Click to Download Ihyaussunna Application Form
 

 

നിസ്‌കാരം

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)

4) ഫാതിഹഃ ഓതല്‍ നിസ്കാരത്തിന്റെ നാലാമത്തെ ഫര്‍ളാകുന്നു ഫാതിഹഃ ഓതല്‍. ഓരോ റക്അതിലും ഫാതിഹഃ ഓതല്‍ നിര്‍ബന്ധമാണ്. എന്നാല്‍, റുകൂഇല്‍ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇല്‍ അടങ്ങിത്താമസിക്കാന്‍ സമയം ലഭിക്കുകയും ചെയ്തവന് ഫാതിഹഃ ഓതിയില്ലെങ്കിലും അത് റക്അതായി പരിഗണിക്കപ്പെടുമെന്ന് പണ്ഢിതന്മാര്‍ ഏകോപിച്ച് പറയുന്നു. ഫാതിഹഃയുടെ നിര്‍ബന്ധം കുറിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്. “നബി (സ്വ) പറഞ്ഞു. ഫാതിഹഃ ഓതാത്തവന് നിസ്കാരമില്ല”(ബുഖാരി). ഉബാദത്ത്ബ്നു സ്വാമിത് (റ) നിന്ന് നിവേദനം:“ഞങ്ങള്‍ നബി (സ്വ) യോടൊപ്പം നിസ്കരിച്ചു, നബി (സ്വ) യുടെ മേല്‍ [...]

Read More ..

നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)

നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനള്‍ക്ക് ശര്‍ത്വുകള്‍ എന്നു പറയും പോലെ നിസ്കാരത്തില്‍ നിര്‍ബന്ധമായ പതിനാല് കാര്യങ്ങള്‍ വേറെയുമുണ്ട്. ഇവയാണ് നിസ്കാരത്തിന്റെ ഫര്‍ളുകള്‍ എന്നറിയപ്പെടുന്നത്. (1) നിയ്യത്ത്: നിയ്യത്ത് എന്നാല്‍ ഒരുകാര്യം നിശ്ചയിച്ചുറപ്പിക്കുക, ഉദ്ദേശിക്കുക എന്നാണ് ഭാഷാര്‍ഥം. നിസ്കരിക്കുന്നവന്‍ തക്ബീറതുല്‍ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സില്‍ കൊണ്ടുവന്നിരിക്കണം. നാവുകൊണ്ട് ഉച്ചരിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്താണ്. ഉമര്‍ (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ നിന്ന് നിയ്യത്തിന്റെ അനിവാര്യത നമുക്ക് മനസ്സിലാക്കാവുന്നതാണ്. നബി(സ്വ) അരുള്‍ ചെയ്യുന്നു. നിശ്ചയം [...]

Read More ..

കൈ കെട്ടല്‍

നിസ്കാരത്തില്‍ നെഞ്ചിന്റെ മുകള്‍ ഭാഗത്ത് കൈകെട്ടണമെന്ന വാദം നാലു മദ്ഹബിനും വിരുദ്ധമാണ്. നബി(സ്വ)ഈ വിഷയത്തില്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ വിലയിരുത്തി നെഞ്ചിന് മുകളില്‍ കൈവെക്കണമെന്ന് ഒരു മുജ്തഹിദും അഭിപ്രായപ്പെട്ടിട്ടില്ല. ബദ്ലുല്‍മജ്ഹൂദ് എഴുതി: “നിസ്കാരത്തില്‍ കൈകള്‍ നെഞ്ചിന്റെ മുകളില്‍ വെക്കുകയെന്നത് മുസ്ലിംകളുടെ എല്ലാ മദ്ഹ ബുകളില്‍നിന്നും പുറത്താകുന്നു. അവരുടെ ഇജ്മാഇനെ പൊളിച്ചുകളയുന്ന അഭിപ്രായമാണത” (ബദ്ലുല്‍മജ്ഹൂദ് ബി ശര്‍ഹി അബൂദാവൂദ്, 4/ 485). ഇമാം ഖസ്ത്വല്ലാനി (റ) രേഖപ്പെടുത്തുന്നു: “കൈകള്‍ രണ്ടും നെഞ്ചിന്റെ താഴെ വെക്കുന്ന താണ് സുന്നത്ത്. ഇബ്നു [...]

Read More ..

നിസ്കാരത്തിന്റെ ഫലങ്ങള്‍

ഭൌതികവും ആത്മീയവുമായ നേട്ടങ്ങള്‍ നിസ്കാരം നിലനിര്‍ത്തുന്നതിലൂടെ ലഭിക്കുന്നതാണ്. ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ശരീരത്തിന്റെ പേശികളെയും ഞരമ്പുകളെയും മറ്റും സജീവമായ പ്രവര്‍ത്തനത്തിന് വിധേയമാക്കുന്നതിലൂടെ ശരീരത്തിന് പുതിയ ഉന്മേഷം ലഭ്യമാകുന്നു. സര്‍വ്വ ശ്രദ്ധയും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചുകൊണ്ടാ കുമ്പോള്‍ പ്രത്യേകിച്ചും.. നിസ്കാരത്തില്‍ നിന്ന് സലാം വീട്ടലോടുകൂടി വലിയൊരു ബാധ്യത നിറവേറ്റിയതുപോലെ ആശ്വാസവും സന്തോഷവും വന്നു ചേരുന്നു. ഇതിനെല്ലാം പുറമെ താന്‍ നിര്‍വ്വഹിച്ച ഈ ആരാധനക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന അംഗീകാരവും പ്രതിഫലവും കൂടി അറിയുമ്പോള്‍ മനുഷ്യന്‍ സമാധാനത്തോടെയും ഒതുക്കത്തോടെയും [...]

Read More ..

നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍

വളരെ മഹത്വമേറിയ നിസ്കരാരമെന്ന ഇബാദത്ത് ഒഴിവാക്കുന്നവന് വമ്പിച്ച ശിക്ഷ ലഭിക്കുന്നതാണ്. മാത്രമല്ല വിശുദ്ധ മതത്തില്‍ അവന്റെ സ്ഥാനം വളരെ താഴെയാണ്. കാരണം ഒരു വ്യക്തിയും കുഫ്റും തമ്മിലുളള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാകുന്നു എന്ന തിരുവചനം നിസ്കാരം നി ഷേധിക്കുകയോ അത് ഉപേക്ഷിക്കല്‍ അനുവദനീയമാണെന്ന് വാദിക്കുകയോ ചെയ്താല്‍ അവന്‍ കാഫിറാകും എന്ന വസ്തുതയാണ് വിളിച്ചറിയിക്കുന്നത്. ഒരു ഫര്‍ള് നിസ്കാരം അതിന്റെ തൊട്ടടുത്ത നിസ്കാരത്തിന്റെ സമയവും വിട്ട് അലസനായി ഒരാള്‍ പിന്തിച്ചാല്‍ അവന്‍ വധശിക്ഷക്കര്‍ഹനാണമെന്നു ഇമാം ശാഫിഈ (റ) പറയുന്നു. നിസ്കാരത്തിന്റെ [...]

Read More ..

നിസ്കാരം പൂര്‍വ സമുദായങ്ങളില്‍

നിസ്കാരത്തിന്റെ പ്രാധാന്യത്തെയും ഫലത്തെയും ആവശ്യകതയെയും സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. പൂര്‍വ്വ പ്രവാചകന്മാരും സമുദായവുമെല്ലാം നിസ് കാരത്തില്‍ ശ്രദ്ധിച്ചിരുന്നു എന്ന് ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാം. എന്നെയും എന്റെ സന്തതികളെയും നിസ്കാരം നിലനിര്‍ത്തുന്നവരാക്കേണമെന്ന ഇബ്റാഹീം നബി (അ) യുടെ പ്രാര്‍ഥനയും മറ്റൊരു ആയത്തിലൂടെ തന്റെ പിന്‍തലമുറയും നിസ്കാരം കൃത്യമായി നിര്‍വ്വഹിച്ചിരുന്നു എന്ന റബ്ബിന്റെ അറിയിപ്പുമെല്ലാം ഉദാഹരണങ്ങള്‍ മാത്രം. ‘ഇസ്ഹാഖിനും യഅ്ഖൂബിനും നാം വര്‍ദ്ധനവ് നല്‍കുകയും അവരെ നാം സജ്ജനങ്ങളും നമ്മുടെ കല്‍പന പ്രകാരം സന്മാര്‍ഗ്ഗം കാണിക്കുന്ന [...]

Read More ..

നിസ്കാരം ഒഴുകുന്ന നദി

‘സ്വലാത്ത്’ എന്ന പദത്തിന് ഭാഷാര്‍ഥത്തില്‍ ‘പ്രാര്‍ഥന’ എന്ന് പറയുന്നു. ശഹാദത്ത് കലിമക്ക് ശേഷം വിശുദ്ധ ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനയാണിത്.വിശ്വാസിയുടെയും അവിശ്വാസിയുടെയും പ്രത്യക്ഷ വ്യത്യാസമായാണ് നിസ്കാരത്തെ നബി (സ്വ) പരിചയപ്പെടുത്തിയത്.

Read More ..

ജംഉം ഖസ്‌റും

ഹജ്ജ് യാത്ര വേളയില്‍ മാത്രമല്ല എല്ലാ യാത്രകളിലും നിസ്കാരം ജംഉം ഖസ്വ്റും ആക്കി നിര്‍വഹിക്കാനുള്ള ആനുകൂല്യം ഇസ്ലാം നല്‍കിയിരിക്കുന്നു. കൃത്യനിഷ്ഠയോടെ നിസ്കരിക്കുന്ന പലരും യാത്ര സന്ദര്‍ഭങ്ങളില്‍ നിസ്കാരം ഉപേക്ഷിക്കുകയും പിന്നീട് ഖള്വാഅ് വീട്ടുക യും ചെയ്യുന്ന സമ്പ്രദായം വളരെ കുറ്റകരമാകുന്നു. അനുവദിച്ച സമയത്തില്‍ നിന്നും നിസ് കാരം പിന്തിക്കുന്നത് വന്‍കുറ്റമാണ്. ഖള്വാഅ് വീട്ടിയത് കൊണ്ട് മാത്രം കുറ്റം ഇല്ലാതാവുകയില്ല. ജംഉം ഖസ്വ്റും ആക്കുന്ന ആനുകൂല്യം പഠിച്ചുവെച്ചാല്‍ പലവര്‍ക്കും നിസ്കാരം ഖള്വാഅ് ആക്കേണ്ടിവരില്ല. ജംഉം ഖസ്വ്റും ലക്ഷ്യസ്ഥാനവും രണ്ട് [...]

Read More ..