‍ മക്കയിലേക്ക് പ്രവേശാനുമതി ലഭിക്കില്ലെന്ന വിവരം ലഭിച്ചു. ഏതാനും ദിവസം ഹുദൈബിയ്യഃ യില്‍ തങ്ങേണ്ടി വന്നു. ജാബിറ്ബ്‌നു അബ്ദില്ലായില്‍ നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഹുദൈബിയ്യഃ യില്‍ ജനങ്ങള്‍ വെള്ളം [...]

Read More ..

ഇസ്‌ലാമും യുദ്ധങ്ങളും

യുദ്ധം ഒന്നിനും പരിഹാരമല്ല. ഇസ്‌ലാം യുദ്ധം ചെയ്ത് സ്ഥാപിച്ചെടുക്കേതുമല്ല. അറിവിന്റെയും അനുഭവത്തിന്റെയും ധന്യാനുഭൂതിയുടേയും ഫലമാണ് ഇസ്‌ലാം. പക്ഷേ, നിലനില്‍പിനുവേണ്ടിയുള്ള ചെറുത്തുനില്‍പും പ്രക്ഷോഭവും വ്യക്തിക്കും പ്രസ്ഥാനത്തിനും അനിവാര്യമായി വരാം. ഇസ്‌ലാമിക യുദ്ധങ്ങളുടെ പശ്ചാതലം ഇതായിരുന്നു. തിരുനബിയുടെ ജീവിതകാലത്തു എഴുപതോളം യുദ്ധങ്ങള്‍ നടന്നു. ഇതിലൊന്നുപോലും കടന്നാക്രമണമായിരുന്നില്ല. സാമ്രാജ്യത്വ വികസന ലക്ഷ്യത്തിനായിരുന്നില്ല. മറിച്ചു വിശ്വാസികളുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശം നിര്‍വ്വഹിക്കുകയായിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളും എതിര്‍പ്പുകളും പ്രതിരോധിക്കുകമാത്രം. ഏതു സാഹചര്യത്തിലും കടന്നാക്രമണത്തെ ഇസ്‌ലാം അനുവദിക്കുന്നില്ല. ”നിങ്ങള്‍ അതിക്രമിക്കരുത്” എന്ന് ഖുര്‍ആന്‍ പലതവണ കല്‍പിച്ചതു [...]

Read More ..

സകാത്

ലോകത്ത് ഒരു മതവും ഇസ്‌ലാമിലേതു പോലെയുള്ള ഒരു നിര്‍ബന്ധദാന പദ്ധതി ആവിഷ്‌കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളില്‍ നിലവിലുള്ളവര്‍ക്ക് സകാതായി വര്‍ഷാന്തം നല്‍കണമെന്ന് ഇസ്‌ലാം അനുശാസിച്ചിട്ടുണ്ട് . പണത്തിന്റെ രണ്ടര ശതമാനവും പ്രത്യേക ഉത്പന്നങ്ങളുടെ പത്തു ശതമാനവുമാണ് സാധാരണ ഗതിയില്‍ സകാത് നല്‍കേത്. ഇതിനു പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും സകാതു്. ഒട്ടകം, ആട്, പശു എന്നീ മൃഗങ്ങള്‍ ക്കാണ് സകാത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കെട്ടിത്തീറ്റുന്നവയും നിലം ഉഴുതുന്നതിനും മറ്റും ഉപയോഗിക്കുന്നതുമായ [...]

Read More ..

ഇസ്‌ലാമും സാമ്പത്തിക നയങ്ങളും

ലോകത്ത് ഇന്ന് നിലവലുള്ള മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാം ഒരു സമ്പൂ ര്‍ണ്ണ ജീവിത വ്യവസ്ഥിതിയാണ്. അതിന്റെ അധ്യാപനങ്ങള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും സ്പര്‍ശിക്കുന്നു. കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ ഇസ്‌ലാമിക അധ്യാപനങ്ങളെ വിശ്വാസത്തിനു പുറമെ നാലു സുപ്രധാന അദ്ധ്യായങ്ങളായി തിരിച്ചിട്ടു്. ഇബാദാത്ത്, മുആമലാത്, മുനാകഹാത്, ജിനായാത്. നിസ്‌കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ ഔപചാരിക ആരാധനകളെ ഇബാദാത്തിലും, പൗരധര്‍മ്മത്തെ മുആമലാത്തിലും, കുടുംബജീവിതത്തെ ബാധിക്കുന്ന നിയമ നിര്‍ദ്ദേശങ്ങളെ മുനാകഹാത്തിലും, ഭരണം, രാഷ്ട്രീയം, സിവില്‍-ക്രിമിനല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവയെ മുനാജിയാത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. [...]

Read More ..

ഇസ്‌ലാമും സ്വൂഫിസവും

സ്രഷ്ടാവായ അല്ലാഹുവിനെ വണങ്ങി അവനു മാത്രം എല്ലാം സമര്‍പ്പിച്ചു ഉപാസിക്കുക എന്ന ലക്ഷ്യത്തിനാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. ‘ഉന്നതനായ നിന്റെ രക്ഷിതാവിനെ വാഴ്ത്തി പറയുക. അവന്‍ സൃഷ്ടിക്കുകയും ക്രമീകരണം നടത്തുകയും ചെയ്തവനത്രേ’. (വി.ഖു: 87:2)   മനുഷ്യസൃഷ്ടിപ്പിന്റെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കല്‍ മാത്രമാണെന്ന് ഖുര്‍ആന്‍ 51:56 ല്‍ പറയുന്നു. മനുഷ്യന്റെ സൃഷ്ടിപ്പ്, വളര്‍ച്ച, വികാസം, ഉയര്‍ച്ച, നേട്ടങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ അററമില്ലാത്ത അനുഗ്രഹങ്ങളാണ് അല്ലാഹു അവന് നല്‍കിയത്. അനുഗ്രഹം ചെയ്തവനു നന്ദിചെയ്യുക മാനുഷിക കടപ്പാടുകളില്‍ പെട്ടതാണ്. ആ [...]

Read More ..

ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം

പൊതുവില്‍ ഒരു തെററിദ്ധാരണയുണ്ട് മതാനുയായികള്‍ക്ക് ജീവിതം ആസ്വദിക്കാനവസരമില്ലെന്ന്. ദൈവത്തെയും ദൈവിക മാര്‍ഗ്ഗദര്‍ശനത്തെയും അവഗണിച്ച് ദേഹേച്ഛകള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണ് ജീവിതം ആസ്വദിക്കുന്നതെന്ന്. അഥവാ ജീവിതം ആസ്വദിക്കണമെങ്കില്‍ മതനിയമങ്ങളും ചിട്ടകളും അവഗണിച്ചു ജീവിക്കണമെന്ന്. ഇതെത്രമാത്രം വസ്തുനിഷ്ഠമാണ് എന്ന് പലരും പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മനഃശ്ശാന്തി ഈശ്വരവിശ്വാസിയായാലും മത നിഷേധിയായാലും ഏവരും ആഗ്രഹിക്കുന്നത് മനഃശ്ശാ ന്തിയാണ്. അശാന്തി ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ശാന്തി എങ്ങനെ ലഭിക്കും? ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കുമ്പോഴേ മനഃശ്ശാന്തി ലഭിക്കൂ. [...]

Read More ..

ഇസ്‌ലാം സമ്പൂര്‍ണ്ണ മതം

ഇസ്‌ലാം എന്ന പ്രയോഗത്തിന് അതിന്റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളു്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ നിന്നാണ് ഇസ്‌ലാം രൂപപ്പെട്ടത്. ഉപരിസൂചിത അര്‍ഥങ്ങളുടെയെല്ലാം വിശാലമായ മേഖലകളിലൂടെ ഇസ്‌ലാം വ്യാപിച്ചതായി കാണാം. മനുഷ്യോത്പത്തി മുതല്‍ ഇന്നോളം ഓരോ കാലഘട്ടത്തിനും അനുയോജ്യവും പ്രായോഗികവുമായ നിയമ-തത്വ സംഹിതകള്‍ സൃഷ്ടിനാഥന്‍ അതാത് കാലത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടു്. മനുഷ്യ പിതാവും പ്രഥമ നബിയുമായ ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി [...]

Read More ..

നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം

അള്ളാഹുവിന്റെ അടിയാറുകളേ ! അള്ളാഹുവിനെ സൂക്ഷിക്കുവാൻ, ഞാന്‍ നിങ്ങളോട് വസ്വിയ്യത് ചെയ്യുന്നു. നാഥനു വഴിപ്പെട്ടു ജീവിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഖൈറായ ഒരാളുടെ സഹായം കൊണ്ട് ഞാന്‍ തുടങ്ങുന്നു. ഓ ജനങ്ങളേ.. ! എന്റെ വാക്കുകള്‍ നിങ്ങള്‍ സസൂക്ഷ്മം ശ്രവിക്കുക. ഈ വർഷത്തിനു ശേഷം ഈ പവിത്ര ഭൂമിയില്‍ വെച്ച് ഇനി ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളുമായി സന്ധിക്കാനിടയില്ല. ജനങ്ങളേ! നിങ്ങളുടെ രക്തവും അഭിമാനവും സമ്പാദ്യവും അന്ത്യനാള്‍ വരെ പവിത്ര മാണ്. ഈ ദിവസവും ഈ മാസവും [...]

Read More ..