Click to Download Ihyaussunna Application Form
 

 

സകാത് സംശയങ്ങള്‍

കംപ്യൂട്ടര്‍ സെന്ററിന് സകാത്

ചോദ്യം: റിയല്‍ എസ്റ്റേറ്റ് ബിസിനസ്, കച്ചവടക്കണ്ണോടെ നടത്തപ്പെടുന്ന കംപ്യൂട്ടര്‍ സെ ന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സകാതിനെക്കുറിച്ച് വിശദീകരിക്കാമോ? ഉത്തരം : പകരം നല്‍കുന്ന ഇടപാടിലൂടെയും കച്ചവടം ഉദ്ദേശിച്ചുകൊണ്ടും നേടിയ സമ്പത്തിനു മാത്രമാണ് സകാതുള്ളത്. അപ്പോള്‍ അനന്തരാവകാശം, പാരിതോഷികം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ലഭിച്ചതിനും സ്വന്തം ആവശ്യത്തിനുവേണ്ടി വാങ്ങിയതിനും സകാതില്ല. കച്ചവടം ഉദ്ദേശിച്ചു ഭൂമി വാങ്ങിയതു മുതല്‍ ഒരുവര്‍ഷം, അതില്‍ കൊള്ള ക്കൊടുക്കലുകള്‍ തുടര്‍ന്നാല്‍, ഒരു ചാന്ദ്രവര്‍ഷം തികയുമ്പോള്‍ അവന്റെ കൈവശമു ള്ള ഭൂമികള്‍ക്ക് വില നിശ്ചയിക്കണം. ആ [...]

Read More ..

ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ

ചോദ്യം: ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് വിശദമാക്കിയാലും. ഉ: എല്ലാവിഭാഗം ജനങ്ങള്‍ക്കും എല്ലാവിധ ചൂഷണങ്ങളില്‍ നിന്നുമുള്ള പൂര്‍ണ സംരക്ഷണമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. സമ്പാദ്യത്തിന് ഇസ്ലാം പരിധി നിശ്ചയിക്കുന്നില്ല. അത് അനുവദനീയ മാര്‍ഗത്തിലൂടെയായിരിക്കണമെന്നേയുള്ളൂ. സമ്പാദ്യം എ ക്കാലത്തും വ്യക്തികളില്‍ കുമിഞ്ഞുകടി നില്‍ക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. താഴെ പറയും വിധം ഇസ്ലാമിന്റെ സാമ്പത്തിക സമീപനത്തെ സംഗ്രഹിക്കാം. ഒന്ന്: ഈ പ്രപഞ്ചവും മനുഷ്യരടക്കമുള്ള അതിലെ സകല ചരാചരങ്ങളും ലോകസ്രഷ്ടാവിന്റെ മാത്രം ഉടമയിലാണെന്ന് ഇസ്ലാം ഊന്നിപ്പറയുന്നു. രണ്ട്: സ്രഷ്ടാവിന്റെ സമ്പത്തില്‍ കൈവശാവകാശവും നിയമവിധേയമായ [...]

Read More ..

പലപ്പോഴായി നിക്ഷേപിച്ച പണം

ചോ: പലപ്പോഴായി ബേങ്കിലോ മറ്റോ നിക്ഷേപിച്ച പണത്തിന് എപ്പോഴാണ് സകാത് നിര്‍ബന്ധമാകുന്നത്. എല്ലാ പണത്തിനും സകാത് നിര്‍ബന്ധമാകുന്നത് ഒരേ സമയത്ത് ആവില്ലല്ലോ? ഉ: ആഴ്ചയില്‍ ഒരുതവണ എന്ന നിലക്ക് ബേങ്കിലോ മറ്റോ സൂക്ഷിക്കാന്‍ തുടങ്ങിയ പണം സകാതിന്റെ സംഖ്യ(595 ഗ്രാം വെള്ളിയുടെ മാര്‍ക്കറ്റ് വില) പൂര്‍ത്തിയാകുന്ന ദിവസം  കണക്കാക്കണം (ഉദാ: റജബ് ഒന്ന് 1426). അടുത്ത ചാന്ദ്രവര്‍ഷം അതേ ദിനം (ഉ ദാ: റജബ് ഒന്ന് 1427) വരുമ്പോള്‍ പ്രസ്തുത സംഖ്യക്ക് മാത്രം സകാത് കൊടുക്കുക. വര്‍ഷം [...]

Read More ..

പത്തുപറ പത്തായത്തിലേക്ക്

ചോ: ഞങ്ങളുടെ നാട്ടില്‍ ചിലര്‍ നെല്ലിനു സകാത് കൊടുക്കുന്നത് പത്തുപറ പത്തായത്തിലേക്കും ഒരു പറ കൂലിക്കാരനും ഒരുപറ സകാതിലേക്കും എന്ന നിലയിലാണ്. ഈ നിലയില്‍ കൊടുത്താല്‍ സകാത് പൂര്‍ത്തിയാകുമോ? ഉ: പൂര്‍ത്തിയാവുകയില്ല. ധാന്യത്തിന്റെ സകാത് പത്തിലൊന്നാണ്. ചോദ്യത്തില്‍ പറഞ്ഞത് പോലെ കൊടുത്താല്‍ അത് പന്ത്രണ്ടിലൊന്നേ ആവൂ. പത്തിലൊന്നാകണമെങ്കില്‍ എട്ട് പറ പത്തായത്തിലേക്കും ഒരുപറ കൂലിക്കാരനും ഒരുപറ സകാതിനും എന്ന തോതിലായിരിക്കണം.

Read More ..

പണത്തിനുപകരം സാധനങ്ങള്‍

ചോ: എന്റെ കൈയില്‍ നാലായിരം രൂപയുടെ സാധനമുണ്ട്. പണത്തിനുപകരം സാധനങ്ങള്‍ സകാത് കൊടുത്താല്‍ മതിയാകുമോ? ഉ: സാധനങ്ങള്‍ കൊടുത്താല്‍ കച്ചവടത്തിന്റെ സകാത് വീടുകയില്ല.

Read More ..

മുതല്‍മുടക്ക് കുറവാണെങ്കില്‍

ചോ: കച്ചവടം തുടങ്ങിയ ദിവസം തന്റെ മുതല്‍മുടക്ക് 595 ഗ്രാം വെള്ളിക്ക് തുല്യം ഇല്ല. അപ്പോള്‍ കച്ചവടത്തിന്റെ വര്‍ഷം കണക്കാക്കുന്നത് ഏതുദിവസം മുതല്‍ക്കാണ്? ഉ: വര്‍ഷം കണക്കാക്കേണ്ടത് പണം കയ്യിലുള്ളത് മുതല്‍ക്കല്ല. മറിച്ച് പണം മുടക്കി കച്ചവടം തുടങ്ങിയത് മുതല്‍ക്കാണ്. വ്യാപാരം തുടങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ സ്റ്റോ ക്കെടുപ്പ് നടത്തത്തണം. ചരക്കുകളുടെ വിലയും, കച്ചവടച്ചരക്ക് വിറ്റ് പണമായി ലഭിച്ച തുകയും കൂടി മൊത്തം 595 ഗ്രാം വെള്ളിക്കുള്ള തുകയുണ്ടെങ്കില്‍ രണ്ടരശതമാനം സകാത് നല്‍കേണ്ടതാണ്. വിശദമായ പഠനത്തിന് [...]

Read More ..

മാതാപിതാക്കള്‍ക്ക് സകാത്

ചോ: മാതാപിതാക്കള്‍ സകാതിനര്‍ഹരാണെങ്കില്‍ അവര്‍ക്ക് കൊടുത്താല്‍ മതിയാകുമോ? ഉ: തീര്‍ച്ചയായും. മാത്രമല്ല സകാത്, സ്വദഖ എന്നിവ നല്‍കുമ്പോള്‍ അര്‍ഹരായ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്‍ഗണന നല്‍കല്‍ പ്രബലമായ സുന്നത്താണ്. അ തില്‍ ധര്‍മം ചെയ്ത കൂലിയും ചാര്‍ച്ച ചേര്‍ത്ത കൂലിയുമുണ്ടെന്ന് റസൂല്‍(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. ചോ: മാതാപിതാക്കള്‍ക്ക് സകാത് കൊടുക്കാമെന്ന് വായിക്കാനിടയായി. തന്റെ ചെലവില്‍ കഴിയുന്നവരാണെങ്കിലും കൊടുക്കാമോ? ഉ: തനിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമാവുകയും അതുകൊണ്ടവര്‍ക്ക് മതിയാവുകയും ചെയ്യുന്നെങ്കില്‍ അവര്‍ക്ക് സകാത് കൊടുക്കാവതല്ല. മറിച്ചാകുമ്പോള്‍ അഥവാ നിര്‍ബന്ധമില്ലാതെ ചിലവ് കൊടുക്കുന്നതാണെങ്കിലും [...]

Read More ..

കച്ചവടം മകന്‍ ഏറ്റെടുത്താല്‍

ചോ: മരിച്ച പിതാവിന്റെ കച്ചവടം മകന്‍ ഏറ്റെടുത്താല്‍ സകാത് എങ്ങനെ കൊടുക്കണം? ഉ: വര്‍ഷം തികയുന്നതിന് മുമ്പ് കച്ചവടക്കാരന്‍ മരിക്കുകയും തുടര്‍ന്നു മകന്‍ ആ കച്ചവടം ഏറ്റെടുത്ത് നടത്തുകയും ചെയ്താല്‍ മകന്‍ ഏറ്റെടുത്തത് മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സകാത് കൊടുക്കേണ്ടത്. പിതാവിന്റെ കച്ചവടത്തിനു മകന്‍ സകാത് നല്‍കേണ്ടതില്ല. കച്ചവടത്തിന് സകാത് നിര്‍ബന്ധമായിട്ടും പിതാവ് അത് നല്‍കിയിട്ടില്ലെങ്കില്‍ സകാത് വിഹിതം അവകാശികള്‍ നല്‍കല്‍ നിര്‍ബന്ധമാണ്. മകന്‍ പിതാവിന്റെ കച്ചവടം ഏറ്റെടുക്കുകയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കച്ചവട സ്വത്ത് എന്ന [...]

Read More ..

കടം വാങ്ങി കച്ചവടം

ചോ: ബേങ്കില്‍ നിക്ഷേപിച്ച തുകക്ക്   സകാത് കൊടുക്കണോ? വേണമെങ്കില്‍ എല്ലാവര്‍ഷവും കൊടുക്കണോ? ഉ: നിസ്വാബ് (നിശ്ചിത തുക) ഉണ്ടാവുകയും കൊല്ലം തികയുകയും ചെയ്താല്‍ കൊടുക്കണം. നിക്ഷേപം നിലനില്‍ക്കുന്നിടത്തോളം വര്‍ഷം പ്രതി കൊടുക്കണം.

Read More ..

സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം

ചോ: സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം എന്ത്കൊണ്ടാണ്? ഉ: സക്കാത്ത് ഈടാക്കുമ്പോള്‍ സമ്പാദനത്തിന് പ്രയാസം കുറവും മൂല്യം കൂടുതലുമുള്ള വസ്തുക്കള്‍ക്ക് ശരീഅത്ത് കൂടുതല്‍ വിഹിതം പിടിക്കുന്നു. ഏറ്റവും മൂല്യമുള്ളതും ലഭിക്കാന്‍ പ്രയാസം വളരെ കുറഞ്ഞതും നിധിയാണ്. അതിനാല്‍ അതിന്റെ സക്കാത് വിഹിതം ഇരുപത് ശതമാനമാണ്. ദിനേന അധ്വാനിച്ചുകൊണ്ടല്ല കൃഷിയുടെ വിളവെടുപ്പ്.  കൃഷിക്കാവശ്യമായ വെള്ളവും മണ്ണും സുലഭമാണുതാനും. എന്നാലും കഠിനാദ്ധ്വാനം അതിന്റെ പിന്നിലുണ്ട്.  ഇതെല്ലാം പരിഗണിച്ച് പത്തുശതമാനമാണ് കൃഷിചെയ്തുണ്ടാക്കുന്ന ധാന്യങ്ങളുടെ സകാത്ത്.  നനച്ചുണ്ടാക്കുമ്പോള്‍ അധ്വാനം ഇരട്ടിയാവും. അപ്പോള്‍ സകാത്ത് വിഹിതം [...]

Read More ..