Click to Download Ihyaussunna Application Form
 

 

ചരിത്രം

ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ)

ഹിജ്റ 160 ലാണ് ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ജനിച്ചതെന്ന് തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:431 ല്‍ ഹാഫിളുദ്ദഹബി ഉദ്ധരിച്ചിട്ടുണ്ട്. ജന്മനാട് ബഗ്ദാദാണെന്നും വളര്‍ന്നതും വലുതായതും അവിടെ വെച്ചു തന്നെയാണെന്നും ഇബ്നു അസാകിര്‍ (റ) തന്റെ താരീഖുദ്ദിമശ്ഖ്: വാ:2, പേ:31 ല്‍ പറഞ്ഞിട്ടുണ്ട്. ഇമാം അഹ്മദ്ബ്നു ഹമ്പലിന്റെ ഹദീസ് പാണ്ഢിത്യം അവര്‍ണ്ണനീയമാണ്. ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും ഉസ്താദുമാരില്‍ പ്രധാനിയായ അഹ്മദ്ബ്നു ഹമ്പല്‍ (റ) ഇമാം ശാഫിഈ (റ) യുടെ ശിഷ്യഗണങ്ങളിലെ പ്രധാനിയും കൂടിയാണ്. ഹാരിസുബ്നു അബ്ബാസി (റ) [...]

Read More ..

ഇമാം സുയൂഥി (റ)

ഹി.849 റജബ് ഒന്നിനാണ് ജമാലുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ കമാലുദ്ദീന്‍ അസ്സുയൂഥി ജനിക്കുന്നത്. ആറ് വയസ്സ് പ്രായമായപ്പോള്‍ പിതാവ് വിട പറഞ്ഞെങ്കിലും പില്‍ക്കാലത്തു പഠന മേഖലയിലേക്കു ശ്രദ്ധ തിരിക്കുന്നതിനു അത് തടസ്സമായില്ല. അക്കാലത്തെ ഏതാണ്ട് എല്ലാ പ്രശസ്ത പണ്ഢിതന്മാരുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ സുയൂഥി ഇമാമിനു ഭാഗ്യം ലഭിച്ചു. അതു കൊണ്ട് തന്നെ നൂററി അമ്പതില ധികം അധ്യാപകരില്‍ നിന്ന് വിദ്യ നുകര്‍ന്നിട്ടുണ്ട്. അറുനൂറില്‍ പരം രചനകളുടെ കര്‍ത്താവാണ് ഇമാം സുയൂഥി. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്ന ചെറുഗ്രന്ഥങ്ങളും വാള്യങ്ങള്‍ തന്നെയുള്ള [...]

Read More ..

ഇമാം ത്വബ്റാനി (റ)

ഹി. 260 ലെ സ്വഫര്‍ മാസത്തിലാണ് അബുല്‍ ഖാസിം സുലൈമാനുബ്നു അഹ്മദ്ബ്നു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത്. വിജ്ഞാനത്തിന്റെ വിഷയത്തില്‍ ഏറെ ഔത്സുക നായിരുന്ന പിതാവ് മകനെ ചെറുപ്പം മുതല്‍ക്കെ ഹദീസ് പഠിക്കാന്‍ പറഞ്ഞയച്ചു. ഹി. 273 ല്‍ അഥവാ പതിമൂന്നാം വയസ്സില്‍ തന്നെ ത്വബ്റാനി ഹദീസ് പഠനം തുടങ്ങിയെന്ന് ദഹബി പറയുന്നുണ്ട്. ഹി. 274 ല്‍ ഖുദുസും 75 ല്‍ ഖൈസാരിയയും ഹദീസ് പഠന ആവശ്യാര്‍ഥം സന്ദര്‍ശിച്ച ത്വബ്റാനി പിന്നീട് സിറിയ, ഈജിപ്ത്, യമന്‍, ഇറാന്‍, അഫ് [...]

Read More ..

ഇമാം മാലിക്ബ്നു അനസ് (റ)

“ഉമ്മാ, എനിക്കു പഠിക്കാന്‍ പോകണം”. “എങ്കില്‍ മോനേ, നീ അതിനുള്ള വസ്ത്രം ധരിക്കൂ”. ഉമ്മ പറഞ്ഞു. തുടര്‍ന്ന് ഉമ്മ എന്റെ തലയില്‍ തൊപ്പിയിട്ടുതന്നു. അതിനു മീതെ തലപ്പാവണിയിച്ചു. എന്നിട്ടു പറഞ്ഞു : “ഇനി യാത്രയാവാം.” തന്റെ പഠനത്തിന്റെ തുടക്കത്തെക്കുറിച്ചു മഹാനായ ഇമാം മാലിക് വിശദീകരിക്കുന്നതിങ്ങനെയാണ്. ഹിജ്റ 93 ല്‍ ജനിച്ചു 179 ല്‍ വഫാത്തായ ഇമാം മാലിക (റ), സുഹ്രി, യഹ്യബ്നു സഈദ്, നാഫിഅ്, മുഹമ്മദ് ബ്നു മുന്‍കദിര്‍, ഹിശാമുബ്നു ഉര്‍വ, സയ്ദ്ബ്നു അസ്ലം, റബീഅതുബ്നു അബീ [...]

Read More ..

ഇമാം ഇബ്നു മാജഃ (റ)

ഇബ്നുമാജഃ അല്‍ഖസ്വീനി എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്നു യസീദ്ബ്നു മാജഃ ഹര്‍റബീഈ അല്‍ ഖസ്വീനി ജനിക്കുന്നത് ഹി 209 ലാണ്. ഏതു പ്രായം മുതല്‍ക്കാണു ഹദീസ് പഠനം തുടങ്ങിയതെന്നു വ്യക്തമല്ലെങ്കിലും 233 ല്‍ വഫാതായ അലിയ്യുബ്നു മുഹമ്മദ് അത്തനാഫസിയാണ് ഇബ്നു മാജഃയുടെ അധ്യാപകരില്‍ പ്രഥമന്‍. ഇതില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത്  ഇബ്നു മാജഃ 15 അല്ലെങ്കില്‍ 20 വയസ്സു മുതല്‍ ഹദീസ് പഠനം തുടങ്ങിയിരിക്കു മെന്നാണ്. ആ കാലഘട്ടത്തില്‍ ഹദീസ് പഠനം തുടങ്ങുന്ന പ്രായവും അതാണല്ലോ. ഹി. [...]

Read More ..

ഇമാം നസാഈ (റ)

ഹിജ്റ 215 ല്‍ ‘നസാഅ്’ എന്ന ഖുറാസാനിലെ പ്രസിദ്ധമായ സ്ഥലത്താണ് അബൂ അബ്ദില്‍റഹ്മാന്‍ അഹ്മദ്ബ്നു ശുഐബ് ബ്നു അലിയ്യുബ്നു സിനാനുബ്നു ബഹ്ര്‍ അല്‍ ഖാറാസി അന്നസാഈ ജനിക്കുന്നത്. ഹദീസ് പഠിക്കാനായി 15 വയസ്സു മുതല്‍ യാത്ര  തുടങ്ങിയിട്ടുണ്ട്. ഇറാഖ്, ശാം, മിസ്വ്റ്, ഹിജാസ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലുള്ള പണ്ഢിതന്മാരില്‍ നിന്നും ഹദീസ് പഠിക്കുകയും ചെയ്തു. അബൂദാവൂദ്, സിജിസ്ഥാനി, ഇസ്ഹാഖ്ബ്നു റാഹവൈഹി, ഇസ്ഹാഖുബ്നു ഹുബൈബ്, സുലൈമാന്‍ ബ്നു അശ്അസ് തുടങ്ങിയവര്‍ ഇവരില്‍ പെടും. അബുല്‍ ഖാസിം അത്ത്വബ്റാനി, [...]

Read More ..

ഇമാം തിര്‍മിദി (റ)

ഹിജ്റ 209 ലാണ് മുഹമ്മദ്ബ്നു ഈസബ്നു സൌറബ്നു ളഹ്ഹാക് അത്തിര്‍മിദി ജനിക്കുന്നത്. ഹിജ്റ 235  മുതല്‍ ഹദീസ് പഠനത്തിനായി യാത്ര  തുടങ്ങി. 250 ആയപ്പോഴേക്കും ജന്മദേശമായ ഖുറാസാനില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് രചനയുടെ മേഖലയിലേക്കു കൂടുതല്‍ ശ്രദ്ധ തിരിക്കുന്നത്. ബുഖാരി ഇമാമിനെ പോലു ള്ള ഒരാളെ ഇറാഖിലോ ഖുറാസാനിലോ ഞാന്‍ കണ്ടിട്ടില്ലെന്നു തന്റെ അല്‍ ഇലലില്‍ വ്യക്തമാക്കി തിര്‍മിദി ഇമാം ബുഖാരിയില്‍ ഏറെ ആകൃഷ്ടനും അവരാല്‍ ഏറെ സ്വാ ധീനിക്കപ്പെട്ടവരുമായിരുന്നു. പത്തോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയില്‍ [...]

Read More ..

ഇമാം അബൂദാവൂദ് (റ)

ഹിജ്റ 202 ല്‍ ജനിച്ച് 275 ശവ്വാല്‍ 15 ന് വെള്ളിയാഴ്ച വഫാത്തായ അബൂദാവുദ് സുലൈമാന്‍ബ്നു അശ്അസി അല്‍ അസ്ദി അസ്സിജിസ്താനി വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നായ സുനനു അബൂ ദാവുദിന്റെ രചയിതാവാണ്. അവിടുത്തെ ചെറുപ്പകാലത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ചെറുപ്പം മുതല്‍ക്കേ ഹദീസ് പഠനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നെന്നു കാണാം. ഹദീസ് പഠനത്തിനായി കൌമാരത്തില്‍ തന്നെ യാത്ര ചെയ്തിട്ടുണ്ട്. ഖുറാസാന്‍, റയ്യ്, ഹിറാത്ത്, കൂഫ, ബഗ്ദാദ്, തര്‍സൂസ്, ഡമസ്കസ്, ഈജിപ്ത്, ബസ്വറ തുടങ്ങിയ ഇടങ്ങളിലെ [...]

Read More ..

ഇമാം മുസ്ലിം (റ)

ഹിജ്റ മൂന്നാം നൂററാണ്ടില്‍ ജീവിച്ച, ഹദീസ് ശാസ്ത്രത്തിലെ ഇമാമാണ് അബുല്‍ ഹുസൈന്‍ മുസ്ലിമുബ്നു ഹജ്ജാജ് ബ്നു മുസ്ലിം അല്‍ ഖുശൈരി അന്നൈസാബൂരി. ഇസ്ലാമിക നാഗരികതക്കു ഏറെ ശോഭന കഥകള്‍ പറയാനുള്ള ഈ നൂററാണ്ടിലാണ് ഇമാം ബുഖാരി, തിര്‍മുദി, ഇബ്നുമാജ പേലെയുള്ള മഹത്തുക്കളായ പണ്ഡിതര്‍ ജീവിച്ചിരുന്നത്. ഇമാം മുസ്ലിം ജനിച്ച കാലത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. പ്രബലാഭിപ്പായം 204 ലാണെന്നും മറെറാരഭിപ്രായം 206 ലാണെന്നുമാണ്. ദഹബി, ഇബ്നു ഹജര്‍ തുടങ്ങിയവര്‍ ഒന്നാം അഭിപ്രായക്കാരാണ്. ചെറുപ്പകാലത്തെ കുറിച്ച് വ്യക്തമായ ചരിത്രം ലഭ്യമല്ലെങ്കിലും ചെറുപ്പത്തില്‍ [...]

Read More ..

ഇമാം ബുഖാരി (റ)

ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങള്‍. ഇതില്‍ അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഹദീസുകള്‍ക്ക് ആശ്രയിക്കുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാമത് സ്വഹീഹുല്‍ ബുഖാരിയാണ്. മുഹമ്മദ് നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് ഹദീസ്. നബി വചനങ്ങള്‍ എന്നു പൊതുവെ പറയാറുണ്ട്. മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജഃ, തിര്‍മുദി, നസാഈ എന്നിങ്ങനെ അവലംബനീയ ഹദീസ് ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഹദീസ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം, നിവേദക പരമ്പരയുടെ വിശുദ്ധി തുടങ്ങിയ കാര്യങ്ങളില്‍ പുലര്‍ത്തിയ [...]

Read More ..