Click to Download Ihyaussunna Application Form
 

 

സകാത്ത്

സകാത് എന്ത് ?

ചോദ്യം: ഇസ്ലാമിലെ സകാത് എന്ത്? എന്തിന്? ഉ: ധനസംബന്ധമായോ ശരീരസംബന്ധമായോ പ്രത്യേക രൂപത്തില്‍ കൊടുക്കപ്പെടുന്ന ധനത്തിനാണ് സകാത് എന്ന് പറയുന്നത് (തുഹ്ഫ 3/208). മനുഷ്യന്റെ ജീവിത വളര്‍ച്ച ക്കാവശ്യമായ എല്ലാവിധ വിഭവങ്ങളും അല്ലാഹു ഈ ഭൂമിയില്‍ ഒരുക്കിവെച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ ലഭ്യത എല്ലാവര്‍ക്കും ഒരേ പോലെയല്ല. ചിലര്‍ക്കത് അനായാസം ലഭിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ബുദ്ധിപരവും കായികപരവുമായ കഠിനശ്രമങ്ങള്‍ക്കുശേഷമാണത് ലഭിക്കുന്നത്. ഇനിയും ഒരു വിഭാഗം ഭാഗ്യവും ശേഷിയും ഇല്ലാത്തവരായുണ്ട്. അവര്‍ക്കും ഭൌതിക വിഭവങ്ങള്‍ ആവശ്യമായിട്ടുണ്ട്. അതുനേടാന്‍ അവര്‍ക്ക് ശേഷിയില്ല. [...]

Read More ..

സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍

“അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വര്‍ണ്ണവും വെളളിയും സൂക്ഷിക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടാകുമെന്ന് തങ്ങള്‍ അറിയിക്കുക. അവരുടെ സമ്പാദ്യത്തിന്റെ മേലില്‍ (കിടത്തി) അവരുടെ പാര്‍ശ്വങ്ങളും പിരടിയും നെറ്റിയുടെ ഭാഗങ്ങളുമെല്ലാം ചൂടാക്കപ്പെടുന്ന ദിനം. അവരോട് ഭയപ്പെടുത്തും വിധം പറയപ്പെടും, ഇതൊക്കെ നിങ്ങള്‍ നിങ്ങള്‍ക്ക് സമ്പാദിച്ചുവെച്ചതായിരുന്നു”(ഖുര്‍ആന്‍‏- 9/34, 35). നബി (സ്വ) പറഞ്ഞു: “ഒരു വ്യക്തിക്ക് അല്ലാഹു സമ്പത്ത് നല്‍കി. അവന്‍ അതിന്റെ അര്‍ഹതപ്പെട്ട സകാത് നല്‍കിയതുമില്ല. എങ്കില്‍ അന്ത്യനാളില്‍ അവന്റെ സമ്പത്ത് കണ്ണുകള്‍ക്ക് മീതെ രണ്ടു കറുത്ത പുളളികള്‍ ഉളള അതിഭീകര [...]

Read More ..

ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍

ഇസ്ലാം സമ്പൂര്‍ണ്ണ ജീവിത മാര്‍ഗമാണ്. അതു വിഭാവനം ചെയ്യുന്ന സാമ്പത്തിക പദ്ധതി അന്യൂ നവും സമഗ്രവുമാണ്. സമ്പത്തിന്റെ പരമാധികാരം അല്ലാഹുവിനാകുന്നു. ‘മരിക്കുന്നതിന് മുമ്പ് നാം നിങ്ങള്‍ക്കു നല്‍കിയതില്‍ നിന്ന് ചെലവ് ചെയ്യുക”(അല്‍ മുനാഫിഖൂന്‍ 10), അല്‍ ബഖറഃ (254). ബുദ്ധിയും, വിവേകവും മാന്യതയുമുള്ള പലരും സമ്പത്തില്ലാത്തവരും അതൊന്നുമില്ലാത്ത പലരും വലിയ സമ്പന്നരുമായിട്ടു നമുക്കു കാണാം. ഈ സാഹചര്യ തെളിവ് പ്രസ്തുത ഖുര്‍ആനിക സത്യത്തെ സാക്ഷീകരിക്കുന്നു. അല്ലാഹു ചിലര്‍ക്കു സമ്പത്തു നല്‍കി, മറ്റു ചിലരെ ദരിദ്രരാക്കി, മറ്റു ചിലരെ [...]

Read More ..

സംസ്കരണം സകാതിലൂടെ

ഇസ്ലാമിന്റെ പഞ്ചസ്തഭങ്ങളില്‍ മൂന്നാമത്തേത്. സമ്പത്തിലെ എട്ട് ഇനങ്ങളില്‍ നിശ്ചിത അളവ് പൂര്‍ത്തിയാകുമ്പോള്‍ ചില നിബന്ധനകള്‍ക്കനുസൃതമായി സമൂഹത്തിലെ എട്ട് വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനായി ഇസ്ലാം നിയമമാക്കിയ നിര്‍ബന്ധദാന പദ്ധതിയാണ് സകാത്. ഒരു മുസ്ലിം തന്റെ കൈവശമുള്ള സ്വത്തിലെ, നിശ്ചിത അളവും ഒരു ചാന്ദ്ര വര്‍ഷവും പൂര്‍ത്തിയാക്കിയ എട്ട് ഇനങ്ങള്‍ക്ക് മാത്രം സകാത് നിര്‍ബന്ധമാകുന്നതാണ്. എന്നാല്‍, മുഖ്യ ഭക്ഷ്യാഹാരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകേണ്ടതില്ല. വിളവെടുപ്പ് നടത്തിയ ഉടനെ സകാത് നല്‍കണമെന്നാണ് നിയമം.. സകാതിന്റെ നിര്‍ബന്ധത്തെ നിഷേധിക്കു ന്നവര്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോകും. [...]

Read More ..
1 3 4 5