Click to Download Ihyaussunna Application Form
 

 

സകാത് സംശയങ്ങള്‍

വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്

ചോ: വിദേശത്ത് നടക്കുന്ന കച്ചവടത്തിന്റെ ഉടമ, സ്ഥിരമായി സ്വദേശത്തു തന്നെയാണെങ്കില്‍ വിദേശത്തുള്ള കച്ചവടത്തിന്റെ സകാത് സ്വദേശത്ത് വരുത്തിക്കൊടുക്കാമോ? ഉ: കച്ചവട സകാതിന്റെ പ്രശ്നത്തില്‍ ഉടമ എവിടെ നില്‍ക്കുന്നു എന്നതല്ല കച്ചവടം എവിടെ നടക്കുന്നു എന്നതാണ്. സകാതും അവിടെതന്നെ കൊടുക്കണമെന്നാണ് വിധി (ഫത്ഹുല്‍മുഈന്‍, ഇആനത് 2,168). ചോ: മറുനാട്ടില്‍ കച്ചവടം ചെയ്യുന്ന ആള്‍, അയാളുടെ കച്ചവടത്തിന്റെ സകാത് മറുനാട്ടില്‍ തന്നെ കൊടുക്കണമെന്നുണ്ടോ? സ്വദേശത്ത് കൊടുത്തുകൂടേ? ഉ: കച്ചവടത്തിന്റെ സകാത്, കച്ചവടം നടക്കുന്ന സ്ഥലത്തുള്ള സകാതിനര്‍ഹരായവര്‍ക്ക് കൊടുക്കണം. മറ്റുസ്ഥലത്തേക്ക് മാറ്റിക്കൂടാ. [...]

Read More ..

കറന്‍സിയുടെ ചരിത്രവും സകാതും

ചോദ്യം: എന്താണ് പണം? എങ്ങനെയാണ് കറന്‍സിക്ക് സകാതുണ്ടാകുന്നത്? കറന്‍സിയുടെ ചരിത്രമൊന്ന് വിശദീകരിച്ചാലും? ഉത്തരം: പണത്തിനെപ്പറ്റി പല അനുമാനങ്ങളുമുണ്ട്. അങ്ങനെ ഒരു സാധനം തന്നെ പണ്ട് ഭൂമിയിലുണ്ടായിരുന്നില്ലത്രെ. പിന്നെ ആവശ്യമുള്ള വസ്തുക്കള്‍ എങ്ങനെയാണവര്‍ വാങ്ങിയിരുന്നത്. നമുക്കിന്നുള്ളത്ര ആവശ്യങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇന്നു നാം നിത്യേന ഉപയോഗിക്കുന്ന ലൈറ്റും ഫാനും വാഹനങ്ങളുമൊ ന്നും അന്ന് കണ്ടുപിടിച്ചിരുന്നില്ല. ഭക്ഷണത്തിനുള്ള വസ്തുക്കള്‍ മാത്രമാണ് അവര്‍ക്ക് പ്രധാനമായും വേണ്ടിയിരുന്നത്. പിന്നെ ധരിക്കാന്‍ വേണ്ട വസ്്രതങ്ങളും വീട്ടില്‍ കിടക്കാന്‍ വേണ്ട അത്യാവശ്യ സാധനങ്ങളുമൊക്കെ. അതില്‍ [...]

Read More ..

ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍

ചോദ്യം: സമ്പാദ്യത്തിലും ധനകൈമാറ്റത്തിലുമുള്ള അടിസ്ഥാന ഇസ്ലാമിക തത്വങ്ങള്‍ വിശദീകരിച്ചാലും. ഉത്തരം: മനുഷ്യവര്‍ഗത്തിന്റെ സര്‍വോന്മുഖമായ ഐശ്വര്യത്തിനായി അല്ലാഹൂ ഭൂമിയെ ഹിതപ്പെടുത്തിക്കൊടുത്തു. മനുഷ്യ കരങ്ങളാല്‍ കൈകാര്യം ചെയ്യാനാകുന്ന പല നിക്ഷേപങ്ങളും ഇതില്‍ അവന്‍ തന്നെ ഉള്‍ക്കൊള്ളിച്ചു. സസ്യലതാദികള്‍, ജലവിഭവങ്ങള്‍, സ്വര്‍ണം, വെള്ളി, ഇരുമ്പ്, മറ്റു ലോഹ ഖനികള്‍, കായ്കനികള്‍, ധാന്യവിളകള്‍, കൃഷികള്‍, വളര്‍ത്തുജീവികള്‍, മറ്റു ചരാചരങ്ങള്‍ എല്ലാം മനുഷ്യ ജീവിത സന്ധാരണത്തിന്റെ സ്രോതസ്സുകളായാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഇവയൊക്കെ ഉപയോഗപ്പെടുത്തി മനുഷ്യന്‍ ചെയ്യുന്ന അധ്വാനത്തിന്റെ പ്രതിഫലമാണ് സമ്പത്ത്. മനുഷ്യ ജീവിതത്തിന്റെ ഭാഗധേയം [...]

Read More ..

നീക്കുപോക്ക്

ചോദ്യം: ഖുര്‍ആനില്‍ സകാതിനെക്കുറിച്ചു പറയുന്നുവെന്നല്ലാതെ ഒരിടത്തും അതിന്റെ നിരക്ക് പറഞ്ഞിട്ടില്ലല്ലോ. അപ്പോള്‍ ഒരിസ്ലാമിക ഗവണ്‍മെന്റിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം അത് ഏറ്റുകയും കുറക്കുകയും ചെയ്തുകൂടേ? നബി(സ്വ) അന്നത്തെ പരിതസ്ഥിതി പരിഗണിച്ചാണ് രണ്ടര ശതമാനമാക്കിയതെന്നും പറഞ്ഞുകൂടേ? ഉ: നിസ്കാരത്തിന്റെ റക്അത്തുകളെയും ഖുര്‍ആന്‍ നിര്‍ണയിച്ചിട്ടില്ല. അപ്പോള്‍ ആവശ്യാനുസരണം ചുരുക്കുകയും ഏറ്റുകയും ചെയ്യാമെന്ന് പറയാമോ. അങ്ങനെ വ രികില്‍ ഇസ്ലാം മനുഷ്യ നിര്‍മിതമാകും. ഇലാഹിയ്യായ മതമാവുകയില്ല. നബി കൊണ്ടുവന്നത് നിങ്ങള്‍ അംഗീകരിക്കുകയും നബി വിരോധിച്ചത് നിങ്ങള്‍ വെടിയുകയും ചെയ്യുക എന്ന ഖുര്‍ആന്‍ [...]

Read More ..

കൃഷിയുടെ സകാത്

ചോ: കൃഷിയുടെ സകാത് ആരൊക്കെയാണ് കൊടുക്കേണ്ടത്? സകാത് വിഹിതം എത്രയാണ്? ഉ: വന്‍കിട കര്‍ഷകരാണ് ഇസ്ലാമിക വീക്ഷണത്തില്‍ സകാത് കൊടുക്കേണ്ടത്. ചെ റുകിട കര്‍ഷകര്‍ സകാത് കൊടുക്കേണ്ടതില്ല. “കാരക്കയിലും, (തൊലിയില്‍ സൂക്ഷിക്കുന്നതല്ലാത്ത) ധാന്യത്തിലും അഞ്ച് വസ്ഖ് എത്തുന്നതുവരെ സകാതില്ല” (മുസ്ലിം). അഞ്ച് വസ്ഖ് എന്നാല്‍ 300 സ്വാഅ്. മൂന്ന് ലിറ്ററും 200 മി. ലിറ്ററുമാണ് ഒരു സ്വാഅ അപ്പോള്‍ 300 സ്വാഅ 960 ലിറ്ററാണ്. നെല്ല് തൊലിയില്‍ സൂക്ഷിക്കുന്നതിനാല്‍ അതിന്റെ കണക്ക് പത്ത് വസ്ഖാണ്. അതായത് 1920 [...]

Read More ..

വ്യവസായത്തിന്റെ സകാത്

ചോദ്യം: കച്ചവടം എന്നതില്‍ ഏതെല്ലാമാണ് പെടുന്നത്? വ്യവസായികള്‍ കച്ചവടത്തിന്റെ സകാത് കൊടുക്കേണ്ടതുണ്ടോ? ഉ: സാധനങ്ങള്‍ വിലകൊടുത്തു വാങ്ങി വിലക്ക് വില്‍ക്കുന്നവനാണ് വ്യാപാരി. വിലകൊടുത്തു വാങ്ങിയ വസ്തുക്കള്‍ അതേ രൂപത്തില്‍ വില്‍ക്കാതെ രൂപവും ഭാവവും മാറ്റി വില്‍പ്പന നടത്തുന്നവനും വ്യാപാരിയാണ്. എണ്ണക്കുരു വാങ്ങി ആട്ടിയശേഷം എണ്ണവില്‍പ്പന നടത്തുന്നവനും നൂല്‍വാങ്ങി വസ്ത്രമുണ്ടാക്കി വില്‍ക്കുന്നവനും വ്യാപാരിയാണ്. പച്ചിരുമ്പ് വാങ്ങി പലവിധ ഉപകരണങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്നവനും യൂ ക്കാലിപ്റ്റസ് മരം വാങ്ങി പള്‍പ്പാക്കി വില്‍ക്കുന്നവനും അത് വാങ്ങി തുണി നിര്‍മിച്ച് നല്‍കുന്നവനും തുണി [...]

Read More ..

കച്ചവടത്തിന്റെ സകാത്

ചോദ്യം: കച്ചവടത്തിന്റെ സകാത് എത്രയാണ് നല്‍കേണ്ടത്? അത് എങ്ങനെ നല്‍കണം? ഒന്നു വിശദീകരിച്ചാലും? ഉ: കച്ചവടം ആരംഭിച്ച് ഒരുവര്‍ഷം തികയുമ്പോള്‍ കയ്യിലിരിപ്പുള്ള ചരക്കും വിറ്റുപിരിഞ്ഞുകിട്ടിയ പണവും 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത് കൊടുക്കണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനിടക്കോ പ്രസ്തുത സംഖ്യയില്ല. വര്‍ഷാവസാനത്തില്‍ അത്രയും സ ഖ്യയുണ്ട് താനും. എന്നാലും സകാത് നിര്‍ബന്ധമാണ്. സ്റ്റോക്കുള്ള ചരക്കും കച്ചവടത്തില്‍ നിന്നു മാറ്റിവെക്കാത്ത പണവും ഒരുമിച്ചുകൂട്ടിയിട്ട് ലഭിക്കുന്ന സംഖ്യയുടെ രണ്ടരശതമാനമാണ് സകാത് കൊടുക്കേണ്ടത്. [...]

Read More ..

സകാത് എന്ത് ?

ചോദ്യം: ഇസ്ലാമിലെ സകാത് എന്ത്? എന്തിന്? ഉ: ധനസംബന്ധമായോ ശരീരസംബന്ധമായോ പ്രത്യേക രൂപത്തില്‍ കൊടുക്കപ്പെടുന്ന ധനത്തിനാണ് സകാത് എന്ന് പറയുന്നത് (തുഹ്ഫ 3/208). മനുഷ്യന്റെ ജീവിത വളര്‍ച്ച ക്കാവശ്യമായ എല്ലാവിധ വിഭവങ്ങളും അല്ലാഹു ഈ ഭൂമിയില്‍ ഒരുക്കിവെച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ ലഭ്യത എല്ലാവര്‍ക്കും ഒരേ പോലെയല്ല. ചിലര്‍ക്കത് അനായാസം ലഭിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ബുദ്ധിപരവും കായികപരവുമായ കഠിനശ്രമങ്ങള്‍ക്കുശേഷമാണത് ലഭിക്കുന്നത്. ഇനിയും ഒരു വിഭാഗം ഭാഗ്യവും ശേഷിയും ഇല്ലാത്തവരായുണ്ട്. അവര്‍ക്കും ഭൌതിക വിഭവങ്ങള്‍ ആവശ്യമായിട്ടുണ്ട്. അതുനേടാന്‍ അവര്‍ക്ക് ശേഷിയില്ല. [...]

Read More ..