Click to Download Ihyaussunna Application Form
 

 

സത്യാന്വേഷികള്‍

വിമോചന തത്വശാസ്ത്രം

ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി മുഹമ്മദ് നബി(സ) ആഗതനായപ്പോള്‍ അറബികള്‍ എതിര്‍ത്തു. ക്രൂരമായി മര്‍ദ്ദിച്ചു. നബി(സ്വ)യെ പിന്തുടര്‍ന്ന സുമയ്യ, യാസിര്‍ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി. ഹസ്റത് ബിലാല്‍, സുഹൈബ് തുടങ്ങിയ പാവപ്പെട്ടവരെ കടുത്ത പീഡനങ്ങളേല്‍പ്പിച്ചു. പക്ഷേ, ക്ഷമയും പ്രതീക്ഷയുമായി മുഹമ്മദ് നബി(സ്വ) തന്റെ പ്രയത്നം തുടര്‍ന്നു. തൌഹീദ്, ഏകദൈവ സിദ്ധാന്തം അവരുടെ ഹൃദയത്തില്‍ നട്ടുപിടിപ്പിച്ചു. ആ സന്ദേശം കണ്ടതോടെ അവരാകെ മാറി. കൊള്ളയും കൊലയുമായിനടന്ന അറബികള്‍, കള്ളും പെണ്ണുമായി മതിമറന്ന് ജീവിച്ചവര്‍, അടിമകളെയും പാവപ്പെട്ട മനുഷ്യരെയും ക്രൂരമായി പീഡിപ്പിച്ചവര്‍, [...]

Read More ..

വിധിയുടെ അത്താണി

നാം എത്രനേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയാണെങ്കിലും ചിലപ്പോള്‍ അത് പരാജയപ്പെടുന്നു. അപ്രതീക്ഷിതമായി ചില മഹാകൃത്യങ്ങള്‍ ഒരു മുന്‍ നിശ്ചയവുമില്ലാതെ നമുക്കു ചെയ്യാന്‍ കഴിയുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന പലതും നമ്മെ നിരാശപ്പെടുത്താറുണ്ട്. നിരാശയോടെ കൈയൊഴിഞ്ഞ പലതും പുത്തന്‍ പ്രതീക്ഷകളുയര്‍ത്തി നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്. ഭൂമിയുടെ നിയന്ത്രണത്തില്‍ നമുക്ക് യാതൊരു സ്വാധീനവുമില്ല. ഭൂമി മണിക്കൂറില്‍ 1000 മൈല്‍ വേഗതയില്‍ കറങ്ങുന്നു. എവിടുന്നാണതിന് ഊര്‍ജം ലഭിക്കുന്നത്. ആരാണീ കറക്കത്തെ നിയന്ത്രിക്കുന്നത്. മനുഷ്യന്‍ പിറക്കുന്നത് തന്റെ ഇംഗിതാനുസരണമല്ല. തനിക്ക് കിട്ടിയ നിറം, സ്വഭാവം, തന്റെ [...]

Read More ..

ഉത്തമ സ്വഭാവം

ഇസ്ലാം മനുഷ്യനെ ഉന്നത സ്വഭാവത്തിലേക്ക് ക്ഷണിക്കുന്നു. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളും കര്‍മങ്ങളുമെല്ലാം ഒരുത്തമ സമൂഹത്തെ സ്ഥാപിക്കുകയും നിലനിര്‍ത്തുകയുമാണ് ചെയ്യുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) പറഞ്ഞു: ‘ഉത്തമ സ്വഭാവങ്ങളുടെ സമ്പൂര്‍ണത സ്ഥാപിക്കാനാണ് ഞാന്‍ നിയുക്തനായത്.’ മുഹമ്മദ് നബി(സ്വ) സല്‍സ്വഭാവങ്ങളുടെ സംസ്ഥാപനത്തിനുവേണ്ടി ത്യാഗം സഹിച്ചു മനുഷ്യനെ മാനസികമായും ശാരീരികമായും ശുദ്ധീകരിക്കുകയും വിജ്ഞാനത്തിന്റെ കൊട്ടിയടക്കപ്പെട്ട കവാടങ്ങള്‍ തുറന്നുകൊടുത്ത് വിദ്യയുടെയും ചിന്തയുടെയും ലോകത്തേക്കാനയിക്കുകയുമായിരുന്നു. ഇസ്ലാമിക വിശ്വാസപ്രമാണങ്ങളും നിര്‍ബന്ധ കര്‍മാനിഷ്ഠാനങ്ങളുമെല്ലാം ഓരോന്നെടുത്ത് പരിശോധിക്കുമ്പോള്‍ ഇക്കാര്യം സ്പഷ്ടമാകും. ഏകദൈവവിശ്വാസമാണ് ഇസ്ലാമിന്റെ അടിസ്ഥാനശില. ‘ലാഇലാഹ ഇല്ലല്ലാഹ്’ [...]

Read More ..

സത്യസാക്ഷ്യം രണ്ടാം പാതം

സത്യവാചകത്തിന്റെ രണ്ടാം അര്‍ധം മുഹമ്മദ് നബി(സ്വ)യിലുള്ള വിശ്വാസ പ്രഖ്യാപനമാണ്. മുഹമ്മദ് നബി(സ്വ)ഒരു മനുഷ്യനാണ്. അല്ലാഹുവിന്റെ അടിമ. മക്കയിലെ ഖു റൈശി കുടുംബത്തില്‍ അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായി എ.ഡി. 571 ഏപ്രില്‍ 21 ന് നബി ഭൂജാതനായി. ജനനത്തിന് മുമ്പ് തന്നെ പിതാവ് അബ്ദുല്ല ഇഹലോകവാസം വെടിഞ്ഞിരുന്നു. പിന്നീട് പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബും അദ്ദേഹത്തിന്റെ വിയോഗാനന്തരം പിതൃവ്യന്‍ അബൂത്വാലിബുമാണ് നബിയെ സംരക്ഷിച്ചത്. നാല്‍പ്പതാം വയസ്സില്‍ അല്ലാഹുവിന്റെ രിസാലത് (പ്രവാചകത്വം) നബിക്ക് ലഭിച്ചു. ജി ബ്രീല്‍ എന്ന മലക് മുഖേനയാണ് [...]

Read More ..

സന്ദേശവാഹകര്‍

പ്രവാചകന്മാര്‍ക്ക് സന്ദേശം എത്തിച്ചുകൊടുക്കാനും പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ക്രമപ്രവൃദ്ധമായി നടത്താനും അല്ലാഹു ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിലൊന്നാണ് മലകുകള്‍. പ്രകാശസൃഷ്ടികളായ അവര്‍ പരിശുദ്ധരും അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളുമാണ്. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ രണ്ടാം സ്ഥാനമാണ് മലകുകളെ കുറിച്ചുള്ള വിശ്വാസം. മനുഷ്യസമൂഹത്തിന്റെ വിമോചന ദൌത്യവുമായി വന്ന പ്രവാചകന്മാര്‍ക്കു അല്ലാഹു വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കി. നിയമങ്ങളും വിധിവിലക്കുകളും രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. ആ ഗ്രന്ഥങ്ങള്‍ ആധാരമാക്കിയാണ് പ്രവാചകര്‍ തങ്ങളുടെ ദൌത്യം നിര്‍വ്വഹിച്ചത്. ദാവൂദ് നബി(അ), മൂസാ നബി(അ), ഈസാ നബി(അ), മുഹമ്മദ് [...]

Read More ..

പരാശക്തിയിലുള്ള വിശ്വാസം

എല്ലാ മനുഷ്യരുടെ ഹൃദയത്തിലും ഒരു പരാശക്തിയെക്കുറിച്ചുള്ള വിശ്വാസമുണ്ട്. മതവും നിയമവും വേണ്ടെന്നു വാദിക്കുന്നവരും അവരറിഞ്ഞോ അറിയാതെയോ ചില വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നു. നിരീശ്വരവാദിയും യുക്തിവാദിയും മനസ്സമാധാനത്തിന് നേതാവിന്റെ ഫോട്ടോ ഭക്തിപുരസ്സരം നോക്കിയിരിക്കുന്നു. കമ്യൂണിസ്റ്റുകാരന്‍ മാര്‍ക്സിന്റെയും കോണ്‍ഗ്രസുകാരന്‍ നെഹ്റുവിന്റെയും ഛായാപടത്തിനു മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്നു. ഒരുതരത്തിലുള്ള പ്രബോധനവും മാര്‍ഗദര്‍ശനവും ലഭിക്കാത്ത ആദിവാസികളും ഗിരിജനങ്ങളും ഏതോ പരാശക്തിയെ തൊഴുതുവരുന്നു. അജ്ഞാതരായ എന്തിനെയോ ഭയപ്പെടുന്നു. ആരാധിക്കുന്നു, ലോകത്തിന്റെ മുക്കുമൂലകളിലുള്ള സര്‍വ്വ ജനങ്ങളുടെയും ഹൃദയത്തില്‍ ഈ വിശ്വാസം എങ്ങനെ കടന്നുകൂടി. സാഹചര്യത്തിന്റെ സൃഷ്ടിയാണ് വിശ്വാസവും [...]

Read More ..

മതത്തിന്റെ അനിവാര്യത

മനുഷ്യന്‍ സ്വതന്ത്രനാണ്. തന്റെ ചിന്തയനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും ഓരോ മനുഷ്യര്‍ക്കും അവകാശമുണ്ട്. പക്ഷേ, ഈ സ്വാതന്ത്യ്രം മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിക്കൂട. സാമൂഹിക ജീവിതത്തിന് ഹാനികരമായിക്കൂടാ. മനുഷ്യസമൂഹത്തിന്റെ പുരോഗതിക്കു തടസ്സം സൃഷ്ടിച്ചുകൂടാ. ഓരോ വ്യക്തിയും തന്റെ ചിന്തയെ പിന്തുടര്‍ന്നു തന്നിഷ്ടപ്രകാരം ജീവിച്ചാല്‍ അത് സാമൂഹിക ഭദ്രത നശിപ്പിക്കുമെന്നു തീര്‍ച്ചയാണ്. തനിക്കാരെയും പേടിക്കാനില്ലെന്നും തന്നെ ആരും നിയന്ത്രിക്കാനില്ലെന്നും വന്നാല്‍ മനുഷ്യനിലെ മൃഗം ഉണരുകയും അവന്‍ ധിക്കാരിയും അക്രമിയുമായിത്തീരുകയും ചെയ്യും. തന്റെ അഭിലാഷ സാക്ഷാത്കാരത്തിന് വേണ്ടി ദുര്‍ബലരെ മര്‍ദ്ദിക്കാനും അക്രമങ്ങളഴിച്ചുവിടാനും അവന്‍ മടിക്കില്ല. [...]

Read More ..

മതത്തിന്റെ ധര്‍മം

ഹൃദയത്തിന്റെ പ്രകൃതിദത്തമായ ഗുണമാണ് വിശ്വാസം. ഓരോ മനുഷ്യനും തന്റെ ഹൃദയത്തില്‍ സ്വന്തമായ ചില വിശ്വാസങ്ങളുണ്ട്. ജനിച്ച സാഹചര്യം, വളര്‍ന്ന ചുറ്റുപാട്, സമൂഹത്തിന്റെ മത-സാംസ്കാരിക നിലപാട്, കിട്ടിയ വിജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും വ്യാപ്തി ഇതെല്ലാം വിശ്വാസത്തെ സ്വാധീനിക്കുന്നു. എല്ലാ മനുഷ്യരും ഏതോ അദൃശ്യ വസ്തുക്കളില്‍ വിശ്വസിക്കുന്നു എന്നത് നേരാണ്. മതനിഷേധിയുടെയും യുക്തിവാദിയുടെയുമൊക്കെ ഹൃദയത്തിന്റെ ഉള്ളറകളില്‍ അദൃശ്യശക്തിയെ കുടിയിരുത്തിയിട്ടുണ്ട്. അബദ്ധത്തിലെങ്കിലും ദൈവത്തെ വിളിക്കാത്തവരാരാണുള്ളത്. പ്രപഞ്ചം അതിന്റെ പിന്നില്‍ ഒരു മഹാശക്തിയുടെ അനിവാര്യത തെളിയിക്കുന്നു. മനുഷ്യബുദ്ധിക്കു പിടികിട്ടാത്ത രഹസ്യങ്ങളും സംവിധാനങ്ങളുമാണ് ഈ പ്രപഞ്ചത്തില്‍. [...]

Read More ..

മനുഷ്യന്റെ മഹത്വം

“മതത്തിന്റെ നാളുകള്‍ കഴിഞ്ഞു. ധാര്‍മ്മികത, സനാതനത്വം, ആത്മീയത, സദാചാരം തുടങ്ങിയ പദങ്ങള്‍ കാലഹരണപ്പെട്ടു. പള്ളിയും മതകേന്ദ്രങ്ങളും മതപാഠശാലകളും പ്രാകൃത സമൂഹത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. നാശോന്മുഖമായോ ബൂര്‍ഷ്വായിസത്തിന്റെയും ചൂഷണ വ്യവസ്ഥിതികളുടെയും ജീര്‍ണാവശിഷ്ടങ്ങള്‍. ഇനി ശാസ്ത്രത്തിന്റെ കാലമാണ്. ചിന്തയുടെയും പഠനത്തിന്റെയും ഘട്ടം. ബുദ്ധിയും യുക്തിയും ശാസ്ത്രബോധവുമാണ് ഇന്ന് പ്രസക്തമായത്. പുരോഗതിയുടെയും ആധുനികതയുടെയും സമത്വ സാഹോദര്യങ്ങളുടെയും സ്രഷ്ടാക്കളാകാന്‍ മനുഷ്യന്‍ മതമുക്തനായിരിക്കണം. പുതിയ ചരിത്രം സൃഷ്ടിക്കാനും പുതുമ കാഴ്ചവെക്കാനും തയ്യാറാകുന്നവരാണ് പുരോഗമന വാദികള്‍. മതത്തിന്റെയും ആചാരങ്ങളുടെയും തടവറ ഭേദിച്ച് സ്വാതന്ത്യ്രത്തിന്റെ വിശാലലോകത്ത് കടന്നുവരാന്‍ മനുഷ്യന്‍ [...]

Read More ..

ലളിതമായ തത്വങ്ങളും സത്യങ്ങളും

ഇസ്ലാം പ്രകൃതിയുടെ മതമാണ്. ജീവിതഗന്ധിയാണ്. ഭൂഖണ്ഡങ്ങളുടെയും കാലാവസ്ഥക ളുടെയും മാറ്റവും തലമുറകള്‍ തമ്മിലുള്ള അകലവും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ് അതിന്റെ നിയമങ്ങളും തത്വസംഹിതകളും. ചിന്തയും ശാസ്ത്രവും കലയും സാഹിത്യവുമൊക്കെ ഇസ്ലാമിന്റെ ഭാഗമാണ്. വളരെ ലളിതമാണതിന്റെ നിയമസംഹിതകള്‍. മാനവരാശിയുടെ ഇവപരവിജയം ലക്ഷ്യമാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ മൊത്തം മനുഷ്യരുടെ നിലനില്‍പ്പും പുരോഗതിയുമാണ് കാണുന്നത്. കേവലം വിശ്വാസ പ്രമാണങ്ങളിലോ ഏതാനും കര്‍മ്മങ്ങളിലോ ഒതുങ്ങുന്നതല്ല ഇസ് ലാം. സമഗ്രവും സമ്പൂര്‍ണവുമായ പ്രത്യയശാസ്ത്രമാണത്. തുല്യതയില്ലാത്ത നിയമവ്യവസ്ഥയും ഭരണ സംവിധാനവും ലളിതവും പ്രായോഗികവുമായ ആരാധനാ നിയമങ്ങളും സ്വഭാവ സംസ്കരണ [...]

Read More ..