Click to Download Ihyaussunna Application Form
 

 

മുഹമ്മദ് നബി(സ്വ)

തിരുനബി സാമീപ്യം

പ്രവിശാലമായ പ്രപഞ്ചവും അതിലുള്ള സര്‍വ്വതും മനുഷ്യര്‍ക്കു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യരില്‍ ഏറ്റവും മഹത്വമേറിയവരാണ് പ്രവാചകന്മാര്‍. അവരില്‍ അത്യുല്‍കൃഷ്ടരാണ് അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്തഫാ (സ്വ). അല്ലാഹു മഹത്വം കല്‍പിച്ച ദിനങ്ങളത്രെ വ്യാഴാഴ്ച, അറഫാ ദിനം, ആശൂറാഅ് എന്നിവ. എന്നാല്‍ ഈ ദിനങ്ങളേക്കാള്‍ പുണ്യമുള്ള ദിനമാണ് ലൈലതുല്‍ ഖദ്ര്‍. ആയിരം മാസത്തിന്റെ പുണ്യമുള്ള ഈ രാവിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് റസൂല്‍ (സ്വ) ഈ ലോകത്തേക്ക് ഭൂജാതരായ സമയം. ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹു റസൂലിന് നല്‍കിയ ഖുര്‍ആനാണ്. കൂടുതല്‍ [...]

Read More ..

തിരുമേനിയുടെ അനുയായികള്‍

ഒരു ലക്ഷം പേരൊത്തു കൂടുമ്പോള്‍ ലക്ഷണമൊത്തവന്‍ ഒന്നോ രണ്ടോ എന്നാണല്ലോ ചൊല്ല്. എന്നാല്‍ ലക്ഷണങ്ങള്‍ ഒത്തു ചേരുമ്പോള്‍ ലക്ഷണമൊത്തവരാണെല്ലാരും എന്നതാണ് പ്രവാചകന്റെ ശിഷ്യന്മാരുടെ സവിശേഷത. അമൂല്യ ഗുണങ്ങളുള്‍കൊള്ളുന്ന പ്രശംസാര്‍ഹരായ അനവധി നേതാക്കളെയും മഹത്തുക്കളെയും ചരിത്രത്തില്‍   കണ്ടെത്താനാവും. പക്ഷേ, തദ്ഗുണങ്ങള്‍ മനസിലേക്കാവാഹിച്ച വലിയൊരു സംസ്കൃത സമൂഹത്തെ വളര്‍ത്തിക്കാണിച്ചവര്‍ ചരിത്രത്തിലേറെയില്ല. പ്രവാചക തിരുമേനി (സ്വ) യാകട്ടെ, അവിടുത്തെ മുഴുവന്‍ അനുയായികളെയും പൂര്‍ണ്ണമായും സംസ്കരിക്കുകയും  മഹത്വങ്ങളുടെ കൊടുമുടിയിലേക്കു ആനയിക്കുകയും ചെയ്തു. ഒരു വിശുദ്ധനാല്‍ സൃഷ്ടിക്കപ്പെട്ട അനേകം വിശുദ്ധരാണ് സ്വഹാബികള്‍. പാണ്ഢിത്യം, വിശുദ്ധി, [...]

Read More ..

തിരുനബിയുടെ സാംസ്കാരിക വിപ്ളവം

നാഗരികതയുടെ ബാലപാഠം മുതല്‍ അതിന്റെ അവസാന പാഠം വരെ ലോകത്തിനു പഠിപ്പിച്ചതും പ്രാവര്‍ത്തികമാക്കിയതും മുഹമ്മദ് (സ്വ) ചെയ്ത അമൂല്യ സേവനമാണ്. ചില ഉദാഹരണങ്ങളിതാ: 1. ജീവകാരുണ്യം അബ്ദുറഹ്മാനുബ്നു ഉസ്മാന്‍ (റ) ഉദ്ധരിക്കുന്നു: ഒരു ഭിഷഗ്വരന്‍ നബി (സ്വ) യോട് തവളയെ മരുന്നു നിര്‍മ്മാണത്തില്‍ ചേര്‍ക്കുന്നതിന് സമ്മതം ചോദിച്ചു. അവിടുന്ന് പറഞ്ഞു; തവളയെ കൊല്ലരുത്. ശ്രദ്ധിക്കുക, മരുന്ന് മനുഷ്യന്നാണ്. തവള മനുഷ്യന്റെ മുമ്പില്‍ ആരുമല്ല. എന്നാല്‍ തവളക്ക് തവളയുടേതായ ഒരു നിലയും വിലയുമുണ്ട്. അത് വകവച്ചുകൊടുക്കലാണ് നീതി. അതാണ് [...]

Read More ..

നബി(സ്വ) യുടെ ആഹാര ക്രമം

ഒന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ലൈറ്റിനു ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും ചന്തിയും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്. ഈ രൂപം സ്വീകരിച്ച് അവിടുന്ന് പറയുമായിരുന്നു,ഞാന്‍ അടിമതന്നെ. അടിമ ഭക്ഷണം കഴിക്കുന്നത് പോലെ ഞാന്‍ ഇരിക്കുന്നു.

Read More ..

നബി(സ്വ):രൂപഭാവങ്ങള്‍

നബി(സ്വ):രൂപഭാവങ്ങള്‍ മുഖസൌന്ദര്യം നയനവിശേഷം ശ്രവണവിശേഷം വായയും സിദ്ധി ഗുണങ്ങളും വാക്ചാതുരിയും വാഗ്മിതയും താടിയും വിശേഷങ്ങളും ശിരസ്സും ശിരോരോമവും പുണ്യപൂമേനി മൃദുലം സുരഭിലം നെഞ്ചും ഹൃദയവും കൈകാലുകള്‍ സുഭഗമായ തിരുകരം ആരോഗ്യം ധീരതയും സ്ഥൈര്യവും ബുദ്ധിസാമര്‍ഥ്യം വിസര്‍ജ്യവസ്തുക്കള്‍ പരിശുദ്ധി പരിരക്ഷണം തിരുനബി(സ്വ) ആകാരപരമായ പൂര്‍ണതയുടെ ഉടമയായിരുന്നു. വര്‍ണ്ണനാതീ തമാണ് അവിടുത്തെ ആകാര പ്രകൃത സവിശേഷതകള്‍. മഹാന്മാരായ സ്വഹാ ബീപ്രമുഖര്‍ സ്വന്തം അനുഭവവും ജ്ഞാനവും അടിസ്ഥാനപ്പെടുത്തി വിവരിച്ചതു മാത്രമാണ് ഇക്കാര്യത്തിലവലംബിക്കാനുള്ളത്. സൌന്ദര്യത്തിന്റെ തല്‍സ്വരൂപമായ തിരുനബി(സ്വ)യുടെ സൌന്ദര്യത്തിന്‍ കേന്ദ്രീയത അവിടുന്ന് പ്രകാശമായിരുന്നു [...]

Read More ..

പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?

പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ? ഇലാഹീദാനം പ്രവാചകര്‍ മനുഷ്യരില്‍ നിന്ന് അനിവാര്യമായ ഗുണങ്ങള്‍ പാപസുരക്ഷിതത്വം ബഹുമുഖദൌത്യം തൌഹീദ് വിധിവിലക്കുകള്‍ സല്‍സരണി നിരുപമ മാതൃക ഇഹവും പരവും ഒരു സംശയം മുഅ്ജിസത്തുകള്‍ സാഹചര്യകേന്ദ്രീകരണം മനുഷ്യര്‍ക്കു മാര്‍ഗദര്‍ശനമാണ് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. മനുഷ്യപ്രകൃതം ഒരു മാര്‍ ഗദര്‍ശകന്റെയും മാര്‍ഗത്തിന്റെയും അനിവാര്യത തേടുന്നുണ്ട്. ഇഛാ സ്വാതന്ത്യ്രവും പ്രവര്‍ത്തന ശേഷിയുമുളള മനുഷ്യനെ സ്വതന്ത്രമായി വിടുന്നത് നാശഹേതുകമാണ്. അതിനാല്‍ തന്നെ അവനാവശ്യമായ മാര്‍ഗദര്‍ശനം പ്രപഞ്ചസ്രഷ്ടാവായ നാഥന്‍ തന്നെ നല്‍കേണ്ടതുണ്ട്. അതു മായി അല്ലാഹു നിയോഗിക്കുന്നവരാണ് [...]

Read More ..

തിരുനബി(സ്വ)യുടെ സവിശേഷതകള്‍

തിരുനബി(സ്വ)യുടെ സവിശേഷതകള്‍ മുഫസ്സിറുകളുടെ വിവരണങ്ങള്‍ നിര്‍ബന്ധമായവ നിഷിദ്ധമായവ ഇളവുകള്‍ ആദരവുകള്‍ കാരുണ്യകേദാരം ആദരണീയ സംബോധന സ്വലാത്ത് പാരത്രികലോകത്തും ശഫാഅത്തുകള്‍ പൊതുവായ ശഫാഅത്ത് സമുദായത്തില്‍ ഇതര പ്രവാചകരില്‍ നിന്നു വ്യത്യസ്തമായി നബി(സ്വ) തങ്ങള്‍ക്ക് പ്രത്യേകമായി ചില സവിശേഷതകളുണ്ട്. പ്രവാചകന്‍മാരുടെയും പ്രവാചകനെന്ന നിലയില്‍ അവിടുത്തെ മഹത്വം ശ്ര ദ്ധേയമാണ്. എല്ലാ നബിമാര്‍ക്കുള്ള ശ്രദ്ധേയമായ സവിശേഷതകളെല്ലാം നബി(സ്വ) തങ്ങളി ലും സമ്മേളിച്ചിരുന്നു. “നിശ്ചയം, നബി(സ്വ) തങ്ങളില്‍ പൂര്‍വ്വപ്രവാചകന്‍മാരുടെ എല്ലാ വിശേഷണങ്ങളും സമ്മേളിച്ചിരുന്നു. കാരണം അവിടുന്നാണല്ലോ ആ നല്ല ഗുണവിശേഷങ്ങളുടെയെല്ലാം സ്രോ തസ്സും [...]

Read More ..

കുടുംബം, മാതാവ്, പിതാവ്

കുടുംബം, മാതാവ്, പിതാവ് ഒന്നാം ശാഖ അദ്നാന്‍ മഅദ്ദ് നിസാര്‍ മുളര്‍ ഇല്‍യാസ് മുദ്രിക ഖുസൈമ കിനാന നള്ര്‍ മാലിക് ഫിഹ്ര്‍ ഗാലിബ് കഅ്ബുബ്നുലുഅയ്യ് മുര്‍റത്ത് കിലാബ് ഖുസ്വയ്യ് അബ്ദുമനാഫ് ഹാശിം അബ്ദുല്‍മുത്ത്വലിബ് അപരനാമം അത്ഭുതനീരുറവ സംസം പുനര്‍ഖനനം ഖുറൈശികള്‍ അബ്ദുല്ല(റ) വിവാഹാഭ്യര്‍ഥന ആമിന(റ) ദാറുന്നദ്വയിലേക്ക് വിവാഹം അബ്ദുല്ലയുടെ വിയോഗം ഗര്‍ഭം ഗര്‍ഭകാലം നബി(സ്വ) തങ്ങളുടെ ആദംനബി(അ) വരെയുള്ള പിതൃപരമ്പര ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മൂന്നു വി ഭാഗമായിട്ട് വേര്‍തിരിക്കപ്പെട്ട ഈ പരമ്പര പ്രമുഖ ചരിത്ര- പ്രവാചക ചരിത്രഗ്രന്ഥങ്ങളില്‍ കാ [...]

Read More ..

ദേശം, ജനത, ഭാഷ

ദേശം, ജനത, ഭാഷ അറേബ്യ, അറബികള്‍ മൂന്നു വിഭാഗങ്ങള്‍ ബാഇദ, ആരിബ, മുസ്തഅ്റിബ മക്ക, ഇസ്മാഈല്‍(അ) സംസം ജുര്‍ഹും മക്കയില്‍ ബലികര്‍മ്മം കഅ്ബയുടെ പുനര്‍ നിര്‍മാണം ഖുസാഅത്ത് അധികാരത്തില്‍ ഖുസ്വയ്യിന്റെ പരിഷ്കരണം മക്കയുടെ നാമങ്ങള്‍, മഹത്വങ്ങള്‍ അറബികളുടെ മഹത്വം ഉദാരശീലം ഹൃദയനൈര്‍മല്യം ബുദ്ധി സാമര്‍ഥ്യം സത്യസന്ധത കരാര്‍ പാലനം ധീരതയും ശൌര്യവും ത്യാഗവും സഹനവും സ്വാതന്ത്യ്രബോധം സംസ്കരണം അറബി ഭാഷ മുഹമ്മദ് നബി(സ്വ)യുടെ ജനനം മക്കയിലും, ജനത അറബികളും കുടുംബം ഖുറൈശിയുമാ ണെന്നും നമുക്കറിയാം. എന്നാല്‍ അത് [...]

Read More ..

സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍

സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍ പഴയ നിയമത്തില്‍ പുതിയ നിയമത്തില്‍ ബര്‍ണബാസിന്റെ സുവിശേഷം കഅ്ബുബ്നുലുഅയ്യ് തുബ്ബഅ്ബ്നു ഹസ്സാന്‍ ഇന്ത്യന്‍ വേദങ്ങള്‍ രാമസംക്രമില്‍ അഥര്‍വ്വ വേദം അല്ലോപനിഷത്ത് ശ്രീ ബുദ്ധോപദേശം കാത്തിരിപ്പും കണ്ടെത്തലും ഇബ്നുല്‍ ഹയ്യിബാന്‍ സല്‍മാനുല്‍ ഫാരിസി ജര്‍ജീസ് സൈദുബ്നു അംറിബ്നുത്ത്വുഫൈല്‍ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥന മുഹമ്മദ്നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് പൂര്‍വകാല പ്രവാചകന്മാരും ഗ്രന്ഥങ്ങളുമെല്ലാം മുന്നറിയിപ്പ്് നല്‍കിയിട്ടുണ്ട്. അവര്‍ അവരുടെ കാലത്തെ ജനതയുടെ ഭൌതികവും ബൌദ്ധിക വുമായ പരിമിതികള്‍ക്കുള്ളിലൊതുങ്ങി മാത്രമേ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു ള്ളു. അതിനുമാത്രമാണ് അവര്‍നിര്‍ദേശിക്കപ്പെട്ടിരുന്നത്. മനുഷ്യനില്‍ കാലാകാലങ്ങളില്‍ ഉണ്ടാ [...]

Read More ..
1 2 3