Click to Download Ihyaussunna Application Form
 

 

ഇസ്‌ലാം

ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍

ഇസ്ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്ലാമിനോ എതിരല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചു  ചിന്തിക്കുവാനും പ്രകൃതി രഹസ്യങ്ങളെക്കുറിച്ചു പഠിക്കുവാനുമുള്ള നിരന്തര പ്രേരണ ഖുര്‍ആനില്‍ കാണാം. ജനിതക ശാസ്ത്ര ത്തിനു പ്രേരകമായ പ്രസ്താവന തന്നെ ഖുര്‍ആനിലുണ്ടെന്നു പറയാം: “മനുഷ്യരോടു പറയുക: നിങ്ങള്‍ ഭൂമിയില്‍ (അന്വേഷകരായി) സഞ്ചരിക്കുക. എന്നിട്ട്, അവനെങ്ങനെയാണു സൃഷ്ടികര്‍മ്മം തുടങ്ങിയതെന്നു നോക്കുക. പിന്നീട് അല്ലാഹു അന്തിമമായ ഉത്ഥാനം (പുനരുത്ഥാനം) നല്‍കുന്നതാണ്; നിശ്ചയമായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ”(29:20). പക്ഷേ, എല്ലാ ഗവേഷണ പഠനങ്ങളും വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടിയാകണം. വ്യക്തിക്കോ സമൂഹത്തിനോ ഭവിഷ്യത്തുളവാക്കുന്ന [...]

Read More ..

മതത്തിന്റെ അനിവാര്യത

മനുഷ്യന്‍ സ്വതന്ത്രനാണ്. തന്റെ ചിന്തയനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും ഓരോ മനുഷ്യര്‍ക്കും അവകാശമുണ്ട്. പക്ഷേ, ഈ സ്വാതന്ത്യ്രം മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിക്കൂട. സാമൂഹിക ജീവിതത്തിന് ഹാനികരമായിക്കൂടാ. മനുഷ്യസമൂഹത്തിന്റെ പുരോഗതിക്കു തടസ്സം സൃഷ്ടിച്ചുകൂടാ. ഓരോ വ്യക്തിയും തന്റെ ചിന്തയെ പിന്തുടര്‍ന്നു തന്നിഷ്ടപ്രകാരം ജീവിച്ചാല്‍ അത് സാമൂഹിക ഭദ്രത നശിപ്പിക്കുമെന്നു തീര്‍ച്ചയാണ്. തനിക്കാരെയും പേടിക്കാനില്ലെന്നും തന്നെ ആരും നിയന്ത്രിക്കാനില്ലെന്നും വന്നാല്‍ മനുഷ്യനിലെ മൃഗം ഉണരുകയും അവന്‍ ധിക്കാരിയും അക്രമിയുമായിത്തീരുകയും ചെയ്യും. തന്റെ അഭിലാഷ സാക്ഷാത്കാരത്തിന് വേണ്ടി ദുര്‍ബലരെ മര്‍ദ്ദിക്കാനും അക്രമങ്ങളഴിച്ചുവിടാനും അവന്‍ മടിക്കില്ല. [...]

Read More ..

മതത്തിന്റെ ധര്‍മം

ഹൃദയത്തിന്റെ പ്രകൃതിദത്തമായ ഗുണമാണ് വിശ്വാസം. ഓരോ മനുഷ്യനും തന്റെ ഹൃദയത്തില്‍ സ്വന്തമായ ചില വിശ്വാസങ്ങളുണ്ട്. ജനിച്ച സാഹചര്യം, വളര്‍ന്ന ചുറ്റുപാട്, സമൂഹത്തിന്റെ മത-സാംസ്കാരിക നിലപാട്, കിട്ടിയ വിജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും വ്യാപ്തി ഇതെല്ലാം വിശ്വാസത്തെ സ്വാധീനിക്കുന്നു. എല്ലാ മനുഷ്യരും ഏതോ അദൃശ്യ വസ്തുക്കളില്‍ വിശ്വസിക്കുന്നു എന്നത് നേരാണ്. മതനിഷേധിയുടെയും യുക്തിവാദിയുടെയുമൊക്കെ ഹൃദയത്തിന്റെ ഉള്ളറകളില്‍ അദൃശ്യശക്തിയെ കുടിയിരുത്തിയിട്ടുണ്ട്. അബദ്ധത്തിലെങ്കിലും ദൈവത്തെ വിളിക്കാത്തവരാരാണുള്ളത്. പ്രപഞ്ചം അതിന്റെ പിന്നില്‍ ഒരു മഹാശക്തിയുടെ അനിവാര്യത തെളിയിക്കുന്നു. മനുഷ്യബുദ്ധിക്കു പിടികിട്ടാത്ത രഹസ്യങ്ങളും സംവിധാനങ്ങളുമാണ് ഈ പ്രപഞ്ചത്തില്‍. [...]

Read More ..

ഇസ്ലാമിന്റ മൂലതത്വങ്ങള്‍

(1) തൌഹീദ് : ഏകദൈവ വിശ്വാസം. (2) രിസാലത് : പ്രവാചകത്വം (3) ആഖിറത് : പരലോക വിശ്വാസം. ഈ മൂന്നു കാര്യങ്ങളാണ് ഇസ്ലാമിക വിശ്വാസത്തിന്റെ മൂലതത്വങ്ങള്‍. വിശ്വാസ പ്രമാണങ്ങള്‍ ആറായി എണ്ണാം. (1) അല്ലാഹുവില്‍ വിശ്വസിക്കുക. (2) മലകുകളില്‍ വിശ്വസിക്കുക. (3) ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക. (4) പ്രവാചകരില്‍ വിശ്വസിക്കുക. (5) വിധിയില്‍ വിശ്വസിക്കുക. (6) ലോകാന്ത്യദിനത്തില്‍ വിശ്വസിക്കുക. വിനയം, താഴ്മ, അനുസരണം എന്നെല്ലാം അര്‍ഥം നല്‍കപ്പെടാവുന്ന നാമമാണ് ഇസ്ലാം. ഇസ്ലാം മതത്തിന് ആ പേര് ലഭിച്ചത് [...]

Read More ..

ഇസ്ലാമും വിദ്യാസ്നേഹവും

വിജ്ഞാനം മതത്തിന്റെ ജീവനാണ് (ഹദീസ്). എന്തു സാഹസമനുഭവിച്ചും മുസ്ലിം വിദ്യ നേടണം. വിദ്യക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിനും സമയത്തിനും പരാതി വേണ്ട. പഠിച്ച് തീര്‍ത്താല്‍ തീരാത്ത വിജ്ഞാന സാഗരത്തില്‍ നിന്ന് പരമാവധി നേടാനാണിസ്ലാമിന്റെ കല്‍പ്പന. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ വിജയത്തിനനിവാര്യമായതൊക്കെ ഇസ്ലാമിന്റെ വെളിച്ചത്തില്‍ ആര്‍ജിക്കപ്പെടേണ്ട വിജ്ഞാനമാണ്. ഭൌതികജീവിത സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അല്ലാഹുവിന്റെ ശക്തിയും വ്യക്തിത്വവും ഗ്രഹിക്കാനാവശ്യമായതുമായ ഗവേഷണങ്ങളും പഠനങ്ങളുമെല്ലാം ഇസ്ലാം പുണ്യകര്‍മമായാണ് കാണുന്നത്. എല്ലാ മുസ്ലിമും വിദ്യ അഭ്യസിച്ചിരിക്കണം. എന്ന് നബി(സ്വ)അരുള്‍ ചെയ്യുന്നു. പ്രകൃതി നിരീക്ഷണവും ശാസ്ത്രഗവേഷണവുമൊക്കെ നടത്തണമെന്നും [...]

Read More ..

ഇസ്ലാം മതത്തിന്റെ മാഹാത്മ്യം

ഏതാനും ചില ആരാധനാകര്‍മ്മങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന മതത്തിന് മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല. ഒരുപിടി ആചാരങ്ങളും ലക്ഷ്യമില്ലാത്ത യുക്തിയുടെയും ചിന്തയുടെയും പിന്‍ബലമില്ലാത്ത ഏതാനും ഐതിഹ്യങ്ങളുമാണ് മതം എന്നുകേള്‍ക്കുമ്പോള്‍ ആധുനിക മനുഷ്യന്റെ സ്മൃതിപഥത്തില്‍ എത്തുന്നത്. മനുഷ്യന്റെ നിര്‍മ്മാണവാസനയും പുരോഗമന ചിന്തയും തളര്‍ത്തുകയും കലയുടെയും ശാസ്ത്രത്തിന്റെയും മുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുമാണ് മതം. മനുഷ്യന്റെ സ്വാതന്ത്യ്രത്തിനും വ്യക്തിയുടെ അവകാശങ്ങള്‍ക്കും മതം എതിരാണ്. പുരോഹിതന്മാരുടെയും മേധാവികളുടെയും ചൂഷണോപാധികളുടെയും ബൂര്‍ഷ്വായിസത്തിന്റെയും മുതലാളിത്തത്തിന്റെയും രക്ഷാകവചമാണ് മതം. മര്‍ദ്ദിതരുടെയും പീഡിതരുടെയും ഗളങ്ങളില്‍ തൂങ്ങിക്കിടക്കുന്ന കൊലക്കയറാണ്, മാനവതയുടെ തലക്കു മുകളിലെ [...]

Read More ..

ഇസ്ലാമികാധ്യാപനങ്ങള്‍

(1) ആരാധന നിശ്ചയം ഞാന്‍ മാത്രമാണ് ഇലാഹ്. ഞാനല്ലാതെ ഒരാരാധ്യനില്ല. എന്നെ നിങ്ങളാരാധിക്കുക. എന്നെ സ്മരിക്കാന്‍ വേണ്ടി നിസ്കാരം നിലനിര്‍ത്തുക (ഖുര്‍ആന്‍ 14/20). ആരാധന അല്ലാഹുവിന് മാത്രമാണ്. മനുഷ്യന്‍ അവന്റെ സ്രഷ്ടാവിന് ചെയ്യുന്ന പരമമായ കീഴ്വണക്കമാണ് ആരാധന. അല്ലാഹുവല്ലാതെ മറ്റാരും ഇതിനര്‍ഹരല്ല. ഇസ്ലാമിന്റെ ഏറ്റവും പ്രധാനമായ അടിസ്ഥാനാശയം തന്നെ ഇതാണ്. കല്ലിനും കാഞ്ഞിരത്തിനും മുള്ളിനും മുരടിനുമൊക്കെ ആരാധിക്കുന്ന മനുഷ്യര്‍ വിവരക്കേടിന്റെ മഹാഗര്‍ത്തത്തിലാണാപതിച്ചിരിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈശാചിക ദുര്‍ബോധനത്തിന്റെയും ശരീരേച്ഛയുടെയും ഇരുളില്‍ അന്ധരായിത്തീര്‍ന്നവരാണ് ബ ഹുദൈവാരാധനയുടെ കുരുക്കിലകപ്പെട്ടിരിക്കുന്നത്. താന്‍ നട്ടുണ്ടാക്കുന്ന [...]

Read More ..

ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍

ഖുര്‍ആന്‍, പ്രവാചകചര്യ എന്നീ പ്രാഥമിക സ്രോതസ്സുകളില്‍ നിന്നും പ്രവാചക ശിഷ്യ ന്മാരുടെ നടപടികള്‍, ആദ്യകാല മതപണ്ഢിതന്മാരുടെ പഠനങ്ങള്‍, ആത്മീയാചാര്യ ന്മാരുടെ മൊഴികള്‍, മതനിയമഗ്രന്ഥങ്ങള്‍ തുടങ്ങിയ ദ്വിതീയ സ്രോതസ്സുകളില്‍ നിന്നും ഇസ്‌ലാമിന്റെ പരിസ്ഥിതി പാഠങ്ങള്‍ വിശദമായി ഗ്രഹിക്കാന്‍ സാധിക്കും. പരിസ്ഥി തിയെ സംബന്ധിച്ച ആധുനിക ചര്‍ച്ചകളുടെ പശ്ചാതലത്തില്‍ ഈ വിഷയം പര്യാലോ ചനാ വിഷയമാക്കിയ ശ്രദ്ധേയരായ എഴുത്തുകാരാണ് സയ്യിദ് ഹുസൈന്‍ നസ്വ്‌റ്. സിയാവുദ്ദീന്‍ സര്‍ദാര്‍, പര്‍വേസ് മന്‍സ്വൂര്‍, എസ്.ഡബ്ല്യു.എ. ഹുസൈനി തുടങ്ങിയവര്‍. അടിസ്ഥാന സമീപനം ഖുര്‍ആന്റെ വീക്ഷണത്തില്‍ ഭൂമിയില്‍ [...]

Read More ..

ആള്‍ ദൈവങ്ങള്‍

മുസൈലിമത്തുല്‍ കദ്ദാബ്, സജാഹി തുടങ്ങി ആണും പെണ്ണുമായി ചിലരൊക്കെ പ്രവാചകത്വം അഭിനയിച്ച ചരിത്രം സര്‍വ്വര്‍ക്കുമറിയാം. അതുപോലെ ശൈഖ് ചമഞ്ഞും തങ്ങള്‍ ചമഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന വ്യാജന്മാരും ധാരാളമു്ണ്ട്. അതാത് കാലത്തെ പണ്ഢിത സമൂഹം അവരെ തൊലിയുരിച്ച് കാണിക്കുകയും ചെയ്തിട്ടുണ്ട് . ജനങ്ങളുടെ ആത്മീയദാഹം ചൂഷണം ചെയ്ത് പണവും പ്രശസ്തിയും സമ്പാദിച്ചു സുഖിക്കാനാണ് ആചാര്യപദവി അഭിനയിച്ച് രംഗത്ത് വരുന്നവരൊക്കെ ശ്രമിച്ചിട്ടുളളത്. അത്ഭുതങ്ങള്‍ കാട്ടിയതായി നുണക്കഥകള്‍ പ്രചരിപ്പിക്കുന്ന ബ്രോക്കര്‍മാരാണ് അവര്‍ക്ക് ഇരയെ എത്തിച്ചു കൊടുത്ത് പ്രചാരം നേടിക്കൊടുക്കുക. മയക്കുമരുന്നും മയക്കുമന്ത്രവും [...]

Read More ..

ഇസ്‌ലാമും പരിസ്ഥിതിയും

ഇസ്‌ലാമിക നാഗരികതയിലെ ശാസ്ത്രം, സാങ്കേതികവിദ്യ, വാസ്തുവിദ്യ, നഗരാസൂത്രണം തുടങ്ങിയവ പ്രകൃതിയുമായി താളൈക്യം പുലര്‍ത്തുന്നവയായിരുന്നു. മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയാണ് ഇസ്‌ലാമികശാസ്ത്രം ചെയ്തത്. മനുഷ്യന്റെ ആവശ്യങ്ങളും പ്രകൃതിയുടെ ഭാവങ്ങളും തമ്മിലുള്ള സന്തുലനം ഉറപ്പാക്കിക്കൊണ്ടായിരുന്നു ഇസ്‌ലാമിക ശാസ്ത്രത്തിന്റെ വളര്‍ച്ച. ഇസ്‌ലാമിക ലോകത്തെങ്ങും ജീവിതം പൂവിട്ടത് പ്രകൃതിയുമായുള്ള നിരന്തരവും സൗഹൃദപൂര്‍ണവുമായ ഇടപെടലിലൂടെയാണ്. അല്ലാഹുവില്‍ നിന്ന് ലഭിച്ച അമാനത്തായാണ് പ്രകൃതിയെ ഇസ്‌ലാം കണക്കാക്കുന്നത്. അതിനു ദോഷം ചെയ്യുന്ന ഏതുതരം പ്രവൃത്തിയെയും ഈശ്വരനിന്ദയായി മുസ്‌ലിംകള്‍ കണക്കാക്കിയിരുന്നു. ഇസ്‌ലാമിക ശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ ഈ ബോധം സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.  [...]

Read More ..