Click to Download Ihyaussunna Application Form
 

 

ചരിത്രം

അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)

അദ്ദേഹത്തിന്റെ കാര്യത്തില്‍ മഹാനായ നബികരീം(സ്വ)ക്ക് അല്ലാഹു ദിവ്യസന്ദേശം ഇറക്കി. പ്രവാചകരുടെ അടുക്കല്‍ തന്നെക്കുറിച്ചുള്ള ദൈവ സന്ദേശവുമായി ജിബ്രീല്‍ (അ) ഇറങ്ങി. നബി(സ്വ)യുടെ മുഅദ്ദിന്‍ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ). മക്കാനിവാസിയും ഖു റൈശിയ്യുമാണദ്ദേഹം. നബി(സ്വ)യുടെ ഭാര്യ ഖദീജ യുടെ അമ്മാവന്റെ മകന്‍. റസൂലുല്ലാഹി(സ്വ)യുടെ ബന്ധു. പിതാവ് ഖൈസുബ്നു സായിദും മാതാവ് ആതികയും, കുട്ടി ജനിച്ചപ്പോള്‍ തന്നെ അന്ധനായിരുന്നതിനാല്‍ ജനങ്ങള്‍ ആതികയെ ഉമ്മുമക്തൂം എന്ന് വിളിച്ചു. മക്തൂം എന്നാല്‍ അന്ധന്‍ എന്നര്‍ഥം. മക്കയില്‍ ഇസ്ലാമികദീപം തെളിഞ്ഞപ്പോള്‍ അബ്ദുല്ലാ അതിന് സാക്ഷിയായി. ശങ്കിച്ചു [...]

Read More ..

അംറുബ്നുല്‍ജമൂഹ് (റ)

കാലിലെ കഠിനമായ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്‍. അംറുബ്നുല്‍ജമൂഹ്(റ)… ഇരുണ്ട യുഗത്തിലെ യസ്രിബിലെ പൌര പ്രമുഖന്‍…ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്… വിശ്രുതനായ ധര്‍മിഷ്ഠന്‍… മാന്യ വ്യക്തിത്വത്തിനുടമ… ജാഹിലിയ്യത്തില്‍ പ്രമാണിമാരെല്ലാം സ്വന്തം വീടുകളില്‍ ബിംബങ്ങളെ പ്രതിഷ്ഠികക്കുക പതിവുണ്ടായിരുന്നു… പ്രഭാത പ്രദോഷങ്ങളില്‍ പ്രണാമങ്ങളര്‍പ്പിക്കുക, ആണ്ടു തോറും ബലി നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അഭയം തേടുക ഇവയായിരുന്നു ഉദ്ദേശ്യം.. അംറുബ്നുല്‍ ജമൂഹിന്റെ വിഗ്രഹത്തിന് മനാത്ത് എന്നായിരുന്നു പേര്‍. വിലപിടിച്ച മരത്തടിയില്‍ തീര്‍ത്തതായിരുന്നു അത്. മനാത്തിനെ പരിചരിക്കുന്നതില്‍ അദ്ദേഹം [...]

Read More ..

അദിയ്യുബ്നു ഹാതിം(റ)

“മറ്റുള്ളവര്‍ നിഷേധികളായപ്പോള്‍ താങ്കള്‍ വിശ്വസിച്ചു….അവര്‍ അജ്ഞരായപ്പോള്‍ താങ്കള്‍ ജ്ഞാനിയായി. മറ്റുള്ളവര്‍ ചതിച്ചപ്പോള്‍ വിശ്വസ്തത തെളിയിച്ചു…എല്ലാവരും പിന്തിരിഞ്ഞപ്പോള്‍ താങ്കള്‍ മുന്നോട്ട് തന്നെ ഗമിച്ചു”. ഉമറുബ്നുല്‍ഖത്ത്വാബ്(റ). ഹിജ്റഃ വര്‍ഷം ഒമ്പത്… ഒരറേബ്യന്‍ രാജാവ് ഇസ്ലാം പുല്‍കിയിരിക്കുകയാണ്… വളരെക്കാലം ഇസ്ലാമിനെതിരെ പ്രവര്‍ത്തിച്ച ശേഷമുണ്ടായ തിളക്കമാര്‍ന്ന സംഭവം….നബി(സ്വ)യുമായി കുറേ മത്സരിച്ചശേഷം വിനയാന്വിതനായി കീഴടങ്ങിയവര്‍. ചരിത്രത്തിന്റെ ഇടനാഴികളില്‍ ധര്‍മ്മിഷ്ടനെന്ന് പേര് കേട്ട പിതാവിന്റെ പുത്രന്‍. പിതാവിന് ശേഷം അദിയ്യ്, ത്വയ്യ് ഗോത്രത്തിന്റെ നേതൃത്വം ഏറ്റെടുത്തു…ഗോത്രക്കാര്‍ക്ക് ലഭിക്കുന്ന യുദ്ധമുതലില്‍ നിന്ന് കാല്‍ഭാഗം ഭരണാധിപന് നല്‍കാന്‍ നാട്ടുനടപ്പനുസരിച്ച് [...]

Read More ..

അബൂഉബൈദ (റ)

“എല്ലാ സമുദായത്തിലും ഒരു വിശ്വസ്ഥനുണ്ട്, എന്റെ ജനതയിലെ വിശ്വസ്ഥന്‍ അബൂഉബൈദ യാണ്”. മുഹമ്മദ് നബി(സ്വ). പ്രസന്ന വദനന്‍, സുമുഖന്‍, മെലിഞ്ഞു നീണ്ട ശരീരപ്രകൃതി, സുതാര്യമായ താടിരോമം, ആത്മനിര്‍വൃതിയും മനഃശ്ശാന്തിയും നല്‍കുന്ന നോട്ടം, സൌമ്യവും വശ്യവുമായ സ്വഭാവം, താഴ്മ, ലജ്ജ, എന്നാല്‍ ഒരു കാര്യത്തിനിറങ്ങിയാല്‍ സിംഹത്തിന്റെ ശൌര്യവും ധൈര്യവും, ശരീരത്തിന് ഗഢാഖത്തിന്റെ പ്രകാശവും പ്രവര്‍ത്തനത്തിന് അതിന്റെ മൂര്‍ച്ചയും. മുഹമ്മദിയ്യഃ ഉമ്മത്തിലെ വിശ്വസ്ഥന്‍, ആമിറുബ്നു അബ്ദില്ലാഹിബ്നില്‍ ജര്‍റാഹ് അല്‍ഫിഹ്റി അല്‍ഖുറശി(റ) ബഹുമാന പുരസ്സരം അബൂഉബൈദ് എന്ന് വിളിക്കപ്പെട്ടു. ഇസ്ലാമില്‍ പ്രവേശിച്ച [...]

Read More ..

അബൂദര്‍റുല്‍ ഗിഫാരി(റ)

“വിണ്ണിന് താഴെയും മണ്ണിന് മുകളിലുമായി അബൂദര്‍റിനേക്കാള്‍ സത്യവാനായി ഒരു മനുഷ്യനുമില്ല…”റസൂലുല്ലാഹ്(സ്വ). മക്കാരാജ്യം പുറം ലോകവുമായി ബന്ധപ്പെടുന്ന മാര്‍ഗ്ഗമാണ് ‘വദ്ദാന്‍’ പ്രദേശം. അവിടെയാണ് ഗിഫാര്‍ ഗോത്രക്കാര്‍ വസിക്കുന്നത്. ഖുറൈശികളുടെ കച്ചവടച്ചരക്കുകളുമായി ശാമിലേക്ക് പോയിവരുന്ന യാത്രാസംഘങ്ങള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ആ ഗോത്രം ജീവിച്ചു പോന്നു. തൃപ്തിയാകും വിധം അത് കിട്ടിയില്ലെങ്കില്‍ ഒന്ന് ബലപ്രയോഗം നടത്താനും അവര്‍ മടിച്ചിരുന്നില്ല. അബൂദര്‍റ് എന്ന പേരിലറിയപ്പടുന്ന ജുന്‍ദുബ്നുജുനാദഃ ഈ ഗോത്രത്തിലാണ്. ധൈര്യം, കൂര്‍മ്മബുദ്ധി, ദീര്‍ഘദൃഷ്ടി എന്നിവ അയാളെ ഇതരരില്‍ നിന്ന് വ്യതിരിക്തനാക്കി. തന്റെ [...]

Read More ..

അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)

കോണ്‍സ്റ്റാന്റിെനോപ്പിളിന്റെ മതിലുകള്‍ക്കുള്ളില്‍ മറവ് ചെയ്യപ്പെട്ട സ്വഹാബിവര്യന്‍. പേര് ഖാലിദുബ്നു സൈദുബ്നി കുലൈബ് എന്നാണ്. ബഹുമാനപുരസ്സരം അബൂ അയ്യൂബ് എന്ന് വിളിക്കപ്പെടുന്നു… നബി(സ്വ)യേയും മുഹാജിറുകളെയും സഹായിച്ചവര്‍ എന്നര്‍ഥം വരുന്ന അന്‍സ്വാറിലേക്ക് ചേര്‍ത്താണ് അന്‍സ്വാരി എന്ന് പറയുന്നത്. കിഴക്കും പടിഞ്ഞാറും ലോകമൊട്ടുക്കും അല്ലാഹു അവര്‍ക്ക് പ്രശസ്തി നല്‍കി.നബി (സ്വ) മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ താത്കാലിക താമസത്തിനായി അബൂ അയ്യൂബ് (റ) വിന്റെ വീടാണ് അല്ലാഹു തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് അഭിമാനിക്കാന്‍ ഇത് തന്നെ ധാരാളമാണ്. നബി (സ്വ) അബൂഅയ്യൂബ്(റ)വിന്റെ വീട്ടില്‍ ഇറങ്ങിയതിന്റെ [...]

Read More ..

അബ്ദുല്ലാഹിബ്നുജഹ്ശ്(റ)

അമീറുല്‍ മുഅ്മിനീന്‍ എന്ന് ആദ്യമായി സ്ഥാനപ്പേര്‍ വിളിക്കപ്പെട്ട സ്വഹാബിവര്യന്‍. മഹാനായ നബി(സ്വ)യുമായി ഗാഢബന്ധമുള്ളവരും ഇസ്ലാമില്‍ പല കാര്യങ്ങളിലും പ്രഥമ സ്ഥാനം ലഭിച്ചവരുമാണ് അബ്ദുല്ലാഹിബ്നുജഹ്ശ് അല്‍അസദി(റ). അദ്ദേഹം നബി(സ്വ)യുടെ അമ്മായിയുടെ മകനാണ്. മാതാവ് അബ്ദുല്‍മുത്ത്വലിബിന്റെ മകള്‍ ഉമൈമഃ നബി(സ്വ)യുടെ അമ്മായിയാണ്. അദ്ദേഹം നബി(സ്വ)യുടെ അളിയനുമാണ്. കാരണം അവരുടെ സഹോദരി സൈനബ(റ)യെ നബി(സ്വ) വിവാഹം കഴിക്കുകയും അവര്‍ക്ക് ഉമ്മുല്‍മുഅ്മിനീന്‍ എന്ന് സ്ഥാനപ്പേര്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക സമരഗോദയില്‍ ആദ്യമായി പതാക നല്‍കപ്പെട്ടത് അബ്ദുല്ല(റ)വിനായിരുന്നു. അതോടൊപ്പം അമീറുല്‍മുഅ്മിനീന്‍(വിശ്വാസികളുടെ നേതാവ്) എന്ന നാമം [...]

Read More ..

അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)

“ഖുര്‍ആന്‍ തനിമയോടെ പാരായണം ചെയ്യണമെന്നുണ്ടോ? ഇബ്നുഉമ്മിഅബ്ദി(ഇബ് നുമസ്ഊദ്)ന്റെ പാരായണമനുകരിച്ചു കൊള്ളുക”. മുത്തുനബി(സ്വ). ബാല്യം വിട്ടുമാറാത്ത ഓമന വിജനമായ മേച്ചില്‍ പുറങ്ങളില്‍ ആട്ടിന്‍പറ്റത്തെയും തെ ളിച്ചു നടക്കുന്നു. ഖുറൈശി പ്രമുഖനായ ഉഖ്ബത്തുബ്നു മുഐത്വിന്റേതാണ് ആടുകള്‍. കൊച്ചിടയന്റെ പേര്‍ അബ്ദുല്ലാഹ്. പിതാവ് മസ്ഊദ്. പക്ഷേ, ഉമ്മുഅബ്ദിന്റെ മകന്‍ എന്ന് മാതാവിലേക്ക് ചേര്‍ത്താണ് നാട്ടുകാര്‍ വിളിക്കുന്നത്. സ്വന്തം ജനതയില്‍ ഒരാള്‍ പ്രവാചകനാണെന്ന് വാദിക്കുന്നുവെന്ന ശ്രുതി ആ ബാലന്റെ ചെവിയിലും എത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും പ്രാധാന്യമുള്ളതായി ഉള്‍ക്കൊള്ളാന്‍ മാത്രം ആ ഇളം മനസ് [...]

Read More ..

അബ്ദുല്ലാഹിബ്നു ഹുദാഫ (റ)

“അബ്ദുല്ലാഹിബ്നു ഹുദാഫ യുടെ തലചുംബിക്കല്‍ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഞാനിതാ ഉത്ഘാടനം ചെയ്യുന്നു” (ഉമറുബ്നുല്‍ ഖത്ത്വാബ് (റ)). മറ്റു ലക്ഷക്കണക്കിന് അറബിക ളെയെന്നപോലെ അബ്ദുല്ലാഹിബ്നു ഹുദാഫഃയെയും ചരിത്രത്താളുകള്‍ക്ക് അവഗണിക്കാമായി രുന്നു. പക്ഷേ, അക്കാലത്തു ലോകത്തെ ഏറ്റവും വലിയ രണ്ടു രാജാക്കന്മാരായ കിസ്റായെയും ഖൈസറിനെയും അഭിമുഖീകരിക്കാനുള്ള അവസരം മഹത്തായ ഇസ്ലാം അദ്ദേഹത്തിന് ഒരുക്കി ക്കൊടുത്തു. ആ കൂടിക്കാഴ്ച കാലം തങ്കലിപികളില്‍ ഉല്ലേഖനം ചെയ്തിരിക്കുന്നു. ചരിത്രം അതെന്നും പാടിപ്പു കഴ്ത്തിക്കൊണ്ടിരിക്കും. കിസ്റയുമായി ബന്ധപ്പെട്ട സംഭവം ഇപ്രകാരമാണ്. ഘിജ്റഃയുടെ ആറാം വര്‍ഷം. [...]

Read More ..

അലീ ബിന്‍ അബൂത്വാലിബ് (റ)

അലിയ്യ് ബിന്‍ അബൂത്വാലിബ് (റ) പേര് അലിയ്യ് ഓമനപ്പേര് അബുല്‍ ഹസന്‍, അബൂതുറാബ് പിതാവ് അബൂത്വാലിബ് ജനനം നബി (സ്വ) യുടെ ജനനത്തിന്റെ മുപ്പതാം വര്‍ഷം വയസ്സ് അറുപത്തി മൂന്ന് വംശം ബനൂ ഹാശിം സ്ഥാനപ്പേര് ഹൈദര്‍, അസദുല്ല മാതാവ് ഫാത്വിമ വഫാത് ഹിജ്റയുടെ നാല്‍പതാം വര്‍ഷം ഭരണകാലം നാലു വര്‍ഷം 9 മാസം നബി (സ്വ) യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനും, പ്രിയപുത്രിയായ ഫാത്വിമ (റ)യുടെ ഭര്‍ത്താവുമാണ് അലി (റ). പത്തു വയസ്സുള്ളപ്പോള്‍ ഇസ്ലാം സ്വീകരിച്ച് [...]

Read More ..