Click to Download Ihyaussunna Application Form
 

 

സത്യാന്വേഷികള്‍

ജീവിതവിജയം

സര്‍വരുടെയും ലക്ഷ്യമാണ് സംതൃപ്ത ജീവിതം. ആര്‍ക്കാണിവിടെ ജീവിത സംതൃപ്തിയുള്ളത്. സമ്പത്തിന്റെയും സൌകര്യങ്ങളുടെയും ഉടമകളായ എത്രപേര്‍ നമുക്കുചുറ്റുമുണ്ട്. ആകാശം മുട്ടുന്ന മണിമാളികകള്‍, കലയും, ശാസ്ത്രവും, സാങ്കേതികവിദ്യയുടെ പുത്തന്‍ മുഖങ്ങളും മേളിച്ച കൂറ്റന്‍ ഭവനങ്ങള്‍. ഉയര്‍ന്നുനില്‍ക്കുന്ന മട്ടുപ്പാവുകളും, സ്ഥൂപങ്ങളും, വിശാലമായ ഹാളുകളും റൂമുകളും സ്വീകരിക്കാന്‍, ആഹരിക്കാന്‍, വായിക്കാന്‍, വിശ്രമിക്കാന്‍, വിനോദിക്കാന്‍, ലഹരിക്കാന്‍, അതിഥികളുമായി സംഭാഷണം നടത്താന്‍, ശയിക്കാന്‍ എല്ലാറ്റിനും പ്രത്യേകം പ്രത്യേകം റൂമുകള്‍, എ.സി., ടി.വി., വീഡിയോ തുടങ്ങിയ സര്‍വ്വ ആധുനിക സന്നാഹങ്ങളും, അലക്കാനും അരക്കാനും അലങ്കരിക്കാനും യന്ത്രങ്ങള്‍, പാകം [...]

Read More ..

ഇസ്ലാമിന്റ മൂലതത്വങ്ങള്‍

(1) തൌഹീദ് : ഏകദൈവ വിശ്വാസം. (2) രിസാലത് : പ്രവാചകത്വം (3) ആഖിറത് : പരലോക വിശ്വാസം. ഈ മൂന്നു കാര്യങ്ങളാണ് ഇസ്ലാമിക വിശ്വാസത്തിന്റെ മൂലതത്വങ്ങള്‍. വിശ്വാസ പ്രമാണങ്ങള്‍ ആറായി എണ്ണാം. (1) അല്ലാഹുവില്‍ വിശ്വസിക്കുക. (2) മലകുകളില്‍ വിശ്വസിക്കുക. (3) ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക. (4) പ്രവാചകരില്‍ വിശ്വസിക്കുക. (5) വിധിയില്‍ വിശ്വസിക്കുക. (6) ലോകാന്ത്യദിനത്തില്‍ വിശ്വസിക്കുക. വിനയം, താഴ്മ, അനുസരണം എന്നെല്ലാം അര്‍ഥം നല്‍കപ്പെടാവുന്ന നാമമാണ് ഇസ്ലാം. ഇസ്ലാം മതത്തിന് ആ പേര് ലഭിച്ചത് [...]

Read More ..

ഇസ്ലാമും വിദ്യാസ്നേഹവും

വിജ്ഞാനം മതത്തിന്റെ ജീവനാണ് (ഹദീസ്). എന്തു സാഹസമനുഭവിച്ചും മുസ്ലിം വിദ്യ നേടണം. വിദ്യക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിനും സമയത്തിനും പരാതി വേണ്ട. പഠിച്ച് തീര്‍ത്താല്‍ തീരാത്ത വിജ്ഞാന സാഗരത്തില്‍ നിന്ന് പരമാവധി നേടാനാണിസ്ലാമിന്റെ കല്‍പ്പന. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ വിജയത്തിനനിവാര്യമായതൊക്കെ ഇസ്ലാമിന്റെ വെളിച്ചത്തില്‍ ആര്‍ജിക്കപ്പെടേണ്ട വിജ്ഞാനമാണ്. ഭൌതികജീവിത സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അല്ലാഹുവിന്റെ ശക്തിയും വ്യക്തിത്വവും ഗ്രഹിക്കാനാവശ്യമായതുമായ ഗവേഷണങ്ങളും പഠനങ്ങളുമെല്ലാം ഇസ്ലാം പുണ്യകര്‍മമായാണ് കാണുന്നത്. എല്ലാ മുസ്ലിമും വിദ്യ അഭ്യസിച്ചിരിക്കണം. എന്ന് നബി(സ്വ)അരുള്‍ ചെയ്യുന്നു. പ്രകൃതി നിരീക്ഷണവും ശാസ്ത്രഗവേഷണവുമൊക്കെ നടത്തണമെന്നും [...]

Read More ..

ഇസ്ലാം മതത്തിന്റെ മാഹാത്മ്യം

ഏതാനും ചില ആരാധനാകര്‍മ്മങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന മതത്തിന് മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല. ഒരുപിടി ആചാരങ്ങളും ലക്ഷ്യമില്ലാത്ത യുക്തിയുടെയും ചിന്തയുടെയും പിന്‍ബലമില്ലാത്ത ഏതാനും ഐതിഹ്യങ്ങളുമാണ് മതം എന്നുകേള്‍ക്കുമ്പോള്‍ ആധുനിക മനുഷ്യന്റെ സ്മൃതിപഥത്തില്‍ എത്തുന്നത്. മനുഷ്യന്റെ നിര്‍മ്മാണവാസനയും പുരോഗമന ചിന്തയും തളര്‍ത്തുകയും കലയുടെയും ശാസ്ത്രത്തിന്റെയും മുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുമാണ് മതം. മനുഷ്യന്റെ സ്വാതന്ത്യ്രത്തിനും വ്യക്തിയുടെ അവകാശങ്ങള്‍ക്കും മതം എതിരാണ്. പുരോഹിതന്മാരുടെയും മേധാവികളുടെയും ചൂഷണോപാധികളുടെയും ബൂര്‍ഷ്വായിസത്തിന്റെയും മുതലാളിത്തത്തിന്റെയും രക്ഷാകവചമാണ് മതം. മര്‍ദ്ദിതരുടെയും പീഡിതരുടെയും ഗളങ്ങളില്‍ തൂങ്ങിക്കിടക്കുന്ന കൊലക്കയറാണ്, മാനവതയുടെ തലക്കു മുകളിലെ [...]

Read More ..

ഇസ്ലാമികാധ്യാപനങ്ങള്‍

(1) ആരാധന നിശ്ചയം ഞാന്‍ മാത്രമാണ് ഇലാഹ്. ഞാനല്ലാതെ ഒരാരാധ്യനില്ല. എന്നെ നിങ്ങളാരാധിക്കുക. എന്നെ സ്മരിക്കാന്‍ വേണ്ടി നിസ്കാരം നിലനിര്‍ത്തുക (ഖുര്‍ആന്‍ 14/20). ആരാധന അല്ലാഹുവിന് മാത്രമാണ്. മനുഷ്യന്‍ അവന്റെ സ്രഷ്ടാവിന് ചെയ്യുന്ന പരമമായ കീഴ്വണക്കമാണ് ആരാധന. അല്ലാഹുവല്ലാതെ മറ്റാരും ഇതിനര്‍ഹരല്ല. ഇസ്ലാമിന്റെ ഏറ്റവും പ്രധാനമായ അടിസ്ഥാനാശയം തന്നെ ഇതാണ്. കല്ലിനും കാഞ്ഞിരത്തിനും മുള്ളിനും മുരടിനുമൊക്കെ ആരാധിക്കുന്ന മനുഷ്യര്‍ വിവരക്കേടിന്റെ മഹാഗര്‍ത്തത്തിലാണാപതിച്ചിരിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈശാചിക ദുര്‍ബോധനത്തിന്റെയും ശരീരേച്ഛയുടെയും ഇരുളില്‍ അന്ധരായിത്തീര്‍ന്നവരാണ് ബ ഹുദൈവാരാധനയുടെ കുരുക്കിലകപ്പെട്ടിരിക്കുന്നത്. താന്‍ നട്ടുണ്ടാക്കുന്ന [...]

Read More ..

ഡോ. ഇസ്ലാമുല്‍ ഹഖ് (ശിവപ്രകാശ്)

ഇന്ത്യയിലെ പ്രമുഖ ഹിന്ദു മത വിശ്വാസിയും ആചാര്യനുമായ ഡോക്ടര്‍ സ്വാമി ശിവശക്തി സ്വരൂപ് മഹാരാജ ദാസ്യന്‍ ഇസ്ലാം മതം സ്വീകരിച്ച വാര്‍ത്ത വേണ്ടത്ര ശ്രദ്ധിക്കപ്പെടു കയുണ്ടായില്ല. 1986 മെയ് പത്തിനാണ് സംഭവം. ഡോക്ടര്‍ സ്വാമി കുടുംബസമേതമാണ് ഇസ്ലാം ആശ്ളേഷിച്ചത്. തുടര്‍ന്ന് താനും ഭാര്യയും പുത്രിയും യഥാക്രമം ഇസ്ലാമുല്‍ ഹഖ്, ഖദീജാ ഖാതൂന്‍, ആയിഷാ ഹഖ് എന്നീ പുതിയ നാമങ്ങള്‍ സ്വീകരിച്ചു. വിവരമറിഞ്ഞ പണ്ഢിതരില്‍ ചിലര്‍ ‘കഅ്ബാലയത്തിന് കാവല്‍ക്കാരനെ കിട്ടി. വിഗ്രഹാലയത്തില്‍ നിന്ന്.’ എന്ന കവിത കൊണ്ട് പ്രതികരിച്ചു. [...]

Read More ..

ജീവിതത്തിന്റെ തുടക്കം

ഈ യാത്ര എങ്ങോട്ടാണ്. എവിടുന്നാണ് നാം യാത്ര ആരംഭിച്ചത്. ഭൂമി, ഒരു കൊച്ചു ഗ്രഹം. ഇവിടെ ആരെല്ലാം വന്നു, പോയി. നാം വരുന്നതിന് മുമ്പ് അനേക കോടികള്‍ ഇവിടെ താമസിച്ചിരുന്നു. ഗുഹകളിലും മരപ്പൊത്തുകളിലും കഴിഞ്ഞുകൂടിയവര്‍, കൊച്ചു കൂരകളുണ്ടാക്കി പുരോഗമിച്ചവര്‍, കോട്ടകൊത്തളങ്ങളും അംബരചുംബികളും പണിതീര്‍ത്തവര്‍. സ്വര്‍ഗം പണിതു സുഖിച്ചവര്‍. പിരമിഡുകളും താജ്മഹലും മഹാഗോപുരങ്ങളും പണിതു ചിരസ്മരണീയരായവര്‍. അവരാരും പക്ഷേ ഭൂമി വിട്ടതു സ്വമനസ്സാലെയല്ല. സുഖിച്ചു മടുത്ത് പിരിഞ്ഞവരല്ല. ഓരോ വ്യക്തിക്കും ഭൂമിയില്‍ താമസകാലം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. ആ കാലം കഴിഞ്ഞാല്‍ [...]

Read More ..

ദൈവത്തിന്റെ സന്ദേശം

ലോകത്തെ സൃഷ്ടിച്ചത് ദൈവമാണ്. ദൈവം ഒന്നേയുള്ളൂ. സര്‍വ്വശക്തനും സര്‍വ്വജ്ഞനും ആദ്യാന്ത്യങ്ങളില്ലാത്ത ജനനമരണങ്ങളില്ലാത്ത പരസഹായം ആവശ്യമില്ലാത്ത പരമശക്തി. അവനപ്പുറം ഒരു ശക്തിയില്ല. മനുഷ്യനെയും മനുഷ്യന്റെ കഴിവുകളെയും ബുദ്ധിയെയും ജ്ഞാനത്തെയും സൃഷ്ടിച്ചതു അവനാണ്. സ്രഷ്ടാവിനറിയാം സൃഷ്ടി എങ്ങനെയാകണമെന്ന്. എങ്ങനെ ജീവിക്കണമെന്ന്. സൃഷ്ടിയുടെ ജീവിതം സ്രഷ്ടാവിന്റെ നിയമങ്ങള്‍ക്കു വിധേയമാവുകയാണ് ഉചിതം. സൃഷ്ടിയുടെയും നിയമത്തിന്റെയും ദാതാവ് ഒന്നാകുമ്പോള്‍ സൃഷ്ടിയുടെ പ്രയാണം അതിന്റെ യഥാര്‍ഥ ലക്ഷ്യത്തിലെത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ജീവിത നിയമങ്ങള്‍ സ്രഷ് ടാവ് പഠിപ്പിച്ചു. മനുഷ്യര്‍ക്കിതു പഠിപ്പിക്കാന്‍ അവരില്‍ നിന്നുതന്നെ ചില മഹാവ്യക്തിത്വങ്ങളെ തിരഞ്ഞെടുത്തു. [...]

Read More ..

ഇസ്ലാമിന്റെ ലക്ഷ്യം

ഭൗതികഭൂമി മനുഷ്യന്റെ താല്‍ക്കാലിക താമസ സ്ഥലമാണ്. മരണത്തോടെയവന്‍ പരലോകത്തേക്ക് നീങ്ങുകയായി. ജീവിതകാലത്ത് ഭൂമിയില്‍ അന്തസ്സും സന്തോഷവുമുണ്ടാകണം. മരണാനന്തരം പൂര്‍ണവിജയം ലഭിക്കണം. ഇതാണിസ്ലാമിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പല മതങ്ങളും അനുശാസിക്കുന്നത് പോലെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഇസ്ലാം കല്‍പ്പിക്കുന്നില്ല. ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ബന്ധങ്ങളും അവഗണിച്ച് കേവലം പരലോകത്തിനുവേണ്ടി അധ്വാനിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നില്ല. പ്രത്യുത നിനക്കല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലുടെ പരലോക വിജയം നേടുക. അതേയവസരം ദുനിയാവില്‍ നിന്റെ പങ്കിനെ കുറിച്ച് അശ്രദ്ധനായിരിക്കരുത്.’ എന്നാണ് ഖുര്‍ആന്‍ കല്‍പ്പിച്ചത്. ഐഹികലോകത്ത് ഉത്തുംഗതയിലെത്തുന്നതോടെ [...]

Read More ..