വ്യതിയാന ചിന്തകള്‍

വ്യതിയാന ചിന്തകള്‍

വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍

കാലാന്തരത്തില്‍ വ്യതിയാന ചിന്തകള്‍ വിവിധ ദിശകളും ഭാവങ്ങളും സ്വീകരിച്ചു കൊണ്ട് വ്യ ത്യസ്ത സംഘടനകളായി പ്രവര്‍ത്തിച്ചു തുടങ്ങി. ഇത്തരം സംഘടനകളില്‍ പലതും സമൂഹത്തില്‍ ബാഹ്യ തലത്തില്‍ പല നന്മകളും ചെയ്തു കൊണ്ട് മുന്നേറി. തബ്ലീഗ് ജമാഅത്ത് ഇത്തരത്തില്‍ പെട്ട ഒരു പ്രസ്ഥാനമാണ്. ഇസ്ലാമിന്റെ സന്ദേശം ബഹുജനങ്ങളില്‍ എത്തി ക്കുക, മുസ്ലിംകളെ ആരാധനാ കര്‍മങ്ങളില്‍ നിഷ്ഠയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോ ടെ ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിത്. ഇവരുടെ പ്രബോധനം അധികവും മുസ്ലിംകള്‍ക്കിടയില്‍ തന്നെയാണ്. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ സാധാരണ [...]

Read More ..

പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും

പ്രവാചകന്മാരുടെ പാപ സുരക്ഷിതത്വത്തെക്കുറിച്ചുള്ള മൌദൂദിയുടെ യഥാര്‍ഥ വീക്ഷണം 1886 മാര്‍ച്ച് ലക്കം പ്രബോധനത്തില്‍ എ. വൈ. ആര്‍ ഒരു ചോദ്യത്തിനുത്തരമായി കൊടുത്തിട്ടു ള്ളതില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്. ചോ: ചിലപ്പോഴെങ്കിലും അല്ലാഹു പ്രവാചകരെക്കൊണ്ട് തെറ്റ് ചെയ്യിച്ചിട്ടുണ്ടെന്ന് മൌലാനാ മൌദൂദി തന്റെ തഫ്ഹീമാത്ത് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും ഇത് പ്രവാചകന്മാര്‍ തെറ്റുകള്‍ക്കതീതരാണെന്ന അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് കടക വിരുദ്ധമാണെന്നും ഇതുപോ ലെ സ്വന്തം നിലയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ മൌദൂദിയും അനുയായികളും മുബ്തദിഉകള്‍ ആണെന്നും അവര്‍ക്ക് സലാം ചൊല്ലേണ്ടതില്ലെന്നും ഒരു സുന്നി മുസ്ലിയാര്‍ [...]

Read More ..

അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍

സലഫി ആശയങ്ങള്‍ തന്നെയാണ് അബുല്‍ അഅ്ലായുടെ ചിന്ത കള്‍ക്കും ആവേശം പകര്‍ന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ അ ദ്ദേഹം പരമ്പരാഗത വിശ്വാസങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ആധുനിക മതേതര ചിന്താഗതിയുമായി യോജിച്ചുപോകുന്ന രീതി യിലായിരുന്നു സലഫി പണ്ഢിതന്മാര്‍ ഇസ്ലാമിക കാര്യങ്ങളെ വ്യാഖ്യാനിച്ചത്. അവര്‍ ഇസ്ലാമിനെ വിശ്വാസ കാര്യങ്ങളിലും ചില ആചാരാനുഷ്ഠാനങ്ങളിലും ഒതുക്കി, തൌഹീദ് സ്ഥാപിക്കുക എന്നതില്‍ മാത്രം  ഊന്നല്‍ നല്‍കി. മദ്ഹബ് പിന്തുടരുന്ന മുസ് ലിംകളെല്ലാം തൌഹീദിന് പുറത്താണെന്ന ധാരണയാണ് അവര്‍ പരത്തിയത്. നബിക്ക് ശേഷം മുസ്ലിം ലോകം [...]

Read More ..

സുന്നീ സലഫീ വീക്ഷണങ്ങള്‍

ഇബാദത്തിന്റെ നിര്‍വചനത്തില്‍ വന്ന വ്യത്യാസം അടിസ്ഥാനപരമായ മറ്റു വിഷയങ്ങളിലും സലഫികളും സുന്നികളും തമ്മില്‍ ഭിന്നത സൃഷ്ടിച്ചു. തൌഹീദ് ആണല്ലോ ഇസ്ലാമിന്റെ അടിത്തറ. അല്ലാഹു ഏകനാണെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും മനസ്സി ല്‍ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നതോട് കൂടി ഒരാള്‍ മുഅ്മിനും മുസ്ലിമുമായി കണക്കാക്കപ്പെടുന്നു. ഇതോടെ മറ്റു പലതും വിശ്വസിക്കാനും ചില പ്രത്യേക അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും അവര്‍ ബാധ്യസ്ഥരായിത്തീരുന്നു. വിശ്വാസകാര്യങ്ങള്‍ ആറായും അടിസ്ഥാന കര്‍മങ്ങള്‍ അഞ്ചായും നബി(സ്വ) വിശദീകരിച്ചിട്ടുണ്ട്. ഇവയെല്ലാം സമ്പൂര്‍ണമായും അംഗീകരിച്ചാലേ മു സ്ലിമാവൂ. തൌഹീദെന്നാല്‍ അല്ലാഹുവിന്റെ [...]

Read More ..

ജമാഅത്തും സലഫി പണ്ഢിതരും

കേരളത്തില്‍ സലഫികള്‍, മുജാഹിദുകള്‍ എന്നപേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്വ്ലാഹികളെന്നും അവര്‍ പരിചയപ്പെടുത്താറുണ്ട്. ആദ്യം ഐക്യസംഘം എന്ന പേരിലായിരുന്നു. മുജാഹിദ് നേതാക്കളായിരുന്ന കെ. എം. മൌലവിയും എം.സി.സി. മൌലവിയും ജമാഅത്തിനെ ആദ്യ കാലത്ത് തന്നെ എതിര്‍ത്തിരുന്നു. എം. സി. സി. ജമാഅത്തിന് എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. (1) ആരാധനകളുടെ ഇനങ്ങളില്‍ ചിലത് അല്ലാഹു അല്ലാത്തവര്‍ ക്കര്‍പ്പിക്കുന്നത് വലിയ കുറ്റമായി ജമാഅത്തെ ഇസ്ലാമി കാണുന്നില്ല. (2) അബുല്‍അഅ്ലായെ മഅ്സ്വൂമായി ജമാഅത്ത് കാണുന്നു. ഖുര്‍ആന്റെ ശരിയായ വ്യാഖ്യാനം നബിയും സ്വഹാബ [...]

Read More ..

സലഫിസം

പില്‍ക്കാലത്ത് സലഫീ ആശയ പ്രചാരകനായി രംഗത്ത് വന്ന മുഹമ്മദുബ്നു അബ്ദുല്‍ വഹാ ബിലേക്ക് ചേര്‍ത്ത് ഇവര്‍ക്ക് വഹാബികള്‍ എന്ന് പറയപ്പെടാറുണ്ടെങ്കിലും ആ പേരില്‍ അറിയപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സലഫികള്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. സലഫ് എന്നാല്‍ മുന്‍ഗാമികള്‍ എന്നും ഖലഫ് എന്നാല്‍ പിന്‍ഗാമികള്‍ എന്നും അര്‍ഥം. സജ്ജനങ്ങളായിരുന്ന ആദ്യകാല മുസ്ലിംകളെയാണ് സലഫുസ്സ്വാലിഹുകളെന്ന് പറഞ്ഞുവരുന്നത്. അവരുടെ മാതൃക പിന്‍പറ്റുന്നവരാണ് തങ്ങളെന്നാണ് സലഫികള്‍ അവകാശപ്പെടാറുള്ളത്. എന്നാല്‍ സുന്നികള്‍, ശാഫിഈ(റ)വിനെയും അശ്അരീ(റ)വിനെയും പോലുള്ള സലഫുസ്സ്വാലിഹുകളെ പിന്‍പറ്റി ജീവിക്കുമ്പോള്‍ അത് അന്ധമായ [...]

Read More ..

ഇജ്തിഹാദും തഖ്ലീദും

ഇനിയൊരു ഗവേഷണം(ഇജ്തിഹാദ്) ആവശ്യല്ലാത്തവിധം നബി(സ്വ) പറഞ്ഞും പഠിപ്പിച്ചും തന്ന കാര്യങ്ങള്‍ അത്രയും സുവ്യക്തമായ നിലയില്‍ ഹിജ്റ ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ ജീ വിച്ച ഇമാമുകള്‍ സമൂഹത്തിന് ക്രോഡീകരിച്ചു തന്നിട്ടുണ്ട്. ഇതനുസരിച്ച് ഐക്യത്തോടെ ജീവിക്കലാണ് മുസ്ലിം ധര്‍മ്മം. സമകാലിക പ്രശ്നങ്ങള്‍ക്ക് സമകാലിക പണ്ഢിത സംഘടന നല്‍കുന്ന ഫത്വ മദ്ഹബ് അംഗീകരിച്ചുകൊണ്ടുതന്നെയായിരിക്കും. എല്ലാ ഓരോ പണ്ഢിതരും ഓരോ മദ്ഹബ് എന്ന സ്വതന്ത്ര ചിന്താവാദം അംഗീകരിച്ചാല്‍ മുസ്ലിം ഉമ്മത്തില്‍ പിന്നെ ഐക്യം അസാദ്ധ്യമാണെന്ന് സാമാന്യബുദ്ധിയുള്ള ആരും സമ്മതിക്കും. എന്നാല്‍ ഇജ്തിഹാദും തഖ്ലീദും [...]

Read More ..

കര്‍മ്മശാസ്ത്ര മദ്ഹബുകള്‍

സുന്നികള്‍ക്കിടയില്‍ കര്‍മ്മ ശാസ്ത്രപരമായി അംഗീകൃതങ്ങളായ പതിനേഴോളം മദ്ഹബുകളുണ്ടായിരുന്നു. ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ), സുഫ്യാനുബ്നു ഉയൈന(റ), ഇസ്ഹാഖു ബ്നു റാഹവൈഹി(റ), ദാവൂദുള്ള്വാഹിരി(റ), ആമിറുബ്നു ശറഹീലുശ്ശഅബി(റ), ലൈസുബ്നു സഅദ്(റ), അഅ്മശ്(റ), മുഹമ്മദുബ്നു ജരീറുത്ത്വബരി(റ),  സുഫ്യാനുസ്സൌരി (റ),  അബ്ദുറഹ്മാന്‍ ഔസാഇ(റ) തുടങ്ങിയവര്‍ സ്വതന്ത്ര മുജ്തഹിദുകളും ഫുഖഹാഉമായിരുന്നു. അവര്‍ ക്കെല്ലാം സ്വന്തം മദ്ഹബുകളുണ്ടായിരുന്നു. ഇവരില്‍ ആരുടെയും മദ്ഹബ് മുസ്ലിംകള്‍ക്ക് സ്വീകരിക്കാമായിരുന്നു. പക്ഷേ, മറ്റു നാലു മദ്ഹബുകളെ പോലെ അവ ക്രോഡീകരിക്കപ്പെടാത്തതിനാല്‍ പിന്‍തലമുറക്ക് പ്രസ്തുത ചിന്താസരണികള്‍ നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്. ഭിന്ന വീക്ഷണങ്ങള്‍ക്ക് അംഗീകാരം ശരീഅത്തിന്റെ അടിസ്ഥാന [...]

Read More ..

അശ്അരീ മദ്ഹബ്

വിശ്വാസ കാര്യത്തില്‍ സുന്നിലോകം അംഗീകരിച്ച മദ്ഹബാണിത്. യുക്തിവാദികളായിരുന്ന മുഅ്തസിലിയ്യ പ്രസ്ഥാനക്കാരെ വിജയകരമായി നേരിട്ടത് ഇമാം അശ്അരി(റ)യാണ്. പ്രമുഖ സ്വഹാബിയും അലി(റ)വിന്റെ മദ്ധ്യസ്ഥനുമായിരുന്ന ആബൂമൂസല്‍ അശ്അരി(റ)വിന്റെ പിന്‍തലമുറക്കാരനാണ് അദ്ദേഹം. മുഅ്തസിലി നേതാക്കളില്‍ പ്രമുഖനായിരുന്ന അബൂഅലിയ്യുല്‍ ജുബ്ബാഇ, ഇമാമിന്റെ പിതാവ് ഇസ്മാഈലിന്റെ മരണശേഷം  മാതാവിനെ വിവാഹം ചെയ്ത് തന്റെ ഗുരുവും  രക്ഷകര്‍ത്താവുമായി മാറി. സ്വാഭാവികമായും ജുബ്ബാഇയുടെ ചിന്തകള്‍ അശ്അരി(റ)യില്‍ സ്വാധീനം ചെലുത്തി. മുഅ്തസിലി പ്രസ്ഥാനത്തിന്റെ നായകത്വം അശ്അരി(റ) വിന്റെ കരങ്ങളിലായിരിക്കുമെന്ന് പലരും ഉറപ്പിച്ചു. ഏതാണ്ട് നാല്‍പ്പത് വര്‍ഷങ്ങളോളം അദ്ദേ ഹം [...]

Read More ..

മദ്ഹബുകളുടെ ആവിര്‍ഭാവം

അഹ്ലുസ്സുന്നത്തിവല്‍ജമാഅത്ത് അംഗീകരിക്കുന്ന മൌലിക പ്രമാണങ്ങള്‍ ഖുര്‍ആന്‍, ഹദീസ്,  ഇജ്മാഅ്,  ഖിയാസ് എന്നിവയാണ്.  ഈ പ്രമാണങ്ങളെ നേരിട്ടവലംബിച്ച് മതവിധികള്‍ കണ്ടെത്തുക എല്ലാ മുസ്ലിംകള്‍ക്കും സാധ്യമല്ല. സാധാരണക്കാര്‍ക്ക് പ്രാപ്യമായ നിലയില്‍ മതവിധികള്‍ ക്രോഡീകരിക്കേണ്ടത് ഇസ്ലാമിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. നബി(സ്വ)യുടെ നിര്യാണത്തോടെ അന്നത്തെ ഇസ്ലാമിക സമൂഹത്തില്‍ ശിഥിലീകരണ പ്രവണതകള്‍ തലപൊക്കിത്തുടങ്ങി. മുസൈലിമത്തുല്‍ കദ്ദാബ്, അസ്വദുല്‍ അന്‍സി, തുലൈഹ തുബ്നു ഖുവൈലിദ് തുടങ്ങിയ കള്ള പ്രവാചകന്മാര്‍ രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കി. സകാത്ത് നിഷേധികള്‍ രംഗത്ത് വന്നു. ഇവരെയെല്ലാം ഖലീഫ അബൂബക്ര്‍ സ്വിദ്ധീഖ്(റ) ധീരമായി തോ [...]

Read More ..