Click to Download Ihyaussunna Application Form
 

 

കുടുംബം

മുസ്ലിം സ്ത്രീയുടെ സൌഭാഗ്യം

“ആളുകള്‍ നെട്ടോട്ടമോടുന്നു; കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരില്‍ ചിലരുമുണ്ട്. ‘എന്താണു വിശേഷം?’ ഞാന്‍ തിരക്കി. “ഹിന്ദു സമുദായത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നു; അയാളെ ദഹിപ്പിക്കാന്‍ അഗ്നികുണ്ഡം തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു; അയാളുടെ പത്നിയും ആ ചിതയില്‍ ഭര്‍ത്താവിനോടൊപ്പം ശരീരം ദഹിപ്പിക്കാനായി എടുത്തു ചാടുകയാണ്”. അവര്‍ പറഞ്ഞു. സംഭവം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഞങ്ങളുടെ സ്നേഹിതന്മാര്‍ പറഞ്ഞു: അഗ്നിയില്‍ അവള്‍ സ്വഭര്‍ത്താവിനെ കെട്ടിപ്പുണരുകയായിരുന്നു. ഞാന്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍, ഹൈന്ദവ സ്ത്രീയെ അണിയിച്ചൊരുക്കി വാഹനപ്പുറത്ത് ആളുകള്‍ വാദ്യമേളങ്ങളോടെ ബ്രാഹ്മണ പണ്ഡിതരുടെ നേതൃത്വത്തില്‍ ആനയിച്ചു കൊണ്ടു [...]

Read More ..

വിവാഹം നേരത്തെയായാല്‍

റൈഹാനത്തിന് പതിനേഴ് വയസ്സുള്ളപ്പോഴാണ് മുജീബുറഹ്മാന്‍ അവളെ വിവാഹം ചെയ്യുന്നത്. അവന്റെ വീട്ടുകാരുടെ എതിര്‍പ്പുകാരണം പിന്നീട് അവളെ ഉപേക്ഷിച്ചു. റൈഹാനത്ത് കുടുംബകോടതിയെ സമീപിച്ചു. ഇന്ത്യന്‍ പ്രായപൂര്‍ത്തി നിയമപ്രകാരം പതിനെട്ടു വയസ്സു തികയാത്ത മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുതയില്ലെന്ന് കുടുംബകോടതി അഭിപ്രായപ്പെട്ടു. അതിനെതിരായി സമര്‍പ്പിച്ച ഹരജിയിലാണ് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍. ബസന്ത് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. ശരിയായ മാനസികനിലയുള്ള, ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ കരാര്‍ സാധുവാണെന്ന്, മുസ്ലിം വ്യക്തിനിയമം ചൂണ്ടിക്കാട്ടി അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇസ്ലാമിക നിയമമനുസരിച്ച് വിവാഹം ഒരു [...]

Read More ..

പ്രത്യുപകാരമല്ല ബന്ധസ്ഥാപനം

അബ്ദുല്ലാഹിബ്ന്‍ അംറിബ്ന്‍ അല്‍ ആസ്വ് (റ) എന്ന സ്വഹാബിയില്‍ നിന്ന് നിവേദനം: നബി (സ്വ) പ്രസ്താവിച്ചു: “പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം സ്ഥാപിക്കുന്നവന്‍. പ്രത്യുത, കുടുംബ ബന്ധം മുറിഞ്ഞുപോയാല്‍ അതു പുനഃസ്ഥാപിക്കുന്നവനാണ്” (ബുഖാരി 5991, അബൂദാവൂദ് 1697, തിര്‍മുദി 1908). മനുഷ്യന്‍ സാമൂഹ്യജീവിയാണ്. പരസ്പരബന്ധത്തിലൂടെ മാത്രമേ അവനു ജീവിക്കാന്‍ പറ്റൂ. പരസ്പര സഹായത്തിലൂടെയാണ് അവന്‍ വളര്‍ന്നതും ജീവിക്കുന്നതും. അതുകൊണ്ടുതന്നെ സമൂഹത്തിലെ പലരോടും അവനു കടപ്പാടുകളുണ്ട്. ഈ കടപ്പാടുകള്‍ നിറവേറ്റി ഊട്ടിയുറപ്പി ച്ചെങ്കിലേ സാമൂഹിക ഭദ്രതയും സ്വാസ്ഥ്യവും നിലനില്‍ക്കുകയുള്ളൂ. ഏറ്റം [...]

Read More ..

പെരുകുന്ന പിതൃത്വശങ്കകള്‍

പോറ്റിവളര്‍ത്തിയ ആള്‍ തന്നെയാണോ, ഒരുകാലത്ത് അമ്മയെ സ്നേഹിച്ചിരുന്നയാളാണോ തന്റെ യഥാര്‍ഥ പിതാവ് എന്നാണ് അയാള്‍ക്കറിയേണ്ടത്. വിവാഹത്തലേന്ന് താന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട കാമുകനാണോ ഭര്‍ത്താവാണോ ആരാണ് കുഞ്ഞിന്റെ തന്തയെന്നാണ് രഹസ്യമായി അവള്‍ക്കറിയേണ്ടത്. ഭാര്യയുടെ അടിവയറ്റില്‍ വളരുന്നത് തന്റെയോ ഭാര്യാപിതാവിന്റെയോ ആരുടെ ബീജമെന്നാണ് ഭര്‍ത്താവിന്റെ സംശയം. തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ആരംഭിച്ചതിനുശേഷം അവിടെയെത്തുന്ന കേസുകെട്ടുകളുടെ സ്വഭാവം വിശദമാക്കുന്ന ചില രോഗലക്ഷണങ്ങളാണ് മുകളിലെഴുതിയത്. ഈ കേസുകള്‍ നമ്മുടെയൊക്കെ കുടുംബങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ദാമ്പത്യബന്ധങ്ങളില്‍ അപസ്വരങ്ങളുയരുമ്പോള്‍, [...]

Read More ..

വ്യഭിചാരത്തിന് അംഗീകാരം!

ത്രീയും പുരുഷനും  ഒരുമിച്ചുജീവിക്കുന്നതിനുള്ള സാമൂഹ്യാംഗീകാരമാണ് വിവാഹം. വിവാഹബന്ധത്തിനു പുറത്തുള്ള സ്ത്രീപുരുഷ ലൈംഗികത വ്യഭിചാരമാണ്. താല്‍ക്കാലികമായി ലൈംഗികവേഴ്ചക്ക് സമ്മതിക്കുന്നവളെ വേശ്യയെന്നും ദീര്‍ഘകാലമായി ഒരാണുമായി രതിബന്ധം തുടരുന്നവളെ വെപ്പാട്ടിയെന്നും നാം വിളിക്കുന്നു. എന്നാല്‍ ഇത്തരമൊരു ബന്ധത്തിനു നിയമവ്യവസ്ഥ തന്നെ അനുമതി നല്‍കുകയെന്നുവെച്ചാല്‍, വ്യഭിചാരം അംഗീകരിക്കപ്പെടുന്നു എന്നല്ലേ അതിനര്‍ഥം? അടുത്തകാലത്ത് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ണ്ണായകമായ ഒരു വിധിയാണ് വിവാഹം എന്ന സ്ഥാപനത്തെ തന്നെ ചോദ്യംചെയ്യുന്നത്. പയാല്‍ശര്‍മ എന്ന ഉത്തര്‍ പ്രദേശുകാരിയായ യുവതിയുടെ ഹരജി അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചു തന്നെ ഈ [...]

Read More ..

മലക്കല്ല ഞാന്‍, പെണ്ണെന്നോര്‍ക്കണം

സാഹിറ തൂങ്ങിമരിച്ചു! തന്റെ മതം അവളെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കുന്നില്ല. ഏത് കൊടിയ പരീക്ഷണഘട്ടത്തിലും  ജീവിതാശ ഉപേക്ഷിക്കാതിരിക്കുവാനാണവളെ മതം ഉപദേശിക്കുന്നത്. എന്നിട്ടും ആ കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്താണ്? സ്ത്രീധന പീഢനമാണോ? ഭര്‍ത്താവിന്റെ മദ്യാസക്തിയാണോ? അതൊന്നുമായിരുന്നില്ല. ഒരാണ്‍കുഞ്ഞിന്റെ പിതാവായതിനുശേഷമാണ് അവളുടെ ഭര്‍ത്താവ് റഷീദ് ജോലിതേടി ഗള്‍ഫില്‍ പോയത്. അതിനുശേഷം അവള്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. ഭര്‍ത്തൃപിതാവ് സമൂഹത്തില്‍ മാന്യതയുള്ളയാളാണ്. പരിശുദ്ധ ഹജ്ജുകര്‍മം നിര്‍വ്വഹിച്ചയാളാണ്. മകന്റെ ഭാര്യ, സ്വന്തം മകള്‍ തന്നെയാണെന്നു മനസ്സിലാക്കി പെരുമാറണമെന്ന് അറിഞ്ഞിരിക്കേണ്ടയാളാണ്. എന്നിട്ടും സ്വന്തം ബാപ്പയുടെ [...]

Read More ..

മുത്വലാഖ്

ശഅബി (റ) യില്‍ നിന്നു നിവേദനം. ശഅബി (റ) പറഞ്ഞു: “ഖൈസിന്റെ മകള്‍ ഫാത്വിമ യോട് തന്റെ ത്വലാഖിനെ കുറിച്ച് അറിയിച്ചു താരാന്‍ ഞാനാവശ്യപ്പെട്ടു. അവര്‍ മറുപടി നല്‍കി. എന്റെ ഭര്‍ത്താവ് യമനിലേക്ക് പുറപ്പെടുന്ന സമയത്ത് മൂന്ന് ത്വലാഖും ചൊല്ലുക യാണുണ്ടായത്. നബി (സ്വ) അതു പ്രകാരം തന്നെ സ്ഥിരീകരിച്ചു”. സുനനു ഇബ്നി മാജ: വാള്യം 1, പേജ് 652, സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329, സുനനുന്നസാഈ വാള്യം 6, പേജ് 144, അല്‍ [...]

Read More ..

കായ്ക്കാത്ത മരങ്ങള്‍

അമ്മ എന്ന മഹിതമായ പദവി സോഷ്യല്‍മദര്‍, ബയോളജിക്കല്‍ മദര്‍, ലീഗല്‍ മദര്‍, സറോഗേറ്റ് മദര്‍ എന്നിങ്ങനെ പോസ്റ്റുമോര്‍ട്ടം നടത്തി പരിശോധിക്കേണ്ടി വരുമ്പോള്‍ അമ്മയെന്നു വിളിക്കാന്‍ എനിക്കൊരു കുഞ്ഞില്ലാത്തതില്‍ ദു:ഖിക്കുന്നതെന്തിന്ന്.?” സ്വന്തം രക്തത്തില്‍ പിറന്ന സ്വന്തമായ ഒരു കുഞ്ഞിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി നീണ്ട ഒമ്പതു വര്‍ഷങ്ങളിലെ കാത്തിരിപ്പിനുശേഷം കൃത്രിമ ഗര്‍ഭധാരണത്തിന് ശ്രമിച്ച് കബളിക്കപ്പെട്ട അനിതാജയദേവന്‍ എന്ന അധ്യാപികയുടെ ഈ ആത്മഗതം ഒരിക്കല്‍ കൂടി അമ്മ എന്ന മഹിതമായ പദവിയെക്കുറിച്ചു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.  തന്റെ അറിവോ [...]

Read More ..

മക്കള്‍ എന്ന ഭാരം

മക്കള്‍ ഒരു ഭാരമാണോ? ജീവിക്കുന്നതു തന്നെ മക്കള്‍ക്കുവേണ്ടിയാണെന്ന് വിശ്വസിക്കുന്ന,അവര്‍ക്കുവേണ്ടി എത്ര കഠിനമായ ദുരിതത്തെയും അഭിമുഖീകരിക്കാന്‍ തയ്യാറുള്ള മാതാപിതാക്കളുടെ ഒരു പൊതുസമൂഹത്തെ ഈ ചോദ്യം ചൊടിപ്പിക്കാതിരിക്കില്ല. എന്നാല്‍, തങ്ങളുടെ നിര്‍ബാധമായ ജിവിതാഹ്ളാദങ്ങള്‍ക്ക് തടസ്സമാവുമെന്നതിനാല്‍ മക്കള്‍ തന്നെ വേണ്ടാ എന്നു കരുതുന്ന ഒരു വിഭാഗം പതുക്കെപ്പതുക്കെ നമുക്കു ചുറ്റും വളര്‍ന്നുവരുന്നുണ്ട്. അഭിഭാഷകര്‍, കോളെജ് ലക്ചറര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി അഭിജാത വര്‍ഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ ദമ്പതികള്‍ ഇക്കൂട്ടരിലുള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയും. എന്തുകൊണ്ടാണ് അവര്‍ കുട്ടികളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്? കുടുംബാസൂത്രണ താല്‍പ്പര്യങ്ങളാണോ കാരണം? [...]

Read More ..

സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ

ഇത് രണ്ടുനൂറ്റാണ്ടു മുമ്പ് കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമാണ്. സ്വന്തം വിശ്വാ സവും ഹിതവും അനുസരിച്ച് കുടുംബജീവിതം നയിക്കുവാന്‍ പര്യേയി എന്ന സാധാരണക്കാരനായ ഒരു മാപ്പിളയും ഉമ്മക്കയ്യ എന്ന ഭാര്യയും നടത്തിയ പോരാട്ടത്തിന്റെ കഥ. കൃത്യമായി പറഞ്ഞാല്‍ 1799 ഏപ്രില്‍ 30 ന് തലശ്ശേരിയിലെ ബ്രിട്ടീഷ് കോടതി മുമ്പാകെ കനിയിലെക്കണ്ടി പര്യേയി ഭാര്യ ഉമ്മക്കയ്യ സമര്‍പ്പിച്ച സങ്കടഹര്‍ജിയില്‍ ഇങ്ങനെ ബോധിപ്പിക്കുന്നു: “…..എനക്ക മൂന്ന കുട്ടികള്‍ ഉണ്ട്. ആ കുട്ടികള്‍ മൂന്നും അവല ബാപ്പാന കാണാതെടം [...]

Read More ..