Click to Download Ihyaussunna Application Form
 

 

മുഹമ്മദ് നബി(സ്വ)

പ്രവാചക ദൌത്യം

‘ഉത്തമഗുണങ്ങള്‍ക്ക് സമ്പൂര്‍ണത വരുത്താന്‍ നിയുക്തനാണ് ഞാന്‍”.  തിരുനബിയുടെ  ദൌത്യമെന്താണെന്ന് വ്യക്തമാക്കുന്ന തിരുവചനമാണിത്. മനുഷ്യജീവിത വിശേഷങ്ങളാണു ഗുണങ്ങള്‍ എന്നത് കൊണ്ട് വിവക്ഷ. മനുഷ്യനില്‍ രൂഢമായ ഒരവസ്ഥാവിശേഷമാണിത്. നന്മയുടെ പ്രചോദനവും നേര്‍വഴിയുടെ പ്രകാശനവുമായി മനുഷ്യനില്‍ നിന്നു പ്രത്യക്ഷപ്പെടുന്ന ഗുണങ്ങള്‍ക്കാണ് സല്‍ഗുണങ്ങള്‍, സല്‍സ്വഭാവം എന്നൊക്കെ പറയുന്നത്.  തിന്മയുടെ  പ്രചോദനങ്ങളും പ്രകടനങ്ങളുമായിത്തീരുന്ന മനുഷ്യവിശേഷങ്ങളെയാണു ദുഃസ്വഭാവങ്ങളെന്നും ദുര്‍ഗുണങ്ങളെന്നും പറയപ്പെടുന്നത്. മനുഷ്യന്‍ സാധാരണഗതിയില്‍ ഈ രണ്ടവസ്ഥകളുടെയും ഉടമയാണ്. നന്മയുടെയും തിന്മയുടെയും ആനുപാതികമായ സ്വാധീനം എല്ലാവരിലുമുണ്ട്. ചിലര്‍ പക്ഷേ, നന്മയിലും മററുചിലര്‍ തിന്മകളിലും മുന്നേറിക്കൊണ്ടിരിക്കുമെന്നുമാത്രം. പ്രവാചകര്‍ മാത്രമാണിതില്‍ [...]

Read More ..

നബി (സ്വ) യുടെ വ്യക്തിത്വം

അതിവിശിഷ്ടമായ വ്യക്തിത്വമാണ് നബി (സ്വ) യുടേത്. ഒരു ജനനേതാവിനെ സംബന്ധിച്ച് ഇത് അനിവാര്യത മാത്രമാണ്. കളങ്കമേശാത്ത വ്യക്തിത്വമുണ്ടാകുമ്പോഴാണ് പ്രബോധന പ്രവൃത്തി ഫല പ്രദമാക്കാന്‍ കഴിയുക. പതറാത്ത മനസ്സും എന്തിനെയും അതിജയിക്കുന്ന തന്റേടവും പ്രബോധകന്‍ സ്വായത്തമാക്കണം. നബി (സ്വ) യുടെ ശരീര സംരക്ഷണം പോലും അല്ലാഹു ഏറെറടുത്തിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് അല്ലാഹു അങ്ങയെ സംരക്ഷിക്കുമെന്ന് ഖുര്‍ആന്‍ പറഞ്ഞു. ഇതോടെ അരികിലുണ്ടായിരുന്ന കാവല്‍ ഭടന്മാരെ നബി നീക്കം ചെയ്തതായി ആയിശ (റ) യുടെ ഹദീസില്‍ കാണാം. പ്രബോധകര്‍ക്ക് വലിയൊരു പാഠമുണ്ടിവിടെ. [...]

Read More ..

ഹിജ്റ

പ്രബോധന വീഥിയില്‍ ത്യാഗത്തിനും ചിലപ്പോള്‍ പരിത്യാഗത്തിനും തയാറാകേണ്ടിവരും. വികാരത്തെക്കാള്‍ വിവേകത്തിനു പ്രാധാന്യം കല്‍പ്പിക്കുകയും ബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാന്‍ കഴിയുകയുള്ളൂ. അതിസാഹസികതയും ആപല്‍കരമായ പ്രതികരണങ്ങളും വിപരീത ഫലങ്ങളാണുണ്ടാക്കുക. അതുകൊണ്ടു തന്നെ ശത്രുക്കള്‍ സംഘടിതമായ ആക്രമണത്തിനു മുതിരുമെന്ന ഘട്ടം വന്നപ്പോള്‍ വിശ്വാസികളോട് നാട് വിട്ട് പോകാനും എത്യോപ്യയിലെ നീതിമാനായ നജ്ജാശി രാജാവിന്റെ കീഴില്‍ അഭയം തേടാനും തിരുനബി ആവശ്യപ്പെട്ടു. രണ്ടു സംഘങ്ങളായി വിശ്വാസികള്‍ എത്യോപ്യയില്‍ സുരക്ഷിത സ്ഥാനം തേടി എത്തി. പ്രബോധനം സിദ്ധിച്ചവരുടെ പുനരധിവാസവും [...]

Read More ..

നബിയിലെ സാരഥ്യം

തിരുനബി (സ്വ) യുടെ നിയോഗത്തില്‍ സാരഥ്യത്തിന്റെ ഉള്ളടക്കം ഉണ്ടായിരുന്നോ? എങ്കില്‍ എന്തായിരുന്നു? ഉടനീളം ഊഷ്മളമായ ആ ജീവിതമൊന്നു വായിച്ചാല്‍ ഇങ്ങനെയൊരു ചോദ്യത്തിനു തന്നെ പ്രസക്തി കാണില്ല. നേതാവ്, ഭരണാധികാരി എന്നൊക്കെ പറയുമ്പോള്‍ മനസ്സിലങ്കുരിക്കുന്നത് അധികാര സ്ഥാനങ്ങളില്‍ അടയിരിക്കുന്ന രാജാക്കന്മാരായിരിക്കും. സാധാരണ അര്‍ഥത്തില്‍ വിവക്ഷിക്കാറുള്ള ഒരു നേതാവോ ഭരണാധികാരിയോ ആയിരുന്നില്ല തിരുനബി (സ്വ). മറിച്ച് സര്‍വ്വതന്ത്ര സ്വതന്ത്രപരതയല്ല ഇസ്ലാമിലെ ആധിപത്യമെന്ന് പഠിപ്പിക്കുകയും അല്ലാഹുവിന്റെ അടിമയും ഉത്തരാധികാരിയുമാണ് ഭരണാധികാരിയെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു പ്രവാചകര്‍. ഒരു പ്രസ്ഥാനത്തിന്റെ വിജയം നിലകൊള്ളുന്നത് അതിന്റെ [...]

Read More ..

മദീനത്തുര്‍റസൂല്‍

മുന്‍ഗാമികളും പിന്‍ഗാമികളുമായി നിരവധി പണ്ഢിതന്മാര്‍ മദീനയുടെ ചരിത്രമെഴുതിയിട്ടുണ്ട്. അവരില്‍ ഏറ്റം പ്രസിദ്ധനാണ് അല്ലാമാ അലി സംഹൂദി (ഹിജ്റ 844?-911). അദ്ദേഹം മൂന്നു ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റം വിഖ്യാതമായത് ‘വഫാഉല്‍ വഫാ’ എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഇവ്വിഷയത്തില്‍ ഏറ്റം ആധികാരികമായി ഗണിച്ചു വരുന്നു. കാരണം മൂന്നു ലക്ഷം ഹദീസ് മനഃപാഠമുള്ള ഈ ശാഫിഈ പണ്ഢിതന്‍ മുഫ്തിയും, മുദരിസുമായി മദീനയില്‍ വളരെക്കാലം താമസിച്ചിട്ടുണ്ട്. ശൈഖ് സംഹൂദി ഈ ഗ്രന്ഥത്തില്‍ മദീനാ പട്ടണത്തിന് ഖുര്‍ആന്‍, ഹദീസ്, പൂര്‍വ്വവേദങ്ങള്‍, [...]

Read More ..

തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍

മുഹമ്മദ് നബി (സ്വ) യുടെ കൂട്ടുകാരില്‍ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പരിഗണന നല്‍കരുതെന്ന് അല്ലാഹു പ്രവാചകരോടു പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു: “അവരില്‍പ്പെട്ട പല വിഭാഗക്കാര്‍ക്കും സുഖഭോഗത്തിനായി നാം നല്‍കിയ സൌകര്യങ്ങളിലേക്ക് താങ്കള്‍ ദൃഷ്ടി നീട്ടിപ്പോകരുത്.  അവര്‍ അവിശ്വാസികളായതില്‍ താങ്കള്‍ വ്യസനിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു വേണ്ടി താങ്കളുടെ ചിറക് താഴ്ത്തിക്കൊടുക്കുക.” (15:33) ഭൌതിക സമ്പത്തിനെയോ സമ്പന്നരെയോ വലുതായിക്കാണരുതെന്ന് അല്ലാഹു പ്രത്യേകം ഉപദേശിച്ചതായി [...]

Read More ..

കുടുംബ ജീവിതം

അഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം കുടുംബനാഥനെന്ന നിലയില്‍ ഏറ്റവും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന വസ്തുത ആ ജീവിതം മുഴുവന്‍ പരിശോധിച്ചാല്‍ വ്യക്തമാവും. തിരുമേനി തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ ഖദീജാബീവിയെ വിവാഹം ചെയ്തു. മഹതി മരണപ്പെടുന്നതുവരെ മറ്റൊരു സ്ത്രീയെപ്പറ്റിയും തിരുമേനി ആലോചിക്കുകപോലും ചെയ്തിരുന്നില്ല. അവരുടെ മരണശേഷം രണ്ടുവര്‍ഷം തിരുമേനി ഏകാകിയായി കഴിഞ്ഞു. തുടര്‍ന്ന് നാലു കൊല്ലത്തിനിടയ്ക്ക്, അതായത് തിരുമേനിയുടെ അമ്പത്തിആറാം വയസ്സിനിടയില്‍ സൌദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ [...]

Read More ..

പ്രവാചകന്റെ കുട്ടിക്കാലം

ക്രിസ്താബ്ദം 571 ഏപ്രില്‍ 20‏-ാം തീയതി ഗജവര്‍ഷം ഒന്നാം കൊല്ലം, റബീഉല്‍ അവ്വല്‍ 12‏-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തില്‍ ഹാശിം കുടുംബത്തില്‍ ആമിനയുടെ പുത്രനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം മക്കയില്‍ ജനിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിതാവായ അബ്ദുല്ല അന്തരിച്ചതിനാല്‍ ജനിക്കുമ്പോള്‍ തന്നെ നബി ഒരു അനാഥശിശുവായിരുന്നു. പൈതൃകമായി ലഭിച്ച സ്വത്ത് അഞ്ച് ഒട്ടകവും ഏതാനും ആടുകളും ഒരു പരിചാരികയുമായിരുന്നു പിതാമഹനായ അബ്ദുല്‍ മുത്വലിബ് മക്കയില്‍ ഏറ്റവും സ്വാധീനശക്തിയുള്ള ഖുറൈശി ഗോത്ര നായകനായിരുന്നു. [...]

Read More ..

തിരുനബി സാമീപ്യം

പ്രവിശാലമായ പ്രപഞ്ചവും അതിലുള്ള സര്‍വ്വതും മനുഷ്യര്‍ക്കു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യരില്‍ ഏറ്റവും മഹത്വമേറിയവരാണ് പ്രവാചകന്മാര്‍. അവരില്‍ അത്യുല്‍കൃഷ്ടരാണ് അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്തഫാ (സ്വ). അല്ലാഹു മഹത്വം കല്‍പിച്ച ദിനങ്ങളത്രെ വ്യാഴാഴ്ച, അറഫാ ദിനം, ആശൂറാഅ് എന്നിവ. എന്നാല്‍ ഈ ദിനങ്ങളേക്കാള്‍ പുണ്യമുള്ള ദിനമാണ് ലൈലതുല്‍ ഖദ്ര്‍. ആയിരം മാസത്തിന്റെ പുണ്യമുള്ള ഈ രാവിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് റസൂല്‍ (സ്വ) ഈ ലോകത്തേക്ക് ഭൂജാതരായ സമയം. ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹു റസൂലിന് നല്‍കിയ ഖുര്‍ആനാണ്. കൂടുതല്‍ [...]

Read More ..

ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം

ഹിറാ   പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം ഒരു ദൈവദൂതന്റെ ആഗമം അനിവാര്യമായ കാലസന്ധിയിലാണ് മുഹമ്മദ് മുസ്തഫ (സ്വ) തൗഹീദിന്റെ പതാകവാഹകനായി അറേബ്യയുടെ ഊഷരതയില്‍ പ്രത്യക്ഷപ്പെടുന്നത്.

Read More ..