Click to Download Ihyaussunna Application Form
 

 

കുട്ടികള്‍

കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്

ഒരിക്കല്‍ രിഫാഈ ശൈഖ്(റ) വീട്ടിലേക്ക് വന്നപ്പോള്‍ പൂമുഖ വാതില്‍ തുറന്നിട്ടിരിക്കുന്നതു കണ്ടു. ആരാണ് ഞാന്‍ അടച്ചുപോയ വാതില്‍ തുറന്നത്! ശൈഖ്(റ)ന് ആശ്ചര്യമായി. അവിടുന്ന് വീട്ടിനകത്തേക്ക് നോക്കിയപ്പോള്‍ ഒരു ചെറുപ്പക്കാരനെ കണ്ടു. ശൈഖ്(റ)നെ കണ്ടപാടെ അവന്‍ വിരണ്ടു. ശൈഖ്(റ)ന്റെ വീട്ടില്‍ കവര്‍ച്ചക്കെത്തിയതായിരു ന്നു അവന്‍. വീട്ടുകാരന്‍ തന്നെ പിടികൂടുമെന്നും ഉപദ്രവിക്കുമെന്നും അവന്‍ ഭയന്നു. എനിക്കിനി ജീവന്‍ ബാക്കി ലഭിക്കില്ല എന്നും അവന്‍ കരുതി. എന്നാല്‍ ശൈഖ്(റ) അവനെ ഒന്നും ചെയ്തില്ല. ശൈഖ്(റ) വീട്ടിലെത്തിയപ്പോള്‍ അവന്‍ എടുത്ത് കൊണ്ടിരുന്നത് തൊലിയുള്ള [...]

Read More ..

ആഴിക്കടിയിലെ ഖുബ്ബ

ഒരു ദിവസം സുലൈമാന്‍ നബിയും പരിവാരങ്ങളും കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. വഴിമധ്യേ സുലൈമാന്‍ നബി(അ) അവരോട് പറഞ്ഞു. “നിങ്ങള്‍ ഈ കടലില്‍ മുങ്ങിനോക്കുക”. അവരെല്ലാവരും മുങ്ങിനോക്കി. അല്‍പം കഴിഞ്ഞു എല്ലാവരും തിരിച്ചുവന്നു. നബി ചോദി ച്ചു. “നിങ്ങള്‍ക്ക് വല്ലതും കാണാന്‍ സാധിച്ചുവോ?” അവര്‍ പറഞ്ഞു: “ഇല്ല.” നബി അവരുടെ കൂട്ടത്തില്‍പെട്ട ഇഫ്രീത് എന്ന ജിന്നിനോട് പറഞ്ഞു: “ഇഫ്രീത് താങ്കള്‍ ഇതിന്റെ അടിയില്‍ മുങ്ങിനോക്കുക”. ഇഫ്രീത് മുങ്ങി. മനോഹരമായ ഒരു ഖുബ്ബ കണ്ടു. ജിന്ന് നബിയുടെ അടുത്ത് വന്ന് പറഞ്ഞു: [...]

Read More ..

നാവെന്ന ചങ്ങാതി

കൂട്ടുകാര്‍ക്കറിയില്ലേ? നമ്മുടെ ശരീരം ഒരു മഹാത്ഭുതമാണ്. എന്തത്ഭുതം എന്നു ചിലര്‍ ചോദിച്ചേക്കാം. അതിനു ശരീരത്തെ അറിയണം. ശരീരത്തിലെ ഓരോ അവയവത്തിന്റെ പ്രവര്‍ത്തനവും അതിന്റെ കഴിവുകളുമൊക്കെ അറിയുമ്പോള്‍ ചിന്തിക്കുന്നവര്‍ അമ്പരന്നു പോവും; അമ്പമ്പോ ഇത്രയും കെങ്കേമമാണോ എന്റെ ശരീരം! നമുക്കു നാവിനെ ഒന്നു പരിചയപ്പെടാം. വായ്ക്കകത്ത് വളയ്ക്കാനും തിരിക്കാനുമൊക്കെ കഴിയുന്ന എല്ലില്ലാത്ത അവയവം. നാവെന്തൊക്കെയാണു വായയെന്ന വളച്ചുകെട്ടിയ കൂട്ടിനുള്ളില്‍ കാട്ടിക്കൂട്ടുന്നതെന്നാലോചിച്ചിട്ടുണ്ടോ? നാവിന്റെ കളി കാണണമെങ്കില്‍ വായില്‍ ഭക്ഷണമെത്തണം. തിരക്കിട്ട പണിയാണപ്പോള്‍ ചങ്ങാതിക്ക്. ഭക്ഷണം ഒരു ഭാഗത്തുനിന്നു മറ്റേ ഭാഗത്തേക്കു [...]

Read More ..

മാതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി

ബനൂ ഇസ്റാഈലില്‍ ഒരു യുവാവുണ്ടായിരുന്നു. അയാള്‍ക്ക് നന്നായി തൗറാത്ത് പാരായണം ചെയ്യാന്‍ അറിയുമായിരുന്നു. അദ്ദേഹം തൗറാത്ത് പാരായണം ആരംഭിച്ചാല്‍ വീട്ടുമുറ്റത്ത് ജനങ്ങള്‍ തടിച്ചുകൂടും. ഇങ്ങനെയെല്ലാമാണെങ്കിലും അയാള്‍ മദ്യപിക്കുമായിരുന്നു. ഒരിക്കല്‍ ആ യുവാവ് മദ്യപിച്ച് വന്ന് തൗറാത്ത് പാരായണം ചെയ്യാന്‍ തുടങ്ങി. ഇതു കണ്ട് മടുത്ത മാതാവ് പറഞ്ഞു. “നീ പോയി വുളൂഅ് എടുത്തു വരിക. എന്നിട്ട് തൗറാത്ത് ഓതുക” മദ്യപിച്ച് ലക്കുകെട്ട അയാള്‍ക്ക് ഈ വാക്കുകള്‍ പിടിച്ചില്ല. അയാള്‍ മാതാവിന്റെ മുഖത്ത് ആഞ്ഞടിച്ചു. ആ അടിയുടെ ശക്തിയില്‍ [...]

Read More ..

കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നില്‍

കണ്ടുപിടിത്തങ്ങളുടെ ലോകത്താണല്ലോ നാം ജീവിക്കുന്നത്. മനുഷ്യര്‍ നടത്തിയ ഓരോ കണ്ടുപിടിത്തവും ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ നടത്തിയ പല കണ്ടുപിടിത്തങ്ങളും ഭൂമിയിലെ പല ജീവികള്‍ക്കും സഹജമായ കഴിവുകളിലൂടെ നേരത്തെ തന്നെ അറിയാമായിരുന്നു. ഇതാ ചില ഉദാഹരണങ്ങള്‍. മനുഷ്യന്‍ കണ്ടുപിടിച്ച ഏറ്റവും വലിയ നേട്ടമാണ് വൈദ്യുതി. എന്നാല്‍ ഇലക്ട്രിക്ക് ഈല്‍ എന്ന മത്സ്യത്തിന് വൈദ്യുതി വിദ്യ നേരത്തെ തന്നെ അറിയാമായിരുന്നു. നാം വീട്ടില്‍ ഉപയോഗിക്കുന്നത് 230 വോള്‍ട്ട് കറന്റാണെങ്കില്‍ ഇലക്ട്രിക്ക് ഈല്‍ ഉണ്ടാക്കുന്നത് 650 വോള്‍ട്ട് [...]

Read More ..

ഭാരതരത്നം

ഇന്ത്യയില്‍ ഏറ്റവും വലിയ ബഹുമതിയാണ് ഭാരതരത്നം. അരയാലിലയുടെ രൂപത്തില്‍ വെങ്കലത്തില്‍ നിര്‍മ്മിച്ചതാണ് ഇത്. മുഖവശത്ത് സൂര്യരൂപവും അതിനുതാഴെ ഭാരതരത്ന എന്നും മറുവശത്ത് അശോകചക്രവും പതിച്ചിട്ടുണ്ട്. 1954 ജനുവരി രണ്ടിനാണ് ഈ ബഹുമതി ഏര്‍പ്പെടുത്തിയത്. കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം എന്നീ രംഗത്താണ് ഇത് നല്‍കുന്നത്. നല്‍കിയ ഭാരതരത്നം റദ്ദാക്കാനുളള അധികാരം പ്രസിഡന്റിനുണ്ട്. പുരസ്ക്കാരം റദ്ദാക്കിയാല്‍ ആ വ്യക്തി മെഡലും അംഗികാരപത്രവും തിരികെ എല്‍പിക്കണം. മരണാനന്തര ബഹുമതിയായും ഭാരതരത്നം നല്‍കപ്പെടുന്നു. ഇത്വരെ 40 പേര്‍ക്കാണ് ഈ ബഹുമതി നല്‍കിയത്. [...]

Read More ..