Click to Download Ihyaussunna Application Form
 

 

ചരിത്രം

അഹ്മദ്ബ്നു ഹമ്പല്‍ (റ)

പൂര്‍ണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പല്‍ എന്നാകുന്നു. ഹിജ്റ 164 റബീഉല്‍ അവ്വല്‍ 20 നാണു ജനനം. പിതാവ് ‘മുജാഹിദ്’ എന്ന അഭിധാനത്തില്‍ അറിയപ്പെട്ട മുഹമ്മദ് ആയിരുന്നു. ഹദീസ് വിജ്ഞാനത്തിലും നിയമത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഹമ്പല്‍ തങ്ങള്‍. സത്യത്തിന്റെ പക്ഷത്തു നിന്നു കൊണ്ട് ഖലീഫക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ദീര്‍ഘകാലം ജയില്‍ വാസം അനുഭവിച്ച ഹമ്പല്‍ (റ) തന്റെ ജീവിതം മുഴുവന്‍ ദീനീ സേവനത്തിനായി ഉഴിഞ്ഞു വച്ചവരായിരുന്നു. മുഅ്തസിലികള്‍ക്കു ശക്തമായ സ്വാധീനമുള്ള കാലമായിരുന്നു [...]

Read More ..

ഇമാം ശാഫിഈ (റ)

ൈബതുല്‍ മുഖദ്ദസിനടുത്ത് ‘ഗസ്സത്ത്’ എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ല്‍ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂര്‍ണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രണ്ടാം വയസ്സില്‍ ഇമാം ശാഫിഈ (റ) യെ മക്കയില്‍ കൊണ്ടുപോയി. അനാഥനായിരുന്ന ഇമാം ശാഫിഈ (റ) ഉമ്മയുടെ നിയന്ത്രണത്തിലായിരുന്നു വളര്‍ന്നത്.”ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) പത്താം വയസ്സില്‍ ഇമാം മാലികി (റ) ന്റെ മുവത്വയും ഹൃദിസ്ഥമാക്കി” (താരീഖുബഗ്ദാദ്: വാ:2, പേ:63). ചെറു പ്രായത്തില്‍ ദാരിദ്യ്രം കൊണ്ട് കഷ്ടപ്പെടുമ്പോഴും [...]

Read More ..

ഇമാം മാലിക്(റ)

ഹിജ്റ 92 ലാണ് മാലിക് (റ) ജനിച്ചത്. 93 ലാണെന്നും അഭിപ്രായമുണ്ട്‏. തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:212. ഹിജാസ് സംസ്ഥാനത്തെ ഏറ്റവും വലിയ പണ്ഢിതനായിരുന്നു ഇമാം മാലിക് (റ). മാലികി ഇമാമിന്റെ ഹദീസ് പാണ്ഢിത്യത്തിനു തെളിവായി ഏതാനും പണ്ഢിതന്മാരുടെ വാക്കുകള്‍ ഉദ്ധരിക്കാം. ഉമറുല്‍ ഇസ്വ്ബഹാനി (റ) യില്‍ നിന്ന് ഇബ്നു അബീ ഹാതിം (റ) നിവേദനം ചെയ്യുന്നു. അവര്‍ പറഞ്ഞു: “ഇബ്നു മഹ്ദി (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. കൂഫയില്‍ സുഫ്യാനുസ്സൌരി (റ) യും ഹിജാസില്‍ ഇമാം മാലികും [...]

Read More ..

ഇമാം അബൂ ഹനീഫ (റ)

ഹിജ്റ 80 ല്‍ കൂഫയില്‍ ജനിച്ച നുഅ്മാനുബ്നു സാബിതുബ്നു സൂത്വയാണ് ഇമാമുല്‍ അഅ്ളം അബൂഹനീഫതുല്‍ കൂഫി(റ). സ്വഹാബിവര്യന്മാരില്‍ ഒരു വിഭാഗം ഈ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു. “ഇവരില്‍ ഒരു സമൂഹത്തെ നേരില്‍ കാണാന്‍ ഇമാം അബൂ ഹനീഫ (റ) ക്ക് സാധിക്കുകയും ചെയ്തു” (ഇമാം സുയൂഥി (റ) യുടെ തബ്യീളുസ്സ്വഹീഫ ഫീ മനാഖിബി അബീ ഹനീഫ: പേ:132) “സ്വഹാബാക്കളില്‍ നാലാളുകള്‍ ഈ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നതു ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമറ്റതാണ് ”(ഇമാം കര്‍ദരിയുടെ മനാഖിബു അബീ ഹനീഫ: വാ:2, പേ:9) [...]

Read More ..

സൈദുല്‍ ഖൈര്‍(റ)

“സൈദ്, നിങ്ങളില്‍ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങളുണ്ട്, വിവേകവും പക്വതയും.” മുഹമ്മദ് നബി(സ്വ). ജനങ്ങള്‍ വിവിധയിനം വിളനിലങ്ങളാണ്. ഇരുണ്ടയുഗത്തില്‍ ഉത്തമരായവര്‍ ഇസ്ലാ മില്‍ പ്രവേശിച്ച ശേഷവും ഉന്നതര്‍ തന്നെ. മഹാനായ ഒരു സ്വഹാബിയുടെ തീര്‍ത്തും വിഭിന്നമായ രണ്ടു ചിത്രങ്ങള്‍ നാം ഇവിടെ കാണാന്‍ പോവുന്നു. ഒന്ന് ജാഹിലിയ്യത്തിന്റെ കരവിരുതാണെങ്കില്‍ ഇസ്ലാമിന്റെ കനകാംഗുലികള്‍ മനോഹരമായി കോറിയിട്ടതാണ് മറ്റേത്. ആദ്യത്തേത് ബനൂആമിറില്‍ പെട്ട ഒരാളല്‍ നിന്ന് ശൈബാനി നിവേദനം ചെയ്യുന്നു: കഠിനമായ വരള്‍ച്ച അനുഭവപ്പെട്ട ഒരു വര്‍ഷം… കൃഷിയും [...]

Read More ..

സുമാമത്തു ബ്നു ഉസാല്‍ (റ)

ഹിജ്റയുടെ 6‏-ാം വര്‍ഷം. ഇസ്ലാമിന്റെ പ്രബോധന ചക്രവാളം വികസിപ്പിക്കാന്‍ മഹാനായ മുഹമ്മദ് മുസ്ഥഫാ(സ്വ)തീരുമാനിച്ചു. ലക്ഷ്യപൂര്‍ത്തീകരണത്തിനായി അറബികളും അല്ലാത്തവരുമായ രാജാക്കന്മാര്‍ക്കായി അവര്‍ എട്ട് കത്തുകളെഴുതി. ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകളുമായി ദൂതന്മാര്‍ വിവിധ ദിക്കുകളിലേക്ക് യാത്രയായി. നബി (സ്വ) കത്തെഴുതിയവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു സുമാമത്തുബ്നു ഉസാല്‍ അല്‍ഹനഫി (റ). ജാഹിലിയ്യത്തില്‍ അറേബ്യന്‍ നേതൃ നിരയിലെ ഉന്നതസ്ഥാനീയനായിരുന്നു സുമാമഃ. ബനൂഹനീഫഃ ഗോത്രത്തിലെ അനിഷേധ്യനായ നേതാവ്… എതിരായി ചെറുവിരല്‍ അനക്കാന്‍ ആരും ധൈര്യപ്പെടാത്ത യമാമഃ രാജ്യത്തിന്റെ അധിപന്‍…! സര്‍വ്വത്ര അവജ്ഞയോടെയുമാണ് സുമാമഃ നബി(സ്വ)യുടെ [...]

Read More ..

ത്വുഫൈലുബ്നു അംറ് (റ)

“അല്ലാഹുവേ, ത്വുഫൈലിന്റെ ലക്ഷ്യം നടപ്പിലാക്കുവാന്‍ സഹായകമാകുന്ന ഒരു ദൃഷ് ടാന്തം നീ അദ്ദേഹത്തിന് നല്‍കേണമേ”! തിരുനബി (സ്വ). ത്വുഫൈലുബ്നുഅംറ് അദ്ദൌസീ. ജാഹിലിയ്യത്തില്‍ ദൌസ് ഗോത്രത്തലവന്‍, അറേബ്യന്‍ നേതൃനിരയില്‍ പ്രഥമഗണനീയന്‍. വിരലിലെണ്ണാവുന്ന മാന്യ വ്യക്തികളില്‍ ഒരാള്‍. അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥികള്‍ ഒഴിഞ്ഞ നേരമില്ല. അശരണര്‍ക്കായി തന്റെ സഹാ യ വാതായനങ്ങള്‍ അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. വിശന്നവന് ഭക്ഷണം, ഭയ ചകിതന് അഭയം…… അങ്ങനെ നിലക്കാത്ത സേവനങ്ങള്‍. സാഹിത്യകാരന്‍, അതിബുദ്ധിമാന്‍, സൂക്ഷ്മദൃക്ക്,വാക്കുകളുടെ മായാജാലക്കാരന്‍….. തന്റെ കവിതകള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങളായിരുന്നു. [...]

Read More ..

സല്‍മാനുല്‍ ഫാരിസി (റ)

“സല്‍മാന്‍ എന്റെ കുടുംബാംഗം പോലെയാണ്.” നബി (സ്വ). സത്യം തേടി തീര്‍ഥയാത്ര നടത്തിയ ഒരു കഥയാണിത്. അല്ലാഹുവിനെ അന്വേഷിച്ചു കൊണ്ടുള്ള യാത്ര സല്‍മാന്‍ തന്നെ പറഞ്ഞു തുടങ്ങുന്നു: ‘ഞാന്‍ ഇസ്ഫഹാന്‍കാരനായ ഒരു പേര്‍ഷ്യന്‍ യുവാവായിരുന്നു. എന്റെ ഗ്രാമത്തിന് ജയ്യാന്‍ എന്നു പേര്‍. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. മഹാസമ്പന്നന്‍, അത്യുന്നതന്‍…ഞാന്‍ ജനിച്ചത് മുതല്‍ സര്‍വ്വരേക്കാളും അദ്ദേഹം എന്നെ ഇഷ്ടപ്പെട്ടുപോന്നു. ദിവസം ചെല്ലുന്തോറും എന്നോടുള്ള വാല്‍സല്യം കൂടിക്കൂടി വന്നു. അത് എന്നെ വീട്ടുതടങ്കലിലാക്കുന്ന സ്ഥിതി വരെയെത്തി… യുവതികളെ കാത്തുസൂക്ഷിക്കും പോലെ [...]

Read More ..

സഈദുബ്നു ആമിര്‍(റ)

ഖുറൈശികളുടെ ക്ഷണം സ്വീകരിച്ച് മക്കയോടടുത്ത തന്‍ഈമിലെത്തിയ ആയിരങ്ങ ളില്‍ ഒരാള്‍. നബി(സ്വ) യുടെ അനുചരരില്‍ അത്യുന്നതനായ ഖുബൈബുബ്നു അദിയ്യ് (റ)വിനെ ഖുശിൈകള്‍ ചതിയില്‍ ബന്ദിയാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ വധം കാണാന്‍ സന്നിഹിതനായതാണ് സഈദ്. ചോരത്തിളപ്പും ബാഹുബലവും കാരണം ജനസഞ്ചയത്തെ വകഞ്ഞു മാറ്റി മുന്‍നിരയില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നോക്കുമ്പോള്‍, അബുസുഫ്യാന്‍, സ്വഫ്വാനുബ്നു ഉമയ്യഃ തുടങ്ങിയ ഖുറൈശി പ്രമുഖര്‍ രംഗം നിയന്ത്രിക്കുന്നു. അതാ….ഒരാരവം കേള്‍ക്കുന്നു സഈദ് അങ്ങോട്ട് ദൃഷ്ടി തിരിച്ചു. തടവുകാരനെ കൊ ണ്ടുവരികയാണ്. യുവാക്കളും സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരു [...]

Read More ..

ഇക്രിമത്തുബ്നു അബീജഹല്‍(റ)

“സ്വഹാബികളെ, ഇക്രിമ സത്യ വിശ്വാസിയായി വരും തീര്‍ച്ച. അതിനാല്‍ അദ്ദേഹത്തി ന്റെ പിതാവ് അബൂജഹ്ലിനെ നിങ്ങള്‍ അധിക്ഷേപിക്കാതിരിക്കുക… കാരണം മരിച്ചവരെ അധിക്ഷേപിക്കുന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളെ വിഷമിപ്പിക്കുകയേയുള്ളൂ”. മുഹമ്മദ് നബി(സ്വ) ‘നാടും വീടും ത്യജിച്ച് വരുന്ന യാത്രികാ…സ്വാഗതം….’ ഇപ്രകാരമായിരുന്നു നബി (സ്വ) ഇക്രിമഃയെ സംബോധനം ചെയ്തത്. ഇക്രിമഃക്ക് ഏകദേശം മുപ്പത് വയസ്സാകുമ്പോള്‍ കാരുണ്യത്തിന്റെ പ്രവാചകന്‍ മുത്ത് മുസ്ഥഫാ(സ്വ) പരസ്യമായി സത്യപ്രബോധനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഖുറൈശികളിലെ ഉന്നതകുലജാതനാണ് ഇശ്രിമഃ, സമ്പന്നന്‍, വ്യക്തിപ്രഭാവത്തിനുടമ….അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം ഇസ്ലാമിക തണല്‍ വൃക്ഷത്തില്‍ ചേക്കേറിക്കൊണ്ടിരക്കുന്നു. സഅ്ദുബ്നു അബീവഖാസ്(റ), [...]

Read More ..