Click to Download Ihyaussunna Application Form
 

 

സകാത് സംശയങ്ങള്‍

കൂറു കച്ചവട സകാത്

ചോ: ഉടമയും നടത്തിപ്പുകാരനും ലാഭത്തില്‍ കൂറുള്ള കച്ചവടമാണെങ്കില്‍ സകാത് കൊടുക്കേണ്ടത് എങ്ങനെ? ഉ: ഒരാള്‍ക്ക് പണം മുടക്കി സ്വന്തമായി കച്ചവടം നടത്താന്‍ പ്രയാസമാകുമ്പോള്‍ മറ്റൊരാളെ കച്ചവടത്തിന് ഏല്‍പ്പിക്കുന്ന പതിവുണ്ട്. ഇതിന് ഖിറാള് എന്നാണ് പേര്. ഇവിടെ നടത്തിപ്പുകാരന്‍ അധ്വാനം മാത്രമാണ് മുടക്കുന്നത്. അപരന്‍ പണവും. ലാഭവിഹിതത്തില്‍ രണ്ടാളും പങ്കുകാരാകുന്നു. കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ കടയിലുള്ള മുഴുവന്‍ വസ്തുക്കള്‍ക്കും വിലകെട്ടി, മൊ ത്തം ലാഭം അതിലേക്ക് ചേര്‍ത്തിട്ട് അതിന്റെ രണ്ടരശതമാനം സകാത് നല്‍കണം. മൊത്തം സംഖ്യയില്‍ നിന്നു സകാത് വിഹിതം [...]

Read More ..

കിട്ടാനുളള സംഖ്യക്ക് സകാത്

ചോ: ഒരാളില്‍ നിന്ന് 5000 രൂപ കിട്ടാനുണ്ട്. അയാളോട് ചോദിക്കുമ്പോള്‍, തരാം എന്നും പറയുന്നുണ്ട്. കിട്ടുമെന്ന വിശ്വാസത്തില്‍ കഴിഞ്ഞ വര്‍ഷം അതിന്റെ സകാത് കൊടുത്തു. ഇപ്പോഴും തരാമെന്നു പറയുന്നതല്ലാതെ സംഖ്യ കൈയില്‍ കിട്ടിയിട്ടില്ല. ഈ കൊല്ലവും അതിന് സകാത് കൊടുക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എത്ര വര്‍ഷം വരെ കിട്ടുമെന്ന വിശ്വാസത്തില്‍ സകാത് കൊടുക്കണം? 2.5% പ്രകാരം സകാത് കൊടുത്ത ആ 5000 രൂപയില്‍ ലാഭമില്ലാത്തതിനാല്‍ ഈ കൊല്ലം 4875 രൂപക്ക് സകാത് കൊടുത്താ ല്‍ മതിയാകുമോ? ഉ: ചോദ്യത്തില്‍ [...]

Read More ..

ആഭരണങ്ങളുടെ സകാത്

ചോ: സകാത് കൂടാതെ ഒരു സ്ത്രീക്ക് എത്ര പവന്‍ സ്വര്‍ണാഭരണം ഉപയോഗിക്കാം? ഉ: സാധാരണയില്‍ അമിതമായി കണക്കാക്കപ്പെടുന്ന അത്രയും തൂക്കം ആഭരണം ഉപയോഗിക്കല്‍ ഹറാമാണ്. അമിതമാവുകയെന്നതിന് 200 മിസ്കാല്‍ തൂക്കം എന്ന് പണ്ഢിതന്മാര്‍ പറഞ്ഞത് ഉദാഹരണം മാത്രമാണ്. അത് ചുങ്ങുകയും കൂടുകയും ചെയ്യാം. ഹ റാമായ നിലക്ക് ആഭരണം ഉപയോഗിക്കുമ്പോള്‍ അതിന് സകാത് കൊടുക്കണം. ഹലാലായ ആഭരണങ്ങള്‍ക്കാണ് സകാതില്ലാത്തത് (തുഹ്ഫ 3/280).

Read More ..

ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്

ചോ: ഒരാള്‍ മുഹര്‍റം ഒന്നിന് കച്ചവടം തുടങ്ങിയെന്ന് സങ്കല്‍പ്പിക്കുക. അടുത്തവര്‍ഷം മുഹര്‍റം പിറക്കുന്നതിന്റെ ഒരാഴ്ച മുമ്പ് തന്റെ കടയില്‍ നിന്ന് 1000 രൂപയുടെ വസ്തുക്കള്‍ സ്വന്തം ആവശ്യത്തിനായി നീക്കിവെച്ചു. അല്ലെങ്കില്‍ നീക്കിവെക്കാനുദ്ദേശിച്ച വസ്തുക്കളെ പ്രത്യേകമായി കരുതി. എന്നാല്‍ അവയെക്കുടി ഉള്‍പ്പെടുത്തിയിട്ടാണോ സകാത് കണക്കാക്കേണ്ടത്? ഉ: ആകെയുള്ള വസ്തുക്കളുടെ കണക്കെടുക്കുമ്പോള്‍ സ്വന്തം ആവശ്യത്തിനുവേണ്ടി നീക്കിവെച്ച വസ്തുക്കളുടെ കണക്കെടുക്കേണ്ടതില്ല. കാരണം നിര്‍ണയമോ നീക്കിവെക്കലോ വഴിയായി ആ വസ്തുക്കള്‍ കച്ചവട സ്വത്തല്ലാതായി. കച്ചവടച്ചരക്കായി നിലനില്‍ക്കുന്ന വസ്തുക്കളുടെ കണക്കെടുത്ത് അതിനുമാത്രം സകാത് കൊടുത്താല്‍ [...]

Read More ..

സ്വര്‍ണം, വെള്ളിയുടെ സകാത്

ചോ: സ്വര്‍ണം, വെള്ളി ഇവ എത്രയുണ്ടായാല്‍ കൊടുക്കണം? എത്രയാണ് കൊടുക്കേണ്ടത്? ഉ: ഇരുപത് മിസ്കാല്‍ അഥവാ ഏകദേശം ഇരുപത്തിരണ്ട് അച്ചും രണ്ട് പണത്തൂക്കവും (എണ്‍പത്തിനാല് ഗ്രാമും എഴുനൂറ്റി അറുപത്തിനാല് മില്ലിഗ്രാമും 84/764) സ്വര്‍ണമോ ഇരുനൂറ് ദിര്‍ഹം അഥവാ അമ്പത്തി ഒന്നേ മുക്കാലരക്കാര്‍ ഉറുപ്പിക തൂക്കം (595 ഗ്രാമും 250 മില്ലിഗ്രാമും.) വെള്ളിയോ ഒരു വര്‍ഷം കൈയിലിരിപ്പുണ്ടായാല്‍ അതിന്റെ നാല്‍പ്പതിലൊരു ഭാഗം അഥവാ രണ്ടര ശതമാനം സകാത് കൊടുക്കണം. കൂടൂതല്‍ ഉള്ളതിന് രണ്ടരശതമാനം തോതില്‍ അതിന്റെ കണക്കനുസരിച്ചും കൊടുക്കേണ്ടതാണ്. [...]

Read More ..

ബോണസ്, പ്രോവിഡന്റ് ഫണ്ട്

ചോ: ബോണസ്, പ്രോവിഡന്റ് ഫണ്ട് എന്നിവക്കു സകാതുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ, എപ്പോള്‍ കൊടുക്കണം? ഉ: കമ്പനിത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ബോണസ് ലഭിച്ചതിന്റെ ശേഷം മാത്രമാണ് അവരുടെ ഉടമസ്ഥതയില്‍ വരുന്നത്. അതിനാല്‍ സകാതിന്റെ പരിധിയിലെത്തിയ ബോണസ് ലഭിച്ചശേഷം ഒരു വര്‍ഷം സൂക്ഷിച്ചാല്‍ മാത്രമേ സകാത് നല്‍കേണ്ടതുള്ളൂ. ബോണസ് ലഭിച്ച ഉടനെ സകാത് നല്‍കേണ്ടതില്ല. സര്‍ക്കാരും മാനേജ്മെന്റും തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ മാസാന്തശമ്പളത്തില്‍ നിന്ന് നിശ്ചിത വിഹിതം പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പ്രോവിഡന്റ് ഫണ്ട് ബോ ണസ് പോലെയല്ല. ജോലിയില്‍ നിന്നു വിരമിച്ച [...]

Read More ..

സ്ത്രീധനത്തിന് സകാത്

ചോ: നമ്മുടെ നാട്ടില്‍ നടപ്പുള്ള സ്ത്രീധനത്തിന് സകാതുണ്ടോ? ഉണ്ടെങ്കില്‍ ആരാണ് നല്‍കേണ്ടത്? ഉ: സ്ത്രീധനത്തിന് സകാത് നിര്‍ബന്ധമാണ്. 595 ഗ്രാം വെള്ളിയുടെ വിലക്ക് സമാനമായ സംഖ്യ ഉണ്ടെങ്കിലാണ് സകാത് കൊടുക്കേണ്ടത്. വര്‍ഷം തികയുമ്പോള്‍ രണ്ടരശതമാനം സകാത് നല്‍കിയിരിക്കണം. ബേങ്കിലോ വ്യക്തികളുടെ അധീനത്തിലോ സൂക്ഷിക്കുന്ന ധനത്തിനും സകാത് നിര്‍ബന്ധമാണ്. സ്ത്രീധനം ഭര്‍ത്താവിന്റെ അടുക്കല്‍ സൂക്ഷിക്കാന്‍ വെച്ച സ്വത്ത് പോലെയാണ്. കടമായോ സൂക്ഷിക്കാനെന്ന നിലക്കോ നല്‍കിയതിനാലാണല്ലോ വിവാഹമോചനം സമയം അത് തിരിച്ചുവാങ്ങുന്നത്. സ്ത്രീധനത്തിന്റെ സകാത് സ്ത്രീയാണ് നല്‍കേണ്ടത്. അതുകൊണ്ട് ഭര്‍ത്താവിന്റെ [...]

Read More ..

പാത്രങ്ങളും കേടായ ആഭരണങ്ങളും

ചോ; ആഭരണത്തിന് സകാതില്ല, കേടായി പെട്ടിയില്‍ സൂക്ഷിച്ചാല്‍ സകാത് കൊടുക്കേണ്ടതുണ്ടോ? ഉ: അമിതമാകാത്ത ആഭരണങ്ങള്‍ സ്ത്രീകള്‍ക്ക് സകാതില്ലാതെ ധരിക്കാം. എന്നാല്‍ 85 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണം കേടായി. അത് അവള്‍ അറിഞ്ഞിട്ടുമുണ്ട്. ഇനി വീണ്ടും അതുപയോഗിക്കണമെങ്കില്‍ അഴിച്ച് ഉരുക്കി വാര്‍ക്കുക തന്നെ വേണം. അല്ലാ തെ നന്നാക്കാന്‍ പറ്റില്ല. ഇതേ അവസ്ഥയില്‍ ഒരു കൊല്ലം സൂക്ഷിച്ചാല്‍ സകാത് കൊടുക്കണം. കാരണം ഒരു വര്‍ഷത്തോളം 85 ഗ്രാം സ്വര്‍ണമാണ് സൂക്ഷിച്ചത്. ആഭരണമല്ല. ചോ: സ്വര്‍ണം, വെള്ളി എന്നിവ [...]

Read More ..

പലതരം കച്ചവടം

ചോ: വിവിധ മാസങ്ങളില്‍ പലതരം കച്ചവടം തുടങ്ങിയാല്‍ സകാത് കൊടുക്കേണ്ടത് എങ്ങനെ? ഉ: ഒരാള്‍ക്ക് മുഹര്‍റം ഒന്നിന് പതിനായിരം രൂപ ശമ്പളം കിട്ടിയത് ഒരു സ്റ്റേഷനറി കട തുടങ്ങാന്‍ ചിലവാക്കി. മുഹര്‍റം ഒന്നിനുതന്നെ ആ കച്ചവടം തുടങ്ങി. സ്വഫര്‍ ഒന്നിന് കിട്ടിയ പതിനായിരം രൂപകൊണ്ട് പലചരക്ക് കച്ചവടം തുടങ്ങി. റബീഉല്‍ അവ്വല്‍ ഒന്നിനു കിട്ടിയ ശമ്പളം കൊണ്ട് തേങ്ങാക്കച്ചവടം തുടങ്ങി. അപ്പോള്‍ അടുത്തവര്‍ഷം മുഹര്‍റത്തില്‍ സ്റ്റേഷനറി കടയിലെ ചരക്ക് 3500 രൂപ (സകാതിന്റെ സംഖ്യ) ഉണ്ടെങ്കില്‍ അന്നുതന്നെ [...]

Read More ..

തേങ്ങക്ക് സകാത്

ചോ: നെല്ല്, തേങ്ങ, കുരുമുളക്, ഇഞ്ചി എന്നിവക്ക് സകാതുണ്ടോ? ഉണ്ടെങ്കില്‍ എത്ര? ഇല്ലെങ്കില്‍ ഇവ വിറ്റുകിട്ടുന്ന കാശിന് സകാതുണ്ടോ? ഉ: നെല്ലിന് സകാതുണ്ട്. 1920 ലിറ്റര്‍ നെല്ലുണ്ടായാല്‍ സകാത് കൊടുക്കണം. ചിലവ് ചെ യ്തു നനച്ചുണ്ടാക്കിയതാണെങ്കില്‍ അഞ്ച് ശതമാനവും അല്ലാത്ത പക്ഷം  പത്തുശതമാനവുമാണ് ധാന്യങ്ങളുടെ സകാത് വിഹിതം. തേങ്ങ, കുരുമുളക്, ഇഞ്ചി തുടങ്ങിയ ഉല്‍ പന്നങ്ങള്‍ക്ക് സകാതില്ല. സകാതല്ലാത്ത മറ്റ് ദാനധര്‍മ്മങ്ങള്‍ ചിലപ്പോള്‍ നിര്‍ബന്ധമാ യും മറ്റു ചിലപ്പോള്‍ സുന്നത്തായും ചെയ്യേണ്ടതാണ്. അത് വിറ്റുകിട്ടുന്ന കാശിന് ക [...]

Read More ..