By mpath on November 2, 2015
ചരിത്രം
ഇസ്ലാമിക പ്രബോധന രംഗം കിതച്ച് നീങ്ങുകയാണ്. മുന്നേറ്റത്തിനാക്കം കൂട്ടാന്‍ ഒരിക്കല്‍ റസൂല്‍ (സ്വ) പ്രാര്‍ത്ഥിച്ചു. “രണ്ടാലൊരു ഉമറിനെ കൊണ്ട് ഇസ്ലാമിനെ നീ ശക്തിപ്പെടുത്തണേ”. ഉത്തരമായി അല്ലാഹൂ നല്‍കിയത് ഉമര്‍ (റ) നെയാണ്. പതിവിന് വിപരീതമായി ഒരിക്കല്‍ ഉമര്‍ കലിയുടെ മുഖവുമായി വാളൂരി ഇറങ്ങി. വഴിവക്കില്‍ കണ്ട ഒരാള്‍ ചോദിച്ചു: “ഉമര്‍ എങ്ങോട്ടാണ്”. “മുഹമ്മദിനെ വധിക്കാന്‍”. “നീ മുഹമ്മദിനെ വധിച്ചാല്‍ ബനൂ ഹാശിമും(നബി (സ്വ) യുടെ പിതാവിന്റെ ഗോത്രം) ബനൂസുഹ്റയും (ഉമ്മയുടെ ഗോത്രം) നിന്നെ വെറുതെ വിടുമോ ?”. [...]
Read More ..
By mpath on May 5, 2015
ചരിത്രം
സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1) അബൂബക്ര് (റ) മക്കയുടെ വഴിയോരങ്ങളില്‍ അങ്ങിങ്ങായി ഒരു ആള്‍കൂട്ടം,എല്ലാവരും കിതച്ച് സംസാരിക്കുകയാണ്. ഇനി എന്ത് ചെയ്യും. അവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെ ഉമി നീറിപ്പുകയുകയാണ് .സൂര്യനെക്കാള്‍ ചൂടുണ്ട് അവരുടെ ഹൃദയത്തിന്.ദിവസങ്ങള്‍ കഴിയും തോറും ആള് കൂട്ടം വര്‍ദ്ധിക്കുന്നു,ചര്‍ച്ച ചൂടേറുന്നു.ആയിടക്കാണ് ഒരിക്കല്‍ അബൂബക്ര് (റ) ആ ആള്‍കൂട്ടത്തിലേക്ക് കടന്ന് വരുന്നത്. ഖുറൈശീ പ്രധാനികളായ അബൂജഹ് ല്‍, ഉത്ബത്ത് എന്നിവരുടെ നേത്രത്തിലാണ് അവിടെ സംഗമിച്ചിരുക്കുന്നത്. അവര്‍ക്കിടയില്‍ ഗണ്യമായ സ്ഥാനമുണ്ട് സ്വിദ്ധീഖിന്. നിലപാടുകളിലെ കാര്‍കശ്യത പെരുമാറ്റത്തിലെ വശ്യത, നേതൃമഹിമ [...]
Read More ..
By mpath on May 5, 2015
ദിക്റുകള്‍
വുളുവും കുളിയും കഴിഞ്ഞ് കണ്ണും കൈകളും ആകാശത്തേക്കുയര്‍ത്തി ഇങ്ങനെ ഉരുവിടുക. ആരാധനക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന് ഏകനും കൂട്ടുകാരില്ലാത്തവനുമാകുന്നു. മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, കൂടുതല്‍ തൗബ ചെയ്യുന്നവരിലും ശുദ്ധിയുള്ളവരിലും നിന്റെ സജ്ജനങ്ങളായ അടിമകളിലും എന്നെ നീ ഉള്‍പെടുത്തേണമേ. അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തിപ്പ റയുകയും നിനക്ക് സ്ഥുതി കീര്‍ത്തനങ്ങളര്‍പ്പിക്കുകയും ചെയ്യുന്നു. പാപമോചനം തേടു ന്നതും ഖേദിച്ചു മടങ്ങുന്നതും നിന്നിലേക്കു തന്നെ. സ്യഷ്ടികളില്‍ അത്യുത്തമരായ [...]
Read More ..
By mpath on May 5, 2015
ദിക്റുകള്‍
ദുഃസ്വപ്നം കണ്ടാല്‍ (ഇടതു ഭാഗത്ത് മൂന്നു പ്രാവശ്യം ഉമിനീര് കൂടാതെ തുപ്പി ദിക്ര് ചൊല്ലിയതിനു ശേഷം ഭാഗം മാറിക്കിടക്കുക)
Read More ..
By mpath on May 5, 2015
ദിക്റുകള്‍, പതിവാകേണ്ട ചില ദിക്റുകള്‍
ദുഃസ്വപ്നം കാണാതിരിക്കാന്‍.
Read More ..
By mpath on May 5, 2015
അഖീദ
മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു. ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകര്‍ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിന്റെ പേരില്‍തന്നെ ഇസ്ലാം വിരുദ്ധ സംഘടനകള്‍ ഉണ്ടാകാനും ആത്മീയനായകരുടെ വേഷത്തിലും സ്വഭാവത്തിലും വ്യാജ ന്മാര്‍ പ്രത്യക്ഷപ്പെടാനുമെല്ലാം ഇത് നിമിത്തമായി. ശൈഖും ത്വരീഖത്തുമെല്ലാം പ്രചാ രണ പ്രവര്‍ത്തനങ്ങളിലൂടെ വിറ്റഴിക്കാനും മുരീദുകളെത്തേടി ശൈഖുമാര്‍ അലഞ്ഞു നടക്കാനുമൊക്കെ കാരണമായതും ആത്മീയതയോടുള്ള മുസ്ലിംകളുടെ പ്രതിപത്തി മുതലെടുത്തുകൊണ്ടായിരുന്നു. വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയതയുടെ തനിമ തിരിച്ചറിയാതെ പോവു കയോ [...]
Read More ..
By mpath on May 5, 2015
അഖീദ
ഇസ്ലാമിക നിയമങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മുസ്ലിം ലോകത്ത് സര് വാംഗീകൃതമായ നിലപാടാണിത്. പ്രസ്തുത പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി നിയമങ്ങള്‍ നിര്‍മിക്കുന്നത് വെറുക്കപ്പെട്ടതും ഇസ്ലാമില്‍ അംഗീകരിക്കപ്പെടാത്തതുമാകുന്നു. മേല്‍ പ്രമാണങ്ങളെ നിരസിക്കാത്തതും അവയിലൊന്നിന്റെ പിന്‍ബലമുള്ളതുമായ കാര്യങ്ങള്‍ ശരീഅത്തിന്റെ വൃത്തത്തില്‍ പെടുന്നു. അതു കൊണ്ടുതന്നെ അവയെ എതിര്‍ക്കുന്നത് മതവിരുദ്ധമാണ്. ഒരുകാര്യം ഇസ്ലാമികമാണെന്നതിന് അത് നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, മൌനാനുവാദം എന്നിവയിലൊന്നുകൊണ്ടുതന്നെ സ്ഥിരപ്പെടണമെന്നില്ല. പ്രത്യുത അവക്കെതിരാ കാതിരിക്കുകയും ഇസ്ലാമികമായ മറ്റു രേഖകളിലൊന്നിന്റെ പിന്‍ബലമു [...]
Read More ..
By mpath on March 29, 2015
ഇസ്ലാം
ഒരു മനുഷ്യന് എന്ന് പറയുന്നത് മാതാപിതാക്കളുടെ ബീജാണ്ഡങ്ങളില്‍ഉള്‍ക്കൊള്ളിക്കപ്പെട്ട 46 ക്രോമസോമുകളും അവ വഹിക്കുന്ന ലക്ഷക്കണക്കിന് ജീനുകളുംമൂന്ന്ശതമാനം കെമിക്കലുംചേര്‍ന്നതാണെന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്നു. മനുഷ്യരുടെസ്വഭാവഗുണങ്ങള്‍, നിര്‍ണ്ണയിക്കുന്നത് ഈ ജീനുക്കളാണത്രെ! മനുഷ്യന് ഉരുവംകൊള്ളുന്നതില്‍ പങ്ക് ചേരുന്ന 3 ലക്ഷം ജീനുകള്‍ സ്വന്തംമാതാപിതാക്കളുടേത് മാത്രമല്ല. പത്തോഇരുപതോതലമുറ പിറകിലുള്ള നമ്മുടെ ബന്ധത്തില്‍പ്പെട്ട ഇഷ്ടക്കരുടേതും പൂര്‍വ്വമാതാപിതാക്കളുടേതുമാണ്. അവരുടെ പ്രത്യേകതകളുംകുട്ടിയില്‍കടന്നുവരാം. അതിനാല്‍, വെളുത്തസുന്ദരന്മാരായമാതാപിതാക്കള്‍ക്ക്കറുത്ത മക്കളുണ്ടാവും. ബുദ്ധിമതികളായ മാതാപിതാക്കള്‍ക്ക് മരമണ്ടന്മാരായമക്കള്‍ഉണ്ടാകും. പിഴച്ച തന്തക്കുംതള്ളക്കും നല്ല മക്കളുംഇതിന് വിപരീതവുമുണ്ടാവാംഎന്ന്ശാസ്ത്രം പറയുന്നു. ചുരുക്കത്തില്‍, സ്രഷ്ടിവര്‍ക്ഷങ്ങളിലുള്ളവൈവിധ്യംയാഥാര്‍ത്ഥ്യമാണ്. ആകൃതിയിലുംസ്വഭാവഗുണങ്ങളിലും പദവികളിലുമെല്ലാംവൈവിധ്യങ്ങള്‍ ദൃശ്യമാണ്. [...]
Read More ..
By mpath on March 23, 2015
ഇസ്ലാം
നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്‍ആനിലൂടെ അറിയിച്ചത്. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്തും പരലോകത്തും നന്മ തരണമേയെന്ന് പ്രാര്‍ഥിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇവിടെ ആദ്യം പറഞ്ഞത് ഈ ലോകത്ത് നന്മ നല്‍കാനാണ്. ഒരിക്കല്‍ മുഹമ്മദ് നബി (സ്വ) മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളെപ്പററി ഒരു പ്രസംഗം ചെയ്തു. അതുകേട്ട ചില അനുയായികള്‍ക്ക് പരലോകവിജയം എങ്ങനെയും നേടിയെടുക്കണമെന്നും അതിന്നു ജീവിതം കുറേക്കൂടി മെച്ചപ്പെടുത്തണമെന്നും തോന്നി. അവരിലൊരാള്‍ പറഞ്ഞു: [...]
Read More ..
By mpath on March 23, 2015
ഇസ്ലാം
സുപ്രധാനവും മൌലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന് നന്നായി തീരും. അത് നേടിയെടുക്കാന്‍ നടത്തുന്ന ത്യാഗവും സമരവുമാണ് മുജാഹദഃ. അതുപദേശിക്കുന്നവരാണ് ഗുരുക്കന്മാര്. വലിയ്യുകള്‍, സാഹിദുകള്‍, സ്വൂഫികള്‍, ശൈഖുമാര്‍ എന്നീ അപരനാമത്തിലറിയപ്പെടുന്നവര്‍ ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി. ഒരു ഉദാഹരണത്തിലൂടെ ഈ വസ്തുത നമുക്ക് മനസ്സിലാക്കാം: പ്രഭാതത്തില്‍ സൂര്യനുദിക്കുന്നതോടെ സന്ധ്യയുടെ ഇരുള് നീങ്ങുന്നു. രാത്രിയില്‍ പ്രകാശമില്ലാതെ [...]
Read More ..