By mpath on January 30, 2012
ക്ലോണിംഗ്
സ്കോട്ട്ലാന്റിലെ റോസ്ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭ്രൂണശാസ്ത്ര വിദഗ്ധനാണ് ഡോ. ഇയാന്‍ വില്‍മുട്ട് (Dr. Ian Wilmut). അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടില്‍ നിന്നെടുത്ത ഒരു സാധാരണ കോശത്തിലെ ന്യൂക്ളിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡവുമായി സംയോജിപ്പിച്ചു. അങ്ങനെ ഒരു ഭ്രൂണം രൂപപ്പെടുത്തിയെടുത്തു. അതു മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു. അതു കോശമെടുത്ത ചെമ്മരിയാടിന്റെ തനിപ്പകര്‍പ്പായ മറ്റൊരു ചെമ്മരിയാടിനെ പ്രസവിച്ചു. ഒന്നും രണ്ടും മൂന്നും നാലും പെണ്ണു തന്നെ. അതു കൊണ്ടു തന്നെ ഈ നവജാതക്കു ‘ഡോളീ [...]
Read More ..
By mpath on December 9, 2011
ക്ലോണിംഗ്, ഫിഖ്ഹ്
ക്ളോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങള്‍ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹത്തിന് അവസരം ലഭിക്കുന്നത്. അനാവശ്യകാര്യങ്ങളെക്കുറിച്ചു ചര്‍വ്വിത ചര്‍വ്വണം നടത്തി സമയം കളയുന്നുവെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളെക്കുറിച്ചു ചില മോഡേണിസ്റ്റുകള്‍ ആരോപിക്കുവാന്‍ കാരണമായ ചില നിയമ വിശകലനങ്ങളില്‍ പെട്ടതാണ് ഇവയെന്നോര്‍ക്കു മ്പോഴാണു നമ്മുടെ ഫിഖ്ഹിന്റെ പുതുമ കൂടുതല്‍ തെളിഞ്ഞു വരുന്നത്. ഒരു കുട്ടി മാതാവിലേക്കോ പിതാവിലേക്കോ ബന്ധം ചേര്‍ക്കപ്പെടുന്നതിനു ചില ഉപാധികളുണ്ട്. പ്രസ്തുത ഉപാധികള്‍ സമ്മേളിക്കുമ്പോള്‍ മാത്രമാണ് അവരെ അവന്റെ [...]
Read More ..
By mpath on December 9, 2011
ഇസ്ലാം, ക്ലോണിംഗ്
ഇസ്ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്ലാമിനോ എതിരല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചു ചിന്തിക്കുവാനും പ്രകൃതി രഹസ്യങ്ങളെക്കുറിച്ചു പഠിക്കുവാനുമുള്ള നിരന്തര പ്രേരണ ഖുര്‍ആനില്‍ കാണാം. ജനിതക ശാസ്ത്ര ത്തിനു പ്രേരകമായ പ്രസ്താവന തന്നെ ഖുര്‍ആനിലുണ്ടെന്നു പറയാം: “മനുഷ്യരോടു പറയുക: നിങ്ങള്‍ ഭൂമിയില്‍ (അന്വേഷകരായി) സഞ്ചരിക്കുക. എന്നിട്ട്, അവനെങ്ങനെയാണു സൃഷ്ടികര്‍മ്മം തുടങ്ങിയതെന്നു നോക്കുക. പിന്നീട് അല്ലാഹു അന്തിമമായ ഉത്ഥാനം (പുനരുത്ഥാനം) നല്‍കുന്നതാണ്; നിശ്ചയമായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ”(29:20). പക്ഷേ, എല്ലാ ഗവേഷണ പഠനങ്ങളും വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടിയാകണം. വ്യക്തിക്കോ സമൂഹത്തിനോ ഭവിഷ്യത്തുളവാക്കുന്ന [...]
Read More ..
By mpath on December 9, 2011
ക്ലോണിംഗ്, ഫിഖ്ഹ്
ക്ളോണിങ് നടത്തുന്ന സാധാരണ കോശം ബാഹ്യത്തില്‍ ലൈംഗികേത രമെങ്കിലും ആന്തരികമായി ഇതു ലൈംഗിക കോശമാണെന്നു പറയാം. കാരണം, ലൈംഗിക കോശങ്ങളായ അണ്ഡബീജങ്ങള്‍ ചേര്‍ന്നുണ്ടായ സിക്താണ്ഡം ഒരു കോശമാണ്. ഇതു വിഭജിച്ചു വിഭജിച്ചു ലക്ഷക്കണക്കിനു പെരുകിയാണ് മനുഷ്യശരീരമുണ്ടായിരിക്കുന്നത്. അപ്പോള്‍ മനുഷ്യ ശരീരത്തിലെ ഓരോ കോശത്തിന്റെയും മൂലം ലൈംഗിക കോശമാണ്. ഇതു സര്‍വ്വസമ സഹോദരന്മാര് എന്നു പറയുന്ന ഏകാണ്ഡ ഇരട്ടകളില്‍ വളരെ പ്രകടമാണ്. ഒരു സിക്താണ്ഡം രണ്ടായി പിളര്‍ന്നു രണ്ടു കോശങ്ങളായി പിരിഞ്ഞു രണ്ടു ശിശുക്കളായിത്തീരുന്നതാണല്ലോ ഏകാണ്ഡ ഇരട്ടകള്‍. ഇവിടെ [...]
Read More ..
By mpath on December 9, 2011
ക്ലോണിംഗ്, ഫതാവാ
ഒരു ജീവിയുടെ ദേഹത്തില്‍ നിന്നു കോശമോ അണ്ഡമോ എടുക്കാന്‍ പറ്റുമോ? മനുഷ്യന്റെ ആവശ്യത്തിനു വേണ്ടി അതു പറ്റുമെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. നിഹായയുടെ വ്യാഖ്യാനത്തില്‍ അല്ലാമാ അലീ ശിബ്റാമല്ലസി (റ) പറയുന്നതു കാണുക: ‘ഒരാളുടെ പൊട്ടിയ എല്ല് നന്നാക്കുന്നതിനു ലഭ്യമായ മൃഗം ജീവനുള്ളതാണെങ്കില്‍ തന്റെ എല്ലിനോടു ചേര്‍ക്കാന്‍ വേണ്ടി ആ മൃഗത്തിന്റെ അവയവം മുറിക്കുക പോലുള്ള പ്രവര്‍ത്തനം അനുവദനീയമാകും’(2:22).അനന്തരം, “മൃഗത്തെ കൊന്നതിനു ശേഷമാണ് അവയവം മുറിച്ചെടുക്കേണ്ടത്” എന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ജീവനോടെ അവയവം മുറിച്ചെടുക്കുന്നതില്‍ കൊല്ലുന്നതിനേക്കാള്‍ [...]
Read More ..