Click to Download Ihyaussunna Application Form
 

 

ആത്മ സംസ്‌കരണം

മഹാത്മാക്കളെ അധിക്ഷേപിക്കല്‍

സമുദായത്തിന്റെ നേതാക്കളും മാതൃകാപുരുഷന്മാരും പ്രകാശ ദീപങ്ങളും സംരക്ഷകരും സന്ദേശവാഹകരുമായ സ്വഹാബകിറാം (റ) അവരുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു ഇസ്ലാമിന് സേവനമര്‍പ്പിച്ചു സലഫുസ്സ്വാലിഹുകള്‍ മുതലായ മഹാത്മാക്കളെ അല്ലാഹു ബഹുമാനിച്ച പ്രകാരം ബഹുമാനിക്കുകയും അവര്‍ക്കര്‍ഹമായ പദവി നല്‍കുകയും അവരുടെ നേരെ ഭക്ത്യാദരവുകളോട് കൂടി വര്‍ത്തിക്കുകയും അവരെ സംബന്ധിച്ചുള്ള വിമര്‍ശനാധിക്ഷേപങ്ങളുടെ മാലിന്യത്തില്‍ നിന്ന് നാവിനെ പരിശുദ്ധമാക്കുകയും ചെയ്യുക നിര്‍ബന്ധമാണെന്നുള്ളത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അടിസ്ഥാന തത്വമാണ്. വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ മുബ്തദിഉകളും പിഴച്ചവരും പിഴപ്പിക്കുന്നവരും അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും പാത്രീഭൂതരുമാണ്. സര്‍വശക്തനും ലോകനിയന്താവുമായ അല്ലാഹു [...]

Read More ..

കൃത്രിമ സ്വൂഫികള്‍

പ്രാപഞ്ചികമായ സുഖസന്തോഷങ്ങളില്‍ നിന്നും ശാരീരികമായ ഇച്ഛകളെ പിന്‍പറ്റിയുള്ള ജീവിതത്തചന്റ നിന്നും അകന്നു നില്‍ക്കേണമെന്ന് മതദൃഷ്ട്യാ നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതനുസരിച്ച് ജീവിക്കല്‍ അസാധ്യവും അസംഭവ്യവുമാണെന്നും ചിരകാല പരീക്ഷണങ്ങളുടെ ഫലമായി ഈ നിഗമനത്തിലാണ് തങ്ങളെത്തിച്ചേര്‍ന്നിട്ടുള്ളതെന്നും കൃത്രിമ സ്വൂഫികളില്‍ ഒരു വിഭാഗമാളുകള്‍ ജല്‍പ്പിക്കുന്നു. എന്നാല്‍ ശരീരേച്ഛകളെയും പ്രപഞ്ച സ്നേഹത്തെയും പാടേ ത്യജിക്കണമെന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നുവെന്നാണ് ഈ വിഡ്ഢികള്‍ മനസ്സിലാക്കിയത്. വാസ്തവം അങ്ങനെയല്ല. മതാനുസരണവും യുക്തിപൂര്‍വ്വവുമായ മാര്‍ഗം കൈക്കൊള്ളുക വഴി അവയെ നിയന്ത്രിക്കണമെന്ന് മാത്രമാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്. മറ്റൊരു വിഭാഗം പറയുന്നത് ഇങ്ങനെയാണ്. ശാരീരികമായ [...]

Read More ..

കരാര്‍ പാലനം

ഏതെങ്കിലും ഒരുകാര്യം നിര്‍വ്വഹിച്ചുകൊള്ളാമെന്ന് നാവുകൊണ്ട് ഉരുവിടാന്‍ യാതൊരു പ്രയാസവുമില്ല. എന്നാല്‍ അത് നിറവേറ്റുന്നതിലാണ് കാര്യം. ഒരാള്‍ വേണമെന്നാഗ്രഹിക്കുന്ന ചില കാര്യങ്ങളുടെ സാധ്യത്തിന് വേണ്ടി മറ്റുള്ളവരുമായി പല കരാറുകളിലും ഏര്‍പ്പെടാറുണ്ട്. ഉദ്ദിഷ്ടകാര്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രസ്തുത കരാറ് പാലിക്കുന്ന വിഷയത്തില്‍ അവന് ചില ബുദ്ധിമുട്ടുകളൊക്കെ തോന്നിത്തുടങ്ങുമ്പോള്‍ അതിന്നൊന്നും പോകേണ്ടെന്ന് വെച്ചു അതില്‍ നിന്നും ഒഴിയുകയും എന്നിട്ട് തന്റെ മനസാക്ഷിക്കു എതിരായുള്ള ഈ പെരുമാറ്റത്തെ ന്യായീകരിക്കാന്‍ നോക്കുകയും അങ്ങനെ ഹൃദയത്തിലുള്ളതിനു വിപരീതമായ ഒരു നിലപാട് പുറമെ കാണിക്കാന്‍ പരിശ്രമിക്കുകയും [...]

Read More ..

കപട വേഷധാരികള്‍

അജ്ഞതാന്ധകാരത്തില്‍പ്പെട്ട് നട്ടം തിരിയുന്ന ജനസമൂഹത്തിന് വിജ്ഞാനത്തിന്റെ പ്രകാശം നല്‍കുന്ന പണ്ഢിതര്‍, പൈശാചികമായ വികാരങ്ങള്‍ക്കും സ്വേച്ഛകള്‍ക്കും അടിമപ്പെട്ടു ജീവിക്കുന്ന ദുര്‍ബുദ്ധികളെ തട്ടിയുണര്‍ത്തി ആത്മചൈതന്യവും ഭയഭക്തിയും പകര്‍ന്നു കൊടുക്കുന്ന ശൈഖുമാര്‍, പരിശുദ്ധഖുര്‍ആനും നബി (സ്വ) യുടെ മഹല്‍ ചര്യകളും മുറുകെ പിടിച്ചുമാതൃകായോഗ്യവും ആദരണീയവുമായ ജീവിതം നയിക്കുകയും പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഔലിയാക്കള്‍, പ്രപഞ്ചത്തിന്റെ നിറപ്പകിട്ടുകളില്‍ വഞ്ചിതരാകാതെ പാരത്രിക സന്നാഹ ശേഖരണത്തില്‍ അഹോരാത്രം വ്യാപൃതരായ സൂഫി വര്യന്മാര്‍, വിദ്യാസാഗരങ്ങളും ആത്മപരിശുദ്ധി നേടിയവരുമായ ആരിഫുകള്‍ എന്നിങ്ങനെയുള്ളമഹാത്മാക്കള്‍ ഏതു കാലത്തും ഉണ്ടായിരിക്കുന്നതാണ്. [...]

Read More ..

കപടസന്യാസികള്‍

ഒരാളുടെ ന്യൂനതകള്‍ ഗ്രഹിപ്പിക്കുന്ന രൂപത്തിലുള്ള വ്യക്തമോ സൂചനയോ ആയ വാക്കുകള്‍ പോലെ തന്നെ പ്രസ്തുത ഉദ്ദേശ്യം നിറവേറ്റുന്ന എഴുത്ത്, ആംഗ്യം അഭിനയം, ചലനം മുതലായവയും ഗീബത്തില്‍ ഉള്‍പ്പെടുന്നതാണ്. ആഇശഃ (റ) ഒരാളുടെ പ്രവൃത്തി അഭിനയിച്ചു കാണിച്ചപ്പോള്‍ നബി (സ്വ) കഠിനമായ വെറുപ്പ് പ്രകടിപ്പിക്കുകയുണ്ടായി (അബൂദാവൂദ്). ‘ഒരാള്‍ അങ്ങനെ ചെയ്തു.’ ‘ചിലര്‍ ഇങ്ങനെ പറഞ്ഞു’ എന്നിങ്ങനെയുള്ള അവ്യക്ത രൂപത്തിലുള്ള വാക്കുകള്‍ മുഖേന ഉദ്ദേശിക്കപ്പെട്ട ആളുകളെ ശ്രോതാക്കള്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുമെങ്കില്‍ അതും ഗീബത്ത് തന്നെയാണ്. സജ്ജവേഷമണിയുകയും സ്വയം നല്ല പിള്ളകളാണെന്നഭിനയിക്കുകയും [...]

Read More ..

കളവുപറയല്‍

കളവു പറയല്‍ ഏറ്റവും നികൃഷ്ടമായൊരു മഹാപാപമാണ്. കളവ് പറയുന്നവന്‍ മതദൃഷ്ട്യാ ആക്ഷേപിക്കപ്പെടുന്നതിന് പുറമെ സമുദായം അവനെ അറപ്പോടും വെറുപ്പോടും കൂടി മാത്രമേ വീക്ഷിക്കുകയുള്ളൂ.അവന്റെ സഹായാഭ്യര്‍ഥനകള്‍ സ്വീകരിക്കപ്പെടുകയോ ആവലാതികള്‍ ശ്രദ്ധിക്കപ്പെടുകയോ ഇല്ല. യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ചു മറ്റുള്ളവരെ വഴിപിഴപ്പിക്കുന്ന അടവ് സ്വീകരിക്കുന്നത് നിമിത്തം സ്വശരീരത്തെ മാത്രമല്ല സമുദായത്തെ ആകമാനം നാം ആപത്തിലകപ്പെടുത്തുകയാണ്. സത്യവിശ്വാസത്തിന് കടകവിരുദ്ധമായ കപടവിശ്വാസത്തിന്റെ ഒരു പ്രധാന ലക്ഷണമാണത്. നബി (സ്വ) ഇങ്ങനെ അരുള്‍ ചെയ്യുന്നു: “മൂന്നു സംഗതികള്‍ ഒരാളില്‍ സമ്മേളിച്ചു കഴിഞ്ഞാല്‍ അവന്‍ പരിപൂര്‍ണ്ണ മുനാഫിഖ് (കപടവിശ്വാസി) [...]

Read More ..

ഇരുമുഖ നയം

ദീനില്‍ ആദര്‍ശനിഷ്ഠയില്ലാത്ത ചിലരില്‍ കാണാറുള്ള ഒരു ദുഷ്ചെയ്തിയാണിത്. പരസ്പരം വിദ്വേഷത്തിലും ഭിന്നിപ്പിലും വര്‍ത്തിക്കുന്ന രണ്ട് കക്ഷികളുടെ മദ്ധ്യത്തില്‍ പ്രവേശിച്ചു ഓരോ കക്ഷിയെയും പ്രീണിപ്പിക്കുകയും മറുകക്ഷിയെ ആക്ഷേപിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ചിലര്‍ രണ്ട് കക്ഷികളെയും സമീപിച്ചു ഓരോരുത്തരും സ്വീകരിച്ച നിലപാട് ന്യായീകരിക്കും. അതല്ലെങ്കില്‍ ഓരോ കക്ഷിയോടും സഹായ വാഗ്ദത്തം ചെയ്യും. അല്ലെങ്കില്‍ ഒരാളുടെ സാന്നിധ്യത്തില്‍ അയാളെ പ്രശംസിക്കുകയും അഭാവത്തില്‍ ദുഷിച്ചു പറയുകയും ചെയ്യും. ഈ സ്വഭാവങ്ങളെല്ലാം തന്നെ വര്‍ത്തമാനത്തില്‍ ഇരുമുഖനയം സ്വീകരിക്കുക എന്നതില്‍ ഉള്‍പ്പെടുന്നു. സ്വാര്‍ഥ താത്പര്യം സംരക്ഷിക്കുകയെന്ന [...]

Read More ..

ഗീബത്ത് അനുവദനീയം

മറ്റൊരാളെപ്പറ്റി കുറ്റം പറയല്‍ നീചവും നികൃഷ്ടവുമായ അടവും സംസ്കാര ശൂന്യതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും പ്രത്യക്ഷ ലക്ഷണവുമാണ്. എന്നാല്‍ ചില പ്രത്യേക പരിതസ്ഥിതികളില്‍ അത് അനുവദനീയമായിത്തീരുമെന്നും നാം ഗ്രഹിച്ചിരിക്കേണ്ടതാണ്. അങ്ങനെയുള്ള പരിതസ്ഥിതികള്‍: (1) ആവലാതി ബോധിപ്പിക്കുക: മര്‍ദ്ദനത്തിനിരയായ ആള്‍ ഭരണാധികാരികളെയോ അഥവാ സമുദായ നേതാക്കളെയോ സമീപിച്ച് മര്‍ദ്ദകന്റെ ദുഷ് ചെയ്തികള്‍ വിവരിക്കുകയും അവന്റെ അക്രമങ്ങള്‍ ഉന്മൂലനം ചെയ്യാനോ അല്ലെങ്കില്‍ ലഘൂകരിക്കാനോ അപേക്ഷിക്കുകയും ചെയ്യുന്നത് മതദൃഷ്ട്യാ അനുവദനീയമാണ്. ഒരാള്‍ ചെയ്ത അക്രമങ്ങള്‍ വിവരിക്കുന്നത് അയാള്‍ക്കനിഷ്ടമായിത്തീരുമെന്നത് ഗൌനിക്കേണ്ടതില്ല. ആത്മരക്ഷക്കുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതിന് ഇസ്ലാം [...]

Read More ..

അനീതിക്കരുനില്‍ക്കല്‍

അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസത്തിനു ഉലച്ചില്‍ തട്ടുകയും നശ്വരവും ക്ഷണഭംഗുരവുമായ പ്രാപഞ്ചിക സുഖസന്തോഷങ്ങളിലുള്ള ദുരാഗ്രഹങ്ങള്‍ക്കടിമപ്പെട്ടു ജീവിക്കുകയും ചെയ്യുന്ന അധമന്മാരില്‍ നിന്നാണ് ഈ ദുഷിച്ച സമ്പ്രദായമുണ്ടായിത്തീരുക. പണ്ഢിത പാമര ഭേദമന്യേ പലരെയും ഈ മഹാവ്യാധി ബാധിക്കാറുണ്ട്. സാമ്പത്തികമായോ മറ്റു വിധേനയോ ഔന്നത്യം ലഭിച്ചിട്ടുള്ള ചിലര്‍ എന്തുതന്നെ അക്രമങ്ങളും അനീതികളും പ്രവര്‍ത്തിക്കുന്നതിനോ മര്യാദ രഹിതമായി വാക്കുകള്‍ പറയുന്നതിനോ മടിക്കാറില്ല. എല്ലാവരും തങ്ങളുടെ അടിമകളും പാദസേവകരുമായി ജീവിച്ചുകൊള്ളണമെന്നും തങ്ങള്‍ ചെയ്യുന്ന അനീതികളെയും അക്രമങ്ങളെയും പ്രതിഷേധിക്കാന്‍ ആര്‍ക്കുംതന്നെ അധികാരവും അവകാശവുമില്ലെന്നുമാണ് അവരുടെ വെപ്പ്. മറിച്ചു [...]

Read More ..

ആത്മ വിശുദ്ധി

ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന് അനിവാര്യമാണ് ശുദ്ധമായ മനസ്സ്. മനസ്സ് ശുദ്ധം മാത്രമല്ല, വിശാലവുമായിരിക്കണം. യാതൊരു വിധ സങ്കുചിതത്വവും മനസ്സിന്റെ കവാടങ്ങളെ പൂട്ടിയിടാന്‍ അനുവദിക്കരുത്. അതോടൊപ്പം മററുള്ളവരെ ആകര്‍ഷിക്കുന്ന പെരുമാറ്റവും ഓരോ വ്യക്തിയിലുമുണ്ടാവണം. സംഘട്ടനങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ഭിന്നതകള്‍ക്കും കാരണമാക്കുന്ന അസൂയ, അഹങ്കാരം, പോര്, ദുഷ്ടത തുടങ്ങിയ വികാരങ്ങള്‍

Read More ..