Click to Download Ihyaussunna Application Form
 

 

കുടുംബം

അജാതാത്മാക്കളുടെ നിലവിളികള്‍

പതിനാലു നൂറ്റാണ്ട് യാത്രചെയ്ത് നാം തിരിച്ചെത്തിയത് ജാഹിലിയ്യാ കാലഘട്ടത്തില്‍! പിറന്നുവീഴുന്ന പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന തമോയുഗത്തില്‍! ഇല്ല, കുറേക്കൂടി പുരോഗമിച്ചിട്ടുണ്ട്. പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നമ്മള്‍, അത്യാധുനിക ശാസ്ത്രീയ സാങ്കേതികസംവിധാനങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭാവസ്ഥയില്‍ തന്നെ, കുഞ്ഞ് പെണ്ണാണെന്നു ഉറപ്പാക്കുന്നു. കശാപ്പുകാരായ വൈദ്യന്മാരുടെ സഹായത്തോടെ പിറക്കും മുമ്പു തന്നെ ഗര്‍ഭശ്രീ മാന്റെ കഥ കഴിക്കുന്നു! കേരളത്തില്‍ ഗര്‍ഭഛിദ്രം വര്‍ധിച്ചിരിക്കുന്നുവെന്ന് ഈയിടെ വെളിപ്പെടുത്തിയത് ദേശീയവനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ തന്നെയാണ്. ഈ മനോഹര ഭൂമി ഒന്നു കണ്‍തുറന്നു കാണാന്‍ ഭാഗ്യം ലഭിക്കാതെ ഇന്ത്യയില്‍ [...]

Read More ..

ശാപമോക്ഷം ലഭിക്കാത്ത അഗ്നിപുത്രിമാര്‍

നിങ്ങള്‍ ജാലകത്തിന്നരികെ വഴിപോക്കരെ നോക്കിയിരിക്കവെ, നിങ്ങളുടെ വലതുകരത്തിനു നേരെ ഒരു കന്യാസ്ത്രീ വരുന്നു. ഇടതു കരത്തിനു നേരെ ഒരു അഭിസാരികയും. നിഷ്കളങ്കതയോടെ നിങ്ങള്‍ മൊഴിയുന്നു. ഒന്ന് എത്ര ഉന്നതം, മറ്റേത് എത്ര അധമം.പക്ഷേ, നിങ്ങള്‍ കണ്ണുകളടച്ചു ശ്രദ്ധിച്ചാല്‍ അന്തരീക്ഷത്തില്‍ ഒരു ആമന്ത്രണം കേള്‍ക്കാം:- ഒന്നെന്നെ പ്രാര്‍ഥനയിലന്വേഷിക്കുന്നു; മറ്റേത് വേദനയിലും. ഖലീല്‍ ജിബ്രാന്‍ (കന്യാസ്ത്രീയും വേശ്യയും). നിവേദിക്കാന്‍ വ്രണിതഹൃദയങ്ങള്‍ മാത്രമുള്ള, നിരന്തരമായി ആത്മനിന്ദയും പരനിന്ദയും ശാരീരികപീഢനങ്ങളുമനുഭവിക്കുന്ന സ്ത്രീജനങ്ങള്‍-അവര്‍ ചരിത്രത്തിന്റെ കണ്ണെത്താവുന്ന കാലം തൊട്ടേ ഉപഭോഗവസ്തുക്കളാണ്. ചരക്കുകള്‍, സാധനങ്ങള്‍. പ്രാകൃത [...]

Read More ..

ഉമ്മ! എത്ര മനോഹര പദം!

ഉമ്മയുടെ കരള്‍ പറിച്ചെടുത്ത് മകന്‍ ഓടുകയായിരുന്നു. വഴിയിലെവിടെയോ അവന്‍ മുട്ടുകുത്തിവീണപ്പോള്‍ പുത്രന്റെ കൈകളിലിരുന്ന് ഉമ്മയുടെ കരള്‍ ചോദിച്ചു: ‘മോനേ, നിനക്ക് നൊന്തോ?’ ഇത് ഒരു കവിമനസ്സ് മെനഞ്ഞെടുത്ത അതിഭാവുകത്വമാര്‍ന്ന കഥയാവാം എങ്കിലും ഉമ്മയെന്ന വലിയ ഉണ്‍മയുടെ ഒരു അരിക് അത് കാട്ടിത്തരുന്നുണ്ട്. ഉമ്മയുടെ പാദങ്ങള്‍ക്കടിയിലാണ് സ്വര്‍ഗം എന്ന് പ്രവാചകന്‍ (സ്വ) പറഞ്ഞപ്പോഴും അതു തന്നെയാണുദ്ദേശിച്ചത്. ഒന്നും പറ യാതെ വീടുവിട്ടിറങ്ങി അനേകവര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ചെന്നപ്പോഴും അര്‍ധരാത്രിയില്‍ ചോറും കറികളുമൊരുക്കി തന്നെ കാത്തിരിക്കുകയായിരുന്ന ഉമ്മയെക്കുറിച്ച് ബഷീര്‍ എഴുതി. [...]

Read More ..

ഇനി ഡിജിറ്റല്‍ ത്വലാഖുകളും

ദുബൈയില്‍ നിന്ന് ഒരു ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ കാതങ്ങള്‍ക്കകലെ, ഇരുപത്താറുകാരിയായ ഭാര്യയെ വിളിച്ചു: ത്വലാഖ്, ത്വലാഖ്, ത്വലാഖ്….. ഡല്‍ഹിയിലുള്ള ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തുവാന്‍ മറ്റൊരാള്‍ ഉപയോഗിച്ചത് ഇ-മെയിലാണ്! ഇ-കമേഴ്സ് പോലെ ഇ-ഡിവോഴ്സും! ലോകത്തിലാദ്യത്തെ മൊബൈല്‍, ഇ-മെയില്‍ വിവാഹമോചനങ്ങള്‍ എന്ന വിശേഷണത്തോടെ അവതരിപ്പിക്കപ്പെട്ട ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത്യാധുനിക ആശയവിനിമയ മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തിലും ഇത്തരം ഇടപെടലുകള്‍ നടത്തുവാനുള്ള സാധ്യത വിദൂരമല്ല. പണ്ട് വാമൊഴിയായിട്ടോ രേഖാമൂലമോ തപാല്‍ വഴിയോ കമ്പിയടിച്ചോ ഒക്കെയാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നതെങ്കില്‍, സാങ്കേതിക വിദ്യ വികസിച്ചതോടെ [...]

Read More ..

കുടുംബ ഭദ്രത

മതം ആത്മീയ കാര്യങ്ങളെ മാത്രം പരാമര്‍ശിക്കുന്നുവെന്നും അതു ദൈവവും വ്യക്തികളും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണെന്നും സാമൂഹിക  ജീവിതത്തിലെ ദൈനംദിന ഇടപാടുകളിലും കര്‍മങ്ങളിലും അതിനു യാതൊരു സ്ഥാനവുമില്ലെന്നുമുള്ള ധാരണ മുമ്പു മാത്രമല്ല ഇന്നും ധാരാളം പേര്‍ക്കുണ്ട്. ജീവിതവ്യാപാരങ്ങളില്‍  എന്തൊക്കെ ചെയ്താലും ദൈവത്തിന്റെ മുമ്പില്‍ മുട്ടുമടക്കിയാല്‍, കുമ്പസരിച്ചാല്‍ മോക്ഷം കരഗതമാക്കാമെന്നാണ് ഇന്ന് പലരുടെയും ധാരണ. ആരാധനാ കര്‍മങ്ങളെ ഏറെ സൂക്ഷ്മതയോടെയും ജീവിത വ്യാപാരങ്ങളെയും  പ്രവര്‍ത്തനങ്ങളെയും അവസരത്തിനൊത്തും കാണുന്നവരാണ് മുസ്ലിം സമൂഹത്തില്‍ പോലും അധിക പേരും. അതുകൊണ്ടാണ് ഇസ്ലാം ഉദ്ദേശിച്ച [...]

Read More ..

വിരഹിയുടെ വ്യാകുലതകള്‍

നീയരികിലുള്ളപ്പോള്‍ ഞാന്‍ നിദ്രാവിഹീനന്‍, നീയരികിലില്ലാത്തപ്പോഴും ഞാന്‍ നിദ്രാവിഹീനന്‍. ജലാലുദ്ദീന്‍ റൂമിയുടെ ഈ വരികളില്‍ വിരഹികളുടെ വ്യഥകള്‍ മുഴുവനുമുണ്ട്. പ്രണയിനികളുടെ വേര്‍പാടിനെ കുറിച്ചെഴുതാന്‍ കവികള്‍ ഒരു പാടു മഷി ചെലവാക്കിയിട്ടുണ്ട്. മേഘങ്ങളും പറവകളും അവ ഏറ്റു വാങ്ങിയിട്ടുണ്ട്. അപ്പം തേടി വീടും നാടും വിട്ട് അന്യ രാജ്യങ്ങളില്‍ ചേക്കേറുന്ന ആണുങ്ങളുടെയും അവരെ ദീര്‍ഘനാള്‍ വേര്‍പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന പ്രണയിനികളുടെയും നെഞ്ചകങ്ങളിലെ നെരിപ്പോടിനെ കുറിച്ചെഴുതാന്‍ അപ്പോള്‍ എത്ര ടണ്‍ കടലാസ്സു വേണ്ടി വരും? അബൂദബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിന്നൊരുങ്ങി വരുന്നതും കാത്തിരിക്കുന്ന [...]

Read More ..

കുടുംബ ബന്ധങ്ങള്‍

സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, അയല്‍പക്കം തുടങ്ങിയ മേഖലകളിലെല്ലാം അവയുടെ സുസ്ഥാപിതമായ നിലനില്‍പിനുള്ള വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളും ആവശ്യമായിടത്തു കര്‍ശന കല്‍പനകള്‍ വരെ ഇസ്ലാം നല്‍കുന്നു. കുടുംബ ബന്ധങ്ങള്‍ നില നിറുത്താനുതകുന്ന പ്രോത്സാഹനങ്ങള്‍ തിരുവചനങ്ങളില്‍ ധാരാള മായി കാണാം. ‘നീ ഒരു ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നു. ഒന്ന് അടിമത്ത വിമോചനത്തിന് മറ്റൊന്ന് ദരിദ്രനു ധര്‍മമായി. ഒരു ദീനാര്‍ നിന്റെ കുടുംബത്തിനും ചെലവഴിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ളത് കുടുംബത്തിനു ചെലവഴിക്കുന്നതിലാണ്” (മുസ്ലിം). കുടുംബ സംരക്ഷണം ബാധ്യതയാണ്. അതേ [...]

Read More ..

കുടുംബം: ഘടനയും സ്വഭാവവും

നബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിര്‍മുദി). അവിടുന്ന് പറഞ്ഞു: ദരിദ്രന് ദാനം ചെയ്യുമ്പോള്‍ അതൊരു ദാനമാണ്. എന്നാല്‍ രക്തബന്ധമുള്ള ആര്‍ക്കെങ്കിലുമാണ് അത് നല്‍കുന്നതെങ്കിലോ, അത് ദാനവും കുടുംബബന്ധം പുലര്‍ ത്തലുംരണ്ടും കൂടിയായിരിക്കും”(അഹ്മദ്). കുടുംബബന്ധത്തിന്റെ പവിത്രതയും അതു പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യവും വിവരിക്കുന്ന നിരവധി ഹദീസുകളില്‍ രണ്ടെണ്ണമാണ് മുകളില്‍ ഉദ്ധരിച്ചത്. രക്തബന്ധം മുറിക്കുന്നവന്‍ നമ്മില്‍പ്പെട്ടവല്ല” എന്നും നബി [...]

Read More ..