Click to Download Ihyaussunna Application Form
 

 

മദ്ഹബിന്റെ ഇമാമുകള്‍

മദ്ഹബിന്റെ ഇമാമുകള്‍ നാലുപേരാണ്. ഇവരില്‍ പ്രഥമന്‍ അബൂഹനീഫ (റ) യാണ്. ഹിജ്റ 80 ലാണ് അദ്ദേഹത്തിന്റെ ജനനം. മഹാന്മാരായ സ്വഹാബത്തില്‍ പലരും ജീവിച്ചിരിപ്പുള്ള കാലഘട്ടമായിരുന്നു അത്. വിജ്ഞാനങ്ങളിലും ഭക്തിയിലും ലോക പ്രസിദ്ധരായ അബ്ദുല്ലാഹിബ്നു മുബാറക്, ഇമാം ലൈസ്, ഇമാം മാലിക് തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരത്രെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ഇദ്ദേഹത്തിന്റെ അനുയായികള്‍ ‘ഹനഫികള്‍’ എന്ന പേരില്‍ അറിയപ്പെടുന്നു. ഹിജ്റ 150 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മദ്ഹബ് പടര്‍ന്നു പന്തലിച്ചിട്ടുണ്ടായിരുന്നു. അബൂ ഹനീഫ (റ) [...]

Read More ..

ഖുര്‍ആനില്‍ പതിവാക്കേണ്ടവ

ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേകം സുന്നത്താകുന്നു. ദിവസേന ഓരോ ഫര്‍ള് നിസ്കാരത്തിനു ശേഷവും താഴെ പറയുന്നവ സുന്നത്താണ്. സൂറത്തുല്‍ ഫാതിഹ. സൂറത്തുല്‍ ഇഖ്ലാസ്വ് (112‏-ാം അദ്ധ്യായം). സൂറത്തുല്‍ ഫലഖ് (113‏-ാം അദ്ധ്യായം). സൂറത്തുന്നാസ് (114‏-ാം അദ്ധ്യായം). ആയത്തുല്‍ കുര്‍സിയ്യ് (അല്‍ ബഖറ: 255). ശഹിദല്ലാഹു… (ആലു ഇംറാന്‍: 18). ഉറങ്ങാനുദ്ദേശിച്ചാല്‍ ഈ ആറെണ്ണത്തിനു പുറമെ, ആമനര്‍റസൂല്‍ (അല്‍ ബഖറ: 284‏-286). സൂറത്തുല്‍ കാഫിറൂന്‍ (109‏-ാം അദ്ധ്യായം) എന്നിവ ഓതലും സുന്നത്താണ്. എല്ലാ ദിവസവും [...]

Read More ..

ഹദീസും മദ്ഹബുകളും

നാല് മദ്ഹബുകളിലും സുന്നത്തിന് വിരുദ്ധമായി പലതുമുണ്ടെന്നാണ് ഇന്നത്തെ ചിലരുടെ പക്ഷം. അതിനു കാരണമായി അവര്‍ പറയുന്നത് സുന്നത്തിനെ സംബന്ധിച്ചുള്ള വിശദമായ പഠനവും ശേഖരണവും ക്രോഡീകരണവുമെല്ലാം മദ്ഹബിന്റെ ഇമാമുകള്‍ക്ക് ശേഷമേ നടന്നിട്ടുള്ളൂ എന്നാണ്. ഈ ന്യായം അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. മദ്ഹബിന്റെ ഇമാമുകളെ കുറിച്ചുള്ള അജ്ഞതയും അവരോടുള്ള വിരോധവുമാണ് ഇത് കാണിക്കുന്നത്. ബിദ്അത്തിനെതിരില്‍ പറയുന്ന സുന്നത്താണ് ഇവര്‍ സുന്നത്തുകൊണ്ട് വിവക്ഷിക്കുന്നതെങ്കില്‍ നാലു മദ്ഹബുകളിലും, ശറഇന്റെ ലക്ഷ്യങ്ങള്‍ക്ക് ഒട്ടും നിരക്കാത്ത പലതുമുണ്ടെന്നായി അവരുടെ വാദത്തിന്റെ സംക്ഷിപ്തം. ഇങ്ങനെയാണെങ്കില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്ക് വഴിപ്പെടാന്‍ [...]

Read More ..

ഹദീസുകള്‍ അടയാളപ്പെടുത്തിയത്

ഹിജ്റ‏; പത്താം വര്‍ഷം ദുല്‍ഹിജ്ജഃ മാസം, അറഫാ ദിനത്തില്‍ ഹജ്ജത്തുല്‍ വിദാഇലെ നബിയുടെ പ്രസംഗത്തില്‍ തടിച്ചുകൂടിയ ലക്ഷത്തില്‍ പരം അനുയായികളോട് നബി (സ്വ) പറഞ്ഞു: “ഞാന്‍ നിങ്ങ ളുടെ പക്കല്‍ രണ്ടു കാര്യങ്ങള്‍ ഏല്‍പിക്കുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴക്കുകയില്ല; അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യകളുമാണവ.” ഖുര്‍ആനും, സുന്നത്തുമാണ് നബി ഉദ്ദേശിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമാണ് ഖുര്‍ആന്‍. ഖുര്‍ആന്റെ വിശദീകരണമാണ് സുന്നത്ത്. സുന്നത്ത് എന്നത് ഹദീസിന്റെ പര്യായമാണെന്ന് പറയാം. ഹദീസ് കൂടാതെ ഖുര്‍ആന്‍ [...]

Read More ..

വഹ്യിന്റെ ആരംഭം

നബി (സ്വ) യുടെ വഹ്യി (ദിവ്യബോധനം) ന്റെ ആരംഭം, പ്രഭാതം പോലെ പുലര്‍ന്ന സ്വപ്നങ്ങളായിരുന്നു. ഇത് ഖുര്‍ആന്‍ അവതരണത്തിന്റെ തൊട്ടു മുമ്പുള്ള ആറു മാസക്കാലം നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. അവസാനം തങ്ങള്‍ക്ക് ഏകാന്തവാസം ഇഷ്ടകരമായി. ദിവസങ്ങളോളം ഹിറാഅ് പര്‍വ്വതത്തിന്റെ ഗുഹയില്‍ ഒറ്റക്കിരുന്നു ഇബാദത്ത് (ആരാധന) ചെയ്യുക പതിവായി. ഒരു ദിനം ജിബ്രീല്‍ (അ) പ്രത്യക്ഷപ്പെട്ടു. “ഇഖ്റഅ്” (നീ വായിക്കുക) എന്നു പറഞ്ഞു. തങ്ങള്‍ ‘മാ അന ബിഖാരിഇന്‍’ (ഞാന്‍ വായിക്കുന്നവനല്ല) എന്നു മറുപടി പറഞ്ഞു. ജിബ്രീല്‍ (അ) നബി [...]

Read More ..

വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം

റോസാപ്പൂ. എന്തൊരു ചന്തമാണതിന്. തലപുകഞ്ഞ് നീറുകയാണെങ്കില്‍പോലും വിടര്‍ന്നുനില്‍ക്കുന്ന പൂ ഒന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. അതിന്റെ സുഗന്ധവും സൌന്ദര്യവും നമ്മുടെ കണ്ണിലൂടെ, ആത്മാവിലൂടെ കടന്നുപോകും. അതനുഭവിക്കാന്‍ അല്‍പ്പം സൌന്ദര്യബോധമേ ആവശ്യമുളളൂ. ഇതരജീവികളില്‍ നിന്ന് മനുഷ്യരെ വേറിട്ടു നിര്‍ത്തുന്ന ഒരു സവിശേഷത കൂടിയാണല്ലോ സൌന്ദര്യബോധം. എന്നാല്‍ ഈ പുഷ്പ ത്തിന് ചില പോരായ്മകളുണ്ട്. ഒന്ന്: നൈമിഷികത. നശ്വരമാണ് പുഷ്പം. അതെത്ര സുന്ദരിയും മോഹിനിയുമാണെ ങ്കിലും അല്‍പായുസ്സാണ്. രണ്ട്: വിശുദ്ധിഭംഗം. മികച്ച സൌന്ദര്യത്തിന്റെ നിറച്ചാര്‍ത്തു മായി വിടര്‍ന്നുനില്‍ക്കുന്ന പുഷ്പത്തിന്റെ കാണ്ഡം, വേരുകള്‍ [...]

Read More ..

വിശുദ്ധ ഖുര്‍ആന്‍

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മന: പാഠമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അതിന്റെ പാരായണം ഇബാദത്ത് (ആരാധന) ആണ്. ഇത് അര്‍ഥം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ബാധകമാണ്. ഖുര്‍ആന്‍ താവാതുര്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. (അസത്യത്തില്‍ ഒത്തുവരാന്‍ സാധ്യതയില്ലാത്തത്ര ആളുകള്‍ തലമുറയായി കൈമാറി വരുന്നതിനാണ് താവാതുര്‍ എന്ന് പറയുന്നത്). ഖുര്‍ആന്‍ മുഅജിസത്ത് [...]

Read More ..

നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം

അള്ളാഹുവിന്റെ അടിയാറുകളേ ! അള്ളാഹുവിനെ സൂക്ഷിക്കുവാൻ, ഞാന്‍ നിങ്ങളോട് വസ്വിയ്യത് ചെയ്യുന്നു. നാഥനു വഴിപ്പെട്ടു ജീവിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഖൈറായ ഒരാളുടെ സഹായം കൊണ്ട് ഞാന്‍ തുടങ്ങുന്നു. ഓ ജനങ്ങളേ.. ! എന്റെ വാക്കുകള്‍ നിങ്ങള്‍ സസൂക്ഷ്മം ശ്രവിക്കുക. ഈ വർഷത്തിനു ശേഷം ഈ പവിത്ര ഭൂമിയില്‍ വെച്ച് ഇനി ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളുമായി സന്ധിക്കാനിടയില്ല. ജനങ്ങളേ! നിങ്ങളുടെ രക്തവും അഭിമാനവും സമ്പാദ്യവും അന്ത്യനാള്‍ വരെ പവിത്ര മാണ്. ഈ ദിവസവും ഈ മാസവും [...]

Read More ..
1 88 89 90