Click to Download Ihyaussunna Application Form
 

 

മുഹമ്മദ് നബി(സ്വ)

ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്

ക്രൈസ്തവത ജൂത മതം സരതുഷ്ടമതം ഈജിപ്ത് യൂറോപ്പ് ഇന്ത്യനവസ്ഥ ദൈവങ്ങള്‍ കാമന്ധത ജാതിസങ്കല്‍പം കേരളത്തില്‍ ബുദ്ധമതം ചൈന അറബികള്‍ വിചിത്ര ആചാരവും ധാരണയും ബിംബങ്ങള്‍ മറ്റു മതങ്ങള്‍ ക്രിസ്തുമതം സരതുഷ്ടമതവും സാബിയത്തും ഇബ്രാഹീമീമില്ലത്ത് സാമുഹിക സാംസ്കാരിക രംഗം രണശൌര്യം സാമ്പത്തികരംഗം പലിശ ചൂതാട്ടം സ്ത്രീകളുടെ ദുരവസ്ഥ ഗ്രീസില്‍ പുരാതന ഈജിപ്തില്‍ സുമേറിയന്‍ നാഗരികതയില്‍ ബാബിലോണിയന്‍ നാഗരികതയില്‍ അസ്സീരിയന്‍ നാഗരികതയില്‍ ഇന്ത്യയില്‍ ഹൈന്ദവ ദര്‍ശനത്തില്‍ റോമന്‍ സാമ്രാജ്യത്തില്‍ ജൂത മതത്തില്‍ ക്രിസ്തുമതത്തില്‍ അറബികളില്‍ മനുഷ്യവര്‍ഗത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ അന്ധകാരാവൃതമായ [...]

Read More ..

തിരുനബിയുടെ ബഹുഭാര്യത്വം

എന്തിനും ഏതിനും ഇസ്ലാമിനെയും അതിന്റെ പ്രവാചകരെയും വിമര്‍ശിക്കാറുള്ള ജൂത സയണിസ്റ്റ് ലോബികള്‍ വല്ലാതെ കടന്നു പിടിച്ച ഒരു വിഷയമാണ് തിരുനബിയുടെ ബഹുഭാര്യത്വം. മുസ്ലിംകള്‍ക്ക് നാലുവരെ ഭാര്യമാരെ മാത്രം അനുവദിക്കുകയും പ്രവാചകന്‍ പന്ത്രണ്ടു ഭാര്യമാരെ വരിക്കുകയും ചെയ്ത ‘വിരോധാഭാസ’ത്തെക്കുറിച്ചാണ് ഇവര്‍ പരാതിപ്പെടുന്നത്. ഇസ്ലാമില്‍ ജാതിയുണ്െടന്ന് കണ്ടുപിടിച്ച കരങ്ങള്‍ തന്നെയാണ് ഇതിന്റെ പിന്നിലും. പ്രവാചകന്റെ ഭാര്യാവ്രതത്തെക്കുറിച്ച് ചെറിയ തോതില്‍ നമുക്കിവിടെ വിലയിരുത്താം. റസൂലിന്റെ ആദ്യ വിവാഹം ഇരുപത്തഞ്ചാം വയസ്സിലാണ് നടന്നത്. ഭാര്യ ഖദീജാബീവിക്ക് റസൂലിനേക്കാള്‍ പതിനഞ്ചു വയസ്സ് കൂടുതല്‍ പ്രായമുണ്ടായിരുന്നു. [...]

Read More ..

പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും

വ്യക്തിഗത സമീപനം ഹിറാ പര്‍വ്വതത്തിന്റെ ഗഹ്വരത്തില്‍ ഏകനായി കഴിഞ്ഞ്കൂടുന്നതിനൊടുവില്‍ ജിബ്രീല്‍ (അ) എന്ന വിശുദ്ധ മലക്ക് ആഗതനായി തിരുനബിക്കു വഹ്യ് നല്‍കി. വഹ്യ് ലഭിച്ച നാള്‍തന്നെ ഇക്കാര്യം പത്നി ഖദീജയെ അറിയിക്കുകയും അവര്‍ നബിയെ ആശ്വസിപ്പിച്ച് പ്രതീക്ഷ നല്‍കുകയും ചെയ്തു. പ്രബോധനം ആരംഭിക്കുന്നതു തന്റെ സന്തതസഹചാരിയായ അബൂബക്കര്‍ സ്വിദ്ദീഖി ലുടെയാണ്. പ്രവാചകത്വ വിവരം ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹം ഒട്ടും താമസിയാതെ അതുള്‍കൊള്ളുകയും നബിയില്‍ വിശ്വസിക്കുകയും ചെയ്തു. പിന്നീട് ചെറുപ്പക്കാരനായ അലിയെ കണ്ട്് പറഞ്ഞു. പ്രബോധനം സിദ്ധിച്ചവര്‍ അവരുടെ [...]

Read More ..

പ്രവാചകന്റെ ഭരണം, രാഷ്ട്രീയം

സമൂഹത്തില്‍ സമത്വവും, സ്വാതന്ത്യവും ഐക്യവും വരുത്തുകയെന്നതാണ് തൌഹീദി (ഏക ദൈവത്വം) ന്റെ പ്രായോഗിക വശം. ഈ തത്വങ്ങളെ കാലസമയഗണനാക്രമത്തിലാക്കി വ്യക്തമായ ഒരു മാനവസ്ഥാപനമാക്കി തീര്‍ക്കുന്നതിനാണ് പ്രവാചകന്‍ ഒരു രാഷ്ട്രീയ വ്യവസ്ഥ രൂപപ്പെടുത്തുന്നത്. മദീനയില്‍ പ്രവാചകന്‍ പടുത്തുയര്‍ത്തിയ നഗരരാഷ്ട്രത്തിന്റെ ലക്ഷ്യവും അതായിരുന്നു. ഭരണാധിപനും ഭരണീയനുമെന്ന വ്യത്യാസം അവഗണിച്ച്, അവഗണനകള്‍ക്കതീതമായി, സമൂഹത്തിനനുഗുണമായ ഭരണഘടനയാണ് റസൂല്‍ പ്രധാനം ചെയ്തത്. ഇതിനെ കേവലം ജനാധിപത്യമെന്നോ, സോഷ്യലിസമെന്നോ മതേതരമെന്നോ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഇവിടെ നിയമം ദൈവത്തിന്റേതാണ്. വ്യക്തി പരിശുദ്ധിയിലൂടെ സമൂഹത്തെ സംസ്ക്കരിക്കുകയാണ് മാര്‍ഗ്ഗം. സമ്പത്തിന്റെ [...]

Read More ..

മുഹമ്മദ് നബി സാധിച്ച വിപ്ളവം

അറേബ്യന്‍ സമൂഹത്തിലും ലോകത്തു തന്നേയും നബി (സ്വ) യുടെ അധ്യാപനങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ നബി (സ്വ) ക്കു തൊട്ടുമുമ്പുള്ള അറേബ്യന്‍ സമൂഹത്തിന്റെ സ്ഥിതി അറിയണം. അപ്പോള്‍ മാത്രമേ നബി (സ്വ) യുടെ സന്ദേശം സമൂഹത്തില്‍ വരുത്തിയ മാറ്റത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ചില ഉദാഹരണങ്ങളിലൂടെ സാമൂഹ്യ, രാഷ്ട്രീയ, മതരംഗങ്ങളില്‍ നബി (സ്വ) യുടെ അധ്യാപനങ്ങള്‍ വരുത്തിയ മാറ്റം മനസ്സിലാക്കാന്‍ നമുക്ക് ശ്രമിക്കാം. രാഷ്ട്രീയരംഗം അറേബ്യയില്‍ ഒരു കേന്ദ്രീകൃത ഭരണമുണ്ടായിരുന്നില്ല. ഗോത്രങ്ങളായി സമൂഹം വിഭജിക്കപ്പെട്ടിരുന്നു. ഗോത്രങ്ങള്‍ [...]

Read More ..

വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍

പൌരാണികകാലം മുതല്‍ പ്രവാചക സ്നേഹികളായ സത്യവിശ്വാസികള്‍ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഭാഗമായി തിരുനബി പ്രകീര്‍ത്തനങ്ങള്‍ പാടുന്നതും പറയു ന്നതും പതിവാക്കിയിരുന്നു. തിരുനബി പ്രകീര്‍ത്തനങ്ങള്‍ വിശേഷമായി പ്രതിപാദിക്കുന്ന ഒരു സാഹിത്യ വിഭാഗം തന്നെ ഇസ്ലാമിക സമൂഹത്തില്‍ ഉടലെടുക്കുകയുണ്ടായി. അൌലിദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ ആദരവോടെ പഠിച്ചും പാരായണം ചെയ്തും പ്രവാചക സ്നേഹവും ബന്ധവും നിലനിര്‍ത്തിപ്പോരുന്നു. മൌലിദുകളുടെ വിഭാഗത്തില്‍ പ്രസിദ്ധങ്ങളായ ഒട്ടനവധി കൃതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഹദീസ് വിജ്ഞാന രംഗത്ത് വ്യുല്‍പത്തി നേടിയ പണ്ഢിതന്മാരെ ആദരപൂര്‍വ്വം വിളി ക്കുന്ന [...]

Read More ..

മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?

(1) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3). [...]

Read More ..

തിരുഭവനം ചരിത്രനിയോഗം

പ്രവാചകശ്രേഷ്ഠര്‍ മുഹമ്മദ് നബി (സ്വ) യുടെ ജീവിതവും ജീവിതത്തിലെ സര്‍വ്വമാന ചലനങ്ങളും നിയോഗപരമായിരുന്നു. സര്‍വ്വനിയന്താതാവായ അല്ലാഹു പ്രത്യേകം തീരുമാനിച്ചു സജ്ജമാക്കിയ പന്ഥാവിലൂടെ മാത്രമാണ് നബിയുടെ ജീവിതചലനങ്ങളും സമസ്ത നീക്കങ്ങളും സംഭവിച്ചിട്ടുള്ളത്. അവയില്‍ യാതൊന്നും യാദൃശ്ചികമായി വന്നുചേര്‍ന്നതോ സ്വാഭാവിക രീതിയില്‍ സംഭവിച്ചിട്ടുള്ളതോ അല്ല. സര്‍വ്വലോകത്തിനും നേതാവായി അല്ലാ ഹു പ്രത്യേകം സജ്ജമാക്കുകയായിരുന്നു. ആ പരിശുദ്ധ ജീവിതവുമായി ബന്ധപ്പെട്ട ഏതൊരു സംഗതിയുടെയും ചരിത്ര വസ്തുത വിശകലനം ചെയ്താല്‍ അത് ബോധ്യമാകുന്നതാണ്. ഒന്നും യാദൃശ്ചിക നീക്കങ്ങളായിരുന്നില്ല. നബി (സ്വ) യെ ഭൂജാതനാക്കാന്‍ [...]

Read More ..

മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം

മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനത്തെപററി മതമെന്ന നിലയിലും രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിലും ഇസ്ലാം ലോകത്തിനുമേല്‍ ചെലുത്തിയ സ്വാധീനത്തിന് ആനുപാതികമായിട്ടില്ല, അതിന്റെ പ്രവാചകനായ മുഹമ്മദ് നബിക്ക് ചരിത്രം നല്‍കിയ സ്ഥാനം. എന്നു മാത്രമല്ല വലിയൊരളവോളം കറുത്ത ചായങ്ങളാലാണ് ചിത്രീകരിക്കപ്പെട്ടത് എന്നു പോലും പറയാം. മററു രണ്ടു പ്രബല മതങ്ങളായ ക്രിസ്തു മതത്തിന്റെയും ബുദ്ധ മതത്തിന്റേയും നേതാക്കളായ യേശുവിനും ശ്രീ ബുദ്ധനും ലോകം കല്‍പിച്ചു നല്‍കിയ സ്ഥാനത്തിന് നേര്‍വിപരീതത്തിലാണ് നബിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. നബിയുടെ ജീവിതത്തിന്നും സന്ദേശങ്ങള്‍ക്കും [...]

Read More ..

റൌള: കാലഘട്ടങ്ങളിലൂടെ

റൌളത്തുശ്ശരീഫ! വിശ്വാസിയുടെ ഹൃദയഭൂമി. പ്രേമാതിരേകത്തിന്റെ വികാരതീഷ്ണതയില്‍ വിശ്വാസി വിശുദ്ധറൌള നെഞ്ചകത്തിലേറ്റി നടക്കുകയാണ്. പാമ്പ് മാളത്തിലഭയം തേടുന്നതു പോലെ അവന്‍ മദീനയിലേക്ക് ഉള്‍വലിയുന്നു. (ബുഖാരി-?മിശ്കാത്ത്. പേ:29) തിരുസത്തയുടെ അനുഗ്രഹീത സ്പര്‍ശം കൊണ്ട് ധന്യമായിത്തീര്‍ന്ന മണ്ണിലേക്ക് ?- സ്വര്‍ഗ്ഗത്തിന്റെ ഒരു കഷ്ണമാണത്. (ബസ്സാര്‍, ത്വബ്റാനി, അബൂത്വാഹിര്‍) മാലാഖമാരുടെ അനന്ത ശ്രേണി ആകാശത്തി നുമപ്പുറത്തേക്ക് നീണ്ടു കിടക്കുന്നു. തങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത മനുഷ്യപുഷ്പത്തിനു വേണ്ടി കോടാനുകോടിയുടെ ബാഷ്പമണികള്‍ അവിടെ ഇറ്റിവീഴുന്നു. അത് തിരുസ്പര്‍ശമേറ്റു കിടക്കുന്ന പുണ്യമണ്ണ്. അണ്ഡകടാഹങ്ങളിലെ അഖില വസ്തുക്ക [...]

Read More ..